ആദ്യമായി അടുക്കളയിൽ കയറിയ കഥ
---------------------------------------------------------------
---------------------------------------------------------------
കല്യാണം കഴിഞ്ഞ് പുതുമോടി മാറീട്ടില്ല. അപ്പോഴാണ് കെട്ട്യോന്റെ അമ്മയെ പനി ആയി ഹോസ്പിറ്റലിൽ രണ്ടു ദിവസം കിടത്തിയത്. അമ്മയും അപ്പനും ഇളയ അനിയനും ഹോസ്പിറ്റലിൽ നിന്നു. വീട്ടിൽ നിന്നു ഫുഡ് കൊണ്ട് വരണ്ട. രണ്ടു ദിവസത്തെ കാര്യമല്ലേ,ഇവിടെ നിന്നു വാങ്ങി കൊള്ളാം എന്ന് പറഞ്ഞു അപ്പൻ ഞങ്ങളേ വീട്ടിലേക്കു വിട്ടു. ലീവ് ഇല്ലാത്ത കാരണം കല്യാണം കഴിഞ്ഞു വേഗം തന്നെ രണ്ടാമത്തെ അനിയൻ ജോലിക്ക് തിരിച്ചു പോയിരുന്നു.
കെട്ട്യോന്റെ വീട്ടിലു അമ്മയും അപ്പനും മൂന്ന് മക്കളും, ഒന്നാമത്തെ മോനാണ് എന്റെ കെട്ട്യോൻ. കുടുംബഭരണം സ്വാഭാവികമായും ന്റെ തലയിൽ ആയി.
രാത്രി സ്നേഹപ്രകടനം കഴിഞ്ഞു കെട്ട്യോൻ "നാളെ എന്റെ പെണ്ണിന്റെ കൈ കൊണ്ടുണ്ടാക്കിയ ഭക്ഷണം കഴിക്കാലോ ല്ലേ ?" എന്ന് ചോദിച്ചപ്പോഴാണ് തലയിൽ ഇടിത്തീ വീണത്.
പഠിക്കാൻ പോയിരുന്ന സമയത്തു അടുക്കള ഫുഡ് എടുക്കാൻ മാത്രം കണ്ടിരുന്ന ഒരു സ്ഥലം ആയിരുന്നു.
കല്യാണം കഴിഞ്ഞു പോകുമ്പോ നീ പഠിക്കും എന്ന് മമ്മി പറഞ്ഞത് ചെവിയിൽ മുഴങ്ങികൊണ്ടിരുന്നു.
കല്യാണം കഴിഞ്ഞു പോകുമ്പോ നീ പഠിക്കും എന്ന് മമ്മി പറഞ്ഞത് ചെവിയിൽ മുഴങ്ങികൊണ്ടിരുന്നു.
പിറ്റേന്ന് ചേട്ടൻ "നേരം വെളുത്തു, എണീക്ക്. അമ്മയില്ല.വേഗം അടുക്കളയിൽ കേറിക്കോ"
എന്ന് പറഞ്ഞപ്പോഴാ എണീറ്റത്.
എന്ന് പറഞ്ഞപ്പോഴാ എണീറ്റത്.
ചായ ഇടാൻ ഇവിടെ വന്നപ്പോ അമ്മ ചെയുന്നത് കണ്ടിട്ടണ്ടായിരുന്നുന്നത് കൊണ്ട് വല്യ കുഴപ്പമില്ലാതെ ചായ ഒപ്പിച്ചു. ഇനി കഴിക്കാൻ ഉണ്ടാക്കണം. എന്ത് ഉണ്ടാക്കും?
മമ്മിയോട് എന്താ ഉണ്ടാക്കാന്ന് ചോദിക്കാം
മമ്മിയോട് എന്താ ഉണ്ടാക്കാന്ന് ചോദിക്കാം
നൂൽപുട്ട് ഉണ്ടാക്കാൻ പറഞ്ഞു തന്നു.
പൊടി നനച്ചു കുഴച്ചുവച്ച് അച്ച് നോക്കി നടന്നു.അന്നാണ് അടുക്കള എന്താന്ന് ശരിക്കും കാണുന്നത്. അവസാനം അച്ച് കണ്ടുപിടിച്ചു.
പൊടി നനച്ചു കുഴച്ചുവച്ച് അച്ച് നോക്കി നടന്നു.അന്നാണ് അടുക്കള എന്താന്ന് ശരിക്കും കാണുന്നത്. അവസാനം അച്ച് കണ്ടുപിടിച്ചു.
കുഴച്ച പൊടി അച്ചിനകത്തു വച്ച് തിരിക്കാൻ തുടങ്ങി. ദൈവമേ,, അടുത്ത പണി,,,,
അച്ചു തിരിക്കുമ്പോ മാവ് താഴെ നൂല് പോലെ വരുന്നാല്ലോ മമ്മി പറഞ്ഞ,,, ഒന്നും വരുന്നില്ലല്ലോ.
അച്ചു തിരിക്കുമ്പോ മാവ് താഴെ നൂല് പോലെ വരുന്നാല്ലോ മമ്മി പറഞ്ഞ,,, ഒന്നും വരുന്നില്ലല്ലോ.
മമ്മിയെ വീണ്ടും വിളിച്ചു.
ഹലോ, എന്താ മോളെ ?
മമ്മി അച്ചു തിരിച്ചു,പക്ഷേ മാവ് താഴെ വരുന്നില്ലല്ലോ?
മോള് എവിടെയാ തിരിച്ചെ?
അത്......അച്ച് തിരിച്ചു.
അച്ച് മുഴുവനും ആണോ ?
ആ മമ്മി
ഹഹഹഹ...എന്റെ മോളെ, മുഴുവൻ തിരിക്കണ്ട, അച്ചിലു ഒരു പിടി കണ്ടോ, അതാ തിരിക്കണ്ടേ.
ഓ,,,,, എനിക്കറിയാം,എന്നും പറഞ്ഞു ഫോൺ വച്ചു
അപ്പോഴാ മനസ്സിലായെ അച്ചിൻമേലുള്ള പിടി പിടിച്ചാ തിരിക്കാണ്ടെന്നു.
ഒരു കണക്കിന് അത് ഉണ്ടാക്കി എടുത്തു.
ഇത് എന്ത് കൂട്ടിയാ ഇവിടെ കഴിക്കാന്ന് ചേട്ടനോട് ചോദിച്ചു ചെയാം.
ചേട്ടാ നൂൽപുട്ടിനു കറി വേണോ ?
വേണ്ട അന്നേ, തേങ്ങപാൽ മതി.
നമ്മൾ മാത്രം അല്ലേ ഉള്ളൂ.
ഭാഗ്യം രക്ഷപെട്ടു. ഇനി തേങ്ങപ്പാൽ എങ്ങനെ ഉണ്ടാക്കാ? മമ്മിയെ വിളിക്കാം
അങ്ങനെ കാലത്തെ പരിപാടികൾ കഴിഞ്ഞു.
ചേട്ടാ കഴിക്കാൻ ഇരുന്നോ
വിളമ്പി കൊടുത്തു മാറി നിന്നു.
എടി പെണ്ണേ ഇവിടെ ആരും ഇല്ലല്ലോ,നീ ഇവിടെ ഇരിക്ക്. നമ്മുക്ക് ഒരുമിച്ചു കഴിക്കാംഎന്നും പറഞ്ഞു പിടിച്ചു ഇരുത്തി എനിക്കും വിളമ്പി തന്നു.
വിളമ്പി കൊടുത്തു മാറി നിന്നു.
എടി പെണ്ണേ ഇവിടെ ആരും ഇല്ലല്ലോ,നീ ഇവിടെ ഇരിക്ക്. നമ്മുക്ക് ഒരുമിച്ചു കഴിക്കാംഎന്നും പറഞ്ഞു പിടിച്ചു ഇരുത്തി എനിക്കും വിളമ്പി തന്നു.
കഴിച്ചു തുടങ്ങിയപ്പോഴാ മനസിലായെ "ഉപ്പിടാൻ മറന്നുന്ന്"
കെട്ട്യോൻ ചിരിച്ചിട്ട് ചോദിച്ചു "വീട്ടില് ഉപ്പ് എന്നൊരു സാധനം ഇല്ലായിരുന്നോ പെണ്ണേ "
എന്ന്.
എന്ന്.
സോറി ചേട്ടാ, അമ്മ ഉപ്പിനെ പറ്റി ഒന്നും പറഞ്ഞില്ല അതാ,,,
ദൈവമേ,,,, അടുക്കളയിൽ ആദ്യായിട്ടല്ലേ ?
അതേ ചേട്ടാ
ദൈവമേ കാത്തു കൊള്ളണേ,,
അപ്പോ ഞാനൊരു പരീക്ഷണവസ്തു ആണല്ലേ,,ഹോട്ടലിൽ നിന്നു ഫുഡ് വാങ്ങട്ടെ ?
അപ്പോ ഞാനൊരു പരീക്ഷണവസ്തു ആണല്ലേ,,ഹോട്ടലിൽ നിന്നു ഫുഡ് വാങ്ങട്ടെ ?
ഏയ്യ്,, പറ്റില്ല പറ്റില്ല എനിക്ക് പഠിക്കണം.
ഇപ്പോ ആകുമ്പോ ആരും ഇല്ല. ചീത്തയും കേൾക്കണ്ട.ഈ രണ്ടു ദിവസം കൊണ്ട് ഞാൻ എല്ലാം പഠിക്കും
ഇപ്പോ ആകുമ്പോ ആരും ഇല്ല. ചീത്തയും കേൾക്കണ്ട.ഈ രണ്ടു ദിവസം കൊണ്ട് ഞാൻ എല്ലാം പഠിക്കും
വേണോ ? നമുക്ക് വല്ല ഹോട്ടലിൽ നിന്നും കഴിച്ചാൽ പോരെ,, രണ്ടു ദിവസത്തെ കാര്യം അല്ലേ ഉള്ളൂ അന്നേ ?
എന്നെ ഒന്ന് സഹായിച്ചാൽ മതി ചേട്ടാ. മമ്മിയും ചേട്ടനും കൂടി പഠിപ്പിച്ചാൽ മതി.
ഞാൻ വേഗം പഠിച്ചോളും.
ഞാൻ വേഗം പഠിച്ചോളും.
ഹും, പഠിക്കും പഠിക്കും എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് എന്നാ ശരി എന്ന് അവളോട് പറഞ്ഞു
ഇനി ചോറും കറിയും വക്കണം. അടുക്കളയിൽ പോകാം.
പിന്നെന്താ വായോ, എന്നും പറഞ്ഞു അടുക്കളയിൽ കേറിയ ഞാൻ ഞെട്ടിപോയി. ഒരു യുദ്ധം കഴിഞ്ഞ പ്രതീതി ആയിരുന്നു അവിടെ. അമ്മ പ്രയർ ഹാൾ പോലെ വൃത്തിയായി സൂക്ഷിച്ചിരുന്ന അടുക്കളയാ.
"ദൈവമേ അമ്മ ഇവിടെ ഇല്ലാതിരുന്നത് ഭാഗ്യമായി. അല്ലെകിൽ ഇവളെ എപ്പോ ഇറക്കി വിട്ടൂന്നു ചോദിച്ചാൽ മതി "
ചേട്ടൻ എന്തെങ്കിലും പറഞ്ഞായിരുന്നോ ?
ഏയ്യ് ഒന്നും പറഞ്ഞില്ല.
എന്നാ നമുക്ക് തുടങ്ങാം ചേട്ടാ
ചോറ് വക്കാൻ അടുപ്പത്തു വെള്ളം വച്ചു.തീ കത്തിക്കാൻ നോക്കിട്ടു കത്തുന്നില്ല.
ചേട്ടാ ഇതെങ്ങനെയാ കത്തിക്കാ ?
എന്റെ അന്നകൊച്ചേ,,, വിറകു വച്ച് ഇച്ചിരി മണ്ണെണ്ണ ഒഴിച്ച് കത്തിക്കാ,അല്ലെങ്കിൽ ദേ ഇതിനെ ഓലന്ന് പറയും, കണ്ടിട്ടില്ലേ
ആ, അതറിയാം ചേട്ടാ
ഭാഗ്യായി ഇത് വച്ചും കത്തിക്കാം, തീ കെടാതെ നോക്കിക്കോളോ. ഞാൻ അരി കഴുകി തരാം, അത് ഈ കലത്തിലിട്ടാൽ മതി. ചോറായിക്കോളും.
ശരി ചേട്ടാ. എന്ത് കറിയാ വക്കണ്ടേ ചേട്ടാ.
(ഡാഷ് മോളെ *#$#&$&&#*ചോദിക്കണ കേട്ടാൽ തോന്നും, ഓർഡർ ചെയ്താൽ അത് മുന്നിലെത്തുമെന്നു,,,,,, എനിക്കങ്ങു ചൊറിഞ്ഞു വരുന്നുണ്ട് പുതുമോടി മാറാത്ത കാരണം ഒന്നും പറയുന്നില്ല, )
മോളെ ഇന്ന് മുട്ട വറുക്കാം പിന്നെ പരിപ്പ്കറി വെയ്ക്കാം,ഞാൻ പറഞ്ഞു തരാം
വെച്ചോ.
മോളെ ഇന്ന് മുട്ട വറുക്കാം പിന്നെ പരിപ്പ്കറി വെയ്ക്കാം,ഞാൻ പറഞ്ഞു തരാം
വെച്ചോ.
അങ്ങനെ കെട്ട്യോന്റെ സഹായത്താൽ രണ്ടും തയാറായി. "അരി തിളക്കുന്നുണ്ട്,ഇടക്ക് നോക്കിക്കോളോ, ചോറാകുമ്പോ അറിയില്ലേ, അപ്പോ വിളിച്ചാൽ മതി." എന്ന് പറഞ്ഞു കെട്ട്യോൻ പോയി
അരി ചോറാകുന്നതും നോക്കി ഞാൻ ഇരുന്നു. കുറെ നേരം കഴിഞ്ഞും ഞാൻ വിളിക്കാതെ ആയപ്പോ കെട്ട്യോൻ അടുക്കളയിലേക്കു വന്നു.
എന്തെങ്കിലും ആവട്ടെ അടുപ്പിന്നകത്തു നന്നായി തീ കത്തുന്നുണ്ട്. "ഏകദേശം ചോറ് വേവാനുള്ള സമയം ആയിട്ടുണ്ട് നീ നോക്കിയോ ? "
ഇല്ല, തീ നന്നായി കത്തിച്ചു കൊടുക്കായിരുന്നു, ചേട്ടൻ ഒന്ന് നോക്ക്യേ.
ഹ്മം മാറിനില്ക് ഞാൻ നോക്കാം
കലത്തിന്റെ മൂടി മാറ്റി ചോറ് ഇളക്കി എടുത്തപ്പോൾ എന്റെ കെട്ട്യോൻ എന്നെ ഒന്ന് നോക്കിട്ടു എന്നോട് പറഞ്ഞു " നീ ഒന്ന് നോക്യേ "
തൊട്ടു നോക്കിയ ഞാൻ ഒന്ന് ചിരിച്ചിട്ട് പറഞ്ഞു "ഒന്നുകൂടി വേവാനുണ്ടല്ലേ? ചേട്ടാ"
അത് കേട്ടപ്പോ തലയിൽ കൈ വച്ച് താഴെ ഇരിക്കുന്ന ചേട്ടനെയാണ് ഞാൻ കണ്ടത്.......
തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക
Niji
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക