നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നോവൽ 🌓🦇രണ്ടാം യാമം💐🕷 അദ്ധ്യായം 7

നോവൽ 🌓🦇രണ്ടാം യാമം💐🕷
അദ്ധ്യായം 7
ഹിമയവന്റെ കൈകൾ തട്ടിമാറ്റി
എന്താ..സുദി ഇങ്ങനെ ..
പുറം തിരിഞ്ഞു നിന്ന അവൻ മെല്ലെ തിരിഞ്ഞു
അവന്റെ കണ്ണുകൾ ഉപ്പന്റെ പോലെ ചുവന്നിരിക്കണു.
അവളെ നോക്കിയവൻ ചെറുതായൊന്നു ചിരിച്ചു. അതു കണ്ടതും അവൾ ഞടുങ്ങി"""
കൂർത്ത രണ്ടു ഉളി പല്ലുകൾ ..കണ്ണുകളിൽ നിന്നും രക്തം പൊടിയുന്ന പോലെ "ഇതെന്റെ സുദിയല്ലേ...അവളുടെ മനസ്സിൽ ഭട്ടതിരി പറഞ്ഞ വാക്കുകൾ ഒാർമ്മ വന്നു...
നീ നിന്റെ പ്രണയത്തിനായി നടിച്ചെതെങ്കിലൂടി .ഒരാത്മാവ് ഇവിടെ തക്കം പാത്തു നടക്കയാണ് .ഏതു നിമിഷവും ഒരു ദു:ർ മരണം വരെ സംഭവിക്കാം.
ഇരുളിന്റെ രണ്ടാം യാമത്തിലാ..ആത്മാവു ശക്തിയാർജിക്കും .അതിൽ ഭയപ്പെടണമെന്നില്ല .
വീടിനു ചുറ്റും രക്ഷയുള്ളതിനാൽ അതിനീ മനക്കുള്ളിൽ കയറാൻ പറ്റില്ല.മതിൽ കെട്ടിനു പുറത്ത് അവസരം കാത്ത് ഉണ്ടാവും ആ ആത്മാവ് .
അതിനാൽ ഇരുട്ടിയാൽ പ്രത്യേകിച്ചും കുട്ടി പുറത്തിറങ്ങരുത് "!!!!
ഈ.. ശ്വരാ സുദിയോടുള്ള സ്നേഹത്തിൽ അതൊക്കെ വെറുതെയാകുമെന്നു കരുതി പുറത്തിറങ്ങി..
അവൾ ആ കണ്ണുകളിലേക്കു നോക്കിയതും ഭയത്താൽ പുറകിലേക്കു എന്തിലോ തട്ടി മറിഞ്ഞു വീണു...
അതും അവളുടെ ബാഗിലേക്കു..തന്റെ അടുത്തേക്കു വന്ന സുദിയുടെ രൂപം അൽപ്പം പിന്നിലേക്കു മാറുന്നതവൾ കണ്ടു .
ഒാ...ബാഗു വേണ്ടന്നു പറഞ്ഞതിതായിരുന്നല്ലേ.,അവൾ മനസ്സിൽ പറഞ്ഞു.
ഭട്ടതിരി ജപിച്ചു തന്ന തകിടും ഭസ്മവും അതിലുണ്ടന്നവൾ ഒാർത്തു.വേഗം അവളതു കൈയ്യിലെടുത്തു...
അതു കൈയ്യിലെടുത്തതും .അവൾ ഞെട്ടിത്തരിച്ചു .സുദിയുടെ സ്ഥാനത്തൊരു പെൺ രൂപം .അതേ..പഴയ ആൽബത്തിൽ താൻ കണ്ട അതേ..രൂപം..,മീര..!!!!!
അവളുടെ മുഖത്തുള്ള മാംസം പാളി പാളിയായി ജീർണ്ണിച്ചു താഴെ വീഴും പോലെ..
മുടിയിഴകൾ കാറ്റിൽ മയിൽ പീലി വിരിച്ചു നിൽക്കും പോലെ .
കണ്ണുകൾ പുറത്തേക്കു തള്ളി വരും പോലെ..,
കാറ്റിൽ പാലപ്പൂ മണമല്ല അഴുകിയ ജഡത്തിന്റെ ദു;ർ ഗന്ധം,,
അവൾ മൂക്കു പൊത്തി ഹോ .,എന്തൊരസഹനീയത...
പട്ടികൾ കൂട്ടമായ് ഒാലിയിടുന്നതേറി വരുന്നു ..
പെട്ടന്നാണവൾ സർവ്വ ശക്തിയു മെടുത്തു തന്നലേക്കു വരുന്നതായവൾക്കു തോന്നിയത് .
കൈയ്യിലെടുത്ത ഭസ്മം അവൾ അമ്മേ..കാവിലമ്മേ..കാത്തോളനേ..എന്നും പറഞ്ഞു..മീരക്കെതിരെ ആഞ്ഞൂതി...,,
അവൾക്കവളുടെ കണ്ണുകളെ വിശ്വസിക്കാനായില്ല ..,
നിമിഷം നേരം കൊണ്ടു മീര ഒരു വാവലായി പറന്നകന്നു..
ഞെട്ടലിൽ നിന്നുണർന്ന ഹിമ മതിൽ കെട്ടിനുള്ളിലേക്കു ഒാടിക്കയറി..,
*********************************
ഹിമയുടെ മനസ്സ് അസ്വസ്ഥമായിരുന്നു ,."ആരാണു മീര അവൾക്കീ വീടുമായുള്ള പകയെന്താണ് ."
ആരുമിതു വരെ അവൾക്കെന്താണു സംഭവിച്ചതെന്നു പറഞ്ഞിട്ടില്ല ,
മുത്തശ്ശി ഇടക്കിടെ പറഞ്ഞു കേട്ടിട്ടുണ്ട് .മീര വരും അവളീ കുടുംബം നശിപ്പിച്ചേ അടങ്ങു"ചെറുപ്പം മുതൽ കേട്ടു വളർന്ന വാക്കുകൾ .
ആ വാക്കുകൾ കടമെടുത്തെന്നല്ലാതെ തനിക്കവളെ പറ്റി മറ്റെന്നും അറിയില്ല .ഇടക്കു മുത്തശ്ശി ഏതു പെൺകുട്ടിയെ കണ്ടാലും പറയും മീരയെ പോലെ സുന്തരിയാണന്ന്
ഒരു ദിവസം ഫോട്ടോയിൽ അവളുടെ മുഖവും കാട്ടി തന്നു.
അവളെ കുറിച്ചറിയണങ്കിൽ മുത്തശ്ശി തന്നെ കനിയണം ഇങ്ങനൊക്കെ ആലോചിച്ചിരിക്കണ നേരം അവളുടെ ഫോൺ വീണ്ടും വൈബ്രേറ്റു ചെയ്യുന്നു
അവൾ കോൾ അറ്റണ്ടു ചെയ്തു
ഹലോ..,
ഞാനാ.,,സുദിയാ..,വേഗമിറങ്ങിവാ.,,
അതു കേട്ടതും അവളിൽ കുറച്ചു മുൻപേ നടന്ന കാര്യങ്ങളോർമ്മ വന്നു.
സുദി .,,ഇന്നെനിക്കു സുഖമില്ല മറ്റൊരു ദിവസമാകാം ..ഭയത്താൽ അങ്ങനെ പറഞ്ഞവൾ ഫോൺ കട്ടു ചെയ്തു..
*****************************
നിരാശനായ സുദി അവൾക്കെന്തെങ്കിലും ബുദ്ധിമുട്ടിനാലാവും അങ്ങനെ പറഞ്ഞതെന്നു ചിന്തിച്ചു തിരികെ നടന്നു
കൈയ്യിലിരുന്ന സിഗരറ്റൊരണ്ണം വലിക്കാം എന്നു കരുതിയവൻ .
ഒരു സിഗരറ്റു കത്തിച്ചു വലിച്ചു കൊണ്ടു തിരകെ നടന്നു
നടന്നു നടന്നവൻ ഭഗവതിക്കാവിനോടടുത്തെത്തി .പുറകിൽ നിന്നൊരു വിളി.,,
അവൻ തീർന്ന സിഗരിറ്റിന്റെ കുറ്റി ദൂരേക്കെറിഞ്ഞു...
അയ്യേടാ...മോനേ...ആ തീയൊന്നു ചോദിക്കാമെന്നു കരുതിയാ..നിന്നേ വിളിച്ചേ...
കാഴ്ചയിലൽപ്പം പ്രായമുണ്ടയാൾക്കു...
"അതിനെന്താ ചേട്ടാ..തീപ്പെട്ടി തരാലേ...
വല്ല്യ ഉപകാരമായി മോനേ..,നീ എവിടെ പോയ് വരികയാ...
അയാളുടെ ആ..ചോദ്യത്തിനവൻ മറുപടി പറഞ്ഞില്ല
ഛെ..ഡാ..മോനേ..തീപ്പെട്ടി താഴെ പോയല്ലേ.,കണ്ണെനിക്കത്ര പോരാ.,അതൊന്നെടുത്തു തരുമോ...?
"അതിനെന്താ ചേട്ടാ..ഞാനെടുത്തു തരാം"എന്നും പറഞ്ഞവൻ പോക്കറ്റിൽ കിടന്ന മൊബയിലിന്റെ ടോർച്ചോൺ ചെയ്തു..
തീപ്പട്ടി നോക്കുന്നതിനിടയിലാണവൻ കണ്ടത് .,അയാളുടെ കാലുകൾ മനുഷ്യന്റെ പോലെയല്ല .
ഞെട്ടലിൽ അവന്റെ ഞെഞ്ചൊന്നാഞ്ചിടിച്ചു..
ദൈവമേ...ഇതെന്തിയാളുടെ കാലുകൾ ഇങ്ങനെ """അവൻ മെല്ലെ തലയുയർത്തി അയാളുടെ മുഖത്തേക്കു നോക്കി...
പാതി കൊഴിഞ്ഞ പല്ലുകൾ കറത്തിരിണ്ടിരിക്കണു അതും കാട്ടി അയാൾ തന്നെ ഇളിച്ചു കാട്ടി നിൽക്കണു
പെട്ടെന്നൊരു ഞെട്ടലോടെ ബോധം വീണ അയാൾ എഴുന്നേറ്റൊരോട്ടം വെച്ചു കൊടുത്തു.
എന്റെമ്മോ..,എന്നലറിക്കൊണ്ടു.
ഭഗവതിക്കാവിനരികിലൂടെ രാത്രിയിൽ വന്ന മണ്ടത്തരം അതിനിടയിൽ അവൻ ഒാർത്തു..
ഒാടിയോടി തളർന്നവൻ മുട്ടിൽ കൈയ്യമർത്തി ഒന്നു ക്ഷീണം തീർക്കുമ്പോൾ അവനാശ്വാസമായി
അതാ ദൂരെ നിന്നും ഒരു ആട്ടോ വരുന്നു
അവനതിനു കൈകാണിച്ചു..
അൽപ്പം മാറി ആട്ടോ നിന്നു..തന്നാലാവുന്ന രീതിയിൽ ചെറിയ അണവലോടവൻ നടന്നു ആട്ടോയുടെ അടുത്തു എത്തി
ചേട്ടാ എന്നേം കൂടൊന്നു കൊണ്ടു പോകാമോ...?
അതിനെന്താ..കേറിക്കോ..,ആട്ടോക്കാരൻ വിനീതനായി പറഞ്ഞു.
അല്ല ഈ പാതിരാത്രിക്കിയാൾ എവിടെ പോയിട്ടു വരുകയാ...ആട്ടോക്കാരന്റെ ചോദ്യം ഒരു ഞെട്ടലോടാണവൻ കേട്ടത്
എന്റെ ചേട്ടാ...ഒരു സുഹൃത്തിനേ കാണാൻ പോയതാ...
ഈ പാതി രാത്രിയിലോ...?
എന്നിട്ടിയാളെന്താ..വല്ലാണ്ടിരിക്കണത് ..കൂട്ടുകാരനുമായി അടി വല്ലതുമായോ...?
അതൊന്നും അല്ലെന്റെ ചേട്ടാ...അവനൊരണവലോടാണു അതു പറഞ്ഞത്
പിന്നെന്തു പറ്റി.,,?പറഞ്ഞാൽ കുഴപ്പമില്ലങ്കിൽ പറ..?
ചേട്ടൻ പറഞ്ഞാൽ വിശ്വസിക്കുമോ എന്നറിയില്ല ...
ആദ്യം പറയടോ...!!എന്നിട്ടല്ലേ..വിശ്വസിക്കുമോ ഇല്ലയോ എന്നൊക്കെ തീരുമാനിക്കുന്നത്
എന്റെ ചേട്ടാ.,.ഞാൻ കൂട്ടുകാരനെ കണ്ടു മടങ്ങി വരും വഴി..ഒരാൾ സിഗരറ്റു കത്തിക്കാൻ തീപ്പെട്ടി ചോദിച്ചു...
എന്നിട്ട് ?
അയാളുടെ കൈയ്യിൽ നിന്നും ഉരക്കുന്നതിനിടയിൽ തീപ്പെട്ടി താഴെ പോയ് .
"കണ്ണൽപ്പം പുറകിലാ .,അതൊന്നെടുത്തു തരാമോന്നു ചോദിച്ചു."
ഞാനെടുത്തു കൊടുക്കാൻ ടോർച്ചടിച്ചു...
അല്ല ഒരു തീപ്പെട്ടി എടുത്തു കൊടുക്കുന്നതിനാണോ താനെന്തോ..
ചേട്ടാ ഞാനൊന്നു മുഴുവൻ പറയട്ടേന്നേ.."
എന്നാലിയാൾ പറ..ആട്ടോ..ചില കുണ്ടിലും കുഴിയിലും ചാടി മുന്നോട്ടോടി ക്കൊണ്ടിരുന്നു.
എന്റെ ചേട്ടാ ടോർച്ചടിച്ചപ്പോളല്ലേ..കാണുന്നത് ..
എന്ത് കണ്ടന്നാ.,ഇയാളു ആളെ ടെൻഷനാക്കാതെ പറയടോ...
ചേട്ടാ അയാളുടെ കാലുകൾ പോത്തിന്റെ കാലാണന്ന് .,മനുഷ്യരുടെ പോലല്ലന്ന് ..
അതേ അയാളുടെ കാലുകൾ എന്റെ പോലല്ലേ...?
ചേട്ടാ അല്ലന്ന്
നമ്മൾ മനുഷ്യരുടെ പോലെ അല്ലന്ന്
അയാൾ ഒരു ചിരി ചിരിച്ചു..
അല്ല ചേട്ടനിതെങ്ങോട്ടാ പോകണെ വഴി തെറ്റിയെന്ന് .,,
ഇല്ലന്നേ..പോകണ്ട വഴി തന്നാണന്ന് ..
അതു പറയുന്നതിനിടയിലാണ് അയാളുടെ കാലുകൾ സുദി കണ്ടത് ..
മുൻപു കണ്ട അതേ ആളുടെ പോലെ ആട്ടോക്കാരനും പോത്തിന്റെ കാലുകൾ .അവനൊന്നു ഞെട്ടി ശരീരത്തിലാകെ ഒരു വിറയൽ .
ദൈവമേ..,ഇയാൾ മനുഷ്യനല്ലായിരുന്നോ...
എന്തു ചെയ്യണമെന്നറിയാതെയിരുന്ന സുദിയുടെ ശരീരമാകെ ഒരു തണുപ്പനുഭവപ്പെട്ടു.
രക്ഷപെടാനുള്ള ധൃതിയിൽ അവൻ
എന്റെ അമ്മേ..,,എന്നു വിളിച്ചു കൊണ്ടു ആട്ടോയിൽ നിന്നും എടുത്തു ചാടി
വീണ വീഴ്ചയിലവന്റെ ബോധം മറഞ്ഞിരുന്നു
************************************
എന്തെട മാർട്ടിനെ ...നിനക്കുറക്കം വരണില്ലേ...അകലെമാറി പാലയിൽ ചേർന്നിരുന്നാലോചിച്ചോണ്ടിരുന്ന മാർട്ടിന്റെ തോളിൽ കൈയ്യിട്ടു ചേർന്നിരുന്നു രേഷ്മ ചോദിച്ചു.
നീ എന്തോന്നാ കാണിക്കണേ..കൈയ്യെടുക്ക് ഇതങ്ങാനും ലീന കണ്ടാൽ തീർന്നു..
അതിനവൾ കണ്ടാലല്ലേ.,,പോത്തു പോലെ അവിടെ കിടന്നുറങ്ങണ അവളെന്തു കാണാനാ.,,?
രേഷ്മാ..നീ എന്താ..പറഞ്ഞു വരുന്നേ...
എടാ..,ഈ രാത്രിയിൽ നമ്മൾ രണ്ടു പേർ മാത്രം ഇവിടെ തനിച്ച് ...ഒരു പ്രത്യേക സുഖം തോന്നണില്ലേ.,?
അവനവളെയൊന്നു നോക്കി ..!!!സത്യം പറഞ്ഞാൽ ഇവളൊരു ഒടുക്കത്തെ ചരക്കാ.,,ഇങ്ങോട്ടു വരും വഴി അപ്രതീക്ഷിതമായി കൂടെ കൂട്ടിയതാ.,ലീനയെ കണക്കു അത്ര മോഡണൊന്നും അല്ലേലും എന്റെ പൊന്നേ.,,ഇവളാ ..പെണ്ണു ! എന്തൊരു സ്ട്രച്ചറാ.,,സത്യം പറഞ്ഞാൽ കണ്ണെടുക്കാൻ തോന്നില്ല .നീട്ടി വളർത്തിയ മുടിയും വട്ട മുഖവും ചുണ്ടോടു ചേർന്ന ആ വലിയ മറുകും .കാമം കിനിയും അധരങ്ങളും .പിന്നെ താഴോട്ടു നോക്കും തോറും അവന്റെ കൻട്രോൾ പോകും പോലവനു തോന്നി.ചിന്തകളെ പിടിച്ചൊതുക്കി അവൻ മുഖം വെട്ടി തിരിച്ചു
അവളവനോടൽപ്പം കൂടെ ചേർന്നിരുന്നു അവളുടെ മാംസളമായ മേനി കൂടുതൽ തന്നിലേക്കമർന്നതോറെ ""ഇഷ്ടമായങ്കിലും ""അവൻ പറഞ്ഞു
പെണ്ണേ കളിയിറക്കല്ലേ.,,നീ ഉദ്ധേശക്കുന്ന ആളല്ല ഞാൻ.
അതോ..എന്നേ ചെക്കു ചെയ്യകയാണോ നീ..,അറിയാൻ പാടില്ലാഞ്ഞിട്ടു ചോദിക്കയാ...?
എടാ..നീ..അവളെ കെട്ടിയിട്ടൊന്നും ഇല്ലല്ലോ..എനിക്കറിയാം കമിറ്റായോണ്ടു മാത്രം നീ എന്നേ ഒഴിവാക്കുകയാ..,സത്യത്തിൽ നിന്നേടുള്ള ഇഷ്ടം കൊണ്ടു മാത്രമാ.,ഞാൻ നിങ്ങളുടെ കൂടെ കൂടിയത് ..,
അവൻ അൽപ്പം കൂടി ചേർന്നിരുന്നു.
അതേ,,നീ പറഞ്ഞതു നേരാ.,അത്രയേറെ ഇഷ്ടമുണ്ട് ..,നിന്നെ എനിക്ക് ." പക്ഷെ അവളറിഞ്ഞാൽ "!!!.ദേഷ്യം വന്നാൽ അവളെന്താ ചെയ്യണേന്നു അവൾക്കു തന്നെ അറിയല്ല.
അവളറിയാതിരുന്നാൽ പോരെ..?
അവളില്ലായിരുന്നെങ്കിൽ നീ ആയിരുന്നേനേ എന്റെ ജീവിത സഖി..,അവളുടെ തലമുടിയിഴകളിലൂടെ വിരൽ ഒാടിച്ചു കൊണ്ടവൻ പറഞ്ഞു
അതു കേട്ടതും അവളുടെ കണ്ണിൽ വല്ലാത്തൊരു തിളക്കം
അവളവന്റെ മടിയിലേക്കു തല ചായ്ച്ചു..അപ്പോൾ സത്യമായും അവളില്ലായിരുന്നങ്കിൽ എന്നേ നീ സ്നേഹിക്കു മായിരുന്നോ.,,?
അവനൊരു കള്ള ചിരി ചിരിച്ചു. അവളുടെ ആ..കിടപ്പും മേനിയഴകും അവനെ ഹരം കൊള്ളിച്ചു.
ചെറിയ കാറ്റവരെ തലോടി എന്തൊക്കെയോ സ്വകാര്യം പറഞ്ഞു കടന്നു പോകും പോലെ അവനു തോന്നി
മല്ലി പൂവിന്റെ ഗന്ധം.,.ഇതെവിടുന്നാ..ഇവിടെ മല്ലിഒന്നും തന്നെപൂത്തിട്ടില്ലല്ലോ...?അവൻ ചോദിച്ചു ..
അതേ രാത്രിയുടെ രണ്ടാം യാമത്തിലാ മല്ലിപ്പൂക്കൾ വിരിയണെ .പിന്നീ ഗന്ധം അതു പ്രണയത്തിന്റേയാ..ദേ എന്റെ തലമുടിയിൽ നോക്ക്
അവൾ അഴച്ചിട്ട മുടിയിൽ ഒരു നൂലിൽ കോർത്തു മുടിയിൽ പിണഞ്ഞു കിടക്കണ മല്ലി പൂ അവൻ കണ്ടു..
അതേ പെണ്ണേ ഒന്നെഴുന്നേറ്റേ,,,ഇനി കുറച്ചു നേരം നിന്റെ മടിയിൽ ഞാൻ കിടക്കാം..,എന്നും പറഞ്ഞവൻ അവളു ടെ തോളിൽ പിടിച്ചുയർത്തി
ആ..കിടന്നോ.,,പക്ഷെ അടങ്ങി കിടന്നോണം വേണ്ടാത്ത പരുപാടി യൊന്നും കാട്ടരുത് .
അവൻ ചിരിച്ചു കൊണ്ടവളുടെ മടിയിൽ തല ചായ്ച്ചു.
അവൾ ലീനയേ രൂക്ഷമായൊന്നു നോക്കി..ആ കണ്ണുകളിൽ അവളെന്തൊക്കെയോ ഒളിക്കുന്നുണ്ടായിരുന്നു
അവളുടെ മടിയിൽ തല ചായ്ചു കിടക്കന്നതിനിടയിലവൻ ചുണ്ടുകളാൽ ധാവണിക്കിടയിലൂടെ കണ്ട അവളുടെ പുക്കിൾ ചുഴികളിൽ മുത്തമിടാൻ തോന്നി .പെട്ടന്നാണവൻ കണ്ടത് .ലീനയും രേഷ്മയും ജോജിയും മഹേഷും കിടന്നിടങ്ങളിൽ തന്നെയുണ്ട് .അപ്പോളിതാര് .
അവൻ കണ്ണെന്നു കൈകളാൽ തിരുമ്മി തുറന്നു.ആരും ഇല്ലായിരുന്നോ .ഈ പാലച്ചോട്ടിൽ കിടന്നുറങ്ങി ഏതോ സ്വപ്നം കണ്ടതു പോൽ അവൻ രേഷ്മ കിടക്കുന്നിടത്തേക്കു ഒരു കാമദേവനേപ്പോലെ നോക്കി .അവന്റെ ചുണ്ടുകളിൽ ചെറിയൊരു ചിരി പടർന്നു
മടക്കി വെച്ച കൈകളിൽ തല ചായ്ച്ചു വീണ്ടുമാ..മധുര സ്വപ്നം കാണാൻ ശ്രമിക്കയായിരുന്നവൻ .
അവന്റെ ഈ രീതികൾ കണ്ടു അൽപ്പമകലെ ആ.,രൂപം ഒന്നിരുത്തി ച്ചിരിച്ചു നടന്നകന്നു .അവളുടെ മുടിയിഴകൾ നിലത്തൂടി അവൾക്കു പിന്നാലെ ഇഴഞ്ഞു നീങ്ങുന്നുണ്ടായിരുന്നു
തുടരും
Biju 

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot