“ഒരമ്മയുടെ മനസറിയണമെങ്കിൽ നിനക്കൊരു കുഞ്ഞുണ്ടാവണം”
ഈ വാചകം കേൾക്കാത്തവർ കുറവായിരിക്കും. ഞാനും കേട്ടിട്ടുണ്ട് . പല തവണ.. പല രീതിയിൽ.. പല ടോണിൽ..പല സന്ദർഭങ്ങളിൽ
“ ഓ പിന്നെ “ എന്ന് എപ്പോഴൊക്കെയോ മനസിൽ പറഞ്ഞിട്ടുമുണ്ട്. ചിലപ്പോഴൊക്കെ ഒരു ചെവിയിലൂടെ കേട്ട് മറുപുറത്തൂടെ കളഞ്ഞിട്ടുമുണ്ട്.. ചിലപ്പോൾ “ ഇതെത്ര കേട്ടതാ “ എന്നും മറ്റു ചിലപ്പോൾ “ ഇതെന്തിനാ എപ്പോഴും പറയുന്നെ “ എന്നും ചിന്തിച്ചിട്ടുണ്ട്..
ആറാം ക്ലാസ് മുതലുള്ള ഹോസ്റ്റൽ ജീവിതം അവസാനിച്ചത് കല്ല്യാണത്തോടെയാണ്. അതു കൊണ്ട് തന്നെ പലപ്പോഴും വീട്ടിൽ വന്നു പോകുന്ന അതിഥി ആയിരുന്നു ഞാൻ.
പിന്നെ ജീവിതത്തിലേക്ക് അതുവരെ സങ്കൽപ്പങ്ങളിൽ മാത്രമുണ്ടായിരുന്ന പ്രണയം കടന്നു വന്നു.. സങ്കൽപ്പിച്ചതിനേക്കാൾ ഒരുപാട് മധുരമാണ് പ്രണയമെന്ന് മനസിലാക്കി തന്നു. അതേ.. പലതും സങ്കൽപ്പങ്ങളേക്കാൾ അപ്പുറമാണ് അനുഭവിച്ചറിയുമ്പോൾ..
ഒരു രാത്രി രണ്ടു മണിക്ക് വേദന വന്നു ആശുപത്രിയിലേക്കോടിയപ്പോൾ എന്റെ ആധി മുഴുവൻ കുഞ്ഞിനെയോർത്തായിരുന്നെങ്കിൽ, അമ്മ ആധി പൂണ്ടത് എന്നെ ഓർത്തുകൂടിയായിരുന്നു.
കുഞ്ഞു മുഖം കണ്ടു ഞാൻ ആശ്വസിച്ചപ്പോൾ അമ്മക്കാശ്വസിക്കാൻ എന്നെയും കൂടി കാണണമായിരുന്നു.
മാസം തികയാതെയുണ്ടായ പൊന്നോമന അമ്മയുടെ കയ്യിൽ ഭദ്രമായിരുന്നപ്പോൾ അമ്മയെ വൃത്തി രാക്ഷസി എന്നു കളിയാക്കിയതോർത്തു. പതുക്കെ ഞാനും ഒരു വൃത്തിരാക്ഷസി ആയി മാറിയപ്പോൾ അമ്മയെങ്ങനെ വൃത്തി രാക്ഷസി ആയി മാറിയെന്നു ഞാൻ തിരിച്ചറിഞ്ഞു.
“കുഞ്ഞിനു പാലു തികയുന്നുണ്ടാകുമോ ആവോ..” എന്ന എൻറെ ആവലാതിക്കിടെ “ അവളു വല്ലതും കഴിച്ചോ..പാലു കൊടുക്കുന്നതാ..” എന്നൊരാവലാതി ഞാൻ കേട്ടു.
കുഞ്ഞിനെ കുളിപ്പിക്കുന്നതിനിടെ അവളുടെ കണ്ണിലിത്തിരി സോപ്പു തട്ടി നീറിയോ എന്ന സംശയത്തിൽ നീറി ഞാൻ കരഞ്ഞപ്പോൾ.. എൻറെ കൈ അറിയാതെ വാതിലിനിടയിൽ വച്ചടച്ചതിന് കരഞ്ഞുകൊണ്ട് സ്വയം ശിക്ഷിച്ച അമ്മയെ ഓർത്തു.
കുഞ്ഞിലേക്ക് ഒഴുകുന്തോറും വർദ്ധിച്ചു വരുന്ന വാത്സല്യക്കടൽ എന്നെ അത്ഭുതപ്പെടുത്തിയപ്പോൾ അമ്മയെന്നതൊരു വിസ്മയമായി മാറുകയായിരുന്നു.
“ അമ്മേ.. എൻറെ കാലും കുഞ്ഞിലേ നല്ലതാരുന്നോ..? “ (എന്റെ കാലിനെ പറ്റി എനിക്ക് സ്വയം “ നല്ല” അഭിപ്രായമാണ്.) കുഞ്ഞുവാവേടെ ഉണ്ണിക്കാലെടുത്ത് ഉമ്മ വെക്കുമ്പോഴാണ് എനിക്കീ സംശയം.
“ പിന്നേ..നല്ല സുന്ദരി ആയിരുന്നു നീ..” എനിക്ക് സന്തോഷായി..കാക്കക്കും തൻ കുഞ്ഞ് പൊൻ കുഞ്ഞെന്ന് പറയാൻ ഭാഗ്യത്തിനാരും ഉണ്ടായില്ല.
ഉറങ്ങുന്ന കുഞ്ഞിനെ തൊട്ടിലിൽ കിടത്തി ടെറസ്സിൽ തുണി വിരിച്ചിടാൻ പോകുമ്പോൾ ഹൃദയം അവളുടെ അടുത്ത് വെച്ചിട്ടാണ് പോകുന്നത്.ശ്വാസം പിടിച്ചു തുണി ശര വേഗത്തിൽ വിരിച്ച് താഴെയെത്തി തൊട്ടിലിൽ ശാന്തമായുറങ്ങുന്ന കുഞ്ഞിനെ കാണുന്നതുവരെ നെഞ്ചിലെ ചിറകടി ഒതുങ്ങില്ല.. എത്ര വേദനിച്ചിരിക്കും എന്നെ ആറാം ക്ലാസിൽ ഹോസ്റ്റലിൽ ആക്കുമ്പോൾ…!! അമ്മ മനസിൻറെ വേദനക്കു മുമ്പിൽ മകളുടെ ഭാവി എന്ന ചിന്ത ജയിച്ചിട്ടുണ്ടാവണം
.”ഒരു ദിവസം എത്ര ഉമ്മ കിട്ടണുണ്ടെന്നറിയുവോടീ കുഞ്ഞിപ്പെണ്ണേ..”എന്ന ചോദ്യത്തിന് പല്ലില്ലാത്ത മോണ കാട്ടി അവൾ ചിരിച്ചപ്പോൾ എന്തോ ഓർത്ത് ഞാൻ അമ്മയെ വിളിച്ചു..” അമ്മേ.. എനിക്കും കിട്ടുവാരുന്നോ ഇപ്പൊ ഞാനിവക്കു കൊടുക്കണ പോലെ ഒത്തിരി ഉമ്മ..?”
അമ്മ വാചാലയായി...” നീയിപ്പൊ തൽക്കാലത്തേക്ക് ജോലിക്ക് പോവണ്ടാന്നു വെച്ചിട്ടല്ലേ.. അന്നൊക്കെ മൂന്ന് മാസേ മറ്റേണിറ്റി ലീവുള്ളൂ.. ഉച്ചയ്ക്ക് ചോറുണ്ണാനുള്ള സമയത്ത് ഓടി വരുവായിരുന്നു.. നിന്നെ കാണാൻ..നീയാണേൽ കുപ്പി പാൽ കുടിക്കേയില്ല.. ഞാൻ വരുന്ന വരെ കാത്തിരിക്കും പാലു കുടിക്കാതെ..”
എനിക്കപ്പൊ അമ്മയെ ഫോണിൽ കൂടി കെട്ടി പിടിച്ചു ഒരുമ്മ കൊടുക്കാൻ തോന്നി.
ഞാനുണ്ടായപ്പൊ അച്ചൂന് ഒന്നര വയസായിട്ടില്ല..അമ്മക്കും അച്ചാച്ചക്കും ജോലിക്ക് പോണം. എന്തു മാത്രം സമയം കിട്ടീട്ടുണ്ടാവും..!!
എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് കുഞ്ഞുങ്ങളുടെ ഓമനത്തം, ചിരി, കമിഴ്ന്നു വീഴുന്നത്, ഇരിക്കാൻ തുടങ്ങുന്നത്, മുട്ടിൽ നടക്കുന്നത്, പിടിച്ചു നിൽക്കുന്നത്, പിച്ച വെക്കുന്നത്, കുഞ്ഞു പല്ലു വരുമ്പൊ ഉള്ള കടി, ഓരോ വാക്കും പറയാൻ തുടങ്ങുന്നത്, കൊഞ്ചൽ, വാശി, കളികൾ , കള്ളകരച്ചിൽ, തന്നെത്താൻ ഭക്ഷണം കഴിക്കാൻ തുടങ്ങുന്നത്,…അങ്ങനെയങ്ങനെ ഒരുപാടുണ്ട് അമ്മക്കുമച്ഛനുമാസ്വദിക്കാൻ.. ഒരു പക്ഷേ കുഞ്ഞുങ്ങളേക്കാൾ കൂടുതൽ ഇതെല്ലാം ആസ്വദിക്കുന്നതും മാതാപിതാക്കളാവും..നമ്മുടെ ജീവിതാവസാനം വരെ കൂടെയുണ്ടാവുന്ന ഓർമകൾ..
ഒരു കുഞ്ഞിനെ പ്രസവിക്കുന്നതു മാത്റമല്ല മാതൃത്വം..ആ പൊന്നോമനയെ മുലയൂട്ടുന്നതും ഓമനിക്കുന്നതും സ്വന്തം ജീവനേക്കാൾ ജീവനായി ചേർത്ത് പിടിക്കുകയും ചെയ്യുമ്പോഴാണത് പൂർണമാവുന്നത്..എത്ര പേർക്ക് അതിനുള്ള ഭാഗ്യം ലഭിക്കുന്നുണ്ട്..?
നൊന്തു പ്രസവിച്ച കുഞ്ഞിനെ കണ്ടു കൊതി തീരും മുമ്പേ പ്രവാസം വിധിക്കപ്പെട്ടവർ.. ഏറ്റവും കൂടുതൽ ഭാഗ്യ ഹീനർ അവരാണെന്നു തോന്നിയിട്ടുണ്ട് പലപ്പോഴും. എത്ര പേരത് തിരിച്ചറിയുന്നുണ്ടാവോ…!! അനുഭവിക്കാത്തവർക്കൊരിക്കലും അതിന്റെ മാധുര്യം പൂർണമായറിയില്ലല്ലോ. അറിഞ്ഞിട്ടും നിസഹായരായവരും…
“ അമ്മേ..എനിക്കിവളെ എന്തൊരിഷ്ടാ..അമ്മക്കും എന്നെ ഒത്തിരി ഇഷ്ടാരുന്നോ..? “ ഉത്തരം നൂറു ശതമാനം ഉറപ്പുള്ള ചോദ്യം.. എന്നാലും ഒന്ന് കേട്ട് സന്തോഷിക്കാൻ..
“ ഒത്തിരി ഒത്തിരി ഇഷ്ടമായിരുന്നു എന്നല്ല.. ഇപ്പോഴും ആണ്..അമ്മമാർക്കു കുഞ്ഞുങ്ങളാണ് ജീവശ്വാസം..”
മുമ്പ് ഞാൻ അമ്മയെ ഒരു മകളുടെ കണ്ണിലൂടെയേ കണ്ടിരുന്നുള്ളൂ..ഇന്നു ഞാൻ ഒരമ്മയുടെ കണ്ണിലൂടെയും കാണുന്നു.. തീർച്ചയായും ഒരു കുഞ്ഞുണ്ടാവുമ്പോൾ മാതാപിതാക്കളെ കൂടുതൽ അറിയും.
എൻറെ ചോദ്യങ്ങളിനിയുമുണ്ടാവും.. അമ്മയുടെ ഉത്തരങ്ങളും.. കാലം കടന്നു പോകുമ്പോൾ ചോദിക്കുന്നയാളും ഉത്തരം നൽകുന്നയാളും മാറിയേക്കാം..ചോദ്യങ്ങളവശേഷിക്കും.. മനസ്സിലെങ്കിലും..
ഇന്നത്തെ ദിവസം എനിക്ക് വേണ്ടി ഒരു പാട് വേദന സഹിച്ച ആളെയല്ലാതെ മറ്റാരെയാണ് ആദ്യമോർക്കുക..

( അച്ഛനെ മറന്നതല്ല, അത് വേറൊരു പോസ്റ്റ് ആക്കേണ്ടി വരും.. അത്രയും ഉണ്ട്.. ഞാൻ ഒരു അച്ഛൻ കുട്ടി ആണെന്നാ അമ്മ പറയാറ്..
😍
😍)
- അനിഷ സെൻ
- അനിഷ സെൻ

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക