ഒരു യാത്രയുടെ ആരംഭം
..................................
..................................
വെയിൽ ചാഞ്ഞു തുടങ്ങിയിരുന്നു...
അന്നത്തെ കച്ചവടം കഴിഞ്ഞ് തന്റെ കട പൂട്ടി പോകാനൊരുങ്ങുമ്പോഴാണ് തന്റെ കട ലക്ഷ്യമാക്കി വരുന്ന ആ കുടുംബത്തെ അയാൾ കണ്ടത്.
പത്തുവർഷത്തിലധികമായി അയാൾ ആ ഹിൽവ്യൂ പോയിന്റിൽ സംഭാരം വില്പനക്കാരനായിട്ട്.
നാനാ ഭാഗത്തു നിന്നും വരുന്ന ടൂറിസ്റ്റുകൾ ദാഹം തീർക്കുമ്പോൾ അയാൾ സംതൃപ്തിയോടെ കണ്ട് നിൽക്കുമായിരുന്നു.
ദമ്പതികൾ.. കോളേജ് വിദ്യാർത്ഥികൾ
പ്രണയ ജോഡികൾ... പ്രായമായവർ..
അലഞ്ഞു നടക്കുന്നവർ..
പ്രണയ ജോഡികൾ... പ്രായമായവർ..
അലഞ്ഞു നടക്കുന്നവർ..
ജീവിതത്തിന്റെ നാനാ തുറകളിലുള്ളവർ.
പക്ഷേ ഇന്നെന്തോ അയാളുടെ മനസ്സ് വേപഥു പൂണ്ടിരിക്കുന്നു.
മരണം ഇവിടെ സാധാരണമാണെങ്കിലും അന്നെല്ലാം അയാളുടെ മനസ്സിൽ അകാരണമായ ഒരു ദുഃഖം കുടിയേറാറുണ്ട് .
ടൂറിസ്റ്റുകളുടെ എണ്ണവും കുറവാണ്.
പെട്ടെന്ന് വീടണയാൻ അയാളുടെ ഉള്ളം തുടിച്ചു.
കട പൂട്ടാൻ തുടങ്ങുമ്പോഴാണ് അവർ അയാളുടെ മുന്പിലെത്തിയത്.
ഒരു സ്ത്രീയും പുരുഷനും പിന്നെ ഒരാൺകുട്ടിയും.
കണ്ട് പരിചയമുണ്ട്..
രണ്ട് പേർ മാത്രവും പിന്നെ കുട്ടിയുമൊത്തും വരുമ്പോഴും തന്റെ കടയിൽ വരാറുണ്ട്.
പരിചയഭാവത്തിലുള്ള ചിരിയോടെ അവർ അടുത്ത് വന്നു സംഭാരം ഓർഡർ ചെയ്തു..
...ഇന്നെന്താ നേരത്തെ അടക്കുവാണോ.. ?
സ്ത്രീയാണ് ചോദിച്ചത്.
..അതെ..
ടൂറിസ്റ്റുകൾ കുറവാണ്..
ടൂറിസ്റ്റുകൾ കുറവാണ്..
..വ്യൂ പോയിന്റിൽ നിന്നും ഏതോ ഒരു പെൺകുട്ടി കൊക്കയിലേക്ക് ചാടി..
..കഷ്ടം..
..വല്ല പ്രേമനൈരാശ്യമോ മറ്റോ ആയിരിക്കും...
..കഷ്ടം..
..വല്ല പ്രേമനൈരാശ്യമോ മറ്റോ ആയിരിക്കും...
ഗ്ലാസ്സുകൾ അവർക്ക് കൈ മാറുമ്പോൾ അയാൾ പറഞ്ഞു
തണുത്ത സംഭാരം കുടിച്ച് കൊണ്ടിരിക്കുമ്പോൾ അവൾ ഭർത്താവിനോട് ചോദിക്കുന്നത് അയാൾ കേട്ടു.
..എന്താ പറ്റിയത്.. ഒരു വല്ലായ്മ പോലെ.. ?
...ഒരു തലവേദന..
അയാൾ അലക്ഷ്യമായി മൊഴിഞ്ഞു.
നിശബ്ദനായി നടന്ന് പോകുന്ന ഭർത്താവിനെയും കലപില ശബ്ദമുണ്ടാക്കി പോകുന്ന ഭാര്യയെയും അവരുടെ മകനെയും നോക്കി അയാൾ ഒരു നെടുവീർപ്പോടെ തന്റെ കട അടച്ചു..
...ഓരോരുത്തർക്കും ഓരോരോ പ്രശ്നങ്ങൾ..
...........................................................
വ്യൂ പോയിന്റിലേക്കു നടക്കുമ്പോൾ ഭാര്യയും മകനും ചുറ്റുമുള്ള ദൃശ്യങ്ങളിൽ മുഴുകുമ്പോഴും അയാളുടെ മനസ്സ് ചിന്തകളാൽ നിറഞ്ഞിരുന്നു.
..എന്ത് പറ്റി ?
പെട്ടെന്ന് മൂഡ് ഓഫ് ആയല്ലോ..
ആ മരണ വാർത്ത കേട്ടിട്ടാണോ ?
പെട്ടെന്ന് മൂഡ് ഓഫ് ആയല്ലോ..
ആ മരണ വാർത്ത കേട്ടിട്ടാണോ ?
അവളുടെ ചോദ്യം അയാൾ കേട്ടില്ലെന്നു നടിച്ചു.
....................................................
നാല് ദിവസങ്ങൾക്കു മുൻപ്..
ബസ് സ്റ്റോപ്പിൽ കാത്തു നിന്ന അയാളുടെ മുൻപിലേക്ക് അവൾ ഓട്ടോയിൽ വന്നിറങ്ങി. കയ്യിൽ ഒരു ചെറിയ വാനിറ്റി ബാഗ് ഉണ്ടായിരുന്നു. നിറം മങ്ങിയ ഒരു ചുരിദാർ ആയിരുന്നു അവൾ ധരിച്ചിരുന്നത്.
.. കുറച്ച് നടന്നാലോ..
തന്നെത്തന്നെ നോക്കി നിൽക്കുന്ന അയാളോട് അവൾ പറഞ്ഞു.
ഉച്ചവെയിൽ കനത്തിരുന്നു. നിലത്തു വീണുകിടന്ന പഴുത്ത ഇലകൾക്ക് മുകളിലൂടെ അവർ നടന്നു.
അവളുടെ പുറകിലേക്ക് പിന്നിയിട്ട മുടിയിലെ തുളസിക്കതിർ അപ്പോളും വാടിയിട്ടില്ലായിരുന്നു.
.. ഓരോ സംഭാരം ആകാം അല്ലേ.. ?
വഴിവക്കിൽ സംഭാരം വിൽക്കുന്ന മധ്യവയസ്കനെ ചൂണ്ടി അവൾ അയാളോട് ചോദിച്ചു.
അയാൾ എന്തെങ്കിലും പറയുന്നതിന് മുൻപേ അവൾ രണ്ടെണ്ണം ഓർഡർ ചെയ്തു.
ഐസ് പോലെ തണുപ്പും കാന്താരിമുളകിന്റെ എരിവുമുള്ള സംഭാരം അവൾ വളരെ വേഗത്തിൽ നുണഞ്ഞിറക്കി.
അയാളുടെ കയ്യിലെ ഗ്ലാസ്സിൽ അപ്പോഴും പകുതിയോളം ബാക്കി ഉണ്ടായിരുന്നു.
അവളുടെ മുഖത്തെ തിരിച്ചറിയാനാകാത്ത ഭാവം അയാളെ ഒട്ടൊന്നുമല്ല ചിന്തിപ്പിച്ചത്.
അതയാൾക്കു തികച്ചും അന്യമായി തോന്നി.
പാതയോരത്തു നിറയെ പിങ്ക് പൂക്കളുള്ള മരങ്ങൾ നിന്നിരുന്നു.
അതിന്റെ അരികിൽക്കൂടി ഒറ്റപ്പെടലിന്റെ കറുത്ത പാടുള്ള മുഖവുമായി അയാളും
നിശ്ചയദാർഢ്യം സ്പുരിക്കുന്ന കണ്ണുകളുമായി അവളും നടന്നു.
നിശ്ചയദാർഢ്യം സ്പുരിക്കുന്ന കണ്ണുകളുമായി അവളും നടന്നു.
..എന്റെ ബയോപ്സി റിപ്പോർട്ട് കിട്ടി.. ഇന്ന് രാവിലെ ..
അയാളുടെ മുഖത്തേക്ക് നോക്കി അവൾ പറഞ്ഞു.
ചെങ്കുത്തായ കൊക്കയിലേക്ക് ഇറങ്ങിനിൽക്കും പോലത്തെ മുനമ്പിൽ നിൽക്കുകയായിരുന്നു അവരപ്പോൾ.
താഴ്‌വാരത്തിൽ നിന്ന് പുകമഞ്ഞുയരുന്നുണ്ട്.
അങ്ങ് താഴെ ഒരു നേർത്ത വെള്ളിനൂൽ പോലെ പുഴ ഒഴുകുന്നത് കാണാം.
സൂര്യരശ്മികളേറ്റ് അവളുടെ നെറ്റിയിലെ പൊട്ട് തിളങ്ങി.
..പറഞ്ഞില്ല ഞാൻ..
..ഇടക്ക് ഒരു സംശയം തീർക്കാൻ ചെക്ക് അപ്പ് ചെയ്തിരുന്നു..
..ചില കാര്യങ്ങൾ തീരുമാനിക്കുന്നതിന് മുൻപ് എല്ലാം ക്ലിയർ ചെയ്യേണ്ടേ.
അല്ലേ ?..
അല്ലേ ?..
ഒന്നും മനസ്സിലാകാതെ നോക്കിക്കൊണ്ടു നിൽക്കുന്ന അയാളോട് അവൾ ചോദിച്ചു.
വെയിലിനെ വകവെക്കാതെ, സുരക്ഷക്കായി കെട്ടിയിട്ടുള്ള വേലിയിൽ പിടിച്ച് വിനോദസഞ്ചാരികൾ ദൂരെയുള്ള കാഴ്ചകൾ ആസ്വദിക്കുന്നുണ്ടായിരുന്നു.
ചെറുതായി വീശുന്ന കാറ്റിന് തണുപ്പുണ്ട് .
അവളുടെ മുടിയിഴകൾ കാറ്റിൽ ഇളകുന്നു.
അവളുടെ മുടിയിഴകൾ കാറ്റിൽ ഇളകുന്നു.
..നോർമൽ ആണ്..
അയാൾ ഒരു ദീർഘനിശ്വാസം വിട്ടു.
അവളെ ഒന്നാശ്ലേഷിക്കാൻ അയാൾ മനസ്സ് കൊണ്ട് കൊതിച്ചു.
അവളുടെ മുഖം ദൃഢമാകുന്നത് അയാൾ കണ്ടു.
. നമ്മുക്ക് പിരിയാം.. ഈ ദിവസത്തിന് വേണ്ടിയാണ് ഞാൻ കാത്തിരുന്നത്..
..ഇത് പറയാൻ വേണ്ടിയാണ് നിങ്ങളോട് ഇവിടേക്ക് തന്നെ വരാൻ പറഞ്ഞത്..
അയാളുടെ കണ്ണിൽ നോക്കി അവൾ പറഞ്ഞു .
ആ മുനമ്പിൽ വെച്ചാണ് ആദ്യമായി അവളോട് അയാൾ തന്റെ പ്രണയം പറഞ്ഞത്..
പിന്നീട് എല്ലാ വിവാഹവാർഷികത്തിനും
അവർ തെരഞ്ഞെടുത്തത് ആ സ്ഥലമായിരുന്നു.
അവർ തെരഞ്ഞെടുത്തത് ആ സ്ഥലമായിരുന്നു.
..മറന്നോ ഈ സ്ഥലം.. ?
അവളുടെ ചോദ്യം കേട്ട് അയാൾ ചിന്തകൾക്ക് വിരാമമിട്ടു.
അവളുടെ കണ്ണിലപ്പോൾ ദൂരെ മാനത്തിന്റെ നീലിമയല്ല..
എല്ലാം എരിഞ്ഞടക്കാൻ പോന്ന അഗ്നിയുടെ ചുവപ്പാണെന്ന് അയാൾക്ക് തോന്നി.
.. ഇവിടെ തുടങ്ങി.. അവസാനിപ്പിക്കേണ്ടതും ഇവിടെത്തന്നെ..
ഒന്നും പറയാനാകാതെ തപ്പിത്തടയുന്ന അയാൾക്ക് മുന്നിലേക്ക് അവളുടെ വാക്കുകൾ ഒരു അഗ്നിമഴ പോലെ പെയ്തിറങ്ങി.
.. എനിക്ക് ഉറപ്പിക്കണമായിരുന്നു അസുഖമില്ലെന്ന്..
അതിനായിരുന്നു ഈ ദിവസം വരെ കാത്ത് നിന്നത്..
അതിനായിരുന്നു ഈ ദിവസം വരെ കാത്ത് നിന്നത്..
...എന്റെ മകനെ പോറ്റി വളർത്താൻ ആരോഗ്യമുള്ള ശരീരം വേണം..
..അവനിനി എന്റെ കൂടെ വളരും..
സംസാരിക്കുമ്പോൾ അവളുടെ ചുണ്ടുകൾ വിറ കൊണ്ടു.
നെറ്റിയിലെ വിയർപ്പ് കർച്ചീഫെടുത്തു തുടച്ചു അവൾ തുടർന്നു.
..മറിച്ചായിരുന്നെങ്കിൽ എന്റെ മകനെ ഞാൻ നിങ്ങളുടെ കൂടെ വിടുമായിരുന്നു..
അതിന് ശേഷം ഞാനെന്റെ ജീവിതം അവസാനിപ്പിച്ചേനെ..
..ആർക്കും ഒരു ശല്യവുമില്ലാതെ..
അവൾ കിതച്ചു. മനസ്സിൽ ഏറെക്കാലമായി കൊണ്ടു നടന്നിരുന്ന ഭാരം അവൾ ഇറക്കിവെച്ചിരിക്കുന്നു .
അയാളപ്പോൾ വർഷങ്ങൾക്കപ്പുറത്തെ ഒരു മഞ്ഞുകാലത്തിലായിരുന്നു.
താഴ്‌വാരമാകെ വെള്ളപ്പട്ടു പുതച്ചിരിക്കുന്നു.
കൈവരിക്കപ്പുറത്തു ഒഴുകിനീങ്ങുന്ന തണുത്ത വെണ്മേഘങ്ങൾ..
ഇവിടെത്തന്നെയായിരുന്നു അവർ നിന്നിരുന്നത്.
കൈവരികളിൽ മഞ്ഞുതുള്ളികൾ പറ്റിപ്പിടിച്ചിരിക്കുന്നുണ്ടായിരുന്നു.
മഞ്ഞു മൂടിയ സൂര്യാസ്തമയം ആസ്വദിക്കുന്ന നവദമ്പതികൾ ആയിരുന്നു അവരപ്പോൾ.
എപ്പോഴായിരുന്നു തനിക്ക് പിഴച്ചത്.. ?
തന്നെത്തന്നെ മറന്നത്...
അവളെയും മകനെയും മറന്നത്...
വർഷങ്ങൾക്കു ശേഷം വീണ്ടും കണ്ടുമുട്ടിയ അവളിലേക്ക് മനസ്സും ശരീരവും ചാഞ്ഞത്.?
..എല്ലാം എന്റെ തെറ്റാണ്.. എനിക്കൊരവസരം കൂടി തന്നൂടെ.. ?
അയാളുടെ ശബ്ദം തീരെ നേർത്തതായിരുന്നു.
..നമ്മുക്ക് പഴയപോലെ ഒന്നിച്ചു ജീവിച്ചുകൂടെ.. ?
നമ്മുടെ മകനൊന്നിച്ചു്..
എത്ര മനോഹരമായിരുന്നു ആ ദിവസങ്ങൾ..
നനവൂറിയ കണ്ണുകൾ അയാളിൽ നിന്ന് മാറ്റി അവൾ പറഞ്ഞു.
..എല്ലാം മറന്നത് നിങ്ങളാണ്.
..നിങ്ങളെ ഞാനെന്നോ എന്റെ മനസ്സിൽ നിന്നും പറിച്ചെറിഞ്ഞിരിക്കുന്നു
..ഇന്നുമുതൽ നിങ്ങൾ പരിപൂർണ സ്വതന്ത്രനാണ്..
ആരുടെ കൂടെ വേണമെങ്കിലും ജീവിക്കാം...
ഞാനോ മകനോ ഒരു തടസ്സമാവില്ല.
അവൾ തൊണ്ട ഇടറാതിരിക്കാൻ പരമാവധി ശ്രദ്ധിച്ചു.
..ആരും എന്റെ കൂടെയില്ല ഞാനൊറ്റക്കാണ്..
അവളുടെ അടുത്തേക്ക് നീങ്ങിനിന്ന് അയാൾ പറഞ്ഞു.
.. നിന്നോടൊന്നു സംസാരിക്കാൻ ഒരുപാട് നാളായി.. മാസങ്ങളായി ഞാൻ കാത്തിരിക്കുന്നു..
..എന്റെ ഫോൺ പോലും നീ അറ്റൻഡ് ചെയ്തില്ല..
അവളുടെ കൈ പിടിച്ച് അങ്ങനെ പറയുമ്പോൾ അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
അയാളുടെ കൈ അവൾ തട്ടിമാറ്റി.
..ഞാൻ തീരുമാനിച്ചു കഴിഞ്ഞു.
..നിങ്ങളില്ലാതെ എങ്ങനെ ജീവിക്കാം എന്ന് പഠിക്കുകയായിരുന്നു കഴിഞ്ഞ ആറുമാസം ഞാനും എന്റെ മോനും...
ചുരം കയറിവരുന്ന വാഹനങ്ങളെ നോക്കി നിശബ്ദം നിൽക്കുകയായിരുന്നു അയാളപ്പോൾ.
..ഇടിയും മഴയുമുള്ള രാത്രികളിൽ പരസ്പരം കെട്ടിപ്പിടിച്ചിരിക്കുമ്പോൾ അവൻ എന്നെ ആശ്വസിപ്പിക്കുമായിരുന്നു .
..പേടിക്കണ്ടമ്മേ അമ്മക്ക് ഞാനില്ലേന്ന്..
.. ഞങ്ങൾ നാട്ടിലേക്ക് പോകുകയാണ്.
..ഇത് നമ്മുടെ അവസാനത്തെ കൂടിക്കാഴ്ചയാണ്..
..ഞങ്ങളുടെ ജീവിതത്തിൽ ഇനി നിങ്ങൾ ക്ഷണിക്കപ്പെടാത്ത അതിഥിയായി വരരുത്..
..പ്ലീസ്
ദൃഢനിശ്ചയത്തോടെ അവൾ നടന്നകലുന്നത് അയാൾ നിർന്നിമേഷനായി നോക്കി നിന്നു.
അങ്ങ് താഴെ മരത്തലപ്പുകളിൽ കാറ്റ് പിടിക്കുന്നുണ്ടായിരുന്നു.
വെയിലിന് തണുപ്പേറിയിരുന്നു.
അയാളുടെ ഫോൺ ശബ്ദിച്ചു.
അങ്ങേത്തലയ്ക്കൽ ഒരു സ്ത്രീ ശബ്ദം.
അങ്ങേത്തലയ്ക്കൽ ഒരു സ്ത്രീ ശബ്ദം.
..എന്തായി ?..അവൾ എന്ത് പറഞ്ഞു. ?
അയാൾക്ക് വാക്കുകൾ ഇല്ലായിരുന്നു.
..ഒരു പെണ്ണിന് അങ്ങനെയേ പെരുമാറാൻ പറ്റൂ..
കാത്തിരിക്കൂ.. എല്ലാം ശരിയാകും.
കാത്തിരിക്കൂ.. എല്ലാം ശരിയാകും.
കുറച്ച് നേരത്തേക്ക് നിശബ്ദത.
ഇടറിയ ശബ്ദത്തോടെ അവൾ വീണ്ടും സംസാരിച്ചു.
ഇടറിയ ശബ്ദത്തോടെ അവൾ വീണ്ടും സംസാരിച്ചു.
.. നമ്മൾ ഇനി കണ്ടെന്നു വരില്ല.
ഞാൻ കൊൽക്കത്തയിലേക്ക് പോകുകയാണ്..
എന്നെ മറക്കണം.
എന്നെ മറക്കണം.
ഭാര്യയും മകനുമാണ് നിന്റെ ലോകം..
അതാണ് നിന്റെ ജീവിതം..
അതാണ് നിന്റെ ജീവിതം..
അതിനിടയ്ക്ക് ഈ കളിക്കൂട്ടുകാരിക്ക് എന്ത് പ്രാധാന്യം. ?
എന്റെ കൂടെയുള്ളപ്പോളും നിന്റെ മനസ്സ് അവൾക്ക് വേണ്ടി പിടയുകയായിരുന്നില്ലേ ?
അവൾ നിന്റെ പശ്ചാത്താപം മനസ്സിലാക്കും..
ദൈവം നല്ലത് മാത്രം നിങ്ങൾക്ക് വരുത്തട്ടെ...
ഒരു വിതുമ്പലോടെ ഫോൺ ഡിസ്കണക്ടഡ് ആയി.
ഇരുട്ട് പരക്കാൻ തുടങ്ങിയിരുന്നു.
ചക്രവാളത്തിൽ പടരുന്ന കുങ്കുമചുവപ്പ് ഒരിക്കൽക്കൂടി നോക്കി അയാൾ തിരിച്ചു നടന്നു.
.................................................
ചക്രവാളത്തിൽ പടരുന്ന കുങ്കുമചുവപ്പ് ഒരിക്കൽക്കൂടി നോക്കി അയാൾ തിരിച്ചു നടന്നു.
.................................................
രണ്ട് ദിവസങ്ങൾക്കു മുൻപ്..
റെയിൽവേ സ്റ്റേഷൻ
കംപാർട്മെന്റിന്റെ വിൻഡോ സീറ്റിൽ ഇരിക്കുന്ന അവന്റെ കവിളിൽ ഒരുമ്മ കൊടുത്തു് അവൾ പറഞ്ഞു..
.. നന്ദൂട്ടാ എന്താ ആലോചിക്കണെ.. ?
.. അമ്മേ അച്ഛൻ ദാ അവിടെ നിക്കണ്..
പുറത്തേക്ക് ചൂണ്ടി അവൻ പറഞ്ഞു.
അവരെത്തന്നെ നോക്കി പ്ലാറ്റ്ഫോമിൽ ഒരു ദുരന്തചിത്രം പോലെ അയാൾ നില്പുണ്ടായിരുന്നു.
കണ്ണുകളിൽ യാചകഭാവം.
അവൾ മകനെ നോക്കി.. അവന്റെ കണ്ണുകളിൽ തിളക്കം ദർശിക്കാൻ അവൾക്ക് കഴിഞ്ഞു.
.. അമ്മേ അച്ഛൻ കൂടെ വന്നാൽ അമ്മക്ക് സങ്കടാവോ.. ?
ഞാനാ അച്ഛനെ ഫോൺ ചെയ്ത് വിളിച്ചത്..
അമ്മയെ സങ്കടപ്പെടുത്തൂല എന്നച്ചൻ വാക്ക് തന്നമ്മേ..
നിഷ്കളങ്കതയോടെ അവൻ പറയുന്നത് സാകൂതം അവൾ നോക്കി നിന്നു.
സൈറൺ മുഴങ്ങി..
വണ്ടി യാത്ര പുറപ്പെടുകയായി..
പ്ലാറ്റ് ഫോമിൽ അങ്ങിങ്ങു നിന്നിരുന്ന
ആൾക്കാർ തിരക്കിട്ട് കയറാൻ തുടങ്ങി.
ആൾക്കാർ തിരക്കിട്ട് കയറാൻ തുടങ്ങി.
.. അമ്മേ അച്ഛനെ വിളിക്കമ്മേ.. പാവല്ലേ..
അവൻ കെഞ്ചി.
നിറഞ്ഞ കണ്ണുകളോടെ അവനെ ആശ്ലേഷിച്ചു് അവൾ പറഞ്ഞു..
..മോൻ തന്നെ വിളിച്ചോ..
..മോന്റെ സന്തോഷം.. അതല്ലേ ഈ അമ്മക്ക് പ്രധാനം..
അരുമയോടെ അവന്റെ കവിളിൽ തലോടിക്കൊണ്ട് അവൾ പറഞ്ഞു.
അവൻ വിടർന്ന കണ്ണുകളോടെ ചിരിച്ചു.
ആ ചിരി അയാളോടുള്ള വെറുപ്പിന്റെ കാഠിന്യം കുറക്കാനും മാത്രം ശക്തിയുള്ളതായിരുന്നു.
..വാ അമ്മേ നമുക്കൊന്നിച്ചു പോകാം..
മകന്റെ കൈ പിടിച്ച് അവൾ പ്ലാറ്റഫോമിൽ നിൽക്കുന്ന അയാളുടെ മുൻപിലേക്ക് ഇറങ്ങി.
അവളെയും മകനെയും ചേർത്തുപിടിച്ചു് അയാൾ പറഞ്ഞു.
. . മാപ്പ്..
കണ്ണീരിനാൽ കാഴ്ച മങ്ങുന്നതുപോലെ അവൾക്ക് തോന്നി.
അയാളുടെ നെഞ്ചിലേക്ക് ചായുമ്പോൾ
മനസ്സിലെ ഭാരവും പരിഭവവും അയാളിലേക്ക് പെയ്തൊഴിയാനുള്ള തയ്യാറെടുപ്പിലായിരുന്നു അവൾ.
മനസ്സിലെ ഭാരവും പരിഭവവും അയാളിലേക്ക് പെയ്തൊഴിയാനുള്ള തയ്യാറെടുപ്പിലായിരുന്നു അവൾ.
ആ രണ്ട് തണൽ മരങ്ങളുടെ നടുക്ക് അവരുടെ മകനും..
അവന്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നിരുന്നു.
ദൂരെ നിറയെ യാത്രക്കാരുമായി ആ തീവണ്ടി ഒരു പൊട്ടുപോലെ മറയുന്നതു അവൻ നോക്കിനിന്നു.
....................................
അതെ സമയം
അങ്ങ് ദൂരെ ആ രംഗം മനക്കണ്ണിൽ കണ്ട് പുറത്ത് പെയ്യുന്ന മഞ്ഞിൻ കണികകൾ നോക്കിയിരിക്കുകയായിരുന്നു അവൾ....
അയാളുടെ കളിക്കൂട്ടുകാരി.
തനിക്കേറ്റവും ഇഷ്ട്ടപ്പെട്ട പിങ്ക് പൂക്കളുള്ള വസ്ത്രം അണിഞ്ഞിട്ടുണ്ടായിരുന്നു അവൾ
ജാലക വാതിലിലൂടെ അരിച്ചുകയറുന്ന തണുപ്പറിയാതെ മനസ്സും ശരീരവും ഒരുക്കുകയായിരുന്നു അവൾ
ഒരു നീണ്ട യാത്രയ്ക്ക് വേണ്ടി..
.............................................
...മോനെ അച്ഛൻ ഒന്നും മിണ്ടുന്നില്ലല്ലോ..
അവൾ മകനെ കൊഞ്ചിച്ചു കൊണ്ട് പറഞ്ഞു..
അവർ മൂന്നുപേരും കൈ വരിയിൽ പിടിച്ച് താഴെ അഗാധതയിലേക്ക് നോക്കി നിൽക്കുകയായിരുന്നു.
കാഴ്ച മറച്ച് മഞ്ഞിന്റെ കട്ടിപ്പുതപ്പ് ...
വായുവിൽ മരണത്തിന്റെ തണുപ്പായിരുന്നു അയാൾക്ക് അനുഭവപ്പെട്ടത്.
... ബോഡി ഇത് വരെ കിട്ടിയിട്ടില്ല..
കൂടി നിന്നവരിൽ ആരോ ഒരാൾ പറഞ്ഞു.
അയാൾ ഭാര്യയുടെ കൈ പിടിച്ച് വലിച്ച് തിരിച്ചു നടന്നു.
..വാ പോകാം..
തണുത്തു വിറച്ചിരുന്നു അയാളുടെ കൈകൾ.
ഒന്നും മനസ്സിലാകാതെ അവൾ കുട്ടിയേയും കൂട്ടി അയാളെ പിന്തുടർന്നു.
അങ്ങ് ദൂരെ താഴ്‌വാരത്തിൽ ഗതി കിട്ടാതലയുന്ന ആത്മാവിനെപ്പോലെ
മഞ്ഞിന്റെ ചുരുളുകൾ ഒഴുകി നടക്കുന്നുണ്ടായിരുന്നു....
മഞ്ഞിന്റെ ചുരുളുകൾ ഒഴുകി നടക്കുന്നുണ്ടായിരുന്നു....
ശ്രീജിത്ത് ഗോവിന്ദ്
13/01/2018
No comments:
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക