Slider

കുടി അങ്ങോട്ട് നിർത്തുന്നതല്ലേ നല്ലതു..

0
'ഇന്നലെ കൂട്ടുകാരന്റെ കല്യാണമായതുകൊണ്ടു ചെറുതായൊന്നു മിനുങ്ങി..
അതിന്റെ ക്ഷീണം കാരണം രാവിലെ എണീക്കാൻ തന്നെ വയ്യ. നല്ല തലവേദനയുമുണ്ട്..
എങ്ങനെയൊക്കെയോ എണീറ്റ് പല്ലുതേപ്പ് കഴിഞ്ഞ് അടുക്കളയിൽ ചെന്നപ്പോ..
അമ്മയുടെ വക ഒരു ഡയലോഗ്..'തമ്പുരാന് ചായയാണോ വേണ്ടത് ചാരായമാണോ വേണ്ടത്..'
'അതെന്താ അമ്മേ അങ്ങനെ ചോദിച്ചേ..'
അമ്മയെന്റെ മുഖത്തേക്കൊന്നു നോക്കിയിട്ടു പറഞ്ഞു..'ഇന്നലെ ന്റെ മോൻ കട്ടൻചായ കുടിച്ചിട്ടാണോ ഇങ്ങോട്ടു കേറിവന്നത്.. '
'അമ്മ എന്തൊക്കെയാ ഈ പറയുന്നത് എനിക്കൊന്നുംമനസ്സിലായില്ലലോ..'
'ന്റെ മോന് ഒന്നും മനസ്സിലായില്ലല്ലേ.'
ഇല്ലെന്നു പറഞ്ഞപ്പോ കട്ട കലിപ്പിൽ അമ്മയെന്നോട് പറഞ്ഞു 'ന്റെ മോൻ ആ മുറ്റത്തേക്ക് ഒന്നിറങ്ങി നോക്ക്.'
ഞാൻ വേഗം അടുക്കളയിൽ നിന്നും മുറ്റത്തേക്ക് ഓടിയിറങ്ങി..
ചുറ്റും നോക്കിയപ്പോൾ ഞാനൊന്നു ഞെട്ടി. സൈഡിൽ നിൽക്കുന്ന വാഴയുടെ തലയൊന്നും കാണുന്നില്ല..
ദൈവമേ ഇന്നലത്തെ ഫിറ്റിൽ ഞാനാണോ ഇതൊക്കെ വെട്ടിനശിപ്പിച്ചത്..
തലയിൽ കൈയുംവെച്ചു ഞാനാവിടെ നിൽക്കുമ്പോഴാണ് പിന്നിൽ നിന്നൊരു വിളികേട്ടത്...
'ഡാ കള്ളുകുടിയാ..'
തിരിഞ്ഞു നോക്കിയപ്പോ പെങ്ങളാണ്. ആ സമയത്ത് അവളുടെ ആ വിളി എനിക്കത്ര ഇഷ്ടപ്പെട്ടില്ല..
തലക്കൊരു കൊട്ടുകൊടുക്കാൻ തോന്നിയെങ്കിലും മിണ്ടാതിരുന്നു..
അല്ലെങ്കിൽ അതിനുവേറെ ചീത്ത കേൾക്കേണ്ടി വരും..
എന്തായാലും അവളെയൊന്നു സോപ്പിടാമെന്നു വിചാരിച്ച് അടുത്തേക്ക് ചെന്നപ്പോ..
അവളുടെ മുഖത്തൊരു ആക്കിയ ചിരി..
ഹോ എന്തുചെയ്യാനാ ഇന്നലെ നടന്നതൊക്കെ അറിയണമെങ്കിൽ അവളുടെ കാലുപിടിക്കണം..
അതെന്തെങ്കിലും ആയിക്കോട്ടെ അവളോടുതന്നെ ചോദിക്കാം..
ഞാനവളോട് പതുക്കെ ചോദിച്ചു..
'ചിന്നു ഇന്നലെ രാത്രി എന്താ സംഭവിച്ചത്..'
ഞാനിതു ചോദിച്ചതും അവളുടെ മുഖഭാവം അങ്ങോട്ട് മാറി..
കട്ട കലിപ്പിൽ അവളെന്നോട് ചോദിച്ചു..'നിനക്ക് ഒന്നും ഓർമയില്ലേ..'
ഇല്ലെന്നു ഞാൻ തലയാട്ടിയപ്പോൾ..
അവളെന്നോട് പറഞ്ഞു..'എങ്ങനെ ഓർക്കാനാ മൂക്കറ്റം കുടിച്ചിട്ടല്ലേ കേറിവന്നത്..
നീ ഇത്രയും വലിയ കുടികാരനാണെന്നു ഞാൻ ഇന്നലെയാ അറിഞ്ഞത്..
ഉള്ള വാഴമുഴവൻ വെട്ടിനശിപ്പിച്ചത് പോരാത്തതിന് എന്റെ റൂമിനു മുന്നിൽ വാളുംവെച്ചു കൊരങ്ങൻ..
നിന്നെയുണ്ടല്ലോ..ഞാനൊന്നും പറയുന്നില്ല ബാക്കി അച്ഛൻ വരുമ്പോ കേട്ടോ.'
ഇതുകേട്ട് ഞാനവളെ നോക്കി ഒന്നു ചിരിച്ചു..
അവളാണെങ്കിൽ പോടാ കൊരങ്ങാ എന്നും പറഞ്ഞ് അകത്തേക്ക് കേറിപോയി..
ഈ കള്ളുകുടി കാരണം എന്തൊക്കെ പ്രശ്നങ്ങളാ ഉണ്ടാകുന്നത് ഞാനെല്ലാം നിർത്തി..
ഇനി അച്ഛന്റെ മുഖത്തേക്ക് എങ്ങനെ നോക്കും..
ഓർത്തപ്പോ ആകെയൊരു വിഷമം അച്ഛനെല്ലാം അറിഞ്ഞുകാണും..
അങ്ങനെ വിഷമിച്ചാവിടെ നിൽക്കുമ്പോഴാണ് അച്ഛനൊരു ചാക്കുമായി വരുന്നത് കണ്ടത്..
അച്ഛനെ കണ്ടതും ഞാൻ വേഗം അകത്തേക്ക് ഓടി രക്ഷപ്പെട്ടു..
അച്ഛൻ ആ ചാക്ക് ഒരു സൈഡിലേക്ക് മാറ്റിവെച്ചിട്ടു അമ്മയോടൊരു ചായയെടുക്കാൻ പറഞ്ഞ്..
കൈയും മുഖവും കഴുകി തിണ്ണയിൽ ചെന്നിരുന്നു..
അപ്പോഴേക്കും അമ്മ ചായകൊണ്ടുവന്നു കൊടുക്കുന്നുണ്ടായിരുന്നു..
എന്നിട്ട് അച്ഛനോടൊരു ചോദ്യവും.'നിങ്ങളുടെ മോനെ കണ്ടില്ലേ..'
അപ്പോഴാണ് അച്ഛൻ എന്നെ വിളിച്ചത്..
അമ്മയുടെ വക നൈസ് ഒരു പണി സന്തോഷമായി....
ഞാൻ അച്ഛന്റെ അടുത്തേക്ക് പോയപ്പോൾ അച്ഛനെന്നോട് ചോദിച്ചു..
'ഇന്നലെ എത്ര എണ്ണം അടിച്ചു..'
'അച്ഛാ അത്..'
'പറയ്.'
'നാല്..!
അച്ഛൻ വീണ്ടും ചോദിച്ചു..
'ആരാ ഭാസ്കരൻ..'
'ഭാസ്കരനോ..!
'അതെ നിയിന്നലെ ഭാസ്‌കരന്റെ പേരും പറഞ്ഞ ആ വാഴയുടെ തലമുഴുവനും വെട്ടികളഞ്ഞത്..'
ദൈവമേ അച്ഛനോട് പറയാൻ പറ്റുമോ എന്നെ തേച്ചിട്ടു പോയ പെണ്ണിന്റെ അച്ഛനാണ് ഭാസ്കരനെന്നു..
ഞാനൊന്നും മിണ്ടിയില്ല അപ്പോഴാണ് അച്ഛന്റെ അടുത്ത ചോദ്യം..
'നാലെണ്ണം അടിച്ചാലും നിനക്ക് നഗരം നഗരം മഹാസാഗരം തെറ്റാതെ പാടാൻ അറിയും അല്ലെ. '
ദൈവമേ അച്ഛനെന്നെ പൊരിക്കാണാല്ലോ..
അമ്മയും പെങ്ങളും ഇതൊക്കെ കണ്ടുനിന്നു ചിരിക്കാണ് അവർക്കൊരു രസം..
അടിച്ച് ഫിറ്റായിട്ട് ഞാനിന്നലെ അച്ഛനോട് ചോദിച്ചത്രേ...'നാലെണ്ണം അടിച്ചാലും നഗരം നഗരം മഹാസാഗരം തെറ്റാതെ പാടാൻ പറ്റോ എന്ന്..
അപ്പോ നിങ്ങൾ ചിരിച്ചുകൊണ്ട് പറയും.. അച്ഛനോട് ചോദിക്കാൻ പറ്റിയ ബെസ്റ്റ് ചോദ്യം..
മദ്യമേ നിന്നെ ഞാൻ വെറുക്കുന്നു..
പിന്നെ കള്ളുകുടിച്ചു വന്നതിനു അച്ഛൻ എനിക്കൊരു പണി തന്നു..
നല്ല എട്ടിന്റെ പണി..
ഞാൻ വെട്ടിയ ആറു വാഴയ്ക്കു പകരം അച്ഛൻ എന്നെകൊണ്ട് പതിനാറു വാഴവെപ്പിച്ചു..
അന്നത്തോടെ ഞാൻ കുടിയും നിർത്തി..
ഈ പാടത്തിറങ്ങി കുഴിവെട്ടലും വാഴവെക്കലും വലിയ കഷ്ടപാടാണെന്നെ..
അതുകൊണ്ടു കുടി അങ്ങോട്ട് നിർത്തുന്നതല്ലേ നല്ലതു..
ചുമ്മാ ഒരു രസത്തിനു എഴുതിയതാ..
രചന: ധനു ധനു..
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo