നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

''''തുറിച്ചു നോട്ടം, !! ( മിനിക്കഥ ,)

''''തുറിച്ചു നോട്ടം, !! ( മിനിക്കഥ ,)
=======
''ഇന്നലെ ഒരു സ്ത്രീയെ ഞാൻ തുറിച്ചു നോക്കി,''അതും അര മണിക്കൂർ, !
''അയ്യോ, എന്നിട്ടോ, ''?
''അവളെന്നേയും നോക്കി,''
''സൂക്ഷിക്കണെ ഈ നോട്ടം ,പീഡനമാണ് ,അകത്താകും,!
മുലയൂട്ടുന്നത് പോലും കണ്ടിരിക്കാൻ കെട്ട്യോന്മാർക്ക് അവകാശമില്ലാത്ത കാലമാണ്, !!
''അങ്ങനെയെങ്കിൽ ''സ്തനാർബുധം'' പോലുളള രോഗത്തിന് ചികിത്സിക്കുന്ന മെയിൽ ഡോക്ടർമാർ അകത്താകുമോ, ?
''നോട്ടം പീഡനമാണെന്ന് വെറുതെ പറയുന്നതാ !!
''അല്ലന്നേ, പതിമൂന്ന് സെക്കന്റാ മിനിമം നോട്ടത്തിന്റെ ടൈം, അതു കഴിഞ്ഞാൽ കേസാ, ആ സ്ത്രീ തന്റെ പേരിൽ കേസ് കൊടുക്കാത്തത് തന്റെ ഭാഗ്യം,''
''ഒന്നു പേടേ, അവളാ ആദ്യം തൂറിച്ചു നോക്കിയത്, ''
''എന്നിട്ടോ,''?
''ഞാനും നോക്കി, അപ്പോൾ അവളൊരു കണ്ണടച്ചു കാണിച്ചു,!!
''അതുശരി, അവൾ ചുണ്ടു കടിച്ചോ, ?
''ആരുടെ ചുണ്ട്, ? എന്റേയോ, ?
''തന്റെയല്ല, അവൾ അവളുടെ കീഴ് ചുണ്ട് കടിച്ചാണോ ഒരു കണ്ണടച്ച് കാണിച്ചത്, ?''
'അയ്യോടാ, സത്യമായിട്ടും ഞാനത് ശ്രദ്ധിച്ചില്ലാട്ടോ,!!''
''അവളൊന്നും പറഞ്ഞില്ലേ,?''
''പറഞ്ഞു,''
''എന്താ പറഞ്ഞേ,''
''വെളെളഴുത്തുണ്ട്, കണ്ണട വയ്ക്കണം, കൗണ്ടറിൽ ചെന്ന് കാശടച്ചിട്ട് വരാൻ പറഞ്ഞെടാ, !!''
============
ഷൗക്കത്ത് മൈതീൻ ,
കുവൈത്ത് ,!

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot