Slider

റോബോട്ട്

0
കൊച്ചി മെട്രോയിലൂടെ യാത്ര ചെയ്യുകയായിരുന്നു ജപ്പാൻകാരനും ചൈനക്കാരനും..
സംസാരമധ്യേ ജപ്പാൻകാരൻ ചൈനക്കാരനോട് അവർ പുതുതായി കണ്ടുപിടിച്ച റോബോട്ടിനെ പറ്റി വിശദീകരിക്കാൻ തുടങ്ങി..
"അലക്കുക ഇസ്തിരിയിടുക പാചകം ചെയ്യുക എന്നുവേണ്ട ഒരുവീട്ടിലെ എല്ലാ ജോലിയും വളരെ വൃത്തിയായി ചെയ്യുന്ന റോബോട്ടിനു വെറും മൂവ്വായിരത്തഞ്ഞൂറു ഡോളർ മാത്രമെ വിലവരുന്നുള്ളൂ.."
ജപ്പാൻകാരൻ പറഞ്ഞു നിർത്തി..
എന്നിട്ടാ റോബോട്ടിന്റെ മാതൃകയെടുത്തു കാണിച്ചു കൊടുത്തു..
"ഹൊ ഇതാണോ വലിയ കാര്യം.."
ചൈനക്കാരന് ജപ്പാനിയുടെ അഹങ്കാരമത്രക്കങ്ങട് പിടിച്ചില്ല...
"ഇതേ ജോലികൾ ചെയ്യുന്ന റോബോട്ട് ഞങ്ങൾ നിർമ്മിച്ചു കൊടുക്കുന്നതു വെറും ആയിരം ഡോളറിനാണ്.."
എന്നുംപറഞ്ഞു ബാഗിൽ നിന്നൊരു കുഞ്ഞൻറോബോട്ടിനെ പുറത്തേക്കെടുത്തു..
"ഒന്നു നിർത്തിനെടാ പഹയന്മാരെ..
കുറേനേരായി രണ്ടുംകൂടി ചെലക്കാൻ തുടങ്ങീട്ടു.."
ശബ്ദം കേട്ട് ജപ്പാനിയും ചൈനീസും തിരിഞ്ഞു നോക്കിയപ്പൊൾ ഒരു മലയാളി..
അവർ പുച്ഛത്തോടെ മലയാളിയെ നോക്കി ചിരിച്ചു..
മലയാളിയുണ്ടോ വിടുന്നു..
"നിങ്ങളീപ്പറഞ്ഞ സാധനത്തെക്കാളും മുന്ത്യത് ഞമ്മൾടെ അടുത്തുണ്ട്..
നേരംവെളുക്കുന്ന തൊട്ടു രാത്രിവരെ സകലപ്പണിയും ചെയ്യും..
മാത്രല്ല അയിനെ സ്വന്താക്കാൻ മാണ്ടീട്ടു അഞ്ചിന്റെ നയാപൈസ ചിലവില്ലാന്നു മാത്രല്ല ലക്ഷങ്ങൾ ഇങ്ങോട്ടു കിട്ടേം ചെയ്യും.."
എന്നുംപറഞ്ഞോണ്ടു പേഴ്‌സിലുണ്ടായിരുന്ന കെട്ട്യോളുടെ ഫോട്ടൊ കാണിച്ചു കൊടുത്തു..
അല്ലപിന്നെ മലയാളികളോടാ അവന്മാരുടെ കളി!
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo