Slider

നോവൽ രണ്ടാം യാമം അദ്ധ്യായം 5

0
നോവൽ രണ്ടാം യാമം
അദ്ധ്യായം 5
നേരം പുലർന്നു
"ഡാ...മൊട്ടേ"എഴുന്നേൽക്കടാ...ലീനയുടെ വിളികേട്ടു തലപൊക്കിയ മാർട്ടിൻ വീണ്ടും ചുരുണ്ടു കൂടി കിടന്നു.
ഡാ..തെണ്ടി എഴുന്നേക്കടാ"വിളികേട്ടിട്ടും ഉണരാതിരുന്ന മാർട്ടിന്റെ പിന്നാമ്പുറത്തു കാലുമടക്കി അവളൊന്നു കൊടുത്തു
എന്തെടി പന്നി കാണിക്കണേ...രാവിലെ എഴുന്നേറ്റിട്ടെന്തുണ്ടാക്കാനാ..."
വയറും പൊത്തിയവൾ പറഞ്ഞു
നാടുമുഴുവൻ സ്വന്തമായ രാജാവേ.,വയറു വേദനിച്ചിട്ടു മേലാ...ഇപ്പേളെവെടാ ഒന്നു പോകണേ..
കൊള്ളാം ഇത്രയും വിശാലമായ കാട്ടിൽ നിനക്കു വെളിക്കിറങ്ങാനിടമില്ലന്നോ ..മാർട്ടിന്റെ സമയം തെറ്റിയ ഹാസ്യരൂപേണ ഉള്ള ചോദ്യം
പിന്നേ നിങ്ങളാണുങ്ങൾ പോണ പോലാ.,ഞങ്ങൾ പെണ്ണുങ്ങൾ"
എന്താ അല്ലേ..എന്നാൽ പോണ്ടടി.,
ആ..,എനിയെനിക്കു പിടിച്ചു നിൽക്കാനാവില്ല ലീനക്കു ദേഷ്യം വന്നു തുടങ്ങിയിരുന്നു
എടി പെണ്ണേ..,ടൈവുണിലെ പോലെ ഇവിടെ ലോഡ്ജൊന്നുമില്ല .അഥവാ..വീടേതെങ്കിലും ഒപ്പിച്ചാൽ നമ്മുടെ പണിക്കതു ബാധിക്കും പകൽ നമ്മളെ ഇനി ഈ ഗ്രാമത്തിലാരും കണ്ടൂടാ..."നിനക്കു മനസ്സിലായോ.,,
എടാ..ഈ കാട്ടിലൊക്കെ പാമ്പൊക്കെ കാണില്ലേ.,"
എന്നാൽ ഞാൻ കൂട്ടു വരാം..എന്താ..
എടാ മാർട്ടിനെ വെറുതെ ചളിപ്പു ഡയലോഗു പറയാതെ.,
ഒന്നു പോടി ഇവിടുന്നു...
നിന്റെ ഒക്കെ കൂടെ ഇറങ്ങി വന്ന എന്നെ പറഞ്ഞാൽ മതി ലീന പരിഭവത്തോടെ പറഞ്ഞു
തെരുവിൽ വളർന്ന നമ്മളെവിടുന്നിറങ്ങി വന്നന്നാ ...മാർട്ടിന്റെ ചോദ്യം അവളെ ചൊടിപ്പിച്ചു
ദേഷ്യത്തിലവൾ എങ്ങോട്ടന്നില്ലാതെ നടന്നകന്നു
**********************************
തെക്കേ മനയുടെ തൊട്ടരികിലുള്ളെരു ഇരു നിലവീട് .
അവിടിപ്പോൾ താമസം ."കുട്ടപ്പായിയും, അവന്റെ ഭാര്യ ചന്ദ്രികയും ,രണ്ടു പെൺ മക്കളും .(മൂത്തവൾ കോളേജു കുമാരി മീനു എന്നു വിളിക്കണ മീനാക്ഷി .കണ്ടാൽ വല്ല്യ പഠിപ്പിസ്റ്റാണന്നു തോന്നും .ഒന്നാന്തരം പ്രേമിസ്റ്റ് ഇളയവൾ അമ്മു ആറിലാണേ..ചേച്ചിയുടെ കുറ്റം കണ്ടെത്താൻ നടക്കണ ഒന്നാന്തരം വായാടി ,)
കുട്ടപ്പായി എന്നും വരുമ്പോൾ രാത്രി പത്തു മണിയെങ്കിലും ആവും
പക്ഷെ ഇന്നെന്തോ അയാൾ പതിവിലും താമസിക്കുന്നതിനാൽ അയാളെ കാത്തു ഉമ്മറവാതിലിൽ താടിക്കു കൈകൊടുത്തിരിപ്പാണു ചന്ദ്രിക
പുസ്തകത്തിനു മുന്നിൽ ഉറക്കം തൂങ്ങി അമ്മുവും നമ്മുടെ വായാടിയും ഇരിപ്പുണ്ട് .കാരണം കുട്ടപ്പായിക്കു നിർബദ്ധമാ.,താൻ വരും വരെ മക്കൾ പഠിക്കണമെന്നു
ജോലി നേരത്തേ തീർന്നാലും അയാൾ എവിടെങ്കിലും പതുങ്ങി നിൽക്കും മക്കൾ പഠിക്കുന്നുണ്ടോ എന്നറിയാൻ
ഇടക്കൊരു പെട്ടന്നു വരവും അപ്രതീക്ഷിതമായുണ്ട് .നാമം ചൊല്ലി കഴിഞ്ഞാൽ ഇരുന്നു പഠിച്ചോണം ഇല്ലാച്ചാൽ മുറ്റത്തു നിൽക്കണ പുളിം കൊമ്പിലെ ശിഖരികൾ കുറയും
എന്നാൽ മക്കളുടെ കൈയ്യിലും കാലിലും മുതുകിലും പാടുകൾ കൂടും.
കടപ്പാടു കൊണ്ടവർ കിടക്കാറില്ല .ആ..പതിവിന്നും.കാത്തിരുന്നു മടുത്ത ചന്ദ്രിക മക്കളോടു കേറിക്കിടക്കാൻ പറഞ്ഞു .കതകും ചാരി കുറ്റിയിട്ടു
ഭയത്തോടെയെങ്കിലും ഇത്ര താമസിച്ചതിനാൽ അവർ കേറി കിടന്നു.കിടന്ന കിടപ്പിൽ ചന്ദ്രിക ചെറുതായൊന്നു മയങ്ങി
പുറത്തു പൈപ്പിന്റെ ടാപ്പു തുറന്നു വെള്ളം വീഴുന്ന ശബ്ദം കേട്ടാണവർ ഉണർന്നത് .
ആ,,,വന്നോ" എന്നു ആത്മഗതം ചോദിച്ചു എഴുന്നേറ്റു പോയി കതകു തുറന്നു
അവൾ അയാളെ നോക്കി പക്ഷെ ആരെയും കാണുന്നില്ല.പൈപ്പിൻ ചോട്ടിൽ വെള്ളവും കാണുന്നില്ല
ആ..തോന്നിയതാവും ഒന്നാം തീയതിയല്ലേ ശബളം കിട്ടി കൂട്ടുകാരുമായടിച്ചു കോൺ തെറ്റുന്ന ചില ദിവസങ്ങളിൽ അയാൾ വരാറു കൂടിയില്ല.എന്നവളോർത്തു
ലൈറ്റോഫു ചെയ്തു കതകും ചാരി
അവൾ വന്നു തിരികെ കിടന്നപ്പോൾ വീണ്ടും വെള്ളം വീഴുന്ന ശബ്ദം
അവൾ വീണ്ടുംമെഴുന്നേറ്റു കതകു തുറന്നു .ഇപ്രാവശ്യം വെള്ളം നിലത്തുണ്ട് .പക്ഷെ പൈപ്പു ഒാഫും
അവളാ പൈപ്പിനടുത്തു ചെന്നു അടച്ചിട്ടുണ്ടോന്നു നോക്കി .നല്ല ടൈറ്റായി പൈപ്പടച്ചു തിരികെ കേറുമ്പോൾ പുരയുടെ പുറകിൽ ചിലങ്കയുടെ ശബ്ദം
അവൾക്കുള്ളിലൊരു ഭയം ജനിച്ചു.എനി തെക്കേ മനയിൽ കയറാൻ പറ്റാതെ അലഞ്ഞു നടക്കണ മീരയാണോ..,അവൾ ഒറ്റ ഒാട്ടത്തിനു വീടിനുള്ളിൽ കയറി കതകടച്ചു .
പെട്ടന്നാണു കരണ്ടു പോയത് .കുട്ടികൾ കിടക്കുന്ന മുറിയുടെ അടുത്താരോ ഒരാൾ അവളൊന്നു ഞെട്ടി "ഇനി വല്ല കള്ളൻമാരും മാണോ "
അവളൊച്ചയുണ്ടാക്കാതെ പതുങ്ങി അയാൾക്കരികിലെത്തി
പുറകീന്നു പിടിക്കാൻ ആഞ്ഞ അവർ അതു കണ്ടു ഞെട്ടി വിറച്ചു ."അയാളുടെ പിന്നിലുമൊരു തല അതു തന്നെ നോക്കി ചിരിക്കണു
പെട്ടന്നു കരണ്ടു വന്നു .പക്ഷെ അയാളെ കാണുന്നും ഇല്ല അവർ മുറിയിലാകെ അയാളെ പരതിനോക്കി
ഇല്ല അങ്ങനൊരാൾ അവിടില്ല അവളുടെ ഞെഞ്ചിനുള്ളിൽ പടപടേന്നു ഇടിച്ചു തുടങ്ങിയിരുന്നു.ശരീരം തളരുന്ന പോലൊരു തോന്നൽ .വെളിച്ചം വന്ന ആശ്വാസത്തിൽ തളർന്നു നിലത്തേക്കിരുന്ന ചന്ദ്രിക പെട്ടന്നു കരണ്ടു വീണ്ടും പോയപ്പോൾ ഒന്നു ഞെട്ടി ഈശ്വരാ എന്താ ഇതു..
ആരോ അവരെ ഞോണ്ടി വിളിക്കുന്നു
"അതേ"എന്നെയാണോ നോക്കുന്നതു ആ ശബ്ദം കേട്ടു തിരിഞ്ഞുാനോക്കിയ അവൾ അലറി വിളിച്ചു
"അയ്യോ ., അമ്മേ ദേവി കാക്കണേ..
പെട്ടന്നു കറുത്ത നീളമുള്ള വിചിത്ര രൂപം ഒരു ചാട്ടം നേരെ കതകിൽ പറ്റിപ്പിടിച്ചിരിക്കുന്നു .അതിന്റെ മുടികൾ നീണ്ടു തനിക്കരികിലേക്കു വരുന്നതു ഇരുണ്ട വെളിച്ചത്തിലവർ കണ്ടു
അതു കണ്ടതും അവരുടെ ബോധം നഷ്ടമായി താഴെ തറയിലേക്കവർ കിടന്നു
എന്താ അമ്മേ പുറത്തെരു ശബ്ദം "ഒച്ച കേട്ടുണർന്ന മീനു വിളിച്ചു ചോദിച്ചു .മറുപടിയൊന്നും കേൾക്കാതായപ്പോൾ അവൾ വാതിൽ തുറന്നു ഹാളിലേക്കു വന്നു
തുറന്നു കിടക്കണ ജനലഴികളിലൂടെ ശക്തമായ കാറ്റു വീശുന്നതവൾ അറിഞ്ഞു
നിലാവിന്റെ നീലിമയിലൊരു സ്ത്രീരൂപം മിന്നി മറഞ്ഞോ.അവൾക്കൊരു തോന്നൽ .അവൾ ജനലരികിലേക്കു നടന്നു
മുടിയഴിച്ചിട്ടു സുന്ദരിയായൊരു സ്ത്രീ അവൾ പെട്ടെന്നു മീനുവിനെ തിരിഞ്ഞു നോക്കി
അവളുടെ കണ്ണുകൾ അത്രയകലെയാണങ്കിലും ചുവന്നിരിക്കുന്നതായി അവൾക്കു തോന്നി.അവളുടെ നടവഴകളിൽ എന്തെന്നില്ലാത്ത ചുവപ്പു നിറം വെളുത്ത സാരിയിൽ അവളെ കാണാൻ നല്ല ഭംഗി.അപ്പോഴാണവൾ ശ്രദ്ധിച്ചത് കണ്ണുകളിലൂടെ രക്തമല്ലേ ഉഴികിയിറങ്ങുന്നതവളുടെ മുഖത്തു."ദൈവമേ പ്രേതമായിരിക്കുമോ.." ഉള്ളെന്നു ഞടുങ്ങി
ആരോ തന്നെ പിന്നിൽ നിന്നും ഞോണ്ടി വിളിക്കും പോലവൾക്കുതോന്നി
തിരിഞ്ഞു നോക്കിയ അവളോടായി മുന്നിൽ കണ്ട സ്ത്രീ രൂപം
"
എന്നെയാണേ.ാ.,,,,അന്യേഷിക്കുന്നത് "
അവൾ തിരിഞ്ഞു നോക്കി പുറത്തു കണ്ട രൂപമവിടെയില്ല " ഉള്ളെന്നു കാളി.
അവൾ തിരിഞ്ഞു നോക്കി .തന്റെ അരികിൽ കണ്ട രൂപവും ഇല്ല .ഉച്ചത്തിലവൾ കരഞ്ഞു
അമ്മേ.,,അമ്മേ..,എവിടയാ.,,എനിക്കു പേടിയാവണു.,
ആവിളി ആരും കേട്ടില്ലന്നവൾക്കു തോന്നി.അവൾ തന്റെ മുറിക്കുള്ളിലേക്കോടി.
പുതപ്പു വലിച്ചു തലവഴി മൂടി പോടിയോടെ ഈശ്വരനാമങ്ങൾ ഉരുവിടാൻ തുടങ്ങി.പിന്നേയും വെളിയിൽ എന്തൊക്കെയോ ഒച്ചകൾ കേൾക്കാൻ തുടങ്ങി അവൾ കാതുകൾ പൊത്തിയടച്ചു കിടന്നു.
ഇതൊന്നുമറിയാതവളുടെ അനുജത്തി വായാടി ബോധമില്ലാതെ കിടന്നുറങ്ങുകയായിരുന്നു.
*************************************
കുട്ടപ്പായി നേരം വെളുത്താണു വീട്ടിലേക്കു കയറിവന്നത് .
വീടാകെ അലോങ്കോലമായി കിടക്കുന്നതു കണ്ട അയാൾക്കു ദേഷ്യമേറി .അയാൾ ഉച്ചത്തിൽ വിളിച്ചു
"എടി ചന്ദ്രികേ...എന്തോന്നാടിയിത് .,നിനക്കൊക്കെ എന്താ മലമറിക്കണ പണിയിവിടെ.ചൂലെടുത്തു മുറ്റംമെന്നടിച്ചാൽ നിന്റെയൊക്കെ...,ആ...എന്നേ കൊണ്ടൊന്നും പറയിക്കണ്ട.."
മറുപടിയൊന്നും കേൾക്കാതായപ്പോൾ ഉള്ളിലായാൾക്കൊരു ഭയം എന്തെങ്കിലും അരുതായ്കകൾ തനിക്കു കഴിഞ്ഞ രാത്രിയിൽ ഉണ്ടായ പോലെ ഇവർക്കും ഉണ്ടായി കാണുമോ.?
അയാൾ കഴിഞ്ഞ രാത്രിയിൽ നടന്ന കാര്യങ്ങളോർത്തു----
"കൂട്ടുകാരുമൊത്തു ചെറിയ പാർട്ടിയും കഴിഞ്ഞു തന്റെ ബൈക്കിൽ പന്ത്രണ്ടരയോടടുത്തു സമയം ആയപ്പോളാവണം വീട്ടിലേക്കു മടങ്ങിയത്
വേഗത്തിൽ മടങ്ങി വരും വഴിയാരോ ഒരാൾ റോഡരുകിൽ നിന്നു ഉച്ചത്തിൽ ചീത്ത വിളിച്ചതും ദേഷ്യത്താൽ വണ്ടി നിർത്തി ചേദിക്കാമെന്നും കരുതി അത്ര അസഹനീയമായ തെറിയാണയാൾ വിളിച്ചത് .അതും പോരാഞ്ഞു നിന്റെ അമ്മക്കു വായുഗുളിക വാങ്ങാൻ പോവാണോടാ.,നായേ..,
എന്നൂടി കേട്ടപ്പോൾ ചൊറിഞ്ഞു വന്നു .വണ്ടി നിർത്തി രണ്ടണ്ണം പറയാം എന്നു കരുതി നോക്കി
ആളവിടില്ല കുറേ ദൂരം നടന്നു നോക്കി ഒരിലയനക്കം പോലും കാണാനില്ല
വണ്ടിയിൽ വന്നിരുന്നു .കിക്കറടിച്ചു വണ്ടി സ്റ്റാർട്ടു ചെയ്യാൻ നോക്കിയപ്പോൾ കാലിലൂടെ ഇഴഞ്ഞൊരു പാമ്പു മുകളിലേക്കു കയറി വരുന്നു.ഭയത്താൽ കാൽ കുടഞ്ഞു പാമ്പില്ല .ആ...തെറിച്ചു പോയി കാണും.
വീണ്ടും കിക്കറടിച്ചു ദാ..അതേ പാമ്പ് കാലിൽ പിണഞ്ഞു വീണ്ടും ഭീതിയേറി മനസ്സ് പിടഞ്ഞു ശരീരമാകെ മരവിക്കും പോലെ വീണ്ടും കാൽ കുടഞ്ഞു .പാമ്പില്ല
പുറകിലൊരനക്കം കേട്ട പോലെ ദാ.,തനിക്കരികിലയാൾ
ഉച്ചത്തിൽ താൻ പറഞ്ഞു എടോ..,,,
പറഞ്ഞു മുഴുവിച്ചില്ല .അയാളെ കാണാനില്ല .ദാ..അയാൾ കുറച്ചകലെ ഒാടി അയാളുടെ പുറമേ..
എന്താ.ഇത് താൻ അടുക്കുന്നത്രയും അയാൾ അകന്നു പൊയ്ക്കൊണ്ടിരിക്കുന്നു
ഒടുവിൽ താൻ അയാളാൽ അപായത്തിലാകുമെന്നൊരു തോന്നൽ തിരിച്ചോടി വണ്ടിക്കരികിലെത്തി .ധൃതിയിൽ കീക്കറടിച്ചു വണ്ടി സ്റ്റാർട്ടു ചെയ്തു
പുറകിലൊരാൾ ഇരിക്കും പോലെ ..തിരിഞ്ഞു നോക്കി
"അതേ ഞാനും വരുവാ..കൂടെ ."..ഉള്ളെന്നു കാളി
വണ്ടി അവിടെ ഉപേക്ഷിച്ചോടി...കുറച്ചു നേരം .ഒടുവിൽ വഴിവിളക്കിന്റെ ചുവട്ടലെത്തി.,ആത്മാക്കൾ പ്രകാശത്തേ ഭയക്കും എന്ന ചിന്ത ഉള്ളിലുദിച്ചു.അവിടെ നിന്നു നേരം വെളുപ്പിച്ചു .വെളിച്ചത്തിലെത്തിയ പിന്നെ ആ..രൂപം തനിക്കരികിലെത്താതായപ്പോൾ ഒന്നുറപ്പിച്ചു .ആരുമറിയാതെ ഭട്ടതിരിയെ കാണണം
പക്ഷെ ഇവിടെല്ലാർക്കും എന്തു പറ്റി .
വീടിനുള്ളിൽ കയറിയ അയാൾ ഭാര്യയും മക്കളും ഭയന്നു വിറച്ചിരിക്കുന്ന കാഴ്ചയാണു കണ്ടത്
കാര്യം തിരക്കി അറിഞ്ഞു.ഒന്നിച്ചു പോയി ഭട്ടതിരിയെ കാണാൻ തീരുമാനിക്കയും ചെയ്തു
***********************************
അവർ ഭട്ടതിരിയുടെ വാസസ്ഥലത്തെത്തി. കാര്യങ്ങൾ അവതരിപ്പിച്ചു.എല്ലാം കേട്ട ശേഷം അയാളൊന്നു ഇരുത്തി മൂളി
"ഇതവളായിരിക്കും...മീര.,,,ഞാനൊന്നറിയാൻ ശ്രമിച്ച പിടിതരാതവൾ ഒഴിഞ്ഞു മാറി.കഴിഞ്ഞ ദിവസം മഷിയിട്ടു നോക്കി .സുന്തരിയായ അവളുടെ മുഖം തെളിഞ്ഞു .നിമിഷ നേരം കൊണ്ടാരൂപം വികൃതമായി കണ്ടു.അവൾ പ്രതികാര ദാഹിയായി അലയുകയാണു.അവളാരന്നും എന്താണുണ്ടായതെന്നും ആർക്കും വ്യക്തമായറിയില്ല .അതറിയാതെ ഒന്നും ചെയ്യാനാവില്ല താനും രക്ഷകളൊക്കെ താൽക്കാലിക ശാന്തിയെ തരു .
അതു മല്ല എത്ര പേർക്കു രക്ഷ നൽകാൻ എന്നേ കൊണ്ടു സാധിക്കും അവളെ തളക്കണം ഇല്ലാച്ചാൽ നാടിനു തന്നെ ആപത്താ...
-"സ്വാമി അപ്പോൾ ഇതിനൊരു പരിഹാരം " "ചന്ദ്രികയുടെ ചോദ്യംകേട്ടയാൾ മറുപടി പറഞ്ഞു
എന്തിനും ഒരു പരിഹാരമുണ്ട് .അതിനുള്ള വഴ എനിക്കിപ്പോൾ അറിയില്ല അതു തേടി പോകയാണു ഞാൻ

തുടരും

Biju V
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo