Slider

പൊന്നിനെക്കാൾ മൊഞ്ച്‌ ഓളുടെ ചിരിക്കാണെന്ന്

0
ജോലി തിരക്കിന്റെ ഇടയിൽ ഓളുമായി കറങ്ങാൻ ഒന്നും പോകാറില്ല.അതുമല്ല നല്ല സാമ്പത്തിക ഞെരുക്കവും. ഇത്‌ രണ്ടും അറിയാവുന്നത്‌ കൊണ്ടാകും പാവം എന്നോടോരു ആവശ്യവും പറഞ്ഞിട്ടുമില്ല.
അന്ന് ആ ഞയറാഴ്ച്ച അവളുക്ക്‌ കൊടുത്ത വാക്കയിരുന്നു അവളുമായുള്ള കറക്കം കൂട്ടത്തിൽ ഒരു ചുരിദാറും. ഒരുപാട്‌ നാളായത്‌ കൊണ്ടാകണം പെണ്ണിന്റെ മുഖത്ത്‌ സന്തോഷം അലതല്ലുന്നത്‌ കാണാം
ബൈക്കിൽ കയറി വണ്ടി കുറച്ച്‌ മുന്നോട്ട്‌ പോയി അവളുടെ മുഖം എന്റെ ചുമരിലെക്ക്‌ ചാരുന്നത്‌ കണ്ടാണു ഗ്ലാസിൽ കൂടി അവളെ നോക്കിയത്‌. കണ്ണുകൾ നിറഞ്ഞിരിക്കുന്നു.
എന്ത്‌ പറ്റി മോളെ
ഹേയി ഒന്നുമില്ല ചേട്ടാ കണ്ണിൽ പൊടി വീണതാ. അവൾ പെട്ടന്ന് മുഖം മാറ്റി.
സന്തോഷം കൊണ്ടാണു അവളുടെ കണ്ണു നിറഞ്ഞതെന്ന് എനിക്ക്‌ മനസ്സിലായി. അവളുടെ കൂട്ടുകാരിയുടെ കല്ല്യണം ആയിരുന്നു അടുത്തയാഴ്ച്ച അതിനായി ഉള്ളതാണു ഒരു ചുരിദാർ. വിവാഹം കഴിഞ്ഞു രണ്ട്‌ വർഷത്തിനിടയിൽ അവൾ ആദ്യമയി ആവശ്യപ്പെട്ട ഒരു സാധനം . അതും കുറഞ്ഞത്‌ മതി ചേട്ടാ ‌എന്നുള്ള അവളുടെ സംസാരത്തിൽ കുറച്ച്‌ വിശമം തോന്നിയെങ്കിലും എന്നെ അറിയുന്ന ഒരു പെണ്ണിനെ തന്നതിനു ദൈവത്തോട്‌ നന്ദി പറഞ്ഞു.
കറക്കത്തിന്റെ അവസാനം ടെക്സറ്റയിൽസിൽ കയറി. ആദ്യം തന്നെ അവളുടെ കണ്ണിൽ ഉടക്കിയത്‌പ്രതിമയിൽ കിടന്ന വില കൂടിയ ചുരിദാർ ആയിരുന്നു. അതിന്റെ ഭംഗിയിൽ അവൾ കുറച്ച്‌ നേരം നോക്കി നിന്നു. അപ്പോഴാണവൾ അതിന്റെ വില ശ്രദ്ധിച്ചത്‌. എന്നെ നോക്കി ഒന്ന് കണ്ണിറുക്കി കാണിച്ചിട്ട്‌ അവൾ അവിടെ നിന്ന സയിൽസ്‌ ഗേളിന്റെ അടുത്തെക്ക്‌ നീങ്ങി. അവർ കാണിച്ച ചുരിദാറിൽ നിന്നും കുറഞ്ഞത്‌‌ നൊക്കി ഒന്ന് സെലക്റ്റ്‌ ചെയ്തിട്ട്‌ ഞങ്ങൾ വീട്ടിലെക്ക്‌ തിരിച്ചു.
അന്നാണു ആ കൂട്ടുകരിയുടെ കല്ല്യണ ദിവസം. ഓഫിസിൽ നിന്ന് ലീവും എടുത്തു ഞാൻ ‌പോകാൻ റെഡിയായി. അടുക്കള ജോലിയെല്ലാം കഴിഞ്ഞു അവളും കുളിക്കാൻ കയറി. അലമാരയിൽ വെച്ചിരുന്ന അവളുടെ പുതിയ ചുരിദാറിനു പകരം അന്നവൾ പ്രതിമയിൽ കണ്ട ചുരിദാർ ഞാൻ അതിൽ വെച്ചു.
കുളി കഴിഞ്ഞു അലമാര തുറന്ന് അവൾ ആ ചുരിദാർ കണ്ടതും നിറഞ്ഞ കണ്ണുകളോടെ അവൾ എന്നെ നോക്കി. പുറകിലുടെ അവളെ ഞാൻ എന്നിലേക്ക്‌ ചേർത്ത്‌ നിറുത്തിയപ്പോളാണു എന്റെ വിരലിൽ കിടന്ന മോതിരം ഇല്ല എന്നവൾ ശ്രദ്ധിച്ചത്‌. ചേട്ടാ മോതിരം അവളുടെ കണ്ണു നിറഞ്ഞു തുളൂമ്പിയിരുന്നു. മോതിരമോക്കോ നമ്മുക്ക് വാങ്ങാം മോളെ. എന്റെ നെഞ്ചിലെക്ക്‌ ചാരി നിൽക്കുന്ന അവൾക്കറിയില്ലല്ലോ പൊന്നിനെക്കാൾ മൊഞ്ച്‌ ഓളുടെ ചിരിക്കാണെന്ന്..


Shanavas
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo