നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ചങ്കുറപ്പുള്ള ഒരാൺകുട്ടിയാണു ഞാനെന്ന്

നീ എന്തിനാ കല്ല്യണം എന്ന് പറയുമ്പോഴെ നിന്ന് വിറക്കുന്നത് ??? നിന്റെ പ്രായത്തിലുള്ള ആൺകുട്ടികൾക്ക് രണ്ടും മൂന്നും കുട്ടികളായി... എന്ന അമ്മയുടെ ചോദ്യത്തിനു മറുപടിയായി എനിക്ക് പെണ്ണിനോടല്ല, ആണിനെയാണു ഇഷ്ടമെന്ന് എങ്ങനെയാ പറയുക എന്ന് ചിന്തിച്ചിരിക്കുമ്പോഴാണു... സാമ്പത്തികം ഒന്നും വേണ്ടെങ്കിൽ ഒരു കുട്ടിയുണ്ടെന്ന് പറഞ്ഞു ബ്രോക്കർ കയറി വന്നത്..
സാമ്പത്തികമായി വളരെ താഴ്ന്ന കുടുംബം ആയത് കൊണ്ടാകണം അവർ ഒന്നും ആലോചിക്കാതെ തന്നെ ഇതുറപ്പിച്ചത്. വിവാഹത്തിനു മുമ്പ് ഇതെല്ലാം അവളോട് പറയാമെന്ന് കരുതി അവളെ വിളിച്ചപ്പോഴോ .. സ്ത്രിധനത്തിന്റെ പേരിൽ ഒഴിവായി പോയ ആലോചനകളുടെ എണ്ണം പറഞ്ഞു, പട്ടിണിയാണെങ്കിലും ഏട്ടൻ എനിക്ക് ദൈവ തുല്ല്യനാണെന്ന് പറഞ്ഞപ്പോൾ, വിവാഹത്തെ കുറിച്ചും, നല്ലൊരു ജീവിതത്തെ കുറിച്ചും ഒരുപാട് സ്വപ്നം കണ്ടവളെ വിഷമിപ്പിക്കാൻ തോന്നിയില്ല..
ആദ്യരാത്രിയിൽ ക്ഷീണമെന്ന് പറഞ്ഞു ഒഴിഞ്ഞു മാറിയെങ്കിലും, പിറ്റേന്ന് നഷ്ടമായ ഒരു പ്രണയകഥയിലെ നായകനാണെന്നും അവളെ മറക്കാൻ കുറച്ച് സമയം ആവശ്യമാണെന്നുമുള്ള എന്റെ വാക്കുകൾക്ക് ഒരു ചിരിയോടെ അവൾ സമ്മതം മൂളിയപ്പോഴും എന്റെ നെഞ്ചിലെ കനലുകൾ അണഞ്ഞിരുന്നില്ല..
സ്വന്തം വീട്ടിൽ അരപ്പട്ടിണി ആയിരുന്ന അവൾക്ക് എന്റെ വീട് സ്വർഗ്ഗ തുല്ല്യമായിരുന്നു, ആദ്യമൊക്കെ മടിയായിരുന്നെങ്കിലും പിന്നീട് അവളോടോപ്പം പുറത്ത് പോകാൻ ഞാൻ സമയം കണ്ടെത്തിയിരുന്നു.. വില കൂടിയ ഡ്രസ്സുകളും, ആഭരണങ്ങളും ആദ്യമായി കണ്ടത് എന്റെ കൂടെ വന്നതിനു ശേഷമാണെന്ന് അവൾ പറഞ്ഞപ്പോൾ അവളോടോപ്പം എന്റെ മനസ്സും സന്തോഷിച്ചു.

ഏഴാം തരം മുതലുള്ള ഹോസ്റ്റൽ ജീവിതമാണു എന്നെ ഇങ്ങനെ ആക്കി തീർത്തതെന്ന് പറയാൻ പലപ്പോഴും തുനിഞ്ഞെങ്കിലും പ്രതീക്ഷയോടെ ഓരോ ദിനവും മുന്നോട്ടു പോകുന്ന അവളുടെ മുഖത്തെ ചിരി മായുമോ എന്ന് ഭയന്ന് അത് മറച്ച് വെച്ചു. കൗൺസിലിംഗിലുടെ ഒരു പരിഹാരം കാണാമെന്നു കരുതിയ ഞാൻ ഡോക്റ്ററുടെ റുമിൽ നിന്നും ഇറങ്ങുന്നത് കണ്ട ആരോ അവളുടെ ആങ്ങളയോട് കാര്യങ്ങൾ പറഞ്ഞുവെന്നു എനിക്ക് മനസ്സിലായത് അവനും അച്ഛനും പിറ്റേന്ന് വീട്ടിൽ വന്നപ്പോഴായിരുന്നു..
കൈപിടിച്ച് വലിച്ചിറക്കിയ അച്ഛനും ആങ്ങളക്കുമൊപ്പം പടിയിറങ്ങുമ്പോൾ സത്യം അവൾ അറിഞ്ഞിട്ടില്ലെന്നു മനസ്സിലായത് "അരുണേട്ടാ...എന്ന വിളിയോടെ പടിയിറങ്ങുന്നത്‌ കണ്ടപ്പോഴാണു..കൗൺസലിംഗിങ്ങിലൂടെ മനസ്സും ശരീരവും പൂർണമായി നിയന്ത്രിക്കാൻ കഴിഞ്ഞപ്പോൾ ഒരു പുഞ്ചിരിയോടെ ഡോക്ട്ടറും പറഞ്ഞു അവളെ ജീവിതത്തിലേക്ക് തിരികെ വിളിക്കാമെന്ന്.
അവളെ വിളിക്കാൻ പോകാനായി വീട്ടിലേക്കു പാഞ്ഞുവന്നപ്പോഴാണ് നിറഞ്ഞ കണ്ണുകളോടെ അമ്മ ഡിവോഴ്സ് നോട്ടീസ് കയ്യിലേക്ക് തന്നത്.
നാലു മാസങ്ങൾക്ക് ശേഷം കോടതിക്ക് പുറത്ത് ഒത്ത് തീർപ്പിനുള്ള വക്കീലിന്റെ ശ്രമമായിട്ടാണു അവളെ ഒന്ന് കാണാൻ കഴിഞ്ഞത്, എന്താ അരുണേട്ടാ കാര്യം? ഞാൻ എന്ത് തെറ്റാ ചെയ്തെന്നുള്ള അവളുടെ കരച്ചിലിൽ അവളോട് അവർ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ലെന്ന് മനസ്സിലായി, വിഷമിച്ചിരുന്ന എന്റെ അമ്മയോട് “ മീശയും താടിയും വന്നാൽ ആൺകുട്ടികളാകില്ല. പിന്നെ മോന് ഇനി പെണ്ണിനെയല്ല അന്വേഷിക്കണ്ടത് നല്ല ആൺപിള്ളേരെയാണെന്നുള്ള അവളുടെ അച്ഛന്റെ വാക്ക് അവളെ ഞെട്ടിച്ചു കളഞ്ഞു.
നിറകണ്ണുകളോടെ തല കുനിച്ചിരുന്ന എന്റെ തോളിൽ കൈ വെച്ചിട്ട് അവൾ അച്ഛനോട് പറഞ്ഞു, " ആരു പറഞ്ഞു എന്റെ അരുണേട്ടൻ ആൺകുട്ടിയല്ലെന്ന്?? ഒരു പെണ്ണിനു വേണ്ടത് സംരക്ഷണവും സമാധനവുമാ.. ശാരീരിക ബന്ധത്തിനേക്കാൾ വലുതാണച്ഛാ മാനസികമായ അടുപ്പം , കൂടെ താമസിച്ച നാളുകളിൽ എന്റെ അച്ഛൻ സ്നേഹിച്ചതിനെക്കാൾ എന്നെ നോക്കിയിട്ടുണ്ട് എന്റെ അരുണെട്ടൻ..."
എന്നോട് ഒന്ന് പറഞ്ഞൂടാരുന്നോ അരുണേട്ടാ?? എന്ന ചോദ്യത്തിന് നിന്റെ മുഖത്തെ ചിരി മായുമോ എന്ന ഭയമായിരുന്നു മോളെ … ന്നു പറഞ്ഞപ്പോൾ ഏട്ടാ എന്നൊരു തേങ്ങലോടെ അവൾ എന്റെ നെഞ്ചിലെക്ക് അമർന്നിരുന്നു.
വർഷം ഒന്ന് കഴിഞ്ഞപ്പോൾ നഴ്സ് കയ്യിലേക്ക് തന്ന ചക്കരക്കുട്ടനെ അവളുടെ അച്ഛന്റെ നേർക്ക്‌ ഞാൻ നീട്ടിയപ്പോൾ ആ നിറഞ്ഞു തുടങ്ങിയ ആ കണ്ണുകൾ സമ്മതിക്കുന്നണ്ടായിരുന്നു ചങ്കുറപ്പുള്ള ഒരാൺകുട്ടിയാണു ഞാനെന്ന്..... ...

Shanavas

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot