നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മാതൃസ്മൃതി അമ്മ

കാവ്യാങ്കണം - അവാർഡ്- 2018
മാതൃസ്മൃതി
അമ്മ
*********************************
സ്നേഹത്തിൻ നിറകുടമാണമ്മ,
കരുണയുടെ കേദാരമാണമ്മ,
ഗർഭപാത്രത്തിൽ സംരക്ഷിച്ച്
പത്തുമാസംചുമന്നു നൊന്തു പ്രസവിച്ചവളമ്മ;
ഗർഭരഷയില്ലാതെ പെറ്റതിൻ ഏഴാം നാൾമുതൽ പാടത്തുംപറമ്പത്തും പണിയെടുത്തമ്മ,
പെറ്റവയറിൻ വിശപ്പുമായ് ഞാറുനട്ടമ്മ,
കമിഴ്ന്നു നീന്തുമ്പോൾ അമ്മേയെന്ന വിളി കേൾക്കുമ്പോളാനന്ദത്താൽ സന്തോഷാശ്രുക്കൾ പൊഴിഞ്ഞതച്ഛൻ പറഞ്ഞതോർമ്മയുണ്ട് ;
നേരംപുലരുമ്പോളെഴുന്നേറ്റ് പശുവിനെക്കറന്നമ്മ കാച്ചിതരുന്ന ചൂടുപാലുകുടിക്കുമ്പോളതു സ്നേഹത്തിന്നമൃതായ് തോന്നി,
തൂശനിലയിലമ്മകെട്ടി തരുന്ന ചോറു പൊതിയുടെ ഗന്ധമിന്നുമുണ്ട്,
അമ്മയുടെ മുടിയിഴയിലെ തലോടലുകൾ,
പനി വരുമ്പോളമ്മയുടെ കരസ്പപർശം
നെറ്റിയിലേൽക്കുമ്പോൾ വാത്സല്യത്തിൻ സുഖമാണറിയുന്നത് ;
കരിമ്പടം പുതപ്പിച്ച് കിടത്തുമമ്മ,
അത്താഴത്തിനായ് കലത്തിലവശേഷിച്ചയൊരുപിടിയരി കൊണ്ട് കഞ്ഞിവച്ചു തന്ന്
കഞ്ഞിവെള്ളംമാത്രം കുടിച്ചുകിടന്നമ്മ,
പള്ളിക്കൂടം വിട്ടുവരുന്നതും നോക്കി വഴിക്കണ്ണുമായ് കാത്തിരിക്കുന്നമ്മ,
പാൽമണമുള്ള ഉമ്മകൾ തരുന്നമ്മ,
നേർവഴികാട്ടിയ വെളിച്ചമാണമ്മ.
താരാട്ടുപാട്ടിൻ
മധുരമെൻകാതിലാദ്യമായ് പകർന്നു തന്നതെന്നമ്മ ,
രാത്രിയിലമ്മയുടെ കണ്ണുനീരിന്നു പ്പെൻകവിളിൽപ്പടർന്നപ്പോഴാണെന്റെ ഹൃദയത്തിൽ കാരുണ്യത്തിൻ വിത്തു മുളച്ചത്;
ഓലമേഞ്ഞ വീടിനുള്ളിൽ കർക്കിടകത്തിലെ മഴയിൽ
പനിച്ചു കിടക്കുമ്പോൾ ചുക്കുകാപ്പി തരുന്നയമ്മ,
അത്താഴം കഴിക്കാതെയച്ഛനെ കാത്തിരിക്കുന്നമ്മ,
പുരമേയാനോലമെടയുന്നമ്മ,
മക്കളെ പോറ്റി വളർത്തിയപ്പോൾ
വേച്ചു വേച്ചു നടക്കുന്നമ്മ,
സ്‌നേഹത്തിൻ പര്യായമമ്മ!
ത്യാഗത്തിൻ പ്രതിരൂപമമ്മ!
സർവ്വംസഹയായദേവിയാണമ്മ.
കല്ലു ചുമന്ന് കിട്ടിയ നൂറു രൂപയിലമ്മയുടെ വിയർപ്പിന്റെ ഗന്ധമുണ്ടായിരുന്നു;
പരീഷാഫീസsയ്ക്കുമ്പോൾ അമ്മയുടെ കണ്ണുകൾ നിറയുന്നത് കണ്ടു,
അമ്മയ്ക്കെന്നോട് സ്നേഹമില്ലെന്നു പറയുമ്പോൾ
ചെറുചിരിയോടെ നടന്നകലുന്നമ്മ,
ശബ്ദഗന്ധത്തിൻ മാന്ത്രികതയാണമ്മ
ആദ്യ ശമ്പളമാകൈകളിൽ വച്ചപ്പോൾ സന്തോഷാശ്രുക്കൾ പൊഴിച്ചമ്മ.
അമ്മയുടെ ചുക്കിച്ചുളിഞ്ഞ തൊലിയുടെ മണം നിന്നെയലോസരപ്പെടുത്തരുത്;
കുഴമ്പിൻ മണം ശ്വസിക്കുമ്പോൾ മുഖം തിരിക്കരുത്,
കാൽമുട്ടുവേദനിക്കുന്നുണ്ടെന്നമ്മ പറയുമ്പോൾ കുഴമ്പുപുരട്ടി മൃദുവായ് തലോടണം;
കുഞ്ഞിനെക്കുളിപ്പിക്കുമ്പോഴമ്മയുടെ ശ്രദ്ധകൊണ്ടാണിന്നു നീ വളർന്നതെന്നോർക്കണം .
അമ്മയെ തള്ളിപ്പറയരുതേ,
അമ്മയെ തല്ലരുതേ,
ഇല്ലയെനിക്കാവില്ല,
നിങ്ങളും ചെയ്യരുതേ,
ശപിക്കുവാനാകില്ലയമ്മയ്ക്കെങ്കിലും പ്രകൃതി വിധിക്കും ദുരിതം.
അമ്മേ നിൻ മഹത്വം ഞാനറിയുന്നു,
പൊക്കിൾക്കൊടി ബന്ധം ഞാനറിയുന്നു,
ഇനിയൊരുജന്മമുണ്ടെങ്കിലെനിക്കെന്നമ്മയിൽത്തന്നെ പിറവിയെടുക്കണം.
സജി വർഗീസ്
Copyright protected.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot