ഭാര്യ രണ്ടാമതും ആണ്‍കുട്ടിയെ പ്രസവിച്ചത് വിളിച്ചു പറഞ്ഞപ്പോള്‍ ഒരു ചങ്ങാതി കുത്തിക്കുത്തി ചോദിച്ചു..
"പെണ്‍കുട്ടിയെ കിട്ടാത്തതില്‍ വിഷമം ഉണ്ടോ..?"
"ഇല്ല.. ആണായാലും പെണ്ണായാലും ആയുസ്സും ആരോഗ്യവും ഉണ്ടാവണേ എന്ന ആഗ്രഹം മാത്രമേയുള്ളൂ.."
"എന്നാലും ആദ്യത്തേത് ആണായ സ്ഥിതിക്ക്.. ഇതൊരു പെണ്‍കുട്ടി ആയിരുന്നെങ്കില്‍ നന്നായേനെ അല്ലേ..?"
"അങ്ങനൊന്നുമില്ല.. രണ്ടാമത്തെ കുട്ടി ആണായപ്പോള്‍ ആദ്യത്തേത് പെണ്ണ് ആയിരുന്നെങ്കില്‍ എന്നു വിചാരിച്ചിരുന്നു.. ഒന്ന് പോടേ..!"
"എന്നാലും ചെറിയൊരു സങ്കടം ഇല്ലേ..?"
"ഒറ്റസങ്കടമേ ഇപ്പൊ ഉള്ളൂ.."
"എന്താ..?"
"നിന്നെ ഇപ്പൊ ഒന്ന് നേരിട്ട് കിട്ടിയിരുന്നെങ്കില്‍ തല്ലി തീര്‍ക്കാമായിരുന്നു..!"

സത്യം പറഞ്ഞാല്‍ ആദ്യം മുതലേ ഒരു പെണ്‍കുട്ടിയെ വേണമെന്നായിരുന്നു എനിക്ക്. കാരണം പെണ്‍കുട്ടികളെ അത്രയ്ക്ക് ഇഷ്ടമാണ്. പക്ഷെ വീണ്ടും ആണായതില്‍ വിഷമം ഒന്നുമില്ല.. കാരണം നേരത്തേ എനിക്കാ അറിവ് കിട്ടിയിരുന്നു..!
ഭാര്യ പ്രസവിക്കുന്നതിനു തലേന്നു നട്ടപ്പാതിരക്കു കണ്ണൂർ കണ്ണാടിപ്പറമ്പ് വള്ളുവന്‍കടവു മുത്തപ്പന്‍ മടപ്പുരയുടെ അടുത്തുകൂടെ വീട്ടിലേക്കു പോകുമ്പോള്‍ ഒരു ശബ്ദം കേട്ടു..
"ഡേയ്.."
ശബ്ദം കേട്ട ഭാഗത്തേക്ക് തിരിഞ്ഞു നോക്കിയ ഞാന്‍ അന്തംവിട്ടു നിന്നു പോയി..
തീര്‍ത്തും വിജനമായ മടപ്പുരയില്‍ നിന്നു സാക്ഷാല്‍ ശ്രീ.മുത്തപ്പന്‍ അതാ വിളിക്കുന്നു..!
ഇതുപോലൊരു അന്തംവിടല്‍ ഇതിനു മുമ്പ് ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത് പുണ്യാളന്‍റെ മുന്നില്‍ പ്രാഞ്ചിയേട്ടന്‍റെതു മാത്രമാണ്..!
അന്തംവിട്ടു വാ തുറന്ന അതേ പോസില്‍ തന്നെ ഞാന്‍ വിക്കി വിക്കി പറഞ്ഞു.. "മു..മു..മുത്തപ്പന്‍..!"
"മു..മു..മുത്തപ്പന്‍ അല്ല.. മുത്തപ്പന്‍.. എടാ.. വല്ലപ്പോഴുമൊക്കെ നിനക്കിവിടെ ഒന്നു കേറി നോക്കിക്കൂടെ..? "
"അത്.. ഞാന്‍ ഉത്സവത്തിന് ഒരു ദിവസം കേറിയിരുന്നു.."
"ഓ.. ഗാനമേളയുടെ അന്ന്.. ഞാന്‍ ശ്രദ്ധിച്ചു.. അന്ന് കുറെ പെണ്‍കുട്ടികള്‍ ഉണ്ടായിരുന്നല്ലോ..അവരുടെ വായ്നോക്കാന്‍ അല്ലേ..?!"
"ഈ മുത്തപ്പന്‍ എന്തൊക്കെയാ ശ്രദ്ധിക്കുന്നത്.."
ഞാന്‍ നാണിച്ചു തല താഴ്ത്തി നിന്നു..

"അതു പോട്ടെ.. നിന്‍റെ വൈഫ് പ്രെഗ്നന്‍റ് ആണല്ലോ.. നിനക്കു ആണ്‍കുട്ടി വേണോ പെണ്‍കുട്ടി വേണോ..?"
"പെണ്ണ്..പെണ്ണ്.. "
ഞാന്‍ ചാടി വീണ് ആന്‍സ്വര്‍ ചെയ്തു..
"പെണ്ണ്..പെണ്ണ്.. "
ഞാന്‍ ചാടി വീണ് ആന്‍സ്വര്‍ ചെയ്തു..
"ഓ..പിന്നെ..!"
മുത്തപ്പന്‍ ഒരു ലോഡ് പുച്ഛം ഇറക്കി വെച്ചുകൊണ്ട് ഒന്നു മുഖം കോട്ടി..!
മുത്തപ്പന്‍ ഒരു ലോഡ് പുച്ഛം ഇറക്കി വെച്ചുകൊണ്ട് ഒന്നു മുഖം കോട്ടി..!
"എന്തു വിശ്വസിച്ചിട്ടാടാ നിനക്കു ഒരു പെണ്‍കുട്ടിയെ തരിക..?! എത്രയെത്ര പെണ്‍കുട്ടികളെയാ നീ ലൈഫു മൊത്തം വായ്‌നോക്കിയും പ്രേമിച്ചും നടന്നത്..! എന്നിട്ട് പെണ്ണു വേണം പോലും..പെണ്ണ്..!"
ഞാന്‍ എഗെയിന്‍ നാണിച്ചു തല താഴ്ത്തി നിന്നു..
"അതേയ്.. നീ സമാധാനിക്ക്.. നിന്നെ വിശ്വാസമില്ലാത്തതു കൊണ്ടൊന്നുമല്ല.. നിനക്കു അടുത്തതും ആണിനെ തരുന്നത് കേട്ടാ..!"
"പിന്നെയോ മുത്തപ്പാ..?"
"പിന്നെയോ മുത്തപ്പാ..?"
"അത്.. നിനക്കൊരു മോളെ തന്നാല്‍ കുറെക്കാലം കഴിയുമ്പോള്‍ ലവളെ ആരെങ്കിലും വായ്‌നോക്കുമ്പോള്‍ നിനക്കു പെട്ടെന്നു പ്രതികരിക്കാനാവാത്ത ഒരു അവസ്ഥ സംജാതമാകും.. കാരണം വല്ലവരുടെയും മക്കളെ വായ്നോക്കിയ നിന്‍റെ പൂര്‍വ്വകഥകള്‍ നിനക്ക് ഫ്ലാഷ്ബാക്കില്‍ ഈസ്റ്റ്മാന്‍ കളറില്‍ ഓര്‍മ്മ വരും..!"
ഞാന്‍ ഇതികര്‍ത്തവ്യതാമൂഡനായി നിന്നു..
"അതിനാണ് പറയുക വൈരുദ്ധ്യാത്മകഭൗതികവാദം എന്ന്..!"
മുത്തപ്പന്‍ തുടര്‍ന്നു..
മുത്തപ്പന്‍ തുടര്‍ന്നു..
"അങ്ങനെ ഒരു ധര്‍മ്മസങ്കടത്തില്‍പ്പെടാതിരിക്കാനാണ് നിനക്ക് ഞാന്‍ വീണ്ടും ആണ്‍കുഞ്ഞിനെ തരുന്നത് കേട്ടോ മൂഡാ..!"
"തഥാസ്തു" എന്നും പറഞ്ഞു ശ്രീ.മുത്തപ്പന്‍ വാനിഷ് ആയി..
ഈ അറിവു നേരത്തെ കിട്ടിയതു കൊണ്ടാണ് എനിക്ക് യാതൊരു വിഷമവും ഇല്ലെന്നു പറഞ്ഞത്..!
-- കെവി ബിജു --
No comments:
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക