"ലോകാവസാനം നാളെയാണെന്നുറപ്പായാൽ
നീ ആദ്യം എന്ത് ചെയ്യും...!!??"
ഗ്ലാസ് കാലിയാക്കി അച്ചാർ തൊട്ട് നാക്കിൽ വച്ച് കൊണ്ട് വിശ്വൻ ശിവനെ നോക്കി ചിറി കോട്ടി ചിരിച്ചു കൊണ്ട് പറഞ്ഞു..
"ഞാൻ ഉടൻ തന്നെ
ആത്മഹത്യ ചെയ്യും....!!"
ആത്മഹത്യ ചെയ്യും....!!"
!!! ആത്മഹത്യയോ..??
ശിവൻ കണ്ണ് മിഴിച്ച് ചോദിച്ചു..
ശിവൻ കണ്ണ് മിഴിച്ച് ചോദിച്ചു..
"....എനിക്കങനെ കൂട്ടത്തിൽ
കിടന്ന് മരിക്കണ്ട..,
ഒത്തൊരുമിച്ച് താജ്മഹൽ
കാണാൻ പോകുവൊന്നുമല്ലല്ലോ അളിയാ...
മരണമല്ലേ...അതിങനെ വേറിട്ട് നിൽക്കണം..അതാണതിന്റെ ഭംഗി..!"..

"മ്..ശരിയാ.....കൂട്ടത്തിക്കിടന്നാ ഒരു വിലയും കിട്ടില്ലാ..." നിരാശയോടെ
ശിവൻ വിസ്കി ഗ്ലാസിലേയ്ക്ക് കമിഴ്ത്തി.
ശിവൻ വിസ്കി ഗ്ലാസിലേയ്ക്ക് കമിഴ്ത്തി.
"ഞാൻ തൂങുന്നത് നമ്മുടെ കവലയിലെ പുളിയൻ മാവിന്റെ കൊമ്പിലായിരിക്കും..ഞാനിങനെ തൂങിയാടുമ്പോ എനിക്കു താഴെ എല്ലാവരും പരക്കം പായ്യുന്നുണ്ടാകും..
ആരും എന്നെ നോക്കില്ല..നാളെ ലോകാവസാനല്ലേ...ഹ..ഹ..ഹ..
കൂട്ടത്തിൽ കൂടാതെ ഒറ്റയ്ക്ക് മരിച്ചതിൽ അവർക്കൊക്കെ എന്നോട് അമർഷമുണ്ടാകും...
അമ്മ ജീവിച്ചിരുന്നെങ്കിൽ ഉറപ്പായും മാവിൻ ചുവട്ടിൽ കരഞ്ഞു കൊണ്ടെനിക്ക് കൂട്ട് കിടന്നേനെ....
സംഭവം എന്തായാലും ബഹു രസായിരിക്കും...ഹ..ഹ..ഹ...
ശിവാ...ലോകം ഉടനെങാനും പണ്ടാരടങോ അളിയാ....?..

വിശ്വൻ ആകെ ത്രില്ലിലായി..
"ഒടുങും അളിയാ...
തുടങ്ങിയാൽ ഒടുങും..അതാ കണക്ക്..ഈ ലോകവും ഒരിക്കൽ പപ്പടം പൊടിയും പോലെ പൊടിയും,
ചവിട്ടി തേച്ച പഴം പോലെ അളിയും.." കുഴഞ്ഞ് തുടങിയ നാക്കിലൂടെ മദ്യം മണക്കുന്ന വാക്കുകളെ ശിവൻ ഉന്തിത്തള്ളി പുറത്തേയ്ക്കിട്ട് പിന്നിലേയ്ക്ക് ചാഞ്ഞു കൊണ്ട് പറഞ്ഞു...
"എനിക്കാ സ്മിതയെ ഒന്ന് കാണണം..വെടിപ്പായിത്തന്നെ..
എന്നെ തേച്ചിട്ടു പോയ അവൾക്ക്
ഞാനാരാണെന്ന് അറിയിക്കണം..
അവളെ ഊപ്പാട് ഞാൻ വരുത്തും..ഭഗവാനേ ലോകം പെട്ടെന്നവസാനിക്കണേ....!
അവൾക്ക് വേണ്ടി ഞാനൊഴുക്കിയ കണ്ണീര് ചില്ലറയല്ലളിയാ,
നോട്ട് നിരോധിച്ചപ്പോ തെരുവിൽ വലിച്ചെറിഞ്ഞ പഴയനോട്ടോളം വരുമത്..കൈയ്യും കണക്കുമില്ല...!

"ഹ..ഹ..ഹ...ന്റെ ശിവാ...
നിന്റൊരു സ്മിത...പോട്ടെഡാ ഓള്....നമുക്ക് വേറെ നോക്കാഡാ...ഓന്റൊരു സ്മിതയേ..."
വിശ്വൻ അവസാന തുള്ളിയും ഗ്ലാസിന്റെ വായിലേയ്ക്കിറ്റിച്ചു കൊണ്ട് വെള്ളം ചേർക്കാതൊരു വലി..!.! ശേഷം പിന്നിലേയ്ക്ക് മറിഞ്ഞു..അവർക്ക് മുകളിൽ കശുമാവ് തണൽ വിരിച്ചു നിൽക്കുന്നു, ഷഡ്ഡിയിടാതെ നഗ്നതയും കാട്ടിക്കൊണ്ട് മാവിന്റെ മക്കൾ നാണമില്ലാതെ നിരന്നു നിന്ന് അവരെ നോക്കി ചിരിച്ചു..

"ശിവാ..."
"മ്.."
"ശിവോ.."
"പറ മൈ.."..
"ങാ അങനെ പറ...
സംഭവം കളറാകുന്നത് എപ്പഴാന്നറിയോ..."
സംഭവം കളറാകുന്നത് എപ്പഴാന്നറിയോ..."
"ഏത് സംഭവം..?"
" ഹ..പുല്ലേ...ലോകാവസാനം.."
"ഓഹ്...നീയത് വിട്ടില്ലേ "
"ങാ വിട്ടില്ല...
അവസാനിക്കുമെന്ന് പറഞ്ഞ ലോകം ഒരുമാതിരി വളിച്ച ചിരിയുമായി അവസാനിക്കാതെ മനുഷ്യന്മാരെ നോക്കി ചിരിച്ചു കൊണ്ട് പുലരണം...
ലോകമവസാനിക്കുമെന്നും പറഞ്ഞ് ഓരോന്ന് കാട്ടിക്കൂട്ടിയവരൊക്കെ സത്യത്തിൽ ഇടിവെട്ടേറ്റ തെങുപോലെ വിജൃംഭിച്ച് പുകഞ്ഞു പോകും... സ്മിതയെ പീഡിപ്പിച്ച കുറ്റത്തിന് അളിയാ നീയും കുടുങും....ഹ..ഹ..ഹ..."

ശിവൻ ചാടിയെഴുന്നേറ്റു...
വിശ്വൻ അത് കണ്ട് വീണ്ടും
പൊട്ടിച്ചിരിച്ചു...
വിശ്വൻ അത് കണ്ട് വീണ്ടും
പൊട്ടിച്ചിരിച്ചു...
....അളിയാ..നീ പേടിച്ചു പോയാഡാ പുല്ലേ....!"
..പക്ഷേ....അന്യായ സീൻ അതൊന്നുമല്ല ശിവാ...കവലയിൽ തൂങി നിൽക്കുന്ന എനിക്കു ചുവട്ടിൽ പെട്ടെന്നൊരു ആൾക്കൂട്ടം പ്രത്യക്ഷപ്പെടും....
എന്നെ പറ്റിയുള്ള നല്ലീണങൾ പാടി അവർ മൂക്ക് പിഴിയും...
തലേന്ന് ഞാൻ തൂങി നിൽക്കുന്നത് കണ്ടിട്ട് കാണാതെ പരക്കം പാഞ്ഞവരൊക്കെ ചമ്മൽ ഉള്ളിലൊതുക്കി വേദനിക്കും...
നീയും കാണും ശിവോ...നാടകീയമായ രംഗങൾ...!..ഹ..ഹ...ഹ..
എന്നെ അറുത്തിടുമ്പോഴും., ദഹിപ്പിക്കുമ്പോഴും ആളുകളുടെ മുഖത്തെ ആ പുളിച്ച ഭാവം മാറിയിട്ടുണ്ടാകില്ല...ന്റമ്മേ..നിക്ക് ചിരി വരണ്...
സത്യത്തിൽ ആ ഒരു സീനിനേക്കാൾ വല്ല്യ കോമഡി വേറൊന്നും തന്നെയുണ്ടാകില്ല...
അതിഗംഭീരമായൊരു തമാശയാകും എന്റെ മരണം... !!!

"നിർത്ത് പൊല...മോനെ...
നീ ചിന്തിച്ച് ചിന്തിച്ച് ഒരുപാടങ് കയറണ്ട...എഴുന്നേൽക്ക് പോകാം.."
ശിവൻ അഴിഞ്ഞ മുണ്ടും വാരിയെടുത്തു കൊണ്ട് എഴുന്നേറ്റു..

തോളിൽ കൈയ്യിട്ടു കൊണ്ടവർ നടന്നു നീങി...
"അളിയാ..ലോകം അവസാനിക്കണ്ട,
ലോകമെന്ത് പിഴച്ചു..?
ലോകത്തെ പിഴപ്പിച്ചത്, പിഴപ്പിക്കുന്നത് നമ്മൾ മനുഷ്യരല്ലേ...
അപ്പോ അവസാനിക്കേണ്ടത് മനുഷ്യന്മാരല്ലേ..."

"റൈറ്റ്..റൈറ്റ് ശിവാ...
മനുഷ്യന്മാര് തുലയട്ടെ...എന്നിട്ട് അടുത്ത ജീവികൾ ലോകം ഭരിക്കട്ടെ..."

"അതെ വിശ്വാ..എന്റെ അഭിപ്രായത്തിൽ അടുത്ത ലോകവാസികൾ ഉറുമ്പുകളാകണം..
ഉറുമ്പുകളുടെ ലോകം....ഉറുമ്പുകൾ മാത്രം...എവിടെയും ഉറുമ്പുകൾ...ആരുടേയും
ചവിട്ടിത്തേയ്ക്കൽ ഭയക്കാതെ സ്വൈര്യ വിഹാരം നടത്തുന്ന ഉറുമ്പുകളുടെ ലോകം...ചെറുതുകളുടെ വല്യ ലോകം..!!!!"

"ശിവാ നീ വല്ല്യവനാടാ നാറീ.."
"പോഡാ പുല്ലേ..
ഞാനുറുമ്പാടാ,..ഉറുമ്പിന്റെ കിണുങാമണിയോളം ചെറിയോൻ..!!"

ഹ..ഹ..ഹ..ഹ..!!!!
കശുമാവുൻ ചുവട്ടി അവർ ഉപേക്ഷിച്ച മദ്യക്കുപ്പിയിൽ നിന്നും ഒരുറുമ്പ് നാലുകാലോടെ പുറത്തേയ്ക്കിറങി...!
ഉറുമ്പിൻ ബാർ...!
ഉറുമ്പിൻ ബാർ...!
Shyam varkala
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക