ആരാച്ചാർ ... കഥ,
ജയിൽ വാർഡൻ സെല്ലിന്റെ കൂറ്റൻ ഇരുമ്പ് വാതിൽ തള്ളിത്തുറന്നു.
എണ്ണയിടാത്ത വിജാഗിരികളിൽ നിന്ന് ഉയർന്ന് വന്ന കരകരപ്പൻ ശബ്ദം
തളം കെട്ടിയ നിശബ്ദതക്ക് ഭംഗം വരുത്തി
ഇരുമ്പ് വാതിലിന് എതിരായി സെല്ലിന്റെ ചുവരിനോട് ചേർന്നവൻ കിടക്കുന്നുണ്ട്.
തളം കെട്ടിയ നിശബ്ദതക്ക് ഭംഗം വരുത്തി
ഇരുമ്പ് വാതിലിന് എതിരായി സെല്ലിന്റെ ചുവരിനോട് ചേർന്നവൻ കിടക്കുന്നുണ്ട്.
വാർഡൻ അവനെ തട്ടിയുണർത്തി .
മകരമാസത്തിലെ തണുപ്പിനെ തടയാനെന്നവണ്ണം ഇരുകൈകളും തന്റെ കാലഴകിൽ ചേർത്ത് വെച്ച് ചെരിഞ്ഞാണവൻ കിടക്കുന്നത്.
വെളുപ്പിനാണ് അവനെ തൂക്കിലേറ്റുന്നത്
സമയം രാവിലെ 5.30 ന്
വെളിച്ചം വീഴാത്ത ജയിലിന്റെ നീണ്ട വരാന്തയിലൂടെ അവനേയും കൊണ്ട് വാർഡൻ നടന്നു.
ഇടത് വശത്തുള്ള അനേകം സെല്ലുകൾ നിരനിരയായി കിടക്കുന്നത് കാണാം.
അതിനുള്ളിലെ അന്തേ വാസികളെല്ലാം ഉറക്കം വരാത്ത കണ്ണുകളോടെ
ഇരുമ്പഴികളിൽ കൂടി സഹതാപത്തോടെ അവനെ നോക്കുന്നു.
ഇരുമ്പഴികളിൽ കൂടി സഹതാപത്തോടെ അവനെ നോക്കുന്നു.
ജയിൽ ഡോക്ടർ അവന്റെ തൂക്കം നോക്കി
ഉയരവും രക്തസമ്മർദ്ദവും തൃപ്തികരമെന്ന് രേഖപ്പെടുത്തി .
ഉയരവും രക്തസമ്മർദ്ദവും തൃപ്തികരമെന്ന് രേഖപ്പെടുത്തി .
നേരെ ഭക്ഷണ ഹാളിൽ ചെന്നു . ചപ്പാത്തിയും കോഴിക്കറിയും മേശയിൽ അവനെ കാത്തിരിക്കുന്നു.
അവന് മാത്രം.
ജീവിതത്തിന് ഇനി ഏതാനും മിനിറ്റുകൾ മാത്രം ബാക്കി
ദൈവം തന്ന ജീവൻ ദൈവത്തിന്റെ സൃഷ്ടികളാൽ തിരിച്ചെടുക്കപ്പെടുന്ന ശപിക്കപ്പെട്ട നിമിഷം.
കോടതി വിധിക്കൊടുവിൽ തൂക്കമരത്താൽ ജീവനെടുക്കപ്പെടാൻ വിധിക്കപ്പെട്ടവൻ
സമൂഹത്തിലെ ചില പുഴുക്കത്തുകൾക്കെതിരെ സഹികെട്ട നിമിഷങ്ങളിൽ പ്രതികരിച്ചപ്പോൾ
സാഹചര്യം കുറ്റവാളിയാക്കിയവൻ
സമൂഹത്തിലെ ചില പുഴുക്കത്തുകൾക്കെതിരെ സഹികെട്ട നിമിഷങ്ങളിൽ പ്രതികരിച്ചപ്പോൾ
സാഹചര്യം കുറ്റവാളിയാക്കിയവൻ
കഴുമരത്തിലേറ്റപ്പെടാനുള്ള അവന്റെ പരിശോധനകൾ എല്ലാം കഴിഞ്ഞു.
ശരീരിക ക്ഷമതകൾ തൃപ്തികരം
ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർ വിധിക്കപ്പെട്ടാൽ പിന്നെ
കഴുമരം ഏറുകയായി
കഴുമരം ഏറുകയായി
ആരാച്ചാരുടെ വിരൽചലിക്കുന്നിടത്ത് അവസാനിക്കുന്ന ജീവിത സ്പന്ദനം
നിതി നൽകിയ പട്ടടയിൽ ജീവൻ ഏരിഞ്ഞമരാൻ വിധിക്കപ്പെട്ടവന്റെ വിധി
കൂടെ കൊണ്ട് നടന്ന് ചോരയും നീരും നൽകി വളർത്തിയെടുത്ത അമ്മയില്ലാത്ത തന്റെ ആറാം ക്ലാസ്സുകാരി കുഞ്ഞു പെങ്ങൾ.
പാടവരമ്പിലൂടെ കുട്ടികളുടെ കയ്യും പിടിച്ച് അമ്മമാർ പോകുന്നത് നിറകണ്ണുകളോടെ നോക്കി നിൽക്കുമ്പോൾ
" നമ്മുടെ അമ്മ എന്നാ വരിക ഏട്ടാ ...
നിഷ്ക്കളങ്കമായ ആ ചോദ്യത്തിന് മുമ്പിൽ ചങ്ക് പിളരുമ്പോൾ
നിഷ്ക്കളങ്കമായ ആ ചോദ്യത്തിന് മുമ്പിൽ ചങ്ക് പിളരുമ്പോൾ
അവളെസമാധാനിപ്പിക്കാൻ
കുഞ്ഞു ചോക്ലേറ്റ് പൊട്ടുകൾ വായയിലേക്കിട്ട് കൊടുത്ത് കൃതിമ രുചിക്കൂട്ടിനാൽ അമ്മയെന്ന മഹാ രുചിയെ ഓർമയിൽ നുണഞ്ഞിറങ്ങാൻ മാത്രം വിധിക്കപ്പെട്ട പാവം കുട്ടി
കുഞ്ഞു ചോക്ലേറ്റ് പൊട്ടുകൾ വായയിലേക്കിട്ട് കൊടുത്ത് കൃതിമ രുചിക്കൂട്ടിനാൽ അമ്മയെന്ന മഹാ രുചിയെ ഓർമയിൽ നുണഞ്ഞിറങ്ങാൻ മാത്രം വിധിക്കപ്പെട്ട പാവം കുട്ടി
പറക്കമുറ്റാത്ത പ്രായത്തിൽ ജീവൻ പിച്ചിചീന്തപ്പെട്ടവൾ
കുറച്ച് മാത്രം സംസാരിക്കുന്ന അഛൻ
ഇഷ്ടമില്ലാത്ത ജോലി ചെയ്യുന്നതിന്റെ ദു:ഖത്താൽ നിത്യരോഗിയായി ജീവിതം തള്ളിനീക്കുന്നു.
ഇഷ്ടമില്ലാത്ത ജോലി ചെയ്യുന്നതിന്റെ ദു:ഖത്താൽ നിത്യരോഗിയായി ജീവിതം തള്ളിനീക്കുന്നു.
ഇതിനിടയിൽ അല്പമൊന്ന് ശ്രദ്ധ മാറിയതാവാം
അയൽപക്കത്തെ വെറി പൂണ്ട ചെന്നായയുടെ കാമ പൂർത്തീകരണത്തിന് കുഞ്ഞു പെങ്ങൾ ഇരയായപ്പോൾ
അയൽപക്കത്തെ വെറി പൂണ്ട ചെന്നായയുടെ കാമ പൂർത്തീകരണത്തിന് കുഞ്ഞു പെങ്ങൾ ഇരയായപ്പോൾ
രക്തം ചിന്തി പിടഞ് പിടഞ്ഞ് അവൾ മരിച്ചതിന്റെ ഉള്ളറിഞ്ഞവേദന നെഞ്ചിൽ ഞെരിഞ്ഞമർന്നപ്പോൾ
മനസ്സിൽ കിടന്ന് നീറിയ പ്രതികാരത്തിന്റെ കനൽ പകർന്ന് നൽകിയ രോഷാഗ്നിയിൽ
ജ്വലിച്ചുണർന്ന തീനാളത്തിൽ.
ജ്വലിച്ചുണർന്ന തീനാളത്തിൽ.
ഇടവഴിയിൽ ഓടിച്ചിട്ട് പിടിച്ച് അവന്റെ ഉടലും തലയും വെട്ടി വേർപ്പെടുത്തി കൊലവിളി നടത്തിയതിന്റെ വിധി പകർച്ചയിൽ.
നിയമം കയ്യിലെടുക്കാൻ ആര് അവകാശം തന്നു എന്ന കോടതിയുടെ ചോദ്യത്തിന് ഉത്തരമായി തന്റെ ജീവനാണ് നൽകേണ്ടി വന്നത് .
അങ്ങനെ ആ ദിനം അടുത്തു വന്നു.
തൂക്കു കയറിന്റെ കുരുക്കിന് താഴേക്ക് അവനെ ആനയിക്കപ്പെട്ടു.
ആരാച്ചാർ തൂക്ക് തറയിലേക്ക് പതിയെ കേറി വന്നു
അയാളുടെ കയ്യിൽ അവന്റെ തല മൂടാ ന്നുള്ള കറുത്ത മൂട് പടം ഉണ്ടായിരുന്നു.
അയാളുടെ കയ്യിൽ അവന്റെ തല മൂടാ ന്നുള്ള കറുത്ത മൂട് പടം ഉണ്ടായിരുന്നു.
മങ്ങിയ വെളിച്ചത്തില വൻ ആരാച്ചാരുടെ മുഖം കണ്ടു.
അവന്റെ ചുണ്ടുകൾ വിതുമ്പി ...
അവന്റെ ചുണ്ടുകൾ വിതുമ്പി ...
ന്യായാധിപൻ കോടതിയിൽ തൂക്കുകയർ വിധിച്ചപ്പോൾ പോലും തോന്നാത്ത വികാരം
പിച്ചിച്ചീന്തപ്പെട്ട കുഞ്ഞനിയത്തിയുടെ ചേതനയറ്റ ഇളം ശരീരം മുറ്റത്തിറക്കി വെക്കുമ്പോൾ തോന്നാത്ത ഒരു തരം വികാരത്തള്ളൽ
ശിരസ്സിൽ മൂടുപടമിറക്കുമ്പോളവൻ കണ്ടു
ആരാച്ചാരുടെ ഇറുകി അടച്ച കണ്ണുകൾ ആർദ്രമായിരിക്കുന്നു. ആ കൈകൾ വിറക്കുന്നുണ്ടായിരുന്നു.
ആരാച്ചാരുടെ ഇറുകി അടച്ച കണ്ണുകൾ ആർദ്രമായിരിക്കുന്നു. ആ കൈകൾ വിറക്കുന്നുണ്ടായിരുന്നു.
അരവയർ നിറക്കാൻ അന്നത്തിന് വേണ്ടി നിവൃത്തികേടിലായപ്പോൾ ഏറ്റെടുക്കേണ്ടി വന്ന ജോലി.
തന്റെ കരം കൊണ്ട് ഇരുമ്പ് ദണ്ഡിൽ പിടിവലിയുമ്പോൾ ജീവിതം അവസാനിക്കുന്നവരുടെ തേങ്ങലുകൾ കാതുകളിൽ അലയടിക്കുമ്പോൾ
രാത്രിയുടെ യാമങ്ങളിൽ ഉറക്കം വരാതെ കിടന്ന് കരയുമ്പോൾ
ഒരിക്കൽ കൂടി ഈ പണിക്ക് വരില്ല എന്ന് തീരുമാനിച്ചതാ
പക്ഷെ താങ്ങാനാവാത്ത ജീവിത ചിലവുകളുടെ കഠിന ഭാരത്താൽ എല്ലാം സമ്മദിക്കേണ്ടി വന്നു.
പക്ഷെ താങ്ങാനാവാത്ത ജീവിത ചിലവുകളുടെ കഠിന ഭാരത്താൽ എല്ലാം സമ്മദിക്കേണ്ടി വന്നു.
ഒടുവിൽആരാച്ചാരായി ഇന്നിവിടെയും എത്തി
വിറക്കുന്ന കൈകളോടെ തൂക്കു കയർ അവന്റെ കഴുത്തിലേക്ക്
ഇറക്കി കുടുക്ക് മുറുക്കമ്പോഴും അയാൾ അവന്റെ മുഖത്തേക്ക് നോക്കുന്നുണ്ടായി രുന്നില്ല
വിറക്കുന്ന കൈകളോടെ തൂക്കു കയർ അവന്റെ കഴുത്തിലേക്ക്
ഇറക്കി കുടുക്ക് മുറുക്കമ്പോഴും അയാൾ അവന്റെ മുഖത്തേക്ക് നോക്കുന്നുണ്ടായി രുന്നില്ല
അവൻ ആരാച്ചാരോട് പതിയെ ചോദിച്ചു.
" അച്ഛാ.. അച്ഛന് . സുഖമല്ലെ .....
അപ്പോഴാണയാൾ ആളെ കണ്ടത് .
തന്റെ മകൻ ....
അയാൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.
അയാളുടെ കണ്മുന്നിൽ സർവ്വതും
തകർന്നടിയുന്നു.
ലഹരി കേറിയ ഏതോ ശപിക്കപ്പെട്ട സമയത്ത് സമ്മതമറിയിച്ചപ്പോൾ തിരിച്ചറിഞ്ഞിരുന്നില്ല അത് മകനായിരിക്കുമെന്ന്
തകർന്നടിയുന്നു.
ലഹരി കേറിയ ഏതോ ശപിക്കപ്പെട്ട സമയത്ത് സമ്മതമറിയിച്ചപ്പോൾ തിരിച്ചറിഞ്ഞിരുന്നില്ല അത് മകനായിരിക്കുമെന്ന്
പൊട്ടി പൊട്ടി ക്കരഞ്ഞ് കൊണ്ട് ആരാച്ചാർ തൂക്കു തറയുടെ പടിയിൽ
തളർന്നിരുന്നു.
തളർന്നിരുന്നു.
ജയിൽ ഡി ജി പി യുടെ ബലിഷ്ടമായ കരങ്ങളും രാക്ഷസ നോട്ടവും
ആ ക്രോശങ്ങളൊന്നും അയാളെ ഉണർത്തിയില്ല.
ആ ക്രോശങ്ങളൊന്നും അയാളെ ഉണർത്തിയില്ല.
പോലീസുകാർ വന്ന് ആരാച്ചാരെ താങ്ങിയെടുത്ത് റിലീസ് ലിവറിന്റെ അടുത്തേക്ക് വലിച്ചിഴച്ചു.
" വയ്യ എനിക്ക് വയ്യ .... എന്നെക്കൊണ്ടാവില്ല .... എന്നെ വിടൂ....
അയാൾ വലിയ വായിൽ കൈകൾ കൂപ്പി അട്ടഹസിക്കുന്നുണ്ടായിരുന്നു.
ജയിൽ വാർഡൻ ആരാച്ചാരുടെ കൈകൾ ബലമായി വലിച്ച് ലിവറിൽ വെച്ചു.
അയാൾ ഒരു ജീവ ശവം കണക്കെ നിശ്ചലമായി ഇരുന്നു
അയാൾ ഒരു ജീവ ശവം കണക്കെ നിശ്ചലമായി ഇരുന്നു
വാർഡൻ ദേശ്യത്തോടെ അയാളുടെ നാഭിയിൽ ബൂട്ടിട്ട കാല് കൊണ്ട് ആഞ്ഞ് തൊഴിച്ചപ്പോൾ അറിയാതെ ആരാച്ചാരുടെ കൈകൾ ലിവറിൽ മുറുകി വലിഞ്ഞു.
തൂക്കു തറയിലെ പലക ഒരു ഞരക്കത്തോടെ നിരങ്ങി നീങ്ങുന്നത് അയാൾ കണ്ടു.
തന്റെ കണ്ണുകൾ ഇറുക്കിയടച്ച് അയാൾ ആ ജയിലിന്റെ വൻ ചുമരുകൾ പിളർക്കുമാറുച്ചത്തിൽ ആർത്ത് വിളിച്ചു.
"എന്റെ മോനേ ...... ഈ അച്ഛൻ നിന്നെ കൊന്നല്ലോടാ .....
താൻ ജന്മം കൊടുത്ത് ഊട്ടി വളർത്തിയ ജിവൻ കൺമുമ്പിൽ പിടഞ് പിടഞ്ഞ് ഇല്ലാതാവുന്നത് ആരാച്ചാർ നിസഹായതയോടെ നോക്കി നിന്നു
പിന്നെ തൊണ്ട വരണ്ട് തലകറങ്ങി തൂക്ക് തറയുടെ പടികളിലൂടെ ഉരുണ്ടുരുണ്ട്
താഴെ കോൺക്രീറ്റ് തറയിൽ തലയിടിച്ച് വീണു.
താഴെ കോൺക്രീറ്റ് തറയിൽ തലയിടിച്ച് വീണു.
കഴുമരത്തിൽ മകൻ പതുക്കെ ഇളകിയാടുമ്പോൾ,
കോൺക്രീറ്റ് തറയിൽ തലതല്ലി അയാൾ അവസാന ശ്വാസത്തിനായി ആഞ്ഞു വലിക്കുകയായിരുന്നു
സക്കീർ കാര്യവട്ടം ....
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക