.''തണുത്തു പോയ പായസം, ! (മിനിക്കഥ )
=============
''പ്രാതൽ കഴിക്കാൻ ഡൈനിംങ്ങ് ടേബിളിനു മുന്നിലെത്തിയപ്പോൾ ഇഡ്ലിയുടേയും, ചമ്മന്തിയുടേയും ഇടയിൽ ഇരിക്കുന്നു ഒരു ഗ്ളാസ് പായസം,
=============
''പ്രാതൽ കഴിക്കാൻ ഡൈനിംങ്ങ് ടേബിളിനു മുന്നിലെത്തിയപ്പോൾ ഇഡ്ലിയുടേയും, ചമ്മന്തിയുടേയും ഇടയിൽ ഇരിക്കുന്നു ഒരു ഗ്ളാസ് പായസം,
പിറന്നാൾ ,പെരുന്നാൾ സന്തോഷ ദിവസങ്ങളിൽ മാത്രം ഊൺമേശയിൽ കാണാറുളള മിസ്റ്റർ പായസത്തിന്റെ ഇന്നത്തെ വരവിൽ എന്തെങ്കിലും പ്രത്യേകത കാണും എന്ന് അയാൾ ഉൗഹിച്ചു,,
ഈ ദിവസം ഇവിടെ ആരും ജനിച്ചിട്ടില്ല,
ഇന്ന് ആഘോഷങ്ങളൊന്നും ചാനലുകാർ റിപ്പോർട്ട് ചെയ്തിട്ടുമില്ല,
പിന്നെന്തിനു ഇന്നു പായസം, ?
അയാൾ പായസ ഗ്ളാസെടുത്തില്ല,
ഇന്ന് ആഘോഷങ്ങളൊന്നും ചാനലുകാർ റിപ്പോർട്ട് ചെയ്തിട്ടുമില്ല,
പിന്നെന്തിനു ഇന്നു പായസം, ?
അയാൾ പായസ ഗ്ളാസെടുത്തില്ല,
വിളിക്കാത്ത സദ്ദ്യയ്ക്കു വന്നവനെപ്പോലെ പായസം അയാളുടെ നേരെ നോക്കിതന്നെയിരുന്നു,
,
ഇയാൾ തന്നെ മൈൻഡ് ചെയ്യുന്നില്ലല്ലോ എന്ന് പാവം പായസവും ചിന്തിച്ചു, കാണണം, !
,
ഇയാൾ തന്നെ മൈൻഡ് ചെയ്യുന്നില്ലല്ലോ എന്ന് പാവം പായസവും ചിന്തിച്ചു, കാണണം, !
''കഴിച്ചോ, ?
ഭാര്യ കടന്നു വരുന്നു, കൈയ്യിൽ കേക്കും ,കൊച്ചുപിച്ചാത്തിയും ,
ങേേ, ?
അയാൾ വീണ്ടും ഞെട്ടി,
ഇവൾ കരുതിക്കൂട്ടിതന്നെ,
അവളുടെ മുഖം കണ്ടാലറിയാം അവൾ
ഇന്ന് പൊളിച്ചടുക്കും,
ഇവൾ കരുതിക്കൂട്ടിതന്നെ,
അവളുടെ മുഖം കണ്ടാലറിയാം അവൾ
ഇന്ന് പൊളിച്ചടുക്കും,
''ആദ്യം കേക്കെടുക്കട്ടെ, എന്നിട്ടാകാം പായസം,!
''ആകാംക്ഷ കൊണ്ട് അന്തംവിട്ട അയാൾ ചോദിച്ചു,
''ഇന്നെന്താ ഇത്ര വലിയ സന്തോഷം, ?
കേക്ക് മുറിക്കാനുളള കൊച്ചു പിച്ചാത്തിയെടുത്ത് കേക്കിന്റെ നെഞ്ചത്തേക്ക് ആഴ്ത്തിക്കൊണ്ട് അവൾ പറഞ്ഞു,
'' എഫ് ബിയിലെ ഏറ്റവും നല്ല സുഹ്യത്തുമായി പരിചയപ്പെട്ടിട്ട് ഇന്നേക്ക് ഒരു വർഷം തികഞ്ഞു, അതിന്റെ ആഘോഷം, !
'' നെഞ്ചകം പിളർന്ന് രണ്ടു കഷണമായി പ്ളൈറ്റിൽ കിടക്കുന്ന കേക്കിനെ പ്പോലെ , അയാളുടെ നെഞ്ചും പിളർന്നൊരു വേദന അനുഭവപ്പെട്ടു, ,
';ഇന്നത്തെ ഈ വിഭവത്തിന് കുറഞ്ഞത് ആയിരം രൂപയെങ്കിലും ചിലവുണ്ട്,
ബഷീറിന്റെ ബേക്കറിയിൽ രൂപ മൂവായിരം കൊടുക്കാനുണ്ട്,
ഈ ചിലവ് അധിക ചിലവല്ലേ,?
എഫ് ബി യിലെ ,എവിടയോയുളള ഏതോ ഒരു സുഹ്യത്തിന്റെ ഒന്നാം വാർഷിക സൗഹ്യദത്തിന് ഈ പൊങ്ങച്ചം ഒരധികപ്പറ്റല്ലേ, ??
''അവൾ എഴുന്നേറ്റു മൊബൈലെടുത്തു കൊണ്ടു വന്നു, !
';ചേട്ടാ, ഒരു മിനിറ്റ്, ഇങ്ങോട്ട് നോക്കിയേ,
അവൾ മൊബൈൽ കാമറ ഓണാക്കി മുന്നിൽ വന്നു നിന്നു,
'' ചേട്ടാ ആ കേക്കെടുത്ത്, കടിച്ചേ, ഞാനൊന്നു ക്ളിക്കട്ടെ, !! ഇന്ന് എഫ് ബിയിൽ ലൈക്കുകൾ കൊണ്ട് തുലാഭാരം തീർക്കണം,
അവൾ ആഹ്ളാദം കൊണ്ട് ക്ളിക്കാനായി റെഡിയായതും ,
അവൾ ആഹ്ളാദം കൊണ്ട് ക്ളിക്കാനായി റെഡിയായതും ,
' അയാൾ കേക്ക് നീക്കി വച്ചു ചാടി എണീറ്റു,
''ഒന്നു പോകുന്നുണ്ടോ, ഇത്തരം പൊങ്ങച്ച ആഘോഷങ്ങളോട് എനിക്ക് താല്പര്യമില്ല, പണത്തിന്റെ വില അറിയാത്ത പെണ്ണുങ്ങൾ കുടുംമ്പത്തിലിരുന്നാൽ ആ കുടുംമ്പം മുടിയും, !!
'; അയാളുടെ മുഖഭാവവും, കോപം കൊണ്ടുളള സംസാരവും അവൾ തീരെ പ്രതീക്ഷിച്ചതേയില്ല, അമ്പരന്ന് അവൾ ഡൈനിംങ്ങ് മേശയിലെ കസേരയിലിരുന്നു, !!
അയാൾ ഒന്നും കഴിക്കാതെ ബൈക്കിൽ കയറി ഓഫീസിലേക്ക് പോയി,
കേക്കും പായസവും മൂടി ഫ്രിഡ്ജിലെടുത്തു വച്ചു, അവൾ,
സങ്കടത്തോടെ കട്ടിലിൽ കയറി കിടന്നു,
ഓഫിസിലെത്തിയ അയാൾ ,വിരസതയകറ്റാൻ ,
മൊബൈൽ ഓണാക്കി ഫെയ്സ് ബുക്കെടുത്തപ്പോൾ , നോട്ടിഫിക്കേഷനൊപ്പം ഒരു ടാഗ് പോസ്റ്റു കണ്ടു,
മൊബൈൽ ഓണാക്കി ഫെയ്സ് ബുക്കെടുത്തപ്പോൾ , നോട്ടിഫിക്കേഷനൊപ്പം ഒരു ടാഗ് പോസ്റ്റു കണ്ടു,
';ഫ്രണ്ട്ഷിപ്പ് ഡേ,
അയാൾ ഞെട്ടിപ്പോയി,
';പ്രിയപ്പെട്ട ഏട്ടാ,
ആദ്യത്തെ ശമ്പളം ലഭിച്ചപ്പോൾ ചേട്ടനെനിക്ക് സമ്മാനിച്ച ഐ ഫോണിൽ നമ്മളൊരുമിച്ച് ഫെയ്സ് ബുക്കെടുത്തു, നാം സുഹ്യത്തുക്കളായി,
ഫെയ്സ് ബുക്കിൽ സുഹ്യത്തും,
ജീവിതത്തിൽ വഴിക്കാട്ടിയുമായ എന്റെ ഏട്ടനോടൊപ്പം ,!!!
ആദ്യത്തെ ശമ്പളം ലഭിച്ചപ്പോൾ ചേട്ടനെനിക്ക് സമ്മാനിച്ച ഐ ഫോണിൽ നമ്മളൊരുമിച്ച് ഫെയ്സ് ബുക്കെടുത്തു, നാം സുഹ്യത്തുക്കളായി,
ഫെയ്സ് ബുക്കിൽ സുഹ്യത്തും,
ജീവിതത്തിൽ വഴിക്കാട്ടിയുമായ എന്റെ ഏട്ടനോടൊപ്പം ,!!!
സ്വന്തം ''ഭാര്യ, !!
ഫ്രിഡ്ജിൽ വച്ച പായസം പോലെ തണുത്തുറഞ്ഞു പോയി അയാളുടെ ഹ്യദയമപ്പോൾ, !!
=========
=========
= ഷൗക്കത്ത് മൈതീൻ ,
കുവൈത്ത് ,
കുവൈത്ത് ,
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക