പ്രിയപ്പെട്ട ഇക്കയറിയുവാൻ..
പടച്ചോന്റെ കൃപകൊണ്ട് എനിക്കും കുട്ട്യോൾക്കുമിവിടെ സുഖം തന്നെ..
നിങ്ങൾക്കുമവിടെ അങ്ങനെ തന്നെയെന്ന് കരുതട്ടെ..
നിങ്ങൾക്കുമവിടെ അങ്ങനെ തന്നെയെന്ന് കരുതട്ടെ..
പിന്നെ ഇക്കയിത്തവണ നാട്ടിലേക്കു വരുമ്പോൾ എല്ലാകൊല്ലത്തേയും പോലെ ടാങ്കും പാൽപൊടിയുമൊന്നും കൊണ്ടുവരേണ്ട..
കുട്ടികൾക്കെല്ലാം പെപ്സിയും സെവൻഅപ്പും മതിയത്രെ..
പിന്നെ വീട്ടില് വരുന്നോർക്കു കലക്കിക്കൊടുക്കാന്നു വെച്ചാൽ ചൂടുകാലത്ത് കിണറ്റിൽ ഒരുതുള്ളി വെള്ളമുണ്ടാവൂല്ല..
ഞാനതു കൊണ്ട് വിരുന്നുകാർക്ക് കൊടുക്കാൻ പാക്കറ്റ് ജ്യൂസു വാങ്ങിവെക്കാറാണിപ്പോ..
അതാവുമ്പോ വെള്ളത്തിനേക്കാൾ കുറഞ്ഞ പൈസക്ക് കിട്ടാനുണ്ട്..
ഉണ്ടാക്കേണ്ട മെനക്കേടുമില്ലാലോ..
അതാവുമ്പോ വെള്ളത്തിനേക്കാൾ കുറഞ്ഞ പൈസക്ക് കിട്ടാനുണ്ട്..
ഉണ്ടാക്കേണ്ട മെനക്കേടുമില്ലാലോ..
പിന്നൊരു കാര്യം പറയാനുള്ളത് ഇത്തവണ വരുമ്പോൾ ഒന്നുരണ്ടു കിലൊ ബീഫ് വേവിച്ചു കൊണ്ടുവരണം..
വരട്ടിയെടുക്കല് ഞാനിവിടുന്നു ചെയ്തോളും..
വരട്ടിയെടുക്കല് ഞാനിവിടുന്നു ചെയ്തോളും..
അപ്പുറത്തെ സെബിയാന്റെ മാപ്പള ലീവിന്‌വരുമ്പോ കൊണ്ടന്നിറ്റു വറുത്ത ബീഫിന്റെ മണം കേട്ടപ്പൊ തുടങ്ങിയതാ കുട്ട്യോളു കരയാൻ..
ഓളന്ന്യാണ് എന്നോടു പറഞ്ഞതു ആടെ നല്ല ബീഫൊക്കെ കിട്ടൂന്നും എത്രവേണമെങ്കിലും വാങ്ങിക്കഴിക്കാന്നും..
ഇവിടിപ്പോ ഇറച്ചി കിട്ടാനേയില്ല..
ഇവിടിപ്പോ ഇറച്ചി കിട്ടാനേയില്ല..
വേണോന്നു വച്ചാലും മുൻകൂട്ടി പൈസകൊടുത്തു ബുക്കുചെയ്യണം..
അയിനൊന്നും ഈട ആരൂല്ലന്നു ഇങ്ങക്കറിയാലോ..
അയിനൊന്നും ഈട ആരൂല്ലന്നു ഇങ്ങക്കറിയാലോ..
എന്റെ മക്കളെ കണ്ണീരു കാണുമ്പോ എനിക്കും സഹിക്കൂല..
അതോണ്ടാ ഇങ്ങളോടിങ്ങനൊക്കെ പറേന്നതു..
അതോണ്ടാ ഇങ്ങളോടിങ്ങനൊക്കെ പറേന്നതു..
കൊണ്ടാരുമ്പോ പുതപ്പിനുള്ളിലെങ്ങാനും ഒളിപ്പിച്ചു കൊണ്ടാന്നാ മതി..
അങ്ങിനാവുമ്പോ ആർക്കും സംശയം തോന്നൂല്ലാ..
സെബിയാന്റെ മാപ്പള അങ്ങനെയാ പോലും കൊണ്ടാന്നേ..
അങ്ങിനാവുമ്പോ ആർക്കും സംശയം തോന്നൂല്ലാ..
സെബിയാന്റെ മാപ്പള അങ്ങനെയാ പോലും കൊണ്ടാന്നേ..
പിന്നെ സെബിയെന്നോട് വേറേം ചില കാര്യങ്ങള് പറഞ്ഞു..
അവിടെ പച്ചക്കറിക്കും മറ്റും നല്ല വിലക്കുറവുണ്ടത്രേ..
വരുന്നയിന്റെ തലേന്നു കുറച്ചതും വാങ്ങിവെച്ചാല് കൊല്ലത്തിലൊരിക്കലെങ്കിലും നല്ല പച്ചക്കറിയും കൂട്ടി ചോറ് കയ്ക്കാലാ..
അവിടെ പച്ചക്കറിക്കും മറ്റും നല്ല വിലക്കുറവുണ്ടത്രേ..
വരുന്നയിന്റെ തലേന്നു കുറച്ചതും വാങ്ങിവെച്ചാല് കൊല്ലത്തിലൊരിക്കലെങ്കിലും നല്ല പച്ചക്കറിയും കൂട്ടി ചോറ് കയ്ക്കാലാ..
പർദ്ദയും കുട്യോക്കുള്ള ഡ്രെസ്സുമൊക്കെ ആടെക്കിട്ടുന്നയിനെക്കാളും നല്ലതു ഈടണ്ട്..
കിട്ടാത്തത് കുടിവെള്ളോം പച്ചക്കറിയും ഇറച്ചിയുമൊക്കെയാ..
അതോണ്ടന്നെ ഇനിയെല്ലാകൊല്ലോം അതൊക്കെ കൊണ്ടന്നാ മതി ഞമ്മക്ക്..
എന്നാപ്പിന്നെ കത്തു ചുരുക്കുന്നു..
അസ്സലാമു അലൈക്കും.
അസ്സലാമു അലൈക്കും.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക