നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നിറം

നിറം
"ആരതി വിളക്കെടുത്തു വെച്ചോ, ഹരിയും പെണ്ണും ഇപ്പോ എത്തും. "
ഇത് ദേവകിയമ്മ, പൂമനയിലെ അമ്മ.
അവർക്ക് മൂന്ന് മക്കൾ മനുകൃഷ്ണനും ഹരികൃഷ്ണനും കൃഷ്ണവേണിയും, അച്ഛൻ നേരത്തേ മരിച്ചത് കൊണ്ട് അമ്മ യാണ്‌ മൂന്നു മക്കൾക്കും എല്ലാം. അമ്മ പറയുന്നതിന് അപ്പുറത്തേക്ക് മൂന്ന് പേരും ചെയ്യില്ല.
പൂർവികസ്വത്തു ഉണ്ടായിരുന്ന കാരണം ചിലവിനും മറ്റും ബുദ്ധിമുട്ട് ഉണ്ടായിട്ടുമില്ല,
എല്ലാ ആവശ്യങ്ങളും നടത്തിത്തരും അത് വേണ്ടതാണ് എന്ന് അമ്മക്ക് മനസ്സിലായാൽ മാത്രം.
എങ്കിലും അമ്മയെ അവർക്കു ജീവനാണ്.
അതുകൊണ്ടാണ് കാണാൻ ഭംഗിയില്ലെങ്കിലും അമ്മയുടെ ആവശ്യപ്രകാരം ആരതിയെ മനു വിവാഹം കഴിച്ചത്.
ആരതി, അമ്മയുടെ അകന്ന ബന്ധത്തിൽ പെട്ട കുട്ടിയാണ്. അവളുടെ അച്ഛൻ മോശപ്പെട്ട സ്വഭാവത്തിന് അടിമയാണ്. ആരതിയെ തെറ്റായ രീതിയിൽ സമീപിച്ചപ്പോൾ ആണ് അവളുടെ അമ്മ "ദേവകിയേടത്തി എന്റെ മകളെ സംരക്ഷിക്കണം"എന്ന് പറഞ്ഞു ഇവിടെ ആക്കിയത്.
ഇതറിഞ്ഞ അവളുടെ അച്ഛൻ മകളെ കൊണ്ടുപോകാൻ വന്നപ്പോൾ മനു അയാളെ വീട്ടിൽ നിന്നും ഇറക്കി വിട്ടു. അതിനു പകരമായിട്ടു അയാൾ മനുവിനെയും ആരതിയെയും ചേർത്ത് ഇല്ലാത്തതു പറഞ്ഞു നടന്നു.
"എന്റെ മകളുടെ ഭാവി പോയി ദേവകിയേടത്തി" എന്ന് പറഞ്ഞു കരഞ്ഞ അവളുടെ അമ്മക്ക് കൊടുത്ത വാക്ക് പാലിക്കാൻ വേണ്ടിയാണ്‌ ഇഷ്ട്ടമില്ലാതിരുന്നിട്ട് പോലും ആരതിയെ മനു വിവാഹം കഴിച്ചത്.
മനുവിന്റെ ഇഷ്ടക്കേട് വിവാഹം കഴിഞ്ഞു മുന്നു വർഷം ആയിട്ടുകൂടി കുറഞ്ഞില്ല.
ഒരു പരാതിയും ഇല്ലാതെ അവൾ ആ വീട്ടിൽ കഴിഞ്ഞു കൂടി. ദേവകിയമ്മ എല്ലാ കാര്യങ്ങളും മനസ്സിലാക്കി, മകനെ പറഞ്ഞു മനസ്സിലാക്കിയിട്ട് പോലും മനുവിന് ഒരു മാറ്റവും ഉണ്ടായില്ല.
അതിനിടയിൽ വേണിയുടെ വിവംഹം കഴിഞ്ഞു. ഇപ്പോ ഹരിയുടെയും.
ആരതിയെ അമ്മയ്ക്കും ഹരിക്കും വേണിക്കും ജീവനാണ്. പക്ഷേ സ്നേഹിക്കേണ്ടതു മനുവല്ലേ......അവന്റെ സ്നേഹം കിട്ടാൻ അവൾ വല്ലാതെ കൊതിച്ചിരുന്നു.
വിവാഹം കഴിഞ്ഞു ഹരിയും ദേവനന്ദയും വീട്ടിലെത്തി. അമ്മയുടെയും മുതിർന്നവരുടെയും അനുഗ്രഹം വാങ്ങി അവർ അവരുടെ ജീവിതം ആരംഭിച്ചു.
ആരതിയും ദേവനന്ദയും ദിവസങ്ങൾക്കുള്ളിൽ തന്നെ നല്ലകൂട്ട് ആയി. ആരതി മനു അവളോട്‌ കാണിക്കുന്ന അകൽച്ചയും ദേവനന്ദയോട് പറഞ്ഞു.
നന്ദയും ഹരിയും വേണിയും വേണിയുടെ ഭർത്താവായ അനിലും കൂടി മനുവിനെ മാറ്റിയെടുക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. അവരെ പിന്തുണച്ചുകൊണ്ട് അമ്മയും അവരുടെ കൂടെ കൂടി.
അവരെല്ലാം കൂടി മനുവിനോട് പറയാതെ ഗുരുവായൂർ അമ്പലത്തിൽ പോയി.
ജോലി കഴിഞ്ഞു വന്ന മനു
"അമ്മേ, ചായ "
ആരതി "ചായ "
തിരിഞ്ഞു നോക്കിയ മനു ആരതിയെ കണ്ടപ്പോൾ "അമ്മയോട് ആണ് ചായ ചോദിച്ചത്, നിന്നോടല്ല "
"അമ്മ അമ്പലത്തിൽ പോയിരിക്കാ "
"ഹ്മം "
കുറച്ചു കഴിഞ്ഞു ഹരി മനുവിനെ വിളിച്ചു പറഞ്ഞു "ചേട്ടാ,ഞങ്ങൾ അമ്പലത്തിൽ പോകാണ്, നാളെ രാത്രിയേ തിരിച്ചു വരുള്ളൂ"
"അപ്പോ നിങ്ങൾ ഏതു അമ്പലത്തിലാ പോയിരിക്കുന്നേ "
"ചേടത്തി പറഞ്ഞില്ലേ, ഞങ്ങൾ ഗുരുവായൂർക്കാ പോകുന്നേ, അപ്പോ ശരി മറ്റന്നാൾ കാണാം, ഞാൻ ഫോൺ വക്കാണ് "
"ഛെ, ഇവളെ എന്തിനാ ഇവിടെ നിർത്തിയെ
രണ്ടു ദിവസം ഇവള്ടെ കൂടെ നില്കണ്ടേ, നാശം "
എന്നും പറഞ്ഞു നോക്കിയത് ആരതിടെ മുഖത്തേക്ക്
അവൾക്കു വിഷമം ആയെങ്കിലും അത് പുറത്തു കാട്ടാതെ "കുളിക്കാൻ വെള്ളം എടുക്കട്ടെ, അത്താഴത്തിനു എന്താ വേണ്ടേ ?" എന്ന് ചോദിച്ചു
"എന്തെകിലും മതി, വെള്ളം എടുത്തോ" എന്നും പറഞ്ഞു മനു അകത്തേക്ക് കയറി പോയി.
അടുപ്പത്തിരുന്ന വെള്ളം എടുത്തു മനു പറഞ്ഞതോർത്തു കുളിമുറിയിലേക്ക് നടന്ന ആരതി താഴെ കിടന്ന കവറിൽ ചവിട്ടി വഴുക്കി വീണു.
"മനുവേട്ടാ " എന്ന ആരതിയുടെ നിലവിളി കേട്ട് വന്ന മനു താഴെ കിടക്കുന്ന ആരതിയെ ആണ് കണ്ടത്.
അവളെ കോരിയെടുത്തു കട്ടിലിൽ കിടത്തി.
വേദന കൊണ്ട് കരയുന്ന അവളെ എന്താ ചെയ്യണ്ടേ ന്നു അറിയാതെ മനു വിഷമിച്ചു. മനു ഹരിയെ വിളിച്ചു അമ്മയോട് എന്താ ചെയ്യണ്ടെന്ന് ചോദിച്ചു. ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ അമ്മ പറഞ്ഞപ്പോൾ
അവളോട്‌ നനഞ്ഞ ഡ്രസ്സ്‌ മാറി റെഡി ആകാൻ പറഞ്ഞു.
പക്ഷേ കാലു താഴെ കുത്താൻ പറ്റാതെ അവൾ മനുവിനെ നോക്കി.
മനു അവളുടെ സാരിയും മറ്റും എടുത്തു കൊടുത്തു മാറാൻ പറഞ്ഞു തിരിഞ്ഞു നിന്നു.
ഡ്രസ്സ്‌ മാറി കഴിഞ്ഞപ്പോഴേക്കും വണ്ടി വന്നു.
നടക്കാൻ ബുദ്ധിമുട്ടിയ അവളെ അവനു എടുത്തു കൊണ്ട് പോകേണ്ടി വന്നു. അപ്പോഴൊക്കെ മനു വേദന കൊണ്ട് വിഷമിക്കുന്ന ആരതിയെ ശ്രദ്ധിക്കുകയായിരുന്നു.
മൂന്ന് കൊല്ലത്തിനിടക്ക് ഒരിക്കലും ഒന്നടുത്തു പോലും കാണാത്ത സ്വന്തം ഭാര്യയെ മനു കാണുകയായിരുന്നു.
കാലിനു ചെറിയ പ്രശ്നമേ ഉള്ളൂ ഒരാഴ്ച നടക്കാതെ ശ്രദ്ധിച്ചാൽ മതിയെന്നും , പൊള്ളിയ ഭാഗത്തു പുരട്ടാൻ മരുന്നും വേദന മാറാൻ ഗുളികയും തന്ന് ഡോക്ടർ വീട്ടിലേക്കു വിട്ടു.
വീട്ടലെത്തി കുറച്ചു കഴിഞ്ഞ് അവൾക്കു വേദനയുണ്ടോ ന്ന് ചോദിക്കാൻ വന്ന മനു കണ്ടതു അടുക്കളയിൽ നിൽക്കുന്ന ആരതിയെ ആണ്.
എന്താ ഇവിടെ എന്ന് ചോദിച്ചപ്പോൾ "മനുവേട്ടന് കഴിക്കാൻ ഉണ്ടാക്കാൻ വന്നതാണ് " പറഞ്ഞത് കേട്ട് മനുവിന്റെ മനസ്സിൽ എവിടെയോക്കയോ വേദനിച്ചു.
ഒരിക്കൽ പോലും സ്നേഹത്തോടെ ഒരു വാക്കുപോലും പറയാത്ത തന്നെ ഇത്രമാത്രം സ്നേഹിക്കുന്ന ഒരു പെണ്ണിനെ വിഷമിപ്പിച്ചത് ഓർത്തു അവന്റെ കണ്ണ് നിറഞ്ഞു.
മനു അവളെ എടുത്തു നെഞ്ചോടു ചേർത്ത് പിടിച്ചു കൊണ്ട് അവളോട്‌ ക്ഷമ ചോദിച്ചു.
"ഇത്രയും നാളും നിനക്കവകാശപെട്ട സ്നേഹം മുഴുവൻ നിഷേധിച്ചതിന് എന്തു ശിക്ഷ തന്നാലും ഞാൻ സ്വീകരിച്ചോളാം"
എന്ന് മനു പറഞ്ഞപ്പോൾ അവളുടെ കണ്ണുകളും നിറഞ്ഞൊഴുകി.
മനു അവളുടെ കണ്ണുകൾ തുടച്ചുകൊണ്ട് പറഞ്ഞു "ഇനി ഞാൻ ഈ കണ്ണുകൾ നിറയാൻ അവസരം തരില്ല,
ഇനി നമ്മൾ ഒരുമിച്ചു സന്തോഷത്തോടെ നമ്മുടെ ജീവിതം ആരംഭിക്കും "
എന്ന് പറഞ്ഞു അവളുടെ നിറുകയിൽ ഒരു മുത്തം നൽകി
രണ്ടു ദിവസത്തിന് ശേഷം അമ്മയും ഹരിയും നന്ദയും വേണിയും അനിലും വരുമ്പോൾ കണ്ടത് സന്തോഷത്തോടെ ഇരിക്കുന്ന മനുവിനെയും ആരതിയെയും ആണ്. അത് കണ്ടു കണ്ണ് നിറഞ്ഞ അമ്മ രണ്ടു പേരെയും സന്തോഷത്തോടെ അനുഗ്രഹിച്ചു..........

Niji

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot