താഴ് വാരം ( നീണ്ടകഥ)
വെയിൽ ചാഞ്ഞപ്പോൾ മുതൽ തുടങ്ങിയ ചീവീടിന്റെ നിറുത്താതെയുള്ള കലമ്പൽ ആ തണുത്ത രാത്രിയെ വല്ലാതെ പ്രകമ്പനം കൊള്ളിച്ച് കൊണ്ടെ ഇരുന്നു .
ദൂരെ എവിടെയോ കാട്ടുപൊന്തയിൽ ഓളിയിട്ട കുറുക്കന്റ കൂവലിന് അകമ്പടിയായി പല ദിക്കുകളിൽ നിന്നും തുടർ ശബ്ദങ്ങൾ അപ്പോൾ അവിടെ മുഴങ്ങി കേട്ടു .
ദൂരെ എവിടെയോ കാട്ടുപൊന്തയിൽ ഓളിയിട്ട കുറുക്കന്റ കൂവലിന് അകമ്പടിയായി പല ദിക്കുകളിൽ നിന്നും തുടർ ശബ്ദങ്ങൾ അപ്പോൾ അവിടെ മുഴങ്ങി കേട്ടു .
അന്ന് ഇരുട്ടിന് കട്ടി പതിവിലും ഏറെയായിരുന്നു . ഒരു കറുത്ത കരിമ്പടം പോലെ രാവ് വിരിഞ്ഞ് പടർന്നിരിക്കുന്നു .
മുരിക്കിൻ കാലുകളിൽ പടർന്ന് കിടന്നിരുന്ന കുരുമുളക് വള്ളികൾ , നേർത്ത നിലാവെളിച്ചത്തേയും മറച്ച് ഒരു കോട്ട പോലെ കുന്നിൻ മുകളിലെ ആ കൊച്ച് വീടിനെ ചുറ്റി വളർന്ന് നിന്നിരുന്നു . മുറ്റത്തിനരികിലെ കുലവാഴയിലെ ഇലകളിൽ മിന്നാമിനുങ്ങുകൾ അപ്പോൾ ദീപക്കാഴ്ചകൾ ഒരുക്കി വട്ടമിട് പറന്നു കൊണ്ടിരുന്നു .
തെക്ക് വശത്തെ കോഴിക്കൂടി നടിയിലേക്ക് നോക്കി ജിമ്മി വല്ലാതെ കുരക്കുന്നുണ്ട് . ചിലപ്പോൾ വലിയ എലിയോ , അല്ലെങ്കിൽ കോഴിയെ പിടിക്കാനെത്തിയ പാക്കാനോ ആവും . ഇരുട്ടിൽ രണ്ട് തിളങ്ങുന്ന കണ്ണുകൾ തീപ്പൊരികൾ പോലെ പൊന്തയിലേക്ക് ഓടി മറഞ്ഞപ്പോൾ ജിമ്മി കുര നിർത്തി .
സ്റ്റോർ റൂമിൽ ഭിത്തിയോട് ചേർത്ത് അടുക്കി വെച്ചിരിക്കുന്ന ചാക്കുകളിലെ തിരി ഉതിർത്ത കുരുമുളകിന്റെ ഗന്ധം പടർന്ന് അവിടെയാകെ തളം കെട്ടിയിരുന്നു .
വോൾട്ടേജ് കുറഞ്ഞ് അരണ്ട വെട്ടം പരത്തുന്ന ബൾബിന്റെ മങ്ങിയ മഞ്ഞ വെളിച്ചത്തിൽ പുറത്തെ ഇരുട്ടിലേക്ക് നോക്കി വരാന്തയിലെ മരക്കസേരയിൽ വർക്കിച്ചൻ എന്തോ ചിന്തിച്ചിരുന്നു .
കുറെ നാളുകളായി അയാൾ ഇങ്ങനെയാണ് , ഒറ്റക്കിരിക്കുമ്പോഴെല്ലാം ചിന്തകൾ വല്ലാതെ അലട്ടുന്നു . ന്യായാന്യായങ്ങളുടെ തുലാസിൽ ചില കാര്യങ്ങൾ വേണമോ വേണ്ടയോ എന്ന് തീർപ്പാക്കാൻ പറ്റാതെ അയാൾ വിഷമിച്ചു .
പുതച്ചിരുന്ന കമ്പിളിക്കും ധരിച്ചിരുന്ന സ്വെറ്ററിനുമിടയിലുടെ തണുപ്പ് അരിച്ച് കടന്ന് അസ്ഥികളെ വല്ലാതെ കുത്തിനോവിക്കുന്ന പോലെ ആ സമയത്ത് വർക്കിക്ക് തോന്നി .
പണ്ടൊക്കെ ഒരു ഷോളും കഴുത്തിൽ ചുറ്റി താഴെ സിറ്റിയിൽ നിന്നും സെബാനെയും തോളിലേറ്റി തെരുവ പുല്ലുകൾക്കിടയിലൂടെ ഇതിലും തണുപ്പിൽ നടന്ന് കുന്നു കേറിയിരുന്ന കാര്യം അയാൾ ഓർത്തു .
അന്നൊന്നും തണുപ്പ് തന്നെ തെല്ലും അലട്ടിയിരുന്നില്ല . ഒരു ചുമലിൽ തൂങ്ങിയ സെബാന്റെ പുസ്തക സഞ്ചിയും താഴെ വച്ച് , മറു തോളിൽ നിന്നവനെ ഇറക്കുമ്പോഴേക്കും സെബാൻ പാതി മയക്കത്തിൽ എത്തിയിരിക്കും .
പതുപതുത്ത ചുവന്ന ഷോളിൽ പൊതിഞ്ഞ അവന്റെ മുഖത്തേക്ക് നോക്കുമ്പോൾ പുൽക്കൂട്ടിലെ ഉണ്ണിശോയുടെ മുഖഭാവം അന്ന് അവനുണ്ടായിരുന്നതായി അയാളോർത്തു .
ത്രേസ്യയുടെ തനിപ്പകർപ്പ് , ആരു കണ്ടാലും എടുത്ത് ഒന്ന് ഓമനിക്കാൻ തോന്നുന്ന രൂപം .
അവനെ ഉണർത്താതെ പതിയെ കട്ടിലിൽ കിടത്തിയ ശേഷം . ചക്കരകാപ്പിയും
അവനിഷ്ടപ്പെട്ട അവിൽ വിളയിച്ചതുമായി അരികിലിരുന്ന് വിളിച്ചുണർത്തിയ കാലം ഇന്നലെ കഴിഞ്ഞ പോലെ വർക്കിക്ക് തോന്നി .
അവനിഷ്ടപ്പെട്ട അവിൽ വിളയിച്ചതുമായി അരികിലിരുന്ന് വിളിച്ചുണർത്തിയ കാലം ഇന്നലെ കഴിഞ്ഞ പോലെ വർക്കിക്ക് തോന്നി .
" മാപ്ളേ സ്വപ്നം കണ്ടത് മതി , ഇന്നാരാ നായിക ഉണ്ണിമേരിയോ അതോ ജയഭാരതിയോ....... "
സെബാന്റെ ചോദ്യം അയാളെ ആ ഓർമ്മകളിൽ നിന്നും ഉണർത്തി .
" അമ്മച്ചി മരിച്ചപ്പം വേറൊരെണ്ണത്തിനെ കെട്ടിയാരുന്നെ . ഈ മഞ്ഞത്തിങ്ങനെ ഒറ്റക്ക് ഇരുന്ന് തണുക്കേണ്ടി വരുമായിരുന്നോ . "
ഇങ്ങനെ പറഞ്ഞ് അവൻ അപ്പന്റെ കാൽച്ചുവട്ടിൽ , ആ വരാന്തയിൽ ഇരുന്ന് തന്റെ ചെരിപ്പിൽ പതിഞ്ഞ ചെമ്മണ്ണ് ഒരു കമ്പ് കൊണ്ട് ഉരച്ച് കളഞ്ഞു .
" നി പോടാ കൊച്ച് കഴു....... ടാ മോനേ........."
" തെണ്ടല് കഴിഞ്ഞ് കുറെ താമസിച്ചല്ലോ തമ്പുരാൻ ഇന്നെത്താൻ .
ഇതെന്നാ തണുപ്പാടാ ഉവ്വെ ഇന്ന് , എന്റെ പല്ല് വരെ കിടുകിടുക്കണു , നിനക്ക് തണുപ്പൊന്നും ഇല്ലായോ ........? "
ഇതെന്നാ തണുപ്പാടാ ഉവ്വെ ഇന്ന് , എന്റെ പല്ല് വരെ കിടുകിടുക്കണു , നിനക്ക് തണുപ്പൊന്നും ഇല്ലായോ ........? "
കമ്പിളി ഒന്നൂടെ വാരി ചുറ്റി വർക്കിച്ചൻ അവനോട് ചോദിച്ചു .
" ഒറ്റയാൻ വർക്കീനെ കിടുക്കണ തണുപ്പോ ................!!! "
'' അതിനുള്ള മസിലൊന്നും ഇവുടത്തെ തണുപ്പിനില്ലല്ലൊ എന്റപ്പാ .
അപ്പൻ പോയി ഒരു കട്ടന് വെള്ളം വെയ്യ് .
ഞാനാ തൊഴുത്ത് വരെക്ക് ഒന്ന് പോയെച്ചും വരാം കറമ്പി പേറടുത്ത് നിൽക്കുകയല്ലെ . "
അപ്പൻ പോയി ഒരു കട്ടന് വെള്ളം വെയ്യ് .
ഞാനാ തൊഴുത്ത് വരെക്ക് ഒന്ന് പോയെച്ചും വരാം കറമ്പി പേറടുത്ത് നിൽക്കുകയല്ലെ . "
ഇതും പറഞ്ഞ് സെബാൻ എഴുന്നേറ്റു
" ഓ എന്നെ കൊണ്ട് മേല ഇനി കാപ്പി വെക്കാൻ .......... "
" കഞ്ഞി കുടിക്കാം , നീ അതിന്റെ ചൂടാറണേക്ക് മുന്നെ കേറി വാ . "
തേങ്ങാ ചുട്ട് ചമ്മന്തി ഉണ്ടാക്കിയിട്ടുണ്ട് . "
തേങ്ങാ ചുട്ട് ചമ്മന്തി ഉണ്ടാക്കിയിട്ടുണ്ട് . "
വർക്കി അവനോട് പറഞ്ഞു .
ഇപ്പം വരാം എന്ന് പറഞ്ഞ് മുറ്റത്തേക്കിറങ്ങിയ സെബാൻ അവിടെ കൂട്ടി ഇട്ടിരുന്ന ജാതി പത്രി പനമ്പിൽ നിന്നും ഒരു ചാക്കിലേക്ക് വാരി നിറച്ചു .
" അതവിടെയെങ്ങാൻ കിടക്കട്ടെടാ
സെബാനെ......നിനക്കാ സിറ്റീന്ന് പോരുമ്പം ഇച്ചിരെ ഉണക്ക മീൻ വല്ലോം വാങ്ങാൻ മേലാരുന്നോ . അടുക്കളേലെ സാധനങ്ങൾ ഒക്കെ തീർന്നിരിക്കുവാ . "
സെബാനെ......നിനക്കാ സിറ്റീന്ന് പോരുമ്പം ഇച്ചിരെ ഉണക്ക മീൻ വല്ലോം വാങ്ങാൻ മേലാരുന്നോ . അടുക്കളേലെ സാധനങ്ങൾ ഒക്കെ തീർന്നിരിക്കുവാ . "
" അതെങ്ങനാ വോളിബോളെന്ന് വച്ചാ ചാകാൻ നടക്കുവല്ലെ . പന്ത് കണ്ടാ അവന് ഒന്നും ഓർമ്മേല് വരില്ല പിന്നെ തന്തേ പോലും വേണ്ട . "
കസേരയിലേക്ക് കാൽ കയറ്റി വച്ച് പാദം കൂടി കമ്പിളി കൊണ്ട് മൂടി വർക്കിച്ചൻ പറഞ്ഞു .
" വർക്കിച്ചനിന്ന് ഒരു മാതിരി വളഞ്ഞു തിരിഞ്ഞ മട്ടിലാണല്ലോ വർത്തമാനം പറേണെ ,
തന്തേ വേണ്ടാന്നൊക്കെ കുത്തുവാക്ക് പറയാതെ നേരെ ചൊവ്വെ കാര്യം പറ എന്റെ മാപ്ളേ . "
തന്തേ വേണ്ടാന്നൊക്കെ കുത്തുവാക്ക് പറയാതെ നേരെ ചൊവ്വെ കാര്യം പറ എന്റെ മാപ്ളേ . "
" നിനക്ക് കൊറച്ചൂടെ നേരത്തെ താഴേന്ന് ഒന്ന് കേറിക്കൂടെ സെബാനെ .
ഞാനിവിടെ ഒറ്റക്കിരുന്ന് മടുത്തു .
പണ്ടാണെ ആ കറിയാച്ചൻ വന്നിരുന്നു , ഒരു കൂട്ടിന് . അവൻ പ്ലാവേന്ന് വീണില്ലായോ അങ്ങനെ അതും നിന്നു . "
ഞാനിവിടെ ഒറ്റക്കിരുന്ന് മടുത്തു .
പണ്ടാണെ ആ കറിയാച്ചൻ വന്നിരുന്നു , ഒരു കൂട്ടിന് . അവൻ പ്ലാവേന്ന് വീണില്ലായോ അങ്ങനെ അതും നിന്നു . "
" വയസ്സ് അറുപതാകുന്നു എനിക്ക് . നിനക്കാവിചാരവും വല്ലതും ഉണ്ടോ...........? നിന്നോട് ഒരു പെണ്ണ് കെട്ടാൻ പറഞ്ഞാ അതും അടുത്തെങ്ങും നടക്കൂന്ന് തോന്നണില്ല ."
'" സമയമാകട്ടെ എന്റെഅപ്പാ നമുക്ക് രണ്ടാൾക്കും കൂടെ ഓരോന്ന് കെട്ടാം . 'പത്രത്തിലൊക്കെ കാണാൻ മേലെ ഒറ്റക്ക് ബോറടിക്കുന്ന അറുപത് കാരൻ പെണ്ണന്വേഷിക്കണൂന്നും മറ്റും ."
" ഉവ്വടാ നീ അതല്ല അതിനപ്പുറോം പറയും ഇനി എപ്പം സമയമാകാനാ ..... ഞാൻ ചത്തിട്ടോ ?
പുല്ലാട്ടെ കോതേനെ അല്ലാതെ വേറൊരുത്തീനേം വേണ്ടല്ലോ നിനക്ക് കെട്ടാൻ. അവടെ പഠിത്തം കഴിയുമ്പം പുള്ളി ക്കോഴിക്ക് മുല വരും ...................... എന്റെ കാലോം കഴിയും. "
പുല്ലാട്ടെ കോതേനെ അല്ലാതെ വേറൊരുത്തീനേം വേണ്ടല്ലോ നിനക്ക് കെട്ടാൻ. അവടെ പഠിത്തം കഴിയുമ്പം പുള്ളി ക്കോഴിക്ക് മുല വരും ...................... എന്റെ കാലോം കഴിയും. "
ഇത് കേട്ട സെബാൻ ചിരിച്ച് കൊണ്ട് അയാളോട് പറഞ്ഞു.
" കാലം കഴിയാനോ എന്നെ വളത്തിയ പോലെ എന്റെം , പുല്ലാട്ടെ പെണ്ണിന്റെം പത്ത് മക്കളെം കൂടി വളത്തി , എന്റെ പടം കൂടി മടക്കീട്ടെ നാട്ടുകാരുടെ ഒറ്റയാൻ വർക്കി അങ്ങ് പരലോകത്തേക്ക് പോകൂ . "
" അല്ലെ വേണ്ട ഞാനും അപ്പനെ പോലങ്ങ് ഒറ്റയാനായി ജീവിക്കാം ............"
" നമ്മുടെ ഇടേല് വേറെ ഒരാൾ എന്തിനാ എന്റെ വർക്കി......., എനിക്ക് അപ്പനും , അപ്പന് ഞാനും....... അതുമതി . നമ്മളിങ്ങനെ കളിച്ചും ചിരിച്ചും അങ്ങ് കഴിയും . "
പനമ്പിൽ നിന്നും വാരിയ പത്രി ചാക്കിൽ നിറച്ച് അത് വർക്കി ഇരുന്ന വരാന്തയിൽ കൊണ്ട് വച്ചിട്ട് ,ആ കസേര ചുവട്ടിൽ ഇരുന്ന് വർക്കിയെ നോക്കി അവൻ പറഞ്ഞു .
" ഒരു സത്യം കൂടെ പറയട്ടെ , എനിക്ക് അപ്പന്റെ കൂടെ കിടന്നില്ലെ ഉറക്കം വരൂല്ലാ . അതല്ലെ ഞാൻ കല്യാണം വേണ്ടാ വേണ്ടാന്ന് പറയണത് . "
" പോടാ ഉവ്വെ സുഖിപ്പിക്കാതെ ആ സുന്ദരി കോത വരുമ്പം കാണാം , നിന്റെ തനി കൊ ണം ."
അവന്റെ മുടിയിഴകളിൽ തഴുകിക്കൊണ്ട് വർക്കി പറഞ്ഞു .
അവന്റെ മുടിയിഴകളിൽ തഴുകിക്കൊണ്ട് വർക്കി പറഞ്ഞു .
വരാന്തയിൽ നിന്നും എഴുന്നേറ്റ സെബാൻ വർക്കിച്ചന്റെ കൈയ്യിലിരുന്ന ബാറ്ററി ടോർച്ച് വാങ്ങി രണ്ട് വട്ടം തിരിച്ച് ദൂരേക്ക് തെളിച്ച് പോയിന്റ് ശരിയാക്കിയിട്ട് പറഞ്ഞു .
" നാളെ സൊസൈറ്റി കാർക്ക് പാല് കൊടുക്കണം .
ചായക്കടേലെ ജോയിച്ചായന്റെ എളാപ്പന്റെ മകടെ കല്യാണമെന്ന് പറഞ്ഞ് അവരെല്ലാം നാട്ടിലേക്ക് പോയി .
ഇനി മൂന്ന് നാല് ദിവസം കഴിഞ്ഞേ കട തുറക്കു .
പാലായിലും ഭരണങ്ങാനത്തും ഒക്കെ പോയിട്ടെ മടക്കം ഒള്ളൂന്നാ അച്ചായൻ പറഞ്ഞെ . "
ചായക്കടേലെ ജോയിച്ചായന്റെ എളാപ്പന്റെ മകടെ കല്യാണമെന്ന് പറഞ്ഞ് അവരെല്ലാം നാട്ടിലേക്ക് പോയി .
ഇനി മൂന്ന് നാല് ദിവസം കഴിഞ്ഞേ കട തുറക്കു .
പാലായിലും ഭരണങ്ങാനത്തും ഒക്കെ പോയിട്ടെ മടക്കം ഒള്ളൂന്നാ അച്ചായൻ പറഞ്ഞെ . "
ഇതും പറഞ്ഞ് സെബാൻ വീടിന് പിന്നിലെ തൊഴുത്തിലേക്ക് ടോർച്ചും തെളിച്ച് നടന്നു .
" നാടെന്ന " വാക്ക് വർക്കിച്ചനെ വീണ്ടും ഓർമ്മകളിലാഴ്ത്തി .
വർഷം മുപ്പത്തി ഒന്ന് കഴിഞ്ഞിരിക്കുന്നു നാട് വിട്ട് താൻ ഈ കാട്ടിലേക്ക് എത്തിയിട്ട് .
അന്ന് ആ രാത്രി താന്നിക്കയത്തിന്റെ ആഴങ്ങളിൽ നിന്നും ത്രേസ്യയെ വലിച്ച് കരയിലേക്ക് കയറ്റ്മ്പോൾ ഉണ്ടായ ഉൾക്കിടിലം അതോർത്തപ്പോൾ ഇപ്പോഴും അയാൾ ഒന്ന് ചകിതനായി .
എങ്ങനെ ഞാൻ അന്ന് ആ കയത്തിന്റെ അരികിൽ എത്തി......... ദൈവകല്പന അല്ലാതെന്ത് .
ജോർജ്ജിന്റെ കല്ല്യാണ തലേന്ന് , കൂട്ടുകാരോടൊത്ത് ഒന്ന് മിനുങ്ങിയപ്പോഴാണ് കോഴിക്കൊടലിട്ട് മനഞ്ഞിലിനെ പിടിക്കണമെന്ന് തോന്നിയത് .
അങ്ങനെ ആ രാത്രി ഒറ്റക്ക് വിഴുക്ക്പാറെലിരുന്ന് കൊടല് ചൂണ്ടെ കൊരുത്തപ്പം .ഒരു വെളുത്ത രൂപം കയത്തിനരുകിലേക്ക് പോണു .ഒന്നൂടൊന്ന് നോക്കീപ്പം നെഞ്ചിലൊരാളല് നിലാവെളിച്ചത്തിൽ നടന്ന് പോണത് കൊഴുപ്പിള്ളിലെ ത്രേസ്യയാണെന്ന് അറിയാൻ ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല .
നിലാവില്ലെങ്കിലും താനവളെ അറിഞ്ഞേനെ . അവളുടെ രൂപം എത്ര കാലം മുന്നെ തന്റെ മനസ്സില് പതിഞ്ഞിരിക്കുന്നു . തിരിച്ചറിവിന്റെ കാലം തൊട്ട് അവൾ എന്റെ പെണ്ണെന്ന് , എത്ര തവണ ഞാൻ എന്റെ മനസ്സിനെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു .
സ്വപ്നത്തിലെത്ര പാതിരാ കുർബാനയും , കുരുത്തോല പെരുന്നാളും കൂടിയിരിക്കുന്നു .
അവസാനം ജോർജ്ജിനൊപ്പം അന്ന് ആ ഇടവഴിയിൽ അവളെ കാണുന്നവരെ .
തന്റെ സ്വപ്നങ്ങളെല്ലാം തകർത്ത് , വർക്കിച്ചായൻ ഇത് മറ്റാരോടും പറയരുതെന്ന് അവൾ പറഞ്ഞപ്പോഴും . അവൻ എന്റെ ചങ്ങാതി അല്ലെ , വർക്കി ഇതാരോടും പറയില്ലെന്ന് ജോർജ്ജ് അവളെ പറഞ്ഞ് സമാധാനിപ്പിച്ചപ്പോഴും , ഒരു പാവയെ പോലെ കേട്ട് നിൽക്കാനല്ലെ തനിക്ക് കഴിഞ്ഞുള്ളൂ .
അതിൽ പിന്നെ എത്ര വട്ടം താൻ തന്റെ മനസ്സിനെ പറഞ്ഞ് ബോധ്യപ്പെടുത്തി അവൾ തന്റെതല്ലെന്ന് . എന്നിട്ടും ആ നെറ്റിയിലേക്ക് പാറുന്ന ചുരുൾ മുടിയും , കടലാഴം തോൽക്കുന്ന ആ കണ്ണ്കളും കരളീന്ന് മാഞ്ഞില്ല . അവളാണ് ആ കയത്തിന്റെ അഗാധതയിലേക്ക് മാഞ്ഞ് മറയാൻ പോകുന്നത് .
പാറയിൽ നിന്നും ഊർന്നിറങ്ങി അവളോടൊപ്പം ആ നിലയില്ലാ കയത്തിലേക്ക് ചാടി മുടിക്കുത്തിൽ പിടിച്ച് കരയിലേക്ക് വലിച്ചു കയറ്റിയതും , എന്നിട്ടും കുതറി വീണ്ടുമവൾ വെള്ളത്തിലേക്ക് ചാടാൻ ശ്രമിച്ചതും , കരയിൽ വീണ പരൽ മീനെ പോലെ തന്റെ കൈക്കുള്ളിൽ കിടന്ന് പിടഞ്ഞതും ഇന്നലെ എന്ന പോലെ വർക്കിയുടെ മുന്നിൽ തെളിഞ്ഞ് വന്നു .
എനിക്കിനി ജീവിക്കേണ്ട , എനിക്ക് ചതിവ് പറ്റി ,
വയറ്റിലുള്ളതിന്റെ അപ്പൻ നാളെ വേറെ മിന്ന് കെട്ടണ് . എനിക്ക് തന്തയില്ലാത്ത കുഞ്ഞിനെ പ്രസവിച്ച് നാട്ടുകാരുടെ മുൻപിൽ പിഴച്ചവളാകേണ്ട , എന്നുള്ള അവളുടെ പതം പറഞ്ഞ കരച്ചിൽ ഇപ്പോഴും തന്റെ ചെവിയിൽ മുഴങ്ങുന്നതായി വർക്കിച്ചനപ്പോൾ തോന്നി .
വയറ്റിലുള്ളതിന്റെ അപ്പൻ നാളെ വേറെ മിന്ന് കെട്ടണ് . എനിക്ക് തന്തയില്ലാത്ത കുഞ്ഞിനെ പ്രസവിച്ച് നാട്ടുകാരുടെ മുൻപിൽ പിഴച്ചവളാകേണ്ട , എന്നുള്ള അവളുടെ പതം പറഞ്ഞ കരച്ചിൽ ഇപ്പോഴും തന്റെ ചെവിയിൽ മുഴങ്ങുന്നതായി വർക്കിച്ചനപ്പോൾ തോന്നി .
തൊഴുത്തിൽ നിന്നും മടങ്ങി എത്തിയ സെബാനെ കണ്ടുള്ള ജിമ്മിയുടെ സ്നേഹത്തോടെയുള്ള മുരളലാണ് ഇത്തവണ വർക്കിയെ ചിന്തയിൽ നിന്നും ഉണർത്തിയത് .
അവനോടൊത്ത് അകത്ത് കയറിയപ്പോഴും , ഒരുമിച്ചിരുന്ന് കഞ്ഞി കുടിച്ചപ്പോഴും വർക്കി അന്ന് നിശബ്ദനായിരുന്നു .
ഈ അപ്പനിതെന്നാ പറ്റിന്ന് ഒരുവട്ടം സെബാൻ ചോദിക്കുകയും ചെയ്തു .
രണ്ട് പേരും ചേർന്ന് പാത്രം കഴുകി വെക്കുന്നതിനിടയിൽ വർക്കിയുടെ കൈ തട്ടി പതിവില്ലാതെ ഒരു ചില്ല് ഗ്ലാസ് അന്ന് തറയിൽ വീണുടഞ്ഞു .
ലൈറ്റെല്ലാം അണച്ച് സെബാൻ വന്നപ്പോഴേക്കും വർക്കി കട്ടിലിൽ കിടന്നിരുന്നു . മുറിയുടെ മുകളിൽ നിരത്തി ഇട്ടിരിക്കുന്ന നിരപ്പലകകളിലേക്ക് നോക്കി എന്തോ ചിന്തിച്ച് അയാൾ നിശ്ചലം കിടന്നു .
ഇടക്കിടക്ക് മുഴങ്ങി കേൾക്കുന്ന മൂങ്ങകളുടെ മൂളൽ അല്ലാതെ മറ്റ് ശബ്ദങ്ങൾ എല്ലാം തന്നെ അപ്പോൾ നിലച്ചിരുന്നു .
പതിവില്ലാത്ത ഒരു മുഖവുരയോടെ വർക്കി സെബാനോട് പറഞ്ഞു .
" മക്കൾ അപ്പൻ പറയുന്നത് സമാധാനത്തോടെ കേൾക്കണം . നിന്നോടപ്പൻ പറയാത്ത ഒരു കാര്യമുണ്ട് . ആർക്കും അറിയാത്ത ഒരു രഹസ്യം . നീയത് അറിയണം . അതിന് സമയം ആയി ഇനിയും അത് പറഞ്ഞില്ലെ ഒക്കത്തില്ല. "
തെല്ലിട നിർത്തിയിട്ടയാൾ പറഞ്ഞു .
" പണ്ട് ഒരു രാത്രി ഒരു പെണ്ണിനെയും കൊണ്ട് ഒരാൾ ഒരു ഈറ്റ കയറ്റാൻ വന്ന ലോറിയിൽ കയറി ഈ മലമുകളിൽ എത്തിയ ഒരു കഥ ........ നിന്റമ്മ ത്രേസ്യയുമായിട്ട്..... ഈ വർക്കി , ഇവിടെ എത്തിയ കഥ . "
" ഇതാണോ ഇത്ര വല്യ കാര്യം ഈ കഥ ഞാനെത്ര കേട്ടിരിക്കണെന്റെപ്പാ . "
സെബാൻ പറഞ്ഞു .
" അതല്ല മക്കളെ ഇത് നീ അറിയാത്ത ഒരു കാര്യമാണ് , അന്ന് അവളുടെ വയറ്റിൽ നീ കുരുത്തിരുന്നു . ഒരു ചതിയുടെ വിത്തായിട്ട് ."
" അപ്പന് അയൽ വക്കം കാരിയായ നിൻറമ്മയെ ജീവനേക്കാൾ ഇഷ്ടമായിരുന്നു . പക്ഷെ അവള് സ്നേഹിച്ചിരുന്നത് എന്റെ ചങ്ങാതിയെ ആരുന്നു .......... ജോർജ്ജിനെ .
അവന്റെ മകനാണ് നീ . ഞാൻ നിന്റെ വളർത്തപ്പൻ മാത്രം . "
കിതച്ച് കൊണ്ട് വർക്കി ഇത്രയും സെബാനോട് പറഞ്ഞ് ഒപ്പിച്ചു .
" അപ്പൻ ഇതെന്നാ പറയണെ , അങ്ങനൊന്നും ഇല്ല , ഞാൻ വിശ്വസിക്കൂല്ലാ , എന്റപ്പൻ ജോർജല്ലാ , വർക്കിയാ , ഈ ഒറ്റയാൻ വർക്കി . ഞാനീ വർക്കിടെ മകനാ "
സെബാന് കേട്ടതൊന്നും വിശ്വസിക്കാനെ കഴിഞ്ഞില്ല . വർക്കിയുടെ വാക്കുകൾ ,അത്ഭുതത്തേക്കാളേറെ കഠിനമായ ഒരു മാനസിക വ്യഥ അവനിൽ ഉണ്ടാക്കി തീർത്തു .
വർക്കീടെ അരികിലേക്ക് ചെന്നിട്ടവൻ പറഞ്ഞു .
" അമ്മച്ചീടെ രൂപം ഞാനിന്ന് വരെ കണ്ടിട്ടേ ഇല്ല . ജനിച്ചപ്പളേ എന്റെ അപ്പനും , അമ്മയും ഒരാളാണ് അതൊരിക്കലും മാറൂല്ല . ഞാൻ ത്രേസ്യെടെം , വർക്കിടെം മോനാണ് . അപ്പനത് നിഷേധിക്കരുത് . "
" അമ്മച്ചീടെ രൂപം ഞാനിന്ന് വരെ കണ്ടിട്ടേ ഇല്ല . ജനിച്ചപ്പളേ എന്റെ അപ്പനും , അമ്മയും ഒരാളാണ് അതൊരിക്കലും മാറൂല്ല . ഞാൻ ത്രേസ്യെടെം , വർക്കിടെം മോനാണ് . അപ്പനത് നിഷേധിക്കരുത് . "
അവൻ ഇരു കൈകൾ കൊണ്ടും കൂട്ടി പിടിച്ച വർക്കിയുടെ കൈകളിലേക്ക് സെബാന്റെ കണ്ണ്കളിൽ നിന്നും കണ്ണ് നീർ ഉതിർന്ന് വീണു കൊണ്ടെ ഇരുന്നു .
" അവളെ ഞാൻ സ്നേഹിച്ചിരുന്നെടാ കുഞ്ഞെ ,
വർക്കിടെ ജീവനേക്കാളും , പക്ഷെ വിരല് കൊണ്ട് പോലും ഞാനവളെ തൊട്ടിട്ടില്ലാ ...............
അവസാനം നിന്നേം തന്നേച്ച് അവളങ്ങ് പോയി . ഈ മലേന്ന് ചുമന്ന് താഴെ എറക്കിപ്പത്തേക്കും ചോര വാർന്ന് , വാർന്ന് അവളീ ലോകം വിട്ടു . എനിക്ക് സ്നേഹിക്കാൻ ഈ ദൈവ കുഞ്ഞിനേം തന്നേച്ച് . "
വർക്കിടെ ജീവനേക്കാളും , പക്ഷെ വിരല് കൊണ്ട് പോലും ഞാനവളെ തൊട്ടിട്ടില്ലാ ...............
അവസാനം നിന്നേം തന്നേച്ച് അവളങ്ങ് പോയി . ഈ മലേന്ന് ചുമന്ന് താഴെ എറക്കിപ്പത്തേക്കും ചോര വാർന്ന് , വാർന്ന് അവളീ ലോകം വിട്ടു . എനിക്ക് സ്നേഹിക്കാൻ ഈ ദൈവ കുഞ്ഞിനേം തന്നേച്ച് . "
" ഞാനല്ലെ അവളെ സ്നേഹിച്ചൊള്ളൂ . അവൾക്ക് എന്നെ പിടിക്കാൻ ഒരു വഴിം ഇല്ലാരുന്നു ."
" അല്ലേ തന്നെ ഈ കാട്ട് പോത്തിനെ പോലിരിക്കുന്ന ഒറ്റയാൻ വർക്കിക്ക് ദൈവക്കുഞ്ഞിനെ പോലിരിക്കുന്ന നീ മകനായ് ജനിക്കുവോ . "
" നീ പോണം കുഞ്ഞെ . നിന്റെ യഥാർത്ഥ ,അപ്പൻ ജോർജ്ജിനെ കാണണം , അവൻ നിന്നെ സ്വീകരിക്കും . "
" അവന് മക്കൾ ഇല്ലെന്ന വിവരം ഞാനീ അടുത്തിടയാണ് അറിഞ്ഞത്. ഇനീം ഇത് നിന്നോട് പറഞ്ഞില്ലെ ദ്രോഹമാകും ."
" വർക്കീടെ കൂടെ ഈ കാട്ടിൽ കഴിയേണ്ടവനല്ല നീ . നല്ല സൗകര്യമുള്ള തറവാട്ടിലെ പുത്രനാ . ഇവിടെ ഈ ചാണകച്ചൂരും പറ്റി ........വേണ്ട , നീ പോണം ."
ഇത്രയും പറഞ്ഞ വർക്കി ജഗ്ഗിൽ നിന്നും ജീരകവെള്ളമെടുത്ത് ഒറ്റ വലിക്ക് കുടിച്ച് തീർത്തു.
എന്നിട്ട് കട്ടിലിന്റെ അഴികളിൽ മുറുകെ പിടിച്ച് പറഞ്ഞു .
" വർക്കിക്ക് കൂട്ട് ഈ കാടുണ്ടെടാ , ഈ മലേടെ ചൂരും , തണുപ്പും , ത്രേസ്യെടെ ഓർമ്മേം മതി വർക്കിക്ക് ഈ ആയുസ്സ് കഴിക്കാൻ .അവസാനം ഒക്കെ ആയപ്പോളേക്കും അവൾ എന്നെ ഇഷ്ടപെടാൻ തുടങ്ങിയാരുന്നോന്നൊരു തോന്നൽ . അതോണ്ടായിരിക്കും ചിലപ്പം ഏലച്ചോട്ടിൽ നിൽക്കുമ്പം ഒരെലയനക്കോം , മിന്നായോം ഒക്കെ കാണാം , അവള് എന്നേം നിന്നേം കാണാൻ വരുന്നതാവും . "
എന്നായാലും നീ പോണം സെബാനെ..... ജോർജിന്റെ അടുക്കലേക്ക് .
വർക്കിയുടെ അരികിൽ നിന്നും എഴുന്നേറ്റ സെബാൻ വാതിൽ തുറന്ന് വരാന്തയിലേക്കിറങ്ങി. വെറും നിലത്ത് ഭിത്തി ചാരി ഇരുന്നു .
സമയം പിന്നേയും ഇഴഞ്ഞ് നീങ്ങി മലമടക്കുകളിൽ നിന്നും കേഴമാന്റെ ഉച്ചത്തിലുള്ള ഒരു കരച്ചിൽ ആ നിശബ്ദതക്ക് മേൽ വന്ന് വീണു .
വർക്കീടെ കൂടെ ' പള്ളി സ്കൂളിൽ ' പോയതും ,സിറ്റീലെ ചായക്കടേന്ന് പലഹാരം വാങ്ങി തന്നതും , തന്നെയും തോളിൽ ചുമന്ന് കുന്ന് കേറീതും , കുടുക്ക് വെച്ച് പന്നിയെ പിടിച്ചതും , ഓലീന്ന് ചാല് വെട്ടി വെള്ളം തിരിച്ചതും എല്ലാം അവന്റെ മനസ്സിലുടെ ഓടി വന്നു . ആ ഓർമ്മകളിൽ മുഴുകിയ അവൻ ഭിത്തിയിൽ ചാരി എപ്പോഴോ അറിയാതെ മയങ്ങി പോയി .
ആ മയക്കത്തിൽ നിന്നും സെബാൻ ഉണർന്നപ്പോൾ വെളിച്ചം വീണ് തുടങ്ങിയിരുന്നു .
വർക്കിയപ്പോൾ കറന്നെടുത്ത പാൽ പാത്രത്തിലേക്ക് നിറക്കുന്ന തിരക്കിൽ ആയിരുന്നു . എന്നും രണ്ടാളും കൂടിയാണ് ആ ജോലികൾ തീർത്തിരുന്നത് , ഇന്നവനെ അയാൾ വിളിച്ചില്ല .
വരാന്തയിൽ നിന്നും എഴുന്നേറ്റ സെബാൻ തിടുക്കത്തിൽ അകത്ത് പോയി സൊസൈറ്റിയിലേക്ക് പോകാൻ റെഡിയായി വന്നു .
രണ്ടാളും ചേർന്ന് പാൽ നിറച്ച ക്യാനുകളുമായി ,തെരുവപ്പുല്ലുകൾക്കിടയിലൂടെ താഴേക്ക് നടന്നു . പുലർ മഞ്ഞിലൂടെ വെളിച്ചം അപ്പോൾ അരിച്ചെത്തുന്നതേ ഉണ്ടായിരുന്നുള്ളൂ . കാടുണർന്ന് തുടങ്ങിയെങ്കിലും , ഒരു കനത്ത നിശബ്ദത അവർക്കിടയിൽ തളം കെട്ടി നിന്നു .
മലയിറങ്ങി ചെമ്മൺ പാതയും താണ്ടി സിറ്റിയിലേക്കുള്ള ഇറക്കത്തിനൊടുവിലെ കുരിശടിക്കരികിൽ അവർ എത്തി .
കൽക്കുരിശിന്റെ ചുവട്ടിലായി , ആരോ കത്തിച്ച മെഴുകുതിരികൾ അപ്പോൾ അവിടെ എരിയുന്നുണ്ടായിരുന്നു .
കൽക്കുരിശിന്റെ ചുവട്ടിലായി , ആരോ കത്തിച്ച മെഴുകുതിരികൾ അപ്പോൾ അവിടെ എരിയുന്നുണ്ടായിരുന്നു .
തെല്ലിട നിന്ന സെബാൻ , കാൻ താഴെ വച്ച് അപ്പനെ അരികിലേക്ക് ചേർത്ത് നിർത്തിയിട്ട് പറഞ്ഞു .
" അപ്പനാ തിരി കണ്ടോ ഉരുകി ഒലിക്കുന്ന മെഴുക് തിരി . അതാരാണെന്നറിയാമോ , എന്റെ ഈ അപ്പനാണ് , ഞാനെന്ന വെട്ടം തെളിഞ്ഞ് നിൽക്കാൻ ഉരുകി തീർന്ന ഒരു ജന്മം . ആ അപ്പനെ മറന്ന് എനിക്ക് വേറാരെം വേണ്ട , അപ്പന്റെ തോളിലൊരു തഴമ്പുണ്ട് ഈ സെബാനെ തോളത്ത് വച്ചുണ്ടായ തഴമ്പ് . ആ തഴമ്പ് ഈ പറയണ ജോർജിനില്ല....... ജന്മം നല്കിയ കൊണ്ടാരും അപ്പനാവണമെന്നില്ല . ഞാൻ വർക്കീടെ മോനാണ് . അപ്പന്റെ സ്വന്തം മോൻ . "
" അമ്മയോടുള്ള അപ്പന്റെ സ്നേഹം എനിക്കറിയാം.
അപ്പന് , എന്റെ അമ്മ തന്ന സമ്മാനമാണ് ഞാൻ . അമ്മയോടുള്ള അപ്പന്റെ നിഷ്കളങ്കമായ സ്നേഹം ,കൊതി തീരെ തീർക്കാൻ നൽകിയ സമ്മാനം . "
അപ്പന് , എന്റെ അമ്മ തന്ന സമ്മാനമാണ് ഞാൻ . അമ്മയോടുള്ള അപ്പന്റെ നിഷ്കളങ്കമായ സ്നേഹം ,കൊതി തീരെ തീർക്കാൻ നൽകിയ സമ്മാനം . "
ഈ ലോകത്തെ ഏറ്റവും ഭാഗ്യവാനാണ് താനെന്ന് വർക്കിക്ക് അപ്പോൾ തോന്നി.കുരിശിന് മുകളിലെ കൽപ്പടവിൽ മെഴുതിരി വെട്ടത്തിൽ അയാൾ ഒരു മിന്നായം പോലെ അപ്പോൾ ത്രേസൃയെ കണ്ടു .
അപ്പോൾ അവിടെ മുഴങ്ങി കേട്ട പള്ളി മണി , ആ മലമടക്കുകളെ കോൾമയിർ കൊള്ളിച്ചു .
(അവസാനിച്ചു)
(അവസാനിച്ചു)
അരുൺ -
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക