''ആദരാഞ്ജലികൾ ക്കൊരു ലൈക്ക്, !!
===========
''ചെറുപ്പത്തിൽ തല തിരിഞ്ഞു ജീവിച്ച മത്തായി ,
===========
''ചെറുപ്പത്തിൽ തല തിരിഞ്ഞു ജീവിച്ച മത്തായി ,
വലുതായപ്പോൾ തല കുനിച്ചാണ് ജീവിതം നയിക്കുന്നത്,
കാരണം,
എഫ് ബി,
എഫ് ബി,
അതെ
ലൈഫ് ഈസ് ''ഫെയ്സ് ബുക്ക്,
ലൈഫ് ഈസ് ''ഫെയ്സ് ബുക്ക്,
അമ്പത്തഞ്ചു കഴിഞ്ഞ മത്തായിച്ചനും, അമ്പതു കാരിയായ മറിയാമ്മ ചേടത്തിയും മാത്രമാണ് വീട്ടിലുളളത്, !
വിദേശത്തു തൊഴിലും ,ജീവിതവുമായി രണ്ടാൻമക്കളും കടൽ കടന്നിട്ട് വർഷങ്ങളേറെയായി, മാസാമാസം അവരയക്കുന്ന ഡ്രാഫ്റ്റിൽ ലൈഫ് തളളിനീക്കുന്നവസരത്തിലാണ്,
അഞ്ചു വർഷം മുമ്പുളള ഒരവധിക്കാലത്ത് നാട്ടിലെത്തിയ മൂത്തമകന്റെ പ്ളസ് ടൂക്കാരിയായ മകൾ ട്രീസ വല്ല്യപ്പച്ചന് ,ഒരക്കൗണ്ടെടുത്തു കൊടുത്തു,
അഞ്ചു വർഷം മുമ്പുളള ഒരവധിക്കാലത്ത് നാട്ടിലെത്തിയ മൂത്തമകന്റെ പ്ളസ് ടൂക്കാരിയായ മകൾ ട്രീസ വല്ല്യപ്പച്ചന് ,ഒരക്കൗണ്ടെടുത്തു കൊടുത്തു,
''ഫെയ്സ് ബുക്ക് അക്കൗണ്ട് ,!!
'അന്നു മുതലാണത്രേ മത്തായീടെ തല കുനിഞ്ഞത്, , ആരുടെ മുന്നിലും കുനിയാത്ത ആ തല രണ്ടിടത്തെ കുനിഞ്ഞിട്ടുളളു,
ബാർബർഷോപ്പിലും,
ദാ, ഇപ്പം,
ഫെയ്സ് ബുക്കിലും,
ബാർബർഷോപ്പിലും,
ദാ, ഇപ്പം,
ഫെയ്സ് ബുക്കിലും,
ഇന്നു മത്തായി വലിയൊരു ഫെയ്സ് ബുക്ക് യൂസറാണ്,
സൗഹ്യദത്തിന്റെ നീണ്ട നിര എല്ലാ വൻകരയും കടന്ന് യൂറോപ്പിലും, അമേരിക്കൻ ഐക്യനാടുകളിലും സ്പർശിച്ച് ,
,എന്തിന് ,
തൊട്ടയൽപക്കത്തെ അയൽവാസികളെ വരെയും ഫെയ്സ് ബുക്കിലൊതുക്കി ടിയാൻ,
തൊട്ടയൽപക്കത്തെ അയൽവാസികളെ വരെയും ഫെയ്സ് ബുക്കിലൊതുക്കി ടിയാൻ,
ദിവസവും ഓരോ പോസ്റ്റ്
നിർബന്ധമാണ് മത്തായിക്ക്,
നിർബന്ധമാണ് മത്തായിക്ക്,
ഒന്നു തുമ്മിയാൽ,
കുറച്ചധികം മൂത്രമൊഴിച്ചാൽ,
അപ്പോൾ തന്നെ പോസ്റ്റിടും,
അതൊരു വീക്കനെസായി പോയി കക്ഷിക്ക്,
അതൊരു വീക്കനെസായി പോയി കക്ഷിക്ക്,
പോസ്റ്റിടുക മാത്രമല്ല,
ഇടുന്ന പോസ്റ്റിന് ലഭിക്കുന്ന കമൻസിനെല്ലാം ക്യത്യമായി മറുപടിയും കൊടുക്കും,
ഇടുന്ന പോസ്റ്റിന് ലഭിക്കുന്ന കമൻസിനെല്ലാം ക്യത്യമായി മറുപടിയും കൊടുക്കും,
മറുപടി കൊടുത്തില്ലെങ്കിൽ ഒരു മനസ്സമാധാനവും കിട്ടില്ല അങ്ങേർക്ക്,
അങ്ങനെ,
എഫ് ബി എന്ന മുഖപുസ്തക ലോകത്ത് പോസ്റ്റുമൊതലാളിയായി വിലസുന്ന മത്തായിയെ കുറിച്ച് അന്ന് ആരോ ഷെയർ ചെയ്ത പോസ്റ്റു കണ്ട്, എഫ് ബി ലോകം നടുങ്ങി,
എഫ് ബി എന്ന മുഖപുസ്തക ലോകത്ത് പോസ്റ്റുമൊതലാളിയായി വിലസുന്ന മത്തായിയെ കുറിച്ച് അന്ന് ആരോ ഷെയർ ചെയ്ത പോസ്റ്റു കണ്ട്, എഫ് ബി ലോകം നടുങ്ങി,
സുഹ്യത്തുക്കൾ ഞെട്ടി,
മത്തായി മരിച്ചു,!
മരിച്ച മത്തായിക്ക് , ആദരാഞ്ജലികൾ നേർന്നു കൊണ്ട് എഫ് ബി ലോകം പ്രണാമം അർപ്പിക്കുമ്പോൾ ,
കഥയറിയാതെ മറിയാമ്മ ചേടത്തി റേഷൻ കടയിലായിരുന്നു,,
വാർത്ത കണ്ട് നാട്ടുകാരെല്ലാം മത്തായീടെ വീട്ടിലേക്ക് കുതിച്ചു,
വീട് പൂട്ടിയിരിക്കുന്നതു കണ്ട് വാർഡ് മെംമ്പർ അയൽവാസികളെ വിളിച്ചു കാര്യമന്വേഷിച്ചു,
വാർത്തയുടെ പൊരുളറിയാതെ അയൽവാസികളും, നാട്ടുകാരും, മുറ്റത്ത് കുത്തിയിരുന്നു, പരസ്പരം ചോദിച്ചു,
''മരിച്ച മത്തായി എവിടെ ?
മരിച്ച മത്തായിയെ കാൺമാനില്ല, !!
മരിച്ച മത്തായിയെ കാൺമാനില്ല, !!
ഈ സമയത്താണ് മറിയാമ്മ ചേടത്തി സംഭവസ്ഥലത്തേക്ക് കുതിച്ചു വരുന്നത്,
''കർത്താവേ, രാവിലെ ഇപ്പം വരാമെന്നും പറഞ്ഞ് വീട്ടീന്നിറങ്ങിയ ആളാ, !!
മറിയാമ്മ ചേടത്തീടെ വാക്കുകൾ കേട്ട് ജനം വീണ്ടും ഞെട്ടി,
ബോഡി ഇൻ അല്ല ,ഔട്ടാണ്,!
മ്യതദേഹം ഔട്ട് ഡോർ യൂണിറ്റിലാണ്, വിവരം പോലിസിൽ അറീക്കുക തന്നെ പോംവഴി, !
മെംമ്പറും ചില അയൽവാസികളും ജനമൈത്രി പോലീസ് സ്റ്റേഷനിലേക്കോടി,
മറിയാമ്മ ചേടത്തിയെ അയൽവാസികൾ ഏറ്റെടുത്തു ,
ഒരു ദിവസത്തെ സ്വാന്തനിപ്പിക്കൽ ദൗത്യത്തിനായി,
വിദേശത്തു നിന്ന് മക്കൾ ട്വിറ്ററിലൂടെ, അനുശോചനം രേഖപ്പെടുത്തി, നാട്ടിലെ ബന്ധുക്കളുമായി ''ഞങ്ങൾ ''വരണോ, വേണ്ടയോ, '' എന്ന ചർച്ച നീളവേ,
ഫെയ്സ് ബുക്കിൽ, മരിച്ച മത്തായീടെ പോസ്റ്റിനു കീഴെ ,
ആദരാഞ്ജലികൾ ,
പ്രണാമം,
RIP.
മുതലായ വാചകങ്ങൾ പെറ്റുപെരുകി കൊണ്ടേയിരുന്നു,
'' എത്രയെത്ര ലിങ്ക് തുറന്ന ചേട്ടനായിരുന്നു , ഇനി എങ്ങനെ ചേട്ടന്റെ ആപ്പിൽ ലൈക്കടിക്കും ദൈവമേ, !!
അങ്ങനെ പറഞ്ഞു കരഞ്ഞു കൊണ്ടാണ് ''പാലാക്കാരി പാത്തുമ്മ '' തന്റെ ടൈംലൈനിൽ പോസ്റ്റിട്ടത്, !
മരിച്ച മത്തായീടെ ഭൗതീകശരീരമന്വേഷിച്ച് പോലീസ് ഊരു ചുറ്റുമ്പോൾ,
നീല പടുത വലിച്ചു കെട്ടിയ മരണ വീടിന്റെ മുറ്റത്തിരുന്നു കൊണ്ടു,
ഒരകന്ന ബന്ധു,
ബീഡിക്ക് തീ കൊളുത്തി ചുണ്ടിന് നല്കി കൊണ്ടു
ഒരടുത്ത ബന്ധുവിനോട് രഹസ്യമായി ചോദിച്ചു,
ഒരകന്ന ബന്ധു,
ബീഡിക്ക് തീ കൊളുത്തി ചുണ്ടിന് നല്കി കൊണ്ടു
ഒരടുത്ത ബന്ധുവിനോട് രഹസ്യമായി ചോദിച്ചു,
എന്നാലും മ്യതദേഹം എങ്ങോട്ടു പോയി, ?
''ഒളിച്ചോടിയതാകും, ! അടുത്ത ബന്ധു പറഞ്ഞു, !
''ഒളിച്ചോടുകയോ, ? അകന്ന ബന്ധുവിന് സംശയം !
''അതെ, ഒളിച്ചോടി കല്ല്യാണം കഴിച്ചൂന്ന് കേട്ടിട്ടില്ലേ, അതു പോലെ ഒളിച്ചോടി ഒറ്റയ്ക്ക് മയ്യത്തായതായിരിക്കും, !!
പെട്ടന്നാണ്,
ഒരയൽവാസി അവിടേക്ക് ഓടി വന്നതും, ആ വാർത്ത പറഞ്ഞതും,
ഒരയൽവാസി അവിടേക്ക് ഓടി വന്നതും, ആ വാർത്ത പറഞ്ഞതും,
മത്തായി മരിച്ചിട്ടില്ല, !
ങെ, !
എല്ലാവരും ഇരുന്നിടത്തു നിന്ന് ചാടി എണീറ്റു, അയാളുടെ ചുറ്റും കൂടി,
അയാൾ പറഞ്ഞു,
മത്തായി എവിടെയുണ്ടെന്ന് എനിക്കറിയാം,
എവിടെ, ?
ജനം ഒരുമിച്ച് ചോദിച്ചു,
എല്ലാവരുടേയും മുഖത്തേക്ക് നോക്കി അയാൾ പറഞ്ഞു,
''മത്തായി ടൈംലൈനിലുണ്ട്, !!''
''അതെവിടെയാ ആ സ്ഥലം, ?
ഒരു വ്യദ്ധനാണ് ചോദിച്ചത്,
ഒരു വ്യദ്ധനാണ് ചോദിച്ചത്,
ഫെയ്സ്ബുക്കിൽ, അയാൾ അതും പറഞ്ഞു ഉടനെ മൊബൈലെടുത്തു,
'' _കണ്ടില്ലേ, മത്തായീടെ മരണവാർത്തയ്ക്കു കീഴെ സുഹ്യത്തുക്കൾ കൊടുത്ത ''ആദരാഞ്ജലികൾ ''ക്ക് അയാൾ ലൈക്കും ,മറുപടിയും കൊടുക്കുന്നത്, മത്തായി മരിച്ചെങ്കിൽ ആര് ലൈക്കുന്നു, ആര് മറുപടി തരുന്നു,!!
നോട് ദ പോയിന്റ്, !!
നോട് ദ പോയിന്റ്, !!
'ജനം വീണ്ടും നടുങ്ങി,
ശരിയാണല്ലോ,
ആദരാഞ്ജലികൾ ക്ക് മറുപടി യായി, ''സ്നേഹം, താങ്ക്സ് ഡിയർ,'' എന്നെല്ലാം റിപ്പ്ളേ വരുന്നു, !
ജനം മുഖത്തോട് മുഖം നോക്കി നിന്നപ്പോൾ,
പെട്ടന്നൊരാൾ മൊബൈലും പൊക്കി കാണിച്ചു കൊണ്ട്,
''ദേ, മത്തായി ചേട്ടൻ ലൈവ് വീഡിയോയിൽ, !!
പെട്ടന്നൊരാൾ മൊബൈലും പൊക്കി കാണിച്ചു കൊണ്ട്,
''ദേ, മത്തായി ചേട്ടൻ ലൈവ് വീഡിയോയിൽ, !!
ജനത്തിന്റെ തല വീണ്ടും കുനിഞ്ഞു ഫെയ്സ് ബുക്കിലേക്ക്,
''ഹായ്,
മത്തായി വിഷ് ചെയ്തു,
മത്തായി വിഷ് ചെയ്തു,
പ്രിയ സുഹ്യത്തുക്കളെ ,ഞാൻ ലൈവിൽ വന്നത് ഒരു പ്രത്യേക കാര്യം പറയാനാണ്,
ഞാൻ മരിച്ചിട്ടില്ല, ഞാൻ മരിച്ചെന്നു പറഞ്ഞ് പോസ്റ്റിട്ടത്, ഞാൻ തന്നെയാണ് എന്റെ ഫെയ്ക്ക് ഐഡിയയിലൂടെ,
നിങ്ങൾ ക്ഷമിക്കണം,
നിങ്ങൾക്കറിയാലോ ഞാൻ ഇടുന്ന എല്ലാ പോസ്റ്റുകൾക്കും നിങ്ങൾ ലൈക്കും കമന്റും തരാറുണ്ട്, ഞാനതിനെല്ലാം മറുപടി യും തരാറുണ്ട്, എന്നാൽ കുറച്ച് നാളുകളായി എന്നെ അലട്ടുന്ന ഒരു ചിന്തയായിരുന്നു,
എന്റെ മരണവാർത്ത എനിക്ക് പോസ്റ്റാൻ പറ്റുകയില്ലല്ലോ എന്ന്,
എന്റെ മരണവാർത്ത എനിക്ക് പോസ്റ്റാൻ പറ്റുകയില്ലല്ലോ എന്ന്,
ഞാൻ മരിച്ചാൽ ആ വാർത്ത ആരെങ്കിലും പോസ്റ്റും എന്നെനിക്കറിയാം,
പക്ഷേ,
അപ്പോഴും എന്നെ അലട്ടിയ വിഷയം, മറ്റൊന്നുമല്ല,
നിങ്ങളിടുന്ന ' ആദരാഞ്ജലികൾ ''കൾക്ക്
എനിക്ക് ലൈക്ക് അടിക്കാനോ, മറുപടി , തരുവാനോ കഴിയില്ലല്ലോ, എന്നതായിരുന്നു,
നിങ്ങളിടുന്ന ' ആദരാഞ്ജലികൾ ''കൾക്ക്
എനിക്ക് ലൈക്ക് അടിക്കാനോ, മറുപടി , തരുവാനോ കഴിയില്ലല്ലോ, എന്നതായിരുന്നു,
ആ വലിയ വിഷമം മാറാൻ വേണ്ടി ഞാൻ തന്നെ എന്റെ സാമ്പിൾ മരണ പോസ്റ്റ് ഇട്ടതാണ് ,
നിങ്ങളുടെ ആദരാഞ്ജലികൾ ക്ക് ലൈക്കും, മറുപടി യും തരാൻ വേണ്ടി മാത്രം, !!
ജീവിച്ചിരിക്കുമ്പോൾ സ്വന്തം ആത്മാവിന് ലഭിച്ച ആദരാഞ്ജലികൾ ക്ക് ലൈക്കടിച്ച ഈ ഫെയ്സ്ബുക്ക് യൂസറിനോട് മാപ്പാക്കണം, !!
സഹകരിച്ച എല്ലാവരോടും നന്ദിയുണ്ട്, നമസ്ക്കാര മുണ്ട്, !!
കണ്ടവർ കണ്ടവർ ഈ വീഡിയോ ഷെയർ ചെയ്യണം, വിദേശത്തുളള എന്റെ മക്കൾ കാണുന്നതു വരെ,
ഇല്ലെങ്കിൽ അവരിങ്ങ് ഓടി വന്ന് എന്നെ തല്ലിക്കൊല്ലും, !
പ്ളീസ് ,
മത്തായി കൈകൾ കൂപ്പി !!!
==============
ഷൗക്കത്ത് മൈതീൻ ,
കുവൈത്ത്,!!!
ഷൗക്കത്ത് മൈതീൻ ,
കുവൈത്ത്,!!!
2018 ഫെബ്രുവരി 28.
=========
=========
No comments:
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക