"വധുവിന് സൗന്ദര്യം കുറവ് ; വരൻ കതിർമണ്ഡപത്തിൽ നിന്നും ഇറങ്ങി പോയി "
പത്രത്തിലെ തലകെട്ടു കണ്ടാണ് രഞ്ജിനി നോക്കിയത്...
സൂറത്ത് :പ്രതിശ്രുത വധുവിന് സൗന്ദര്യം കുറഞ്ഞുപോയി എന്ന കാരണത്താൽ വരൻ കതിർ മണ്ഡപത്തിൽ നിന്നും ഇറങ്ങിപോയി.ഗുജറാത്തിലെ സൂറത്തിലാണ് ..... "
എന്തുകൊണ്ടോ രഞ്ജിനിക്ക് ബാക്കി വായിക്കാൻ തോന്നിയില്ല...
പത്രം നോക്കിയാൽ ഇത്തരത്തിലുള്ള വാർത്തകളെ കാണാനുള്ളൂ..
പീഡനം, രാഷ്ട്രീയം, കൊലപാതകം , കള്ളകടത്ത് എല്ലാ മുഖ്യധാര പത്രത്തിന്റെയും ആദ്യ പേജിലെ വാർത്തകൾ ഇതൊക്കെയായിരിക്കും.. പത്രത്തിന്റെ മാർക്കറ്റ് കൂടണമെങ്കിൽ ഇതുപോലുള്ള വാർത്തകൾ അനിവാര്യമാണ്...ജനങ്ങൾക്കും നെഗറ്റീവ് വാർത്തകളോടാണ് താല്പര്യം ...

അവൾ മനസിലോർത്തു...പക്ഷെ രഞ്ജിനിയുടെ ചിന്തകൾ വീണ്ടും കാട്കയറി, ചെന്നവസാനിച്ചത്
ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ആ ദിവസമാണ് ...കൃത്യമായി പറഞ്ഞാൽ 2016 നവംബർ 18...സുജിത് ആദ്യമായി അവളുടെ ജീവിതത്തിലേക്ക് വന്ന ദിനം...
ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ആ ദിവസമാണ് ...കൃത്യമായി പറഞ്ഞാൽ 2016 നവംബർ 18...സുജിത് ആദ്യമായി അവളുടെ ജീവിതത്തിലേക്ക് വന്ന ദിനം...
വലിയ പ്രതീക്ഷകളൊന്നുമില്ലാതെയാണ് പെണ്ണുകാണാനായി വന്ന സുജിത്തിന്റെ മുൻപിൽ രഞ്ജിനി ചായയുമായി ചെന്നത്... കണ്ട മാത്രയിൽ
തന്നെ അവൾക്ക് സുജിത്തിനെ ഇഷ്ടപ്പെട്ടെങ്കിലും മുൻഅനുഭവങ്ങൾ അവളുടെ മനസിലൂടെ കടന്നു പോയി...
തന്നെ അവൾക്ക് സുജിത്തിനെ ഇഷ്ടപ്പെട്ടെങ്കിലും മുൻഅനുഭവങ്ങൾ അവളുടെ മനസിലൂടെ കടന്നു പോയി...
കുട്ടികൾക്ക് എന്തെങ്കിലും സംസാരിക്കാനുണ്ടെങ്കിൽ ആകാം എന്നു പറഞ്ഞു അമ്മാവൻ മുറിയിലേക്ക് പറഞ്ഞു വിട്ടപ്പോഴും രണ്ടു തവണ നേരിട്ട കയ്പേറിയ പെണ്ണുകാണൽ ചടങ്ങായിരുന്നു അവളുടെ ഉള്ളം നിറയെ തളംകെട്ടി നിന്നത്...
രഞ്ജിനി തന്നെയായിരുന്നു സംസാരത്തിനു തുടക്കമിട്ടതു....
"കൃഷ്ണേട്ടൻ എന്നെ കുറിച്ചു എല്ലാ കാര്യങ്ങളും പറഞ്ഞോ എന്നെനിക്കറിയില്ല.
പക്ഷെ എന്നെ വിവാഹം ചെയ്യാൻ പോകുന്ന വ്യക്തി തീർച്ചയായും ഞാനിനി പറയാൻ പോകുന്ന കാര്യം അറിഞ്ഞിരിക്കണം എന്നെനിക്ക് നിർബന്ധമുണ്ട്... "
പക്ഷെ എന്നെ വിവാഹം ചെയ്യാൻ പോകുന്ന വ്യക്തി തീർച്ചയായും ഞാനിനി പറയാൻ പോകുന്ന കാര്യം അറിഞ്ഞിരിക്കണം എന്നെനിക്ക് നിർബന്ധമുണ്ട്... "
"നിശ്ചയത്തിനു ശേഷം കല്യാണം മുടങ്ങിയതല്ലേ ? അതറിഞ്ഞു തന്നെയാണ് ഞാൻ പെണ്ണ് കാണാൻ വന്നതും... "
"എന്തുകൊണ്ടാണ് എന്റെ കല്യാണം മുടങ്ങിയതെന്ന് അറിയുമോ ? കൃഷ്ണേട്ടൻ പറഞ്ഞോ ?"
"ആ പറഞ്ഞിരുന്നു ... അയാൾ മോശമായി പെരുമാറിയതല്ലേ ? എനിക്കറിയാം... "
"അതല്ല കാരണം... ഞാനൊരു രോഗിയാണ്... അപസ്‌മാര രോഗി.. "
രഞ്ജിനിയുടെ വാക്കുകൾ കേട്ട് സ്തബധനായി സുജിത് അവളെ തന്നെ ഉറ്റുനോക്കികൊണ്ടിരുന്നു...
"മുൻപ് മുടങ്ങിപോയ വിവാഹവും ഇതു പറയാത്തതു കൊണ്ടല്ല, പറഞ്ഞത് കൊണ്ടാണ്... വിവാഹ നിശ്ചയത്തിനു ശേഷമാണ് ഒരു അപസ്‌മാര രോഗിയായ പെൺകുട്ടി ഗർഭിണി ആകുമോ എന്ന സംശയം അവർക്കുണ്ടായതും അവർ പിന്മാറിയതും ... ആരെയും അറിഞ്ഞു കൊണ്ടു ചതിക്കാൻ അറിയില്ല....എനിക്കു പറയാനുള്ളത് ഞാൻ പറഞ്ഞു.... ഇനി നിങ്ങൾക്കു തീരുമാനിക്കാം .. "
കുഞ്ഞിന്റെ കരച്ചിലാണ് ചിന്തയിൽ നിന്നും രഞ്ജിനിയെ ഉണർത്തിയതു...
5 മാസം പ്രായമായ കുഞ്ഞിന് പാലുകൊടുത്തു വീണ്ടും ഉറക്കി തൊട്ടിലിലേക്ക് കിടത്തുമ്പോഴും അന്ന് സുജിത് പറഞ്ഞ വാക്കുകളാണ് അവളുടെ കാതുകളിൽ മുഴങ്ങിയത്...
5 മാസം പ്രായമായ കുഞ്ഞിന് പാലുകൊടുത്തു വീണ്ടും ഉറക്കി തൊട്ടിലിലേക്ക് കിടത്തുമ്പോഴും അന്ന് സുജിത് പറഞ്ഞ വാക്കുകളാണ് അവളുടെ കാതുകളിൽ മുഴങ്ങിയത്...
" നിന്റെ എല്ലാ കുറവുകളോടെയും ഞാൻ നിന്നെ സ്വീകരിക്കാൻ തയ്യാറാണ്... ഈ ലോകത്ത് ആരും പൂർണരല്ല... അപൂർണമായവ കൂടി ചേരുമ്പോഴാണ് പൂർണത കൈവരുന്നത്... "
രഞ്ജിനിയോട് അതു പറയുമ്പോൾ ഒരു കൈക്ക് സ്വാധീനമില്ലാത്ത സുജിത്തിന് ഉറപ്പായിരുന്നു അപൂർണമായ തന്റെ കൈകൾ കൊട്ടുമ്പോൾ ശബ്ദമാകാൻ അവളോളം പൂർണയായ മറ്റൊരാൾ ഉണ്ടാകില്ലെന്ന്..
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക