നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഇങ്ങനേയും ജന്മങ്ങൾ.

ഇങ്ങനേയും ജന്മങ്ങൾ.
===================
രണ്ട് ദിവസം മുമ്പ് ഞങ്ങടെ നാട്ടിലുള്ള ഭജനമഠത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ക്ഷേത്രദർശനത്തിന്റ ഭാഗമായി രാത്രി ഏകദേശം 8 മണിയോട് കൂടിയാണ് ഞങ്ങൾ ഗുരുവായൂരമ്പലനടയിൽ എത്തിചേർന്നത്.
ഞാനും മക്കളും കൂടാതെ 48 പേരsങ്ങുന്ന ആ സംഘം ഒരു ഉത്സവപ്രതീതിയോടെ, വളരെ സന്തോഷത്തോടെയാണ് അവിടെ വരെയുളളയാത്രയിലൂടനീളം.
ബസ്സിൽനിന്നിറങ്ങുമ്പോൾ തന്നെ കണ്ടു, തൊട്ട് മുന്നിലായി പാർക്ക് ചെയ്തിരിക്കുന്ന ബസ്സിൽ നിന്നിറങ്ങി ഒപ്പം കരുതിയിരിക്കുന്ന ഭക്ഷണം കഴിക്കുന്ന മറ്റൊരുയാത്രക്കാരും, ഏകദേശം ഞങ്ങളുടെയത്രയും പേർ അവരും ഉണ്ടായിരുന്നു. അവരുടെ കൂടെയുണ്ടായിരുന്ന രണ്ട് കുസൃതി കുടുക്കകളിൽ ഞങ്ങളുടെയെല്ലാം ശ്രദ്ധ ഒരു നിമിഷത്തേക്ക് ആകർഷിക്കപെട്ടു
ആ കുട്ടികളിൽ എന്തോ കൗതുകം തോന്നിയ ഞങ്ങൾ, അവരുടെ കുസൃതികളിൽ പങ്കുചേർന്ന് തൊഴാനായി അമ്പലനടയിലെത്തി.
തൊഴുത് കഴിഞ്ഞ്, ചെറിയൊരു ഷോപ്പിംഗും, ഭക്ഷണവും കഴിച്ച് തിരിച്ച് ബസ്സിൽ കയറാൻ തുടങ്ങുമ്പോഴാണ് .മോളെന്നെ ആ ദാരുണദൃശ്യം കാണിച്ചു തന്നത്.
"അമ്മേ ഒരങ്കിൾ "
അവൾ കൈ ചൂണ്ടിയ ഭാഗത്തേക്ക് ഞാനൊന്ന് നോക്കിയതേയുള്ളു. എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. മുഷിഞ്ഞ വസ്ത്രവും, നീട്ടിവളർത്തിയ മുടിയും, താടിയുമുള്ള ഒരു മധ്യവയസ്ക്കൻ എച്ചിൽ കൂമ്പാരങ്ങൾക്കിടയിൽ ഇരുന്ന് വളരെ ഉത്സാഹത്തോടെ ഭക്ഷണം കഴിക്കുന്നു.
ഇയാളെന്താ ഇവിടെയിരുന്ന്?
ആലോചിക്കാൻ തുടങ്ങുന്നതിന് മുമ്പ് തന്നെ ആ ഉത്തരവും എന്റെ മനസ്സിലെത്തി.
നേരത്തെ ഉണ്ടായിരുന്ന യാത്രക്കാർ കഴിച്ച്കൊണ്ടിരുന്ന ഭക്ഷണമായിരുന്നു അയാളുടെ പ്ലേറ്റിലും, ചുറ്റും നോക്കിയപ്പോൾ എനിക്ക് മനസ്സിലായി.അവർ ഉപേക്ഷിച്ച എച്ചിലുകളിൽ നിന്ന് വാരിയെടുത്ത് ഒരു പ്ലേറ്റിലാക്കി കഴിക്കുകയാണ് അയാൾ.
. ''ഈശ്വരാ"
എന്റെ നാവിൽ നിന്ന് അറിയാതെ വിളിച്ചുപോയി.
"ഇത്തരത്തിലുള്ള ദയനീയ ദൃശ്യങ്ങളൊന്നും, കാണാൻ ഇടവരുത്തല്ലേ "എന്ന് പ്രാർത്ഥിച്ചു വരുന്നിടത്ത് നിന്നു തന്നെ ഇങ്ങനെയുള്ള കാഴ്ച കാണേണ്ടിവന്നതിൽ ,പിന്നെ ഞാൻ ആകെ മൗനിയായിരുന്നു.
എന്റെ അവസ്ഥ കണ്ടിട്ടായിരിക്കണം, എന്നെ ആശ്വസിപ്പിക്കാനെന്നോണം കൂടെയുണ്ടായിരുന്ന ചേച്ചി എന്നോടത് പറഞ്ഞത്
''ചിലപ്പോൾ ഗുരുവായൂരപ്പന് നേർന്ന ഒരു നേർച്ചയായിരിക്കാമതെന്ന്"
അങ്ങനെയാവട്ടെയെന്ന് ഞാനും ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.
അല്ലെങ്കിൽ?
വിശപ്പടക്കാൻ വേണ്ടി വെറും 250 രൂപയുടെ ഭക്ഷണ സാധനങ്ങൾ മോഷ്ടിച്ചു എന്ന കുറ്റത്തിന് ആദിവാസി യുവാവ് മധുവിനെ കൊലപെടുത്തിയ നീചകൂട്ടങ്ങൾ ഇതിനൊന്നും പരിഹാരം കാണാൻ നിൽക്കാത്തതെന്തുകൊണ്ട്?
കണ്ണൊന്ന് തുറന്നുപിടിച്ചാൽ "ദൈവത്തിന്റെ നാടെന്ന് നാം അഹങ്കരിക്കുന്ന കേരളത്തെക്കുറിച്ച് ലജ്ജിക്കുവാനേ നമ്മുക്കും നേരമുള്ളു.
ഇത്തരത്തിലുള്ള ദയനീയ ദൃശ്യങ്ങൾ കാണുവാനും, കേൾക്കുവാനും ,ആർക്കും ഇടയാക്കരുതെന്ന പ്രാർത്ഥനയോടെ...
= പത്മിനി നാരായണൻ =

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot