വിസ്മയം
"മോനെ "
തളർന്ന കണ്ണുകളുയർത്തി ഹരി അമ്മയെ ഒന്ന് നോക്കി .കഴിഞ്ഞു പോയ മണിക്കൂറുകളിൽ ഒരു ചുഴലി ദീനത്തിന്റെ അസ്കിതയിലായിരുന്നു . .അവൻ തളർന്നു പോയ തന്റെ ഉടൽ ഉയർത്തി അമ്മയുടെ മടിയിലേക്കു മുഖം അണച്ച് കിടന്നു .
"എല്ലാം മാറി കാണും എന്ന 'അമ്മ വിചാരിച്ചത് ..എന്ത് മാത്രം ചികിത്സയാ നടത്തിയത് എന്റെ ദൈവങ്ങളെ !"
"മാറിക്കൊള്ളും അമ്മെ ..."അവൻ മെല്ലെ പറഞ്ഞു .
കുളത്തിൽ വെച്ചാണിത് സംഭവിച്ചത് എന്ന് അവൻ അമ്മയോട് പറഞ്ഞില്ല .. കൂട്ടുകാർ ഇല്ലായിരുന്നെങ്കിൽ താനിന്ന് ...
ഒരു ഫോൺ കാൾ വന്നപ്പോൾ 'അമ്മ ഫോൺ എടുത്തു അവനെ ഏൽപ്പിച്ചു മുറി വിട്ടു പോയി .
"നന്ദ "
എടുക്കണോ വേണ്ടയോ എന്ന് ഒരു നിമിഷം അവൻ സംശയിച്ചു .
എടുക്കണോ വേണ്ടയോ എന്ന് ഒരു നിമിഷം അവൻ സംശയിച്ചു .
എല്ലാം പറഞ്ഞിട്ടുണ്ട് . ഒഴിവാക്കാൻ ആവുന്നത് ശ്രമിച്ചിട്ടുണ്ട് .പക്ഷെ വാശി പോലെ പോകില്ല ..അടർന്നു മാറാതെ എന്തിനാണിങ്ങനെ ഒപ്പം നിൽക്കുന്നത് ?കൊടുക്കാൻ നല്ല ഒരു ജീവിതം ഉണ്ടോ ? ഒരു അപസ്മാരരോഗിയുമൊത്തുള്ള ജീവിതം നരകം ആയിരിക്കില്ലേ? ഒരു ഡോക്ടർ ആയിട്ടും ഇവൾ അത് മനസ്സിലാക്കാത്തതെന്താണ് ?
വീണ്ടും കാൾ വന്നപ്പോൾ അവൻ അറ്റൻഡ് ചെയ്തു
"പറയു" അവൻ തന്നെ തുടങ്ങി വെച്ചു
"ഇന്നലെ എന്താ പറ്റിയെ? ഫ്രണ്ട് പറഞ്ഞു ...എന്തിനാണ് കുളത്തിൽ പോയത് ?
ഞാൻ അങ്ങോട്ട് ഒന്ന് വന്നോട്ടെ ?"
ഞാൻ അങ്ങോട്ട് ഒന്ന് വന്നോട്ടെ ?"
കരച്ചിലുണ്ട് ശബ്ദത്തിൽ അവനതു കേൾക്കാത്ത ഭാവം നടിച്ചു .
"ഇപ്പൊ കുഴപ്പം ഒന്നുമില്ല "
"ഒന്ന് കാണാൻ ..ഹരിയേട്ടാ .."
"വേണ്ട ..നിന്നോട് എത്ര തവണ പറഞ്ഞു ?നീ ഇപ്പോൾ എന്റെ ടെൻഷൻ ആണ് നന്ദ ..എന്റെ അസുഖത്തിന് ടെൻഷൻ പാടില്ല എന്ന് മറ്റാരേക്കാളും നിനക്കറിയാം ?നീ ഒരു ഡോക്ടർ അല്ലെ നന്ദ ...?"
"ഞാൻ ഒരു പെണ്ണും കൂടിയാണ് ഹരിയേട്ടാ .."
ആ ശബ്ദം ഇടറുന്നുണ്ട് .ഹരിയുടെ കണ്ണ് നിറഞ്ഞു .
ആ ശബ്ദം ഇടറുന്നുണ്ട് .ഹരിയുടെ കണ്ണ് നിറഞ്ഞു .
"ഞാൻ വെച്ചേക്കാം ഇനി ആ വിഷമം വേണ്ട"
മറുഭാഗത്ത് കാൾ കട്ട് ആയി
മറുഭാഗത്ത് കാൾ കട്ട് ആയി
ഒഴിവാക്കാൻ ആഗ്രഹിക്കുന്നത് ഇഷ്ടം കൊണ്ടാണ് .ഒരു കടലോളം ഇഷ്ടം ഉള്ളിലുള്ളത് കൊണ്ട് .പക്ഷെ വേണ്ട .
അവൻ എഴുനേറ്റു അടുക്കളയിൽ ചെന്നു
'അമ്മ നീളൻ പയർ അരിയുന്നു.
"നമ്മുടെ തൊടിയിലെയാണോ ?"
അവൻ ഒരെണ്ണം ഒടിച്ചു വായിലിട്ടു .പിന്നെ അമ്മയുടെ മുഖത്തേക്ക് നോക്കി .സങ്കടം നിറഞ്ഞ മുഖം .അങ്ങനെ ആ മുഖം കാണുന്നത് അവനിഷ്ടമായിരുന്നില്ല
"ശൈലജെ "സ്നേഹം കൂടുമ്പോളാണ് ആ വിളി അവൻ വിളിക്കുക
.അപ്പോളവർ മരിച്ചു പോയ ഭർത്താവിനെ ഓർക്കും .ദേവേട്ടന്റ് മുറിച്ച മുറിയാണ് ഹരി .ദേവേട്ടൻ വന്നു നിന്ന് വിളിക്കുമ്പോലെ.അവർ നേർത്ത ചിരിയോടെ മുഖം താഴ്ത്തി
"നാണം വന്നല്ലോ കൊച്ചിന് എന്റെ അച്ഛൻ അത്ര റൊമാന്റിക് ആയിരുന്നോ ?"
അവൻ അടക്കി ചോദിച്ചു
അവൻ അടക്കി ചോദിച്ചു
"ഒന്ന് പോടാ ചെക്കാ"
'
അമ്മ അവനെ അടിക്കാൻ കൈ ഓങ്ങി
അവൻ തെല്ലു മാറി നിന്ന് അമ്മയെ നോക്കികൊണ്ടിരുന്നു
'
അമ്മ അവനെ അടിക്കാൻ കൈ ഓങ്ങി
അവൻ തെല്ലു മാറി നിന്ന് അമ്മയെ നോക്കികൊണ്ടിരുന്നു
നന്നേ വെളുത്തു മെലിഞ്ഞതാണ് 'അമ്മ . നീണ്ട മുടി പിന്നി മാറിലേക്കിട്ട്...ഒരു ശിൽപം കണക്കെ
എത്ര സുന്ദരിയാണ് 'അമ്മ ! .അമ്മയോളം സൗന്ദര്യം ഉള്ള ഒരു പെണ്ണിനേം അവൻ ഇതുവരെ കണ്ടിട്ടില്ല .
അമ്മയോളം സ്നേഹം ഉള്ള ഒരു പുഴയിലും മുങ്ങിയിട്ടുമില്ല .
"ബാമെടുത്തു വരൂ മോനെ നല്ല തലവേദന "
'അമ്മ ഇരു കയ്യും ചെന്നിയിൽ അമർത്തി
"ഇന്നലെ ഉറങ്ങി കാണില്ല അതാ "അവൻ ചെന്നിയിൽ ബാം പുരട്ടി കൊണ്ട് പറഞ്ഞു
അമ്മയൊന്നു മൂളി .കണ്മുന്നിൽ മകന്റെ ഉടൽ പിടഞ്ഞു വിറയ്ക്കുന്ന ഓർമകളിൽ ഒരു രാത്രിയല്ലാ എത്രയോ രാത്രികൾ ഉറക്കം നഷ്ടമായിരിക്കുന്നു നീറിപ്പിടഞ്ഞു പുകഞ്ഞു ഉരുകുന്നരാത്രികൾ
"പ്രഷർ ഒന്ന് നോക്കാമമ്മേ വൈകിട്ടു ഡോക്ടറെ കാണിക്കാം "
"നന്ദയോടൊന്നു വരാൻ പറഞ്ഞാൽ മതി "
'അമ്മ താഴ്ന്ന ശബ്ദത്തിൽ പറഞ്ഞു .
"അമ്മയ്‌ക്കെന്താ ? ഞാൻ എത്ര തവണ പറഞ്ഞതാണ് അതടഞ്ഞ അധ്യായം ആണെന്ന് .അമ്മയുടെ ജീവിതമോ ഇങ്ങനെ ആയി ഇനി ഒരു പെണ്ണിന്റെ ജീവിതം കൂടി ...എന്തിനാ അമ്മെ ?"വീണ്ടും എന്തൊക്കെയോ വിളിച്ചു പറഞ്ഞു അവൻ ഇറങ്ങി നടന്നു
എവിടെയെക്കൊയോ അലഞ്ഞു തിരഞ്ഞു വൈകിട്ടു വീട്ടിലെത്തുമ്പോൾ ഒച്ചയനക്കങ്ങളില്ല .
അയല്പക്കത്തെ രവി ചേട്ടൻ വീടിനു മുന്നിലുണ്ട്
"എവിടെ യൊക്കെ തിരക്കി i നിന്നെ? ശൈലജ ഒന്ന് വീണു .ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയിട്ടുണ്ട് ." ഹരി അമ്പരന്നു അൽപനേരം അയാളെ നോക്കി കൊണ്ടിരുന്നു
"ബാത്‌റൂമിൽ തലചുറ്റി വീണതാ മോനെ നീ വേഗം ആശുപത്രിയിലേക്ക് ചെല്ല്"
ആശുപത്രിയിൽ എത്തിയതെങ്ങനെ എന്നവന് അറിയില്ല
ആശുപത്രിയിൽ എത്തിയതെങ്ങനെ എന്നവന് അറിയില്ല
'അമ്മ ഉറങ്ങുകയാണ്
"ഒന്നും ചെയ്യാനായില്ല ഇവിടെ വന്നപ്പോൾ തന്നെ എല്ലാം കഴിഞ്ഞു "
"ഒന്നും ചെയ്യാനായില്ല ഇവിടെ വന്നപ്പോൾ തന്നെ എല്ലാം കഴിഞ്ഞു "
ആരോ അടക്കി പറയുന്നു
ഹരി അമ്മയ്ക്കരികിൽ ഇരുന്നു
ഹരി അമ്മയ്ക്കരികിൽ ഇരുന്നു
അമ്മയുടെ ശിരസ്സിൽ തലോടി ...
വെറുതെ പറയുകയാണ് എല്ലാവരും .'അമ്മ ഉറങ്ങുകയാണ് .
"അമ്മെ "
അവൻ മെല്ലെ വിളിച്ചു
വെറുതെ പറയുകയാണ് എല്ലാവരും .'അമ്മ ഉറങ്ങുകയാണ് .
"അമ്മെ "
അവൻ മെല്ലെ വിളിച്ചു
ഉച്ചക്ക് അവൻ ഒന്നും കഴിച്ചിട്ടുണ്ടായിരുന്നില്ല .അവനു നന്നായി വിശക്കുന്നുണ്ടായിരുന്നു .'അമ്മ ഉണ്ടാക്കി വെച്ചിട്ടുണ്ടാകും എല്ലാം .വാശി കാണിച്ചു വന്നില്ല ..
"വിശക്കുന്നു അമ്മെ "അവൻ മെല്ലെ അമ്മയുടെ മാറിലേക്ക് മുഖം അണച്ച് വെച്ചു
" അമ്മെ എനിക്ക് വിശക്കുന്നു "
ഊഴിയിൽ മറ്റേതു ദൈവത്തിനാണ് അമ്മക്ക് പകരം ആവാൻ സാധിക്കുക .ഒരു മനുഷ്യായുസ്സിലെ ഏറ്റവും വലിയ അന്നദാതാവും 'അമ്മ തന്നെ . വിശക്കുന്നു എന്ന് പറയാൻ ഒരു കുഞ്ഞിനെ അനുവദിക്കാത്ത ഒരേ ഒരു ആളും അമ്മയാണ് ..ദൈവങ്ങൾ പോലും തലകുമ്പിട് പോകുന്നതും അമ്മക്ക് മുന്നിൽ മാത്രം
അവനെ പിടിച്ചു മാറ്റാൻഎല്ലാവരും ശ്രമിച്ചു ."
"ദീനക്കാരനാണ് ..പാവം " ആരോ പറയുന്നു
ആ ദീനം ഇപ്പോൾ വന്നിരുന്നു എങ്കിൽ എന്ന് അവൻ കൊതിച്ചു പോയി .പിടഞ്ഞു വീണു അബോധാവസ്ഥയിലേക്കു പോകാമായിരുന്നു
രോഗം അവനെ തൊട്ടില്ല .പിന്നീട് ഒരിക്കലും . '
അമ്മ ദൈവത്തിനോട് അപേക്ഷിച്ചിട്ടുണ്ടാകും ..അവൻ ഓർക്കാറുണ്ട്. അമ്മയില്ലല്ലോ നോക്കാൻ. ഒറ്റയ്ക്കല്ലേ. അപ്പോൾ അമ്മ ദൈവങ്ങൾക്ക് മുന്നിൽ കെഞ്ചുന്നുണ്ടാവും
അമ്മ ദൈവത്തിനോട് അപേക്ഷിച്ചിട്ടുണ്ടാകും ..അവൻ ഓർക്കാറുണ്ട്. അമ്മയില്ലല്ലോ നോക്കാൻ. ഒറ്റയ്ക്കല്ലേ. അപ്പോൾ അമ്മ ദൈവങ്ങൾക്ക് മുന്നിൽ കെഞ്ചുന്നുണ്ടാവും
പതിവ് പോലെ അമ്മയുടെ സാരി ഒന്നെടുത്തു കിടക്കയിൽ വിരിച്ചു അവൻ ചുരുണ്ടു കിടന്നു .മാസങ്ങൾ കഴിഞ്ഞിരിക്കുന്നു .
അടുക്കളയിൽ പാത്രങ്ങളുടെ ശബ്ദം
'അമ്മ
അമ്മെ എന്ന വിളിയൊച്ചയോടെ അവൻ ഓടി അടുക്കളയിലെത്തി
"കാപ്പി "നന്ദ ഗ്ലാസിലെ ഈർപ്പം സാരിത്തുമ്പു കൊണ്ട് തുടച്ചു അവനു നേരെ നീട്ടി .അവൾ എപ്പോളാണ് വന്നത് ?അനക്കം ഒന്നും കേട്ടില്ല.
" മുറ്റം മുഴുവൻ കരിയില ഒന്ന് അടിച്ചു വാരട്ടെ..എന്നിട്ടു പലഹാരമുണ്ടാക്കി തരാം "
'അമ്മ പറയുന്ന പോലെ ..അവൾക്കു ഒരു അപരിചിതത്വവും ഇല്ല. എന്നെത്തെയും പോലെ
അവൻ കടന്നു പോകാനൊരുങ്ങിയ അവളുടെ കൈത്തണ്ടയിൽ പിടിച്ചു നിർത്തി.
ഒരു താങ്ങു വേണം ..ചിലപ്പോൾ വീണു പോയേക്കും .അവളുടെ ഉടലിലേക്കു അവൻ തന്നെ തന്നെ ചേർത്ത് വെച്ചു .നന്ദ ഒരു കുഞ്ഞിനെ എന്ന പോലെ അവന്റെ മുഖം മാറോടണച്ചു.
അവളുടെ ഉടലിന് അമ്മയുടെ ഗന്ധം .ഭസ്മത്തിന്റെ ,കളഭത്തിന്റെ,മുലപ്പാലിന്റെ ...അവൻ കണ്ണുകളടച്ചു
പെണ്ണ് എന്ന വിസ്മയത്തിനു എത്ര ഭാവങ്ങൾ ആണ് !.നൊടി നേരം കൊണ്ട് അമ്മയാകാനും കാമുകിയാവാനും മകളാവാനും ഭാര്യയാകാനും അവൾക്കു അനായാസം സാധിക്കും .പുരുഷൻ എപ്പോളും ശിശുവിനെ കണക്കാണ് വളരെ വേഗം തളർന്നു പോകുന്നവൻ ...അവനെ നെഞ്ചോടമർത്തി പിടിക്കുമ്പോൾ പെണ്ണ് ദേവതയാകുന്നു ....അവന്റെ വിരലിൽ പിടിച്ചു നടന്നു തുടങ്ങുമ്പോൾ അവൾ വഴികാട്ടിയുമാകുന്നു .അവന്റെ ചിന്തകളിലൂടെ ഒരു നിമിഷം ഇതൊക്കെയും കടന്ന് പോയി.
ഹരിയുടെ ശിരസ്സിൽ നന്ദയുടെ ചുണ്ടുകൾ അമർന്നു
"ഞാനില്ലേ കൂടെ "
പറയാതെ അവൾ പറഞ്ഞു
Ammu
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക