പരമ്പര
(നുറുക്ക്)
അടുക്കളക്കാരിയുടെ മകനായിട്ടാണ് പിറന്നത്.
പിന്നെ ഒരടുക്കളക്കാരിയുടെ ഏട്ടനായി.
അതിനു പിന്നാലെ ഒരടുക്കളക്കാരിയുടെ ഭര്‍ത്താവായി.
ഇപ്പോള്‍ രണ്ട് അടുക്കളക്കാരികളുടെ അച്ഛനാണ്.
ഭാഗ്യമുണ്ടെങ്കില്‍ കാലാന്തരേണ അനേകം അടുക്കളക്കാരികളുടെ അപ്പൂപ്പനുമാവാം.
അതല്ലേ, പുരുഷാര്‍ത്ഥം !
Paduthol
No comments:
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക