നോവൽ നിധി
ഭാഗം 6
ഭാഗം 6
ഏയ് ബീപ്പിയും ഇസിജിയും എല്ലാം നോർമ്മലാ ..വേദനകാണും അതിന്റേയാ ഒരു സെഡേഷൻ കൊടുക്കാം മയങ്ങട്ടെ എന്നും പറഞ്ഞു ഡോക്ടർ ഇജ്ജക്ടു ചെയ്തു പുറത്തേക്കു പോയി .വെളിയിലിറങ്ങിയ രാജീവ് കണ്ടത് വീണയുടെ അമ്മ മകൾ ആതിരയുടെ കൈയ്യും പിടിച്ചോടി അങ്ങോട്ടു വരുന്നതാണ്
എട കാലമാടാ...എന്റെ കൊച്ചിനെ കൊന്നോടാ...അവളെന്തെങ്കിലും പറഞ്ഞാൽ ഇങ്ങനാണോടാ തല്ലുന്നത് ഒാ..അവളു ചത്താലും നിനക്കെന്താ പ്രശ്നം .എനിക്കൊന്നേ ഉള്ളടാ..
അവരുടെ പരിഭവം പെറുക്കധികനേരം തുടർന്നില്ല
അതേ ഇതു ചന്തയല്ല ഇവിടെ കിടന്നെച്ച വെക്കരുത് . നിങ്ങൾക്കെന്തെങ്കിലും പറയാനുണ്ടേൽ വീട്ടിൽ .അതിനുള്ള സ്ഥലം ഇതല്ല
മുൻപു കണ്ട അതേ നേഴ്സ് .ഇവരുടെ വിചാരം ഈ ആശുപത്രിയേ നടക്കുന്നതവരുടെ തലേക്കൂടിയാണന്നാ രാജീവ് മനസ്സിൽ പറഞ്ഞു .എങ്കിലും ഭയവും കുറ്റ ബോധവും അവനെ വിഷമിപ്പിച്ചിരുന്നു.പുറത്തിരുന്ന അമ്മായി അമ്മയും മരുമകനും ശരിക്കും മുഖത്തൂടി നോക്കാതെ ഇരു വശങ്ങളിലായി ഇരുന്നു.ആതിര കരഞ്ഞു തളർന്നു അവിടുള്ള ബഞ്ചിൽ കിടന്നുറങ്ങി
******************************
ഡാ ഫ്രെഡി നീ എന്താ ഫോണിൽ വല്ല്യ വിരട്ടൊക്കെ .അതേ..വിറപ്പിച്ചാൽ മുള്ളണ പ്രായമൊന്നുമല്ല എനിക്കു.കിട്ടിയ പൊതിയൊക്കെ പലപ്പോഴും ഭാഗം ചെയ്തു കഴിച്ചിട്ടുണ്ടാവും .ഇതു ഭയ്യക്കു വേണ്ടിയാ...അങ്ങേരു കണ്ണു വെച്ച മുതല് രുചിക്കാൻ പോയിട്ടു നോക്കിയാൽ എന്തുണ്ടാവുമെന്ന് പറയാതെ അറിയുമല്ലോ..
പിന്നെ അങ്ങേരു പഴംകഞ്ഞി കുടിക്കാറില്ലട ..ഊവേ ..നീ വല്ല്യ നമ്പരൊന്നും ഇറക്കണ്ട ഞങ്ങളും ഇതൊക്കെ കുറേ കണ്ടതാ..
അതൊക്കെ ശരിയാ ഫ്രെഡി എന്താണന്നു എനിക്കും മനസ്സലായില്ല .കൂട്ടികൊണ്ടു പോയി ഒരു ദിവസം വഴിയിൽ കാട്ടിതന്നു .ഇവളെ എനിക്കു വേണമെന്നു പറഞ്ഞു .ഞാൻ ഇതിനേയോ എന്നു ചോദിച്ചെങ്കിലും അതേ ഇവളെ തന്നെ എന്നാ മറുപടി പറഞ്ഞെ .അയാളുടെ കണ്ണുകളിൽ എന്തോ ഒരു പക പോലെയാ എനിക്കു തോന്നിയത് .എന്തോ നമ്മളറിയാത്ത തെന്തോ .അവളോടായാൾക്കുണ്ട് തീർച്ച
ശരി പാച്ചു...ഞാനങ്ങു വിശ്വസിച്ചു പിന്നെ കള്ളം പറഞ്ഞതാണന്നറിഞ്ഞാൽ സുഹൃത്താണന്നൊന്നും ഇളവില്ല പറഞ്ഞക്കാം
ഡാ.,.നീ വെറുതേ വിരട്ടലൊന്നും വേണ്ട ഇത്രയും പറഞ്ഞതു ഭയപ്പെട്ടൊന്നും അല്ല.നിധിയീപ്പണി ഇന്നൊന്നും തുടങ്ങിയതല്ല ,
എന്നും പറഞ്ഞവൻ ബുള്ളറ്റ് സ്റ്റാർട്ടു ചെയ്തു അവിടെ നിന്നും പോയി
അവൻ പറയുന്ന കേട്ടിട്ടു എന്തോ അതിലെന്തോ നേരുണ്ടന്നു തോന്നുന്നു അല്ലേ ചങ്ങാതി
അല്ലേലും ഈ ഫ്രെഡിയെ എതിർത്തു നിൽക്കാനുള്ള ആംപിയർ ഒന്നും അവനില്ലടേ.,ചുമ്മാ ഒന്നിട്ടു നോക്കിയതല്ലേ..പിന്നവൻ കളിച്ചാൽ അവന്റെ അണ്ടം കീറണ സാമാനവാ നമ്മുടെ കയ്യിൽ ആ ദേവുവുമായി സംസാരിക്കണ ഫോട്ടോ .അഴിയെണ്ണിക്കാൻ അതു പോരെ ,.പോലീസോടി നടക്കു വാ,,,,
അതു ശരിയാ ആരെയെങ്കിലും കിട്ടിയാൽ തലേ വെച്ചു അവര് ഊരാനേ ശ്രമിക്കു .ആരാ വാങ്ങുന്ന ശമ്പളത്തിനിപ്പോൾ പണിയെടുക്കുന്നത്
പിന്നല്ലാതെ ഹ ഹ ഹ
നീ പോയി അകത്തിരിക്കണ കുപ്പിയെടുത്തു പൊട്ടിക്കടേ നമുക്കൽപ്പം പണിയുണ്ട്
**********************************
എടോ.,,,താനിവിടെ സിഗരറ്റും വലിച്ചു നിൽക്കുവാ.., മനോജു സാറു വിളിക്കുന്നുണ്ട്
ഭാസ്കരൻ നായർ വലിച്ചു കൊണ്ടിരുന്ന സിഗരറ്റ് തറയിലിട്ടു ചെരിപ്പിനാൽ ഞെരിച്ചു കെടുത്തി
അല്ല പീറ്റർ സാറെ അയാളു തുമ്പു കണ്ടു പിടിച്ചോണ്ടു വരാൻ പറഞ്ഞാൽ ഞാനെന്തു ചെയ്യാനാ..മരിച്ച ദിവസം രാത്രി നല്ല പെരുമഴയും പിറ്റേ ദിവസംഡോഗ് സ്കാഡെത്തിയത് അതെവിടെ മണം പിടിക്കാനാ..പിന്നെ ഉള്ള സംശയം ആ ചന്ദ്രനെ അവനെവിടെ പോയതാണന്നാർക്കും അറിയില്ല. തിരക്കിയടുത്തോളം അവനാ ആട്ടോ ഒാടിക്കാൻ പോയാലും ഏതു സമയവും ആ വീട്ടിൽ തന്നെ കാണാം എന്നാ നാട്ടുകാർ പറയണത് .ഇവർക്കാണേൽ ബന്ധുക്കളുമായി സഹകരണവും ഇല്ല .
എന്തായാലും താൻ സാറിനെ മുഖം കാണിക്ക് .എനിക്കി ചന്ദ്രന്റെ മിസ്സിങ്ങിലും സംശയമില്ലാതില്ല എനി ആ കൊച്ചിനെ തീർത്തവൻ മാർ ഏതെങ്കിലും സാഹചര്യത്താൽ അയാളെയും തീർത്തതാണോന്നാ.,
പീറ്റർ സാർ പറഞ്ഞു വരുന്നേ..?
അതേടോ ആ കൊച്ചിനെ നശിപ്പിക്കണ കണ്ടു അയാൾ കയറി വന്നന്നിരിക്കട്ടെ സ്വാഭാവികമായും അയാൾ എതിർക്കില്ലേ..അപ്പോൾ അയാളെയും തീർത്തോന്നാ.,
സാറെ അങ്ങനാണേൽ ബോഡി കിട്ടേണ്ടേ.,അതുമല്ല ഈ പറയണ ചന്ദ്രൻ ആ കുട്ടിയെ അത്ര പന്തിയിലല്ല നോക്കിയേന്നും നാട്ടുകാരിൽ ചിലർ മൊഴി തന്നിട്ടുണ്ട്
നമ്മുടെ നാട്ടുകാരല്ലേടോ അമ്മേ തല്ലിയാലും രണ്ടു പക്ഷമാ..
എന്തായാലും ഇതൊരു വയ്യാവേലിയാ..കേസ് തെളിയും വരെ മനസ്സമാധാനമായി വീട്ടിൽ കിടന്നുറങ്ങാൻ സാറു സമ്മതിക്കില്ല .വളന്നു വരുന്ന ഒരു മോളു എനിക്കും ഉണ്ടേ ഏതു നായിന്റെ മോനായാലും എന്റെ കൈയ്യിലാദ്യം കിട്ടിയാൽ അവന്റെ പിടിങ്ങാ ഉടക്കാതെ ഞാൻ വിടില്ല
എന്നാൽ തന്റെ സർവ്വീസ് അതോടെ ഗോവിന്ദ .താനാ പഴയ ഇടിയൻ പോലീസെന്ന പേരു കളയാൻ ഉദ്ധേശമില്ല അല്ലേ..
എന്നാൽ സാറെ ഞാനൊന്നു എസ് പി സാറിനെ മുഖം കാണിച്ചു വരാം എന്തെങ്കിലും തുടർനടപടി ആയിക്കാണും അതാ..രാവിലെ ഈ വിരട്ടൊക്കെ
ആ താൻ ചെല്ല് .കവലയിലാരോ വെള്ളമടിച്ചു ഷോ കാണിക്കുന്നെന്നു അവനെ തൂക്കിയെടുത്തോണ്ടു വരാം ഇവനെയൊക്കെ ഇവിടെ കൊണ്ടിരുത്തി കെട്ടിറക്കി വിടുന്നതും പോലീസിന്റെ ജോലിയായി പോയില്ലേ .മാരണമൊക്കെ .,
എന്നാൽ ശരി സാറെ എന്നും പറഞ്ഞു പീറ്റർ ജീപ്പിൽ കയറി പോയി
*******************************
*******************************
ഡാ ചെക്കാ എനി നീ പറഞ്ഞിട്ടു ഞാൻ കേട്ടില്ലന്നു വേണ്ട .പക്ഷെ ആരും കാണാതെ വേണം വരാൻ
ലക്ഷ് മി ചേച്ചി ഭയപ്പെടണ്ടന്നേ
ശരി നീ വാ..,
അതും പറഞ്ഞു ലക്ഷ് മി ഫോൺ വെച്ചു .ശേഷം പോയി കുളിച്ചു .വസ്ത്രമൊക്കെ മാറി കിടക്കയൊക്കെ വൃത്തിയുള്ള ബഡ്ഷീറ്റു വിരിച്ചു അവൾക്കേറ്റവും ഇഷ്ടമുള്ള ചുവന്ന റോസാ പൂക്കളുടെ പടമുള്ള ബഡ്ഷീറ്റിലവൾ കൈയ്യോടിച്ചു.ആദ്യമായൊരു പുരുഷൻ തന്നോടൊപ്പം .എന്തു തെറ്റ് .വിവാഹവോ നടക്കണില്ല ഇളയ ചെക്കനാണേലും അവനും ഒരാണല്ലേ.,ഇങ്ങനയാ തന്റെ വിധി.എന്നാലും ദൈവം ഇങ്ങനെങ്കിലും തനിക്കാ ഭാഗ്യം തന്നല്ലോ എന്നവൾ ആശ്വസിച്ചു .അവനുമായുള്ള രംഗങ്ങൾ ഭാവനിയിലവൾ മേഞ്ഞിരുന്നു.പുറത്തു കതകിൽ ആരോ കൊട്ടുന്നു
ആരാ..,അവനാണോന്നുറപ്പിക്കാൻ അവൾ വിളിച്ചു ചോദിച്ചു
പതുങ്ങിയ സ്വരത്തിൽ മറുപടി
അതേ ലക്ഷ്മേച്ചിയേ.,ഞാനാ.,
എന്താ താമസിച്ചേ
ചേച്ചിയാദ്യം വാതിലു തുറക്ക് ആരെങ്കിലും കാണും മുൻപേ...
അവൾ കതകു തുറന്നു .തലവഴി മുണ്ടിട്ടു ചെക്കന്റെ നിൽപ്പു കണ്ടവൾക്കു ചിരിയടക്കാനായില്ല
എന്റെ ചേച്ചി പതുക്കെ ആരെങ്കിലും കേൾക്കുമെന്നു
അവൻ ധൃതിയിൽ അകത്തു കയറി .കതകു കുറ്റിയിട്ടു
തുടരും
Biju
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക