അദ്ധ്യായം 12
അവളുടെ ഭയം കണ്ടിട്ടു രാമകൈമളിലും അവിടെ കൂടി നിന്നവരിലും എന്തെന്നില്ലാത്ത ഭയം ഉണ്ടാക്കി
എന്താ മോളെ നീ മടിക്കാതെ പറയു""രാമകൈമൾ മകളുടെ തോളിൽ പിടിച്ചു കൊണ്ടു ചോദിച്ചു
അവൾക്കു വാക്കുകൾ പുറത്തു വരുന്നില്ല .അത്രത്തോളം ഭയം അവളെ കീഴടക്കിയിരുന്നു
പോർക്കലി തിരുമേനി പറഞ്ഞു.ചോദിക്കുന്ന സമയമുണ്ടങ്കിൽ അവിടെ പോയ് നോക്കിക്കൂടെ ?
അതു ശരിയാണന്നു മനസ്സിൽ തോന്നിയ എല്ലാവരും മുത്തശ്ശിയുടെ റൂമിലെന്തന്നറിയാൻ അങ്ങോട്ടോടി
വാതിൽ തള്ളി തുറന്നു രാമ കൈമൾ
ഭട്ടതിരി ദാരുണമായി കൊല്ലപ്പെട്ടു കിടക്കുന്നു
അയാളുടെ ശരീരം മുഴുവൻ വിണ്ടു കീറി രക്തം ഒലിച്ചു തറയിൽ തളം കെട്ടികിടക്കുന്നു
കണ്ണുകൾ എന്തോ കണ്ടു ഭയപ്പെടും പോലെ പുറത്തേക്കുന്തി നിൽക്കുന്നു
ഇതവളാ.,,മീര എതിർത്ത ഭട്ടതിരിയെകൂടി അതും പകൽ സമയത്തവൾ ഇല്ലാതാക്കി ഇനിയെന്തൊക്കെ ഉണ്ടാകുമോ ഈശ്വരാ..,അവിടെ നിന്ന ഒരുവൻ ഉച്ചത്തിൽ പറഞ്ഞു
അതേ സമയം ആ മുറിക്കുള്ളിൽ നിന്നും ഒരു പൂവൻ കോഴി വളരെ ഉച്ചത്തിൽ കൊക്കി കൊണ്ടു പുറത്തേക്കു വന്നു
അതിന്റെ കണ്ണുകൾ ചുവന്നിരിക്കുന്നു .അതു ഭയമില്ലാതെ അവരുടെ നേരെ നടന്നടുക്കുന്നു
പോർക്കലി തിരുമേനി അതിനെ വീക്ഷിച്ച ശേഷം വിളിച്ചു പറഞ്ഞു ആരും തടയണ്ടാ..അതു വേറെ ഇനമാ....കോഴിയെന്നു ധരിക്കണ്ട
കേട്ടു നിന്നവരിൽ അത്ഭുതമായിരുന്നു
ആ കോഴി തിരുമേനിയെ കുറച്ചു നേരം നോക്കി നിന്നു ശേഷം ചിറകടിച്ചു പുറത്തേക്കു പോയി
അല്ല തിരുമേനി ഈ പ്രായം ചെന്ന മുത്തശ്ശി എങ്ങനെ ഇത്രയും ആരോഗ്യമുള്ള ഭട്ടതിരിയെ കൊല്ലാനാ...എന്നാലും ഈ തള്ള എവിടെ പോയ് ഒളിച്ചു..?രാമ കൈമൾ ചോദിച്ചു
കൈമളെ ഇത്രനാൾ മുത്തശ്ശിയായി കൂടെ ഉണ്ടായിരുന്ന ആളാ ഇപ്പോൾ പുറത്തേക്കു പോയത് ..!!!
ആരു പോയന്നാ തിരുമേനി ആ..കോഴിയോ..?
നല്ല കോഴി അതു മായപ്പണിയറിയാവുന്ന ഒന്നാന്തരം ഒടിയനാ.,,അവനിവിടെ വന്നങ്കിൽ അവൾക്കു വേണ്ടിയാ.., മീരക്കു വേണ്ടി
തിരുമേനി കണ്ണുകളടച്ചു ഒന്നു പ്രാർത്ഥിച്ചു .ശേഷം തറയിലിരുന്നു
കൈമളെ ഒരു തളികയിൽ അൽപ്പം വെള്ളം കൊണ്ടു വരു ഒരു നില വിളക്കും ഒരു തൂശനിലയും അൽപ്പം തുളസിക്കതിരും കൂടെ കരുതിക്കോ
കൂടി നിന്നവർ എന്തെന്നറിയാതെ തിരുമേനിയെ നോക്കിക്കൊണ്ടു നിന്നു
എല്ലാവരും കൂടി ഇവിടെ നിൽക്കാതെ ആ ജഡം മാറ്റി ശുദ്ധി ചെയ്യു.തിരുമേനി ഉച്ചത്തിൽ പറഞ്ഞു
ചിലർ ആ ശവശരീരം ചുമ്മി പുറത്തേക്കു പോയി മറ്റു ചിലർ ഭട്ടതിരി മരിച്ചു കിടന്നിടം കഴുകി ഗോമൂത്രം തളിച്ചു ശുദ്ധം ചെയ്തു
ഈ സമയം കൈമൾ വിളക്കും തൂശനിലയും തുളസിക്കതിരും തളികയിൽ വെള്ളവുമായി എത്തിയിരുന്നു
തിരുമേനി തൂശനിലയിൽ വെച്ചു നിലവിളക്കു കൊളുത്തി .എന്തൊക്കെയോ മന്ത്രങ്ങൾ ചൊല്ലി വിളക്കിൻ ചുവട്ടിൽ പൂജചെയ്തു തെക്കോട്ടു തിരിഞ്ഞിരുന്നു .ആ തളികയിലെ വെള്ളത്തിൽ ഒരു കർപ്പൂരം കത്തിച്ചു വെച്ചു
അതു ..അതിലോടി നടന്നു പടിഞ്ഞാറ്റു ദിക്കിലടിഞ്ഞു അണഞ്ഞു പോയ്
തിരുമേനി കൈമളെയൊന്നു തലയുയർത്തി നോക്കി.എന്തെന്നറിയാതെ തിരുമേനിയെ കൈമളും
കൈമളെ മീര അവളുടെ ലക്ഷ്യം... താങ്കളാണു.ലക്ഷണം വെച്ചു നോക്കിയതിൽ അവൾ തന്നേം കൊണ്ടേ പോകൂ...!!!!!
എല്ലാവരിലും ആ..വാർത്ത ഞെട്ടലായിരുന്നു.
തന്നെ കുറിച്ചറിയാൻ അവളുടെ രക്തം അതായത് .സഹോദരനാവണം കാരണം ലക്ഷണം പുരുഷമാണു കാട്ടുന്നത് ഈ വീടിനുള്ളിൽ കൂടെ കഴിഞ്ഞു ഇയാളുടെ ദിന ചര്യകൾ വരെ മനസ്സിലാക്കിയിട്ടുണ്ട് .
നാം തന്ന രക്ഷയാണു ഇത്ര നാൾ താങ്കളെ രക്ഷിച്ചിരുന്നത് .ഒടിയനായ് നിന്നു മഹാകർമ്മിയായ അവൻ അതിന്റെ ശക്തിയേ ഇല്ലായ്മ ചെയ്തു കഴിഞ്ഞു.വീടിനു ചുറ്റം ഭട്ടതിരിയിട്ട രക്ഷകൂടി തന്ത്രപൂർവ്വം അവനെടുത്തു കളഞ്ഞിരിക്കുന്നു.ഇനി തന്നെ രക്ഷിക്കണമെങ്കിൽ താൻ തന്നെ നടന്നൊതൊക്കെയും എന്നോടു തുറന്നു പറയണം .മറ്റുള്ളവർ കേൾക്കെ പറയാൻ ബുദ്ധിമുട്ടാണങ്കിൽ എന്നെ തനിയെ വന്നു കാണുക
പക്ഷെ ഭട്ടതിരിയെ തീർത്തു വിജയം കണ്ട ആ ഒടിയൻ മായാജാലക്കാരൻ അവിനിവിടെ എവിടെയെങ്കിലും മറ്റേതു രൂപത്തിൽ വേണേലും കാണാം അവന്റെ സ്പർശനം മതി ആരും മരിച്ചു വീഴും.
പക്ഷെ അവനെതിരു നിന്ന ഭട്ടതിരിയെ ഒഴുവാക്കിയ അവൻ നിങ്ങളെ ഒന്നും ചെയ്യാതിരുന്നത് .ആർക്കു വേണ്ടിയോ ..അല്ല ആ" മീരക്കു "വേണ്ടി നിങ്ങളെ മാറ്റി നിർത്തിയതായ എനിക്കു തോന്നണത്
കൈമളുടെ കണ്ണുകളൽ ഭയം നിഴലിച്ചു.ആ സമയം ഒന്നും അറിയാത്ത ഒാർമ്മയില്ലാത്ത ഒരാളെ പോലെ ഹിമ അങ്ങോട്ടു കടന്നു വന്നു
രാമ കൈമളോടായി അവൾ ചോദിച്ചു എന്താ അച്ഛാ എല്ലാരും വല്ലാതിരിക്കുന്നു ?
അവളുടെ ചോദ്യത്തിലെന്തോ ഒരു പന്തികേടു തോന്നിയ കൈമൾ ഒാടി അൽപ്പം മാറി നിന്നു
വരരുത് അടുത്തു വരരുത് ഒരു ഭ്രാന്തനെ പോലെ അയാൾ വിളിച്ചു പറഞ്ഞു
എന്താ അച്ഛാ അച്ഛനെന്തു പറ്റി?
എന്താ കൈമളെ തനിക്കെന്താ..അതു തന്റെ മകൾ ഹിമയല്ലേ..?തിരുമേനി ചോദിച്ചു
മകളോ...അവൾ ചോദിച്ചതു തിരുമേനി കേട്ടില്ലേ ഇവിടെന്താ നടക്കുന്നതെന്ന് .ഇവക്കെന്താ മറവിയുടെ അസ്കിതയുണ്ടോ..?ഇതവനാ ഒടിയൻ
തന്റെയടുത്തേക്കു കൈയ്യും നീട്ടി വരുന്ന ഹിമക്കു നേരെ ഭിത്തിയിൽ ചാരിയിരുന്ന ചൂലെടുത്തുകാട്ടി കൈമൾ പറഞ്ഞു
"ഒടിയാ കളിയെന്നോടു വേണ്ട അടുക്കരുത് "
തനിക്കെന്തു പറ്റിയടോ .മോളവനേ കൂട്ടി പൊയ്ക്കോ..
പെട്ടന്നിങ്ങനെയൊക്കെ ഉണ്ടായപ്പോൾ മനസ്സ് തകർന്നതാ .കുറച്ചു കഴിയുമ്പോൾ മാറിക്കോളും.ആ..... നിന്നേ . ഈ... ചരടൂടി അവന്റെ കൈയ്യിൽ കെട്ടിയേക്കാം
ഇതു വിവരീത പ്രത്യംങ്കര മന്ത്രത്താൽ ജപിച്ചു കെട്ടിയ ചരടാ..,ഒരു ദു;ർ ശക്തിക്കും ഇതുള്ളപ്പോൾ ഇയാളുടെ രോമത്തിലൂടി സ്പർശിക്കാനാവില്ല.
എന്നും പറഞ്ഞു കൈമളുടെ കൈയ്യിൽ തിരുമേനി ചരടു ജപിച്ചതു കെട്ടി
ആരുടേയും ശ്രദ്ധവരാതെ ഹിമയൽപ്പം അയാളിൽ നിന്നും അകന്നു നിന്നു
അതേ അയാളുടെ കൈയ്യിൽ ചെറുതായ് പിടിച്ചോ കുട്ടിയെ.,,
ഒാ എന്റെ അച്ഛനത്ര ഭയപ്പെടുന്ന ആളൊന്നും അല്ല .അല്ലേ.,അച്ഛാ..?അച്ഛൻ വാ.,എന്നു പറഞ്ഞവൾ മുന്നേട്ടു നടന്നു
അവളുടെ പെരുമാറ്റം കൈമളിൽ എന്തെന്നില്ലാത്ത ഒരു സംശയം ഉളവാക്കി
തിരുമേനി ഇതു അവൾ തന്നെയാണോ..?
താനെന്താടൊ കൈമളെ പറയണേ..,സ്വന്തം മകളെ തനിക്കു തിരിച്ചറിഞ്ഞൂടെ...?
ഞാനല്ലേ പറയണേ താൻ ചെന്നു ചെറുതായ് വിശ്രമിക്കു
എന്നും പറഞ്ഞു തിരുമേനിയും മറ്റുള്ളവരും മനയിൽ നിന്നും ഇറങ്ങി
അതേ മറക്കാതെ രാവിലെ തന്നെ എന്നെ ഇല്ലത്തു വന്നു കാണണം തിരുമേനി വിളിച്ചു പറഞ്ഞു .കൈമൾ മറുപടിയായി തലയാട്ടി കാണിച്ചു
അവളെവിടെ പോയി ..ഇതും ആ ഒടിയന്റെ വേലയാ..,മോനെ ഒടിയാ എന്നോടാ കളിക്കുന്നേ.,?
അല്ല അച്ഛനെന്തെങ്കിലും പറഞ്ഞോ..?ഹിമ തിരിഞ്ഞു നിന്നു ചോദിച്ചു
സത്യം പറഞ്ഞോ എന്റെ മോളെവിടെ..?
അച്ഛനൊന്നു പോയി കുളി ശരീരമൊക്കെയൊന്നു തണുക്കട്ടെ ഇങ്ങനെയും ഭയം വന്നാൽ ഉണ്ടാവമോ..?
അവൾ ചിരിച്ചു കൊണ്ടു പറഞ്ഞു.അതും കുസൃതി നിറഞ്ഞ ചിരി
അയാൾ ഇടക്കിടെ അവളെ തിരിഞ്ഞു നോക്കി അവിടെ നിന്നും കുളിപുരയിലേക്കു പോയി
അവൾ ഉള്ളിൽ ചിരിക്കുകയായിരുന്നു ഹിമ....അല്ല ഹിമയിലൂടെ മാധവൻ
തുടരും
Biju
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക