ഓഫീസിൽ നിന്നും ഒരുമിച്ചാണ് താമസിക്കുന്ന റൂമിലെത്തിയത്...ഒരു നിശബ്ദത യാത്രയിലും എത്തിച്ചേർന്ന റൂമിലും തങ്ങിനിൽക്കുന്നു..അതിനെ തല്ലിക്കെടുത്തി ഞാൻ ചോദിച്ചു... "എന്തുപ്പറ്റി.. വല്ല ടെൻഷനുമുണ്ടോ??"..സാധാരണ രീതിയിലുള്ള മറുപടി.."ഒന്നുമില്ല"..ഭക്ഷണം കഴിക്കുമ്പോഴും മയങ്ങാൻ കിടന്നപ്പോഴും ആ മൗനം വല്ലാതെ എന്നെ നോവിച്ചു...പതിവുകൾ തെറ്റിയിരിക്കുന്നു..സംസാരിക്കാൻ ഇഷ്ടപ്പെടുന്നയാൾ, അതിലുപരി നല്ലൊരു കേൾവികാരൻ ഉടൻ നിശബ്ദത പാലിക്കുന്നതിന് പിന്നിൽ നിസ്സാരകാരണമല്ലെന്ന് അറിയാം...
ഒരുപാട് നിർബന്ധിച്ചപ്പോൾ തുറന്നു പറഞ്ഞു... "എനിക്ക് നാട്ടിൽ പോകണം.. നമുക്ക് പോവാം ദേവു??.. നല്ലൊരു നാടും വീടും സ്നേഹിക്കാൻ ആളുകളുമുണ്ടായിട്ട് എല്ലാം ഉപേക്ഷിച്ച് അന്യനാട്ടിൽ വന്നുകിടക്കുന്നു.. എന്തൊരു ജീവിതമാണല്ലേ..??"..എല്ലാം കേട്ടിരുന്ന ഞാൻ എന്ത് മറുപടി പറയണമെന്നറിയാതെ വിഷമിച്ചു.. അദ്ദേഹം വീണ്ടും തുടർന്നു.. "അങ്ങനെ ഇട്ടെറിഞ്ഞ് പോവാനും പറ്റില്ലല്ലോലെ... ബാധ്യതകളൊക്കെ എങ്ങനെ തീർക്കാനാണ്..എല്ലാം തീർത്ത് സമാധാനമായി പോകാമെന്ന് കരുതിയാലും അതിനിനിയും കാലങ്ങൾ കാത്തിരിക്കേണ്ടി വരും.."
കേട്ടുമടുത്ത സമാധാനവാക്ക് ഞാൻ ആവർത്തിച്ചു.. "ശരിയാവും".. അല്ലാതെ എന്താണ് ഞാൻ പറയേണ്ടത്??..പ്രവാസം ഒരു നീറുന്ന വേദനയാണ്..അച്ഛനമ്മമാർ ആഗ്രഹിക്കുന്ന സമയത്ത് മക്കളെടുത്തില്ല..നാട്ടിലുള്ള ഭൂരിഭാഗം വീടുകളിലെ മക്കളും പ്രവാസികളാണ്.. "മകൻ അല്ലെങ്കിലും മകൾ എവിടെയെന്ന ചോദ്യത്തിന് അഭിമാനത്തോടെ ഉത്തരം പറയാൻ കഴിയുമെങ്കിലും ആ അച്ഛനമ്മമാരുടെ ഉള്ളിന്റെ ഉള്ളിൽ നെരിപ്പോടാണ്..
ഓരോ ചിന്തകളിൽ മുഴുകി കിടന്നപ്പോൾ മനസ്സ് അസ്വസ്ഥമായി..രണ്ട് വീടുകളിലേക്കും ഫോണെടുത്ത് വിളിച്ചു സംസാരിച്ചു..അച്ഛനമ്മമാരുടെ ശാരീരികാവസ്ഥകൾ മോശമായി തുടങ്ങിയെന്നറിഞ്ഞപ്പോൾ വീണ്ടും ആവലാതിയായി..എന്നിട്ടും അവർ പരാതിപ്പെടുന്നില്ല..പ്രവാസമെന്നത് ആഘോഷിക്കാനല്ല ജീവിക്കാനാണെന്നറിയാവുന്നതുകൊണ്ടാവാം..
ഓരോ ചിന്തകളിൽ മുഴുകി കിടന്നപ്പോൾ മനസ്സ് അസ്വസ്ഥമായി..രണ്ട് വീടുകളിലേക്കും ഫോണെടുത്ത് വിളിച്ചു സംസാരിച്ചു..അച്ഛനമ്മമാരുടെ ശാരീരികാവസ്ഥകൾ മോശമായി തുടങ്ങിയെന്നറിഞ്ഞപ്പോൾ വീണ്ടും ആവലാതിയായി..എന്നിട്ടും അവർ പരാതിപ്പെടുന്നില്ല..പ്രവാസമെന്നത് ആഘോഷിക്കാനല്ല ജീവിക്കാനാണെന്നറിയാവുന്നതുകൊണ്ടാവാം..
ജീവിതം അങ്ങനെയാണ്..സ്നേഹംകൊണ്ട് മുറിവേൽപ്പിക്കുന്ന ഒരുപാട് അനുഭവങ്ങളുടെ പാഠശാല..സുഖദുഃഖങ്ങൾക്കു പുറമേ ഓരോരോ ഓർമ്മകളും നിലനിർത്തും..ജനിച്ച മണ്ണ്, സ്വന്തം വീട്,പല്ലുകൊഴിഞ്ഞ് തുടങ്ങിയ മുത്തശ്ശിമുത്തശ്ശന്മാർ,അച്ഛന്റെ അച്ചടക്കശാഠ്യങ്ങൾ,അമ്മയുടെ രുചിയേറും വിഭവങ്ങൾ,വഴക്കുണ്ടാക്കി സ്നേഹിക്കുവാൻ കൂടെപ്പിറപ്പുകൾ,കുരുത്തക്കേടിനു കൂട്ടുനിൽക്കുന്ന കൂട്ടാളികൾ..അങ്ങനെ അങ്ങനെ എന്തെല്ലാം...
ഇഷ്ടപ്പെടുന്നതിനെ വിട്ട് കഷ്ടപ്പെടാൻ പോയവൻ : പ്രവാസി..
എഴുതിയത്
ദേവു
ദേവു

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക