മഞ്ജുവിന്റെ ഓർമ്മക്ക്
മോൾടെ കരച്ചിൽ കേട്ടാണു നന്ദൻ ഉണർന്നത്.അലാറം പോലും വെക്കാതെ കൃത്യസമയത്ത് ഉണരുന്ന അവളുടെ കഴ്‌വിൽ അവനു അത്ഭുതം തോന്നാറുണ്ട്.കിടന്ന കിടപ്പിൽ തന്നെ അവളെ വാരി എടുത്ത് നെഞ്ചിൽ കിടത്തി നെറ്റിയിലൊരുമ്മ കൊടുത്തിട്ട് മെല്ലെ പുറത്ത് തട്ടി,എന്നും അപ്പയുടെ ആ തലോടൽ ശീലമായി അവൾക്ക്.
നെഞ്ചിൻ ചൂടിലവൾ ഉറങ്ങുമ്പോൾ നന്ദൻ ഓർമ്മയുടെ തേരിൽ പിറകിലേക്ക് പോവുകയായിരുന്നു.
മോളെ തനിക്കേകി
ആശുപത്രികിടക്കയിൽ നിന്ന് യാത്രയായ ദിവ്യയുടെ ഓർമ്മകൾ മനസ്സിനെ വല്ലാതെ കുത്തിനോവിക്കുന്നു.
അമ്മയെ കൊന്ന് കൊണ്ട് വന്നവൾ എന്ന് പേരു മോളെ പലരും ഒളിഞ്ഞും തെളിഞ്ഞും വിളിക്കുന്നത് അറിഞ്ഞത് കൊണ്ടാണു നന്ദൻ ടൗണിൽ ഫ്ലാ റ്റെടുത്ത് താമസം മാറിയത്
അമ്മയുടെ കുറവ്
അറിയിക്കാതെ തന്നെ വളർത്തുന്നുവെങ്കിലും ഉള്ളിൽ പേടിയാണു.
വളർന്ന് വരുന്നത് പെൺകുട്ടിയാണു അമ്മയോട് മാത്രം പലതും പങ്കുവെക്കാനുള്ള സാഹചര്യത്തിലേക്ക് ഇവൾ വലുതാവുമ്പോ ഞാൻ എന്ത് ചെയ്യും എന്ന ചിന്ത അവന്റെ മനസ്സിനെ വല്ലാതെ അലട്ടിയിൂന്നു.
വരുന്നിടത്ത് വെച്ച് കാണാം എന്ന ചിന്തയുമായ് മുന്നോട്ട് പോകുമ്പോഴും വളർത്തമ്മയായ് ഒരാളെ ജീവിതത്തിലേക്ക് കൂട്ടിക്കൂടേ എന്ന് പലരുടേയും ചോദ്യങ്ങൾക്ക് മ്ങൾക്ക് മുന്നിൽ തളർന്നു പോകുന്നു.

ഒരാശ്വാസത്തിനാണു മോളെ ഉറക്കിയതിനു ശേഷം രണ്ടു പെഗ്ഗ് കഴിച്ച് കിടക്കുന്നത്.
പക്ഷേ ഇന്ന് കുറച്ചധികം കഴിച്ചു
അതിനുള്ള കാരണം മോളുടെ വാശിയായിരുന്നു
പ്ലേ സ്കൂളിൽ കൂട്ടാൻ വരുന്നവരിൽ അമ്മമാരും ഉണ്ടായിരുന്നു അതിൽ ഒരമ്മ മോൾടെ അമ്മയെവിടെയാ കണ്ടിട്ടേ ഇല്ലല്ലോ എന്ന ഒരു ചോദ്യം ചോദിച്ചു.
വീട്ടിലെത്തിയപ്പോ തുടങ്ങിയതാണു
ഇനിച്ച് അമ്മേനെ കാണണം അപ്പ പറ ഇന്റമ്മ ഏട്യാ പോയത് ?
മോളെ ഇഷ്ടല്യായ്ട്ട് പോയതാ ?
എന്നീ ചോദ്യങ്ങൾക്ക് മുന്നിൽ തളർന്നിരുന്നു പോയി.
ആ സങ്കടത്തിൽ രണ്ടെണ്ണം അധികം സേവിച്ച് മൊബെയിലും കൈയിൽ പിടിച്ച് ഫെയ്സ്ബുക്ക് നോക്കുമ്പോഴാണു ആ കാഴ്ച്ചയിൽ കണ്ണുടക്കിയത്.
മദ്യലഹരിയിൽ ആയത് കൊണ്ട് കണ്ണു തിരുമ്മി നന്ദൻ ഒരിക്കൽ കൂടി മൊബെയിലിലേക്ക് നോക്കി.അതെ അവൾ തന്നെ കലാലയ ജീവിതത്തിൽ വിപ്ലവാത്മക പ്രണയത്തിനു തുടക്കം കുറിച്ച അവന്റെ സ്വന്തം
മഞ്ജു.
അവൾ ഇപ്പോൾ എഴുത്തിന്റെ ലോകത്താണെന്നറിഞ്ഞതിൽ സന്തോഷം.
എന്തോ അവാർഡ് വാങ്ങുന്നതിന്റെ ഫോട്ടോ ആണെന്ന് മാത്രം മനസ്സിലായി,പ്രിയ കഥാകാരിക്ക് ആശംസകൾ എന്ന തലക്കെട്ടിലേക്ക് നോക്കികൊണ്ട് അവൻ ഭൂതകാലത്തിലേക്ക് ഓർമ്മകളെ പായിച്ചു.

സ്വാശ്രയ നയത്തിനെതിരേ സമരം കൊടുമ്പിരി കൊണ്ട സമയം.
എത്ര പറഞ്ഞിട്ടും മഞ്ജു വിടുന്ന മട്ടില്ല,
സമരത്തിൽ പങ്കെടുത്തേ അടങ്ങൂ എന്ന് വാശി ലാത്തിയും ഗ്രനേഡും ഒക്കെ ഉണ്ടെന്ന് പറഞ്ഞിട്ടും അവൾക്കൊരു കൂസലുമില്ല.എന്റെ നന്ദേട്ടൻ ഉള്ളപ്പോ ഞാനാരെ പേടിക്കാനാ എന്ന സ്ഥിരം പല്ലവിയാൽ അവൾ മറ്റുള്ളവരെ നിശബ്ദരാക്കി.
വിദ്യാർത്ഥികളെ തല്ലിചതച്ച നടപടിയിൽ പ്രതിഷേധിച്ച് പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് ഇരമ്പിചെന്നു.
സമരത്തിന്റെ രൂപവും ഭാവവും രൗദ്രമാണെന്ന് ഉയർന്ന് പൊങ്ങുന്ന ഓരോ മുഷ്ടിയും അലറി വിളിക്കൂന്ന കണ്ഠങ്ങളും വിളിച്ചു പറയുന്നുണ്ടായിരുന്നു.
ജലപീരങ്കി ചീറ്റി കൊണ്ട് ജാഥയെ വരവേറ്റ പോലീസ് ഗ്രനേഡും ടിയർ ഗ്യാസ് ഷെല്ലും തലങ്ങും വിലങ്ങും എറിഞ്ഞു.
പ്രതിരോധത്തിനായ് കൂട്ടത്തിലെ ചില സഖാക്കൾ കൈയിൽ കിട്ടുന്നതെല്ലാം എടുത്ത് എറിഞ്ഞു.

പുകയൊന്നടങ്ങിയപ്പോ കണ്ട കാഴ്ച്ച അതിഭീകരമായിരുന്നു.
നെറ്റിയും തലയും പൊട്ടി ചോര ഒലിപ്പിച്ചു വീണു കിടക്കുന്ന സഖാക്കൾക്കിടയിൽ മഞ്ജുവും ഉണ്ടായിരുന്നു.
ആ വിഷയം വീട്ടിലറിഞ്ഞതൊടെ സജീവ രാഷ്ട്രീയം അവൾക്ക് നിർത്തേണ്ടി വന്നു.
ഹോസ്റ്റലിൽ നിന്ന് പേരു വെട്ടി കോളേജിനടുത്തുള്ള അമ്മയുടെ അകന്ന ബന്ദുവിന്റെ വീട്ടിലേക്ക് മാറ്റി താമസിപ്പിക്കുകയും ചെയ്തു.

ഇതൊരു കാരണമാക്കി മാറ്റി നന്ദനിൽ നിന്ന് അവളെ അകറ്റുക എന്നതായിരുന്നു ലക്ഷ്യം.
വിവാഹം കഴിച്ച് ഒപ്പം കൂട്ടുമെന്ന് പറഞ്ഞപ്പോ അവളുടേ അച്ഛൻ പറഞ്ഞ വാക്ക് ഇന്നും നന്ദൻ മറന്നിട്ടില്ല.
"നിനക്ക് അഷ്ടിക്ക് വകയില്യാത്ത ഈ ചെറുമനെയാണോ കിട്ട്യേത് നമ്മുടെ സമുദായം അറിഞ്ഞാ ന്താവും സ്ഥിതീന്ന് കുട്ടിക്ക് വല്ല നിശ്ചയോം ണ്ടോ "

രജിസ്റ്റർ വിയാഹം കഴിക്കാം എന്ന് ഉറപ്പിച്ചിരിക്കുന്ന സമയത്താണു മുൻപെങ്ങോ നടന്ന ഒരു സമരത്തിന്റെ
സമൻസ് കേസായി വന്നത്
റിമാൻഡിലായാൽ ഇതു വരെ പ്ലാൻ ചെയ്തതെല്ലാം വെറുതെയാവും.
അതു പോലെ തന്നെ സംഭവിച്ചു രണ്ട് മാസത്തെ തടവിനു ശിക്ഷ വിധിച്ചു.

എല്ലാം ശരിയാകുമെന്ന് അവളുടെ കൈയിൽ പിടിച്ച് പറഞ്ഞു കൊണ്ട് പോലീസ് ജീപ്പിലേക്ക് കയറുമ്പോഴും മനസ്സ് നിറയെ ഒന്നിച്ച് ജീവിക്കുന്നതിനെ കുറിച്ചുള്ള സ്വപ്നങ്ങളായിരുന്നു.
ആ ചിന്തയിലെപ്പൊഴോ ഉറങ്ങിപോയതറിഞ്ഞില്ല,
ആ ചിന്തയിലെപ്പൊഴോ ഉറങ്ങിപോയതറിഞ്ഞില്ല,
പതിവു പോലെ മോൾ ഇന്നും വിളിച്ചുണർത്തി,ഇന്നലത്തെ കരച്ചിലിന്റെ ക്ഷീണമുണ്ടെങ്കിലും അതൊന്നും മുഖത്ത് കാണാനില്ല.
ഇനിയുമെത്ര നാൾ ദൂരെ ഒരിടത്ത് പോയ അമ്മ വരുമെന്ന് പറഞ്ഞ് കബളിപ്പിക്കും എന്നോർത്ത് കിടന്നെങ്കിലും തലയിലും മുഖത്തും മസാജ് ചെയ്തുകൊണ്ട് ആര്യകുട്ടി കലാപരിപാടി തുടങ്ങിയതിനാൽ എണീറ്റു നേരെ അടുക്കളയിലേക്കോടി.എല്ലാം താറുമാറായ് കിടക്കുകയാണു
പാത്രങ്ങളിലെല്ലാം ഉറുമ്പരിച്ച് തുടങ്ങിയിരുന്നു.
എല്ലാം വേഗം ഒതുക്കി വെച്ച് അത്യാവശ്യം വേണ്ട സാധനങ്ങൾ വാങ്ങാൻ ഇറങ്ങി.
എല്ലാം യാന്ത്രികമായ് നടക്കുന്നത് പോലെയാണവനു തോന്നിയത്.
ഇന്നലെ കണ്ട കാഴ്ച്ചകൾ സത്യമായിരുന്നോ എന്ന് വിശ്വസിക്കാൻ സാധിച്ചില്ല.
കൊന്നാലും അറുത്ത് മാറ്റപ്പെടില്ല എന്നെല്ലാരും
വിളിച്ച ആ ബന്ധം ഇല്ലാതായത് എത്ര പെട്ടെന്ന് ആണെന്ന് ഓർക്കുമ്പോൾ വെറുപ്പ് തോന്നും എങ്കിലും ആ സാഹചര്യത്തിൽ അതല്ലാതെ അവൾക്ക് മുന്നിൽ വേറെ വഴിയില്ലായിരുന്നു.

നന്ദൻ സാറേ കൂയ് ഇതെന്താ സ്വപ്നം കണ്ട് നടക്കാ ???
മീൻ കാരൻ സിദ്ധിക്കിന്റെ വിളി കേട്ടാണു നന്ദൻ പകൽക്കിനാവിൽ നിന്നുണർന്നത്.
ഏയ് അങ്ങിനൊന്നുമില്ലടോ ഇന്ന് ലീവായപ്പോ ഇറങ്ങിയതാ എല്ലാം മെല്ലെ ചെയ്താ മതിയല്ലോ വൈകുന്നേരം വരെ സമയം ണ്ടല്ലോ

ങക്ക് ഒരു പെണ്ൺ കെട്ടിക്കൂടെ ന്ന് കുട്ടീനെ നോക്കാനും സ്കൂളിൽ കൊണ്ടാക്കാനും ഒരാൾ ണ്ടായാൽ ന്താ കുഴപ്പം എന്ന മീൻ കാരന്റെ ചോദ്യത്തിനു മറുപടിയൊന്നും പറയാതെ ഒരു ചിരിയും ചിരിച്ച് മീൻ വാങ്ങി നന്ദൻ മുന്നോട്ട് നടന്നു.
വീട്ടിലെത്തി ഭക്ഷണമെല്ലാം തയ്യാറാക്കി മോളുടെ കൂടെ ഇരുന്ന് കഴിച്ചതിനു ശേഷം ടി വിക്ക് മുന്നിൽ ചടഞ്ഞിരുന്നു.
എന്തോ പരിപാടികൾ ഒന്നും രസിക്കുന്നില്ല മൊബെയിലെടുത്ത് ഇന്നലെ കണ്ട പോസ്റ്റ് ഒന്നൂടെ നോക്കി.
എഴുത്തുലോകം എന്ന പേരുള്ള ഫെയ്സ്ബുക്ക് പേജിൽ വന്ന വാർത്തയാണു കണ്ടത് എന്ന് മനസ്സിലായി,
എത്ര അടക്കിപിടിച്ചിട്ടും ഓർമ്മകളുടെ മലവെള്ള പാച്ചിലിനെ തടുക്കാനാവുന്നില്ല

മുൻപ് എന്നോ കുറിച്ച് വെച്ച് എഫ് ബി യിൽ പോസ്റ്റ് ചെയ്ത ചില വരികൾ അപ്പോൾ ഓർമ്മ വന്നു,
കടന്നു പോയ വഴികളും
മറവിയുടെ മാറാലയാൽ മൂടിയ ഓർമ്മകളും
എന്നും കൊതിച്ചിരുന്ന
എന്നാൽ കാണാൻ സാധിക്കാതെ
പോയ കാഴ്ച്ചകളും
എന്നും മനസ്സിന്റെ വിങ്ങലാണു
കടന്നു പോയ വഴികളും
മറവിയുടെ മാറാലയാൽ മൂടിയ ഓർമ്മകളും
എന്നും കൊതിച്ചിരുന്ന
എന്നാൽ കാണാൻ സാധിക്കാതെ
പോയ കാഴ്ച്ചകളും
എന്നും മനസ്സിന്റെ വിങ്ങലാണു
മറവി അനുഗ്രഹമായെങ്കിൽ എന്ന് കൊതിച്ച് പോകുന്ന ചില സന്ദർഭങ്ങൾ ജീവിതത്തിൽ വരുന്നത് വല്ലാത്ത ഒരവസ്ഥയാ.
വാക്കുകൾക്ക് അതീതമാണത്,
എങ്കിലും അവളെ കാണാൻ മനസ്സ് കൊതിച്ചില്ല എന്ന് പറഞ്ഞാൽ അത് കള്ളമായിപോവും,
ആ ഫെയ്സ്ബുക്ക് പേജിൽ അംഗമായി അവളുടെ എഴുത്തുകളും കവിതകളും ഒക്കെ ശ്രദ്ധിക്കാൻ തുടങ്ങി,
ഒരു ദിവസം ധൈര്യം സംഭരിച്ച് ഫ്രണ്ട് റിക്വസ്റ്റ് അയച്ചു.ഒന്നു രണ്ടു ദിവസത്തേക്ക് മറുപടി ഒന്നും കാണാതായപ്പോൾ ഒരുപാട് റിക്വസ്റ്റുകൾക്കിടയിൽ മുങ്ങിപ്പോവാൻ വേണ്ടി അത് അയച്ച തൻറ്റെ വിഡ്ഡിത്തത്തെ കുറിച്ചോർത്ത്
അവനു സ്വയം പുച്ഛം തോന്നി.
പക്ഷേ അന്ന് അവന്റെ പ്രതീക്ഷകൾക്ക് ചിറകു വിരിയുകയായിരുന്നു.
റിക്വസ്റ്റ് സ്വീകരിച്ചതിനോടൊപ്പം മെസ്സെഞ്ജറിൽ മെസ്സേജും വന്നിട്ടുണ്ട്.

"എന്നെ മറക്കാതെ പോയതിനു നന്ദിയുണ്ട്," എന്നായിരുന്നു ആ മെസ്സേജ്
പിന്നീടുള്ള ദിവസങ്ങളിൽ മോളുടെ എല്ലാ കാര്യങ്ങളും ചെയ്തു തീർത്ത് കുറച്ച് സമയം ചാറ്റിങ്ങിനായ് മാറ്റിവെച്ചു.
പലതും ചർച്ച ചെയ്തു അതിൽ രാഷ്ട്രീയവും സിനിമയും കലയും എല്ലാം കയറിവന്നു.
എങ്കിലും ഒരിക്കൽ പോലും അവൾ ഭൂതകാലം ചികഞ്ഞെടുക്കാൻ ശ്രമിച്ചില്ല.
നന്ദൻ തന്നെ അതിനും തുടക്കമിട്ടു.

നിനക്ക് ഓർമ്മയുണ്ടോ ജയിലിൽ നിന്ന് ഞാൻ ഇറങ്ങിയ അന്ന് നിന്റെ അച്ഛൻ നിന്റെ ടി സി വാങ്ങാൻ വന്ന വരവ്,
ഉം എന്ന ഒരു മൂളൽ മാത്രമാണു അവൾ മറുപടിയായ് തന്നത്.
അതോടൊപ്പം നെറ്റ് ഓഫാക്കി ചാറ്റിങ്ങും നിർത്തി.
പക്ഷേ നന്ദനു ആ ദിവസത്തെ കുറിച്ച് ഓർക്കാതിരിക്കാനായില്ല.

ജയിൽ നിന്നിറങ്ങി സ്വീകരണം ഏറ്റുവാങ്ങി കോളേജിലേക്ക് കയറുമ്പോഴാണു മഹേഷ് ഓടിവന്നത് എടാ നീയറിഞ്ഞില്ലേ മഞ്ജു അതാ അവിടെ നിന്ന് കരയുന്നു,അവൾടെ അച്ഛനും ചെറിയച്ഛന്മാരും ഇന്നു
വരുന്നുണ്ട് ടി സി വാങ്ങീട്ടേ പോകൂ ………
വരുന്നുണ്ട് ടി സി വാങ്ങീട്ടേ പോകൂ ………
ഒരുപാട് യുവമിഥുനങ്ങളുടെ പ്രണയത്തിനും വിരഹത്തിനും മൂകസാക്ഷിയായ് നിന്ന ഗുൽമോഹർ മരത്തിന്റെ ചുവട്ടിൽ അവളെന്നെ കാത്ത് നിൽപ്പുണ്ടായിരുന്നു.
എന്നെ കണ്ടതും മാറത്തലച്ച് വീണുകൊണ്ട് ഏങ്ങി കരഞ്ഞു.
തികട്ടി വന്ന തേങ്ങലുകളിൽ പല വാക്കുകളും മുറിഞ്ഞു പോയെങ്കിലും അവൾ പറഞ്ഞൊപ്പിച്ചു.
നിക്ക്യെന്റെ നന്ദേട്ടനെ മറക്കാൻ പറ്റൂല പക്ഷേ ഞാൻ കൂടെ വന്നാൽ ഏട്ടനെ കൊന്നിട്ടാണെങ്കിലും അച്ഛൻ എന്നെ കൊണ്ടുപോവും.
എന്താ ചെയ്യാ നമ്മൾ ????
ആ ചോദ്യത്തിനു മുന്നിൽ പകച്ച് നിന്നുപോയ് .
അൽപനേരം കഴിഞ്ഞ് നന്ദൻ പറഞ്ഞു ഒരുമിക്കാൻ വിധിച്ചിട്ടില്ലെന്ന് പറഞ്ഞ് നിന്നെ തള്ളികളയുകയല്ല കൂടെകൂട്ടിയാൽ ജീവൻ പോകുമെന്ന ഭയവുമില്ല.
ജീവിതം മെച്ചപെടുന്നതു വരെ കാത്തിരിക്കാൻ പറഞ്ഞാൽ നിനക്ക് സാധിക്കും എങ്കിലും എത്ര നാൾ നീ വീട്ടുകാരെ ധിക്കരിക്കും.ഇതുവരെയുള്ള നല്ല ഓർമ്മകൾ മതി ഈ ജീവിതകാലം മുഴുവൻ നമുക്ക് ഓർക്കാൻ,
ഒന്നും പറയാതെ കണ്ണിൽ നിന്നും ധാരയായൊഴുകുന്ന മിഴിനീരിനെ സാക്ഷിയാക്കി ഞങ്ങൾ പിരിഞ്ഞു
എല്ലാത്തിനും സാക്ഷിയായ ഗുൽമോഹർ മരം പൂക്കൾ കൊഴിച്ചുകൊണ്ടിരുന്നു

ഒരു കൂടിച്ചേരലിനു വേണ്ടി ഇരുവരും കൊതിച്ചിരുന്നുവെങ്കിലും തുറന്ന് പറയാൻ ധൈര്യം വന്നില്ല.
ചാറ്റിംഗ് തുടർന്നുകൊണ്ടേയിരുന്നു,
അമ്മാവൻ നിർബന്ദിച്ച് മകളെ കൊണ്ട് വിവാഹം കഴിപ്പിച്ചതും മോൾ ജനിച്ചതും ദിവ്യ മരിച്ച് പോയതുമെല്ലാം ചാറ്റിങ്ങിലൂടെ അവളെ അറിയിച്ചു.
പക്ഷെ അവൾ മാത്രം ഒന്നും തുറന്നു പറഞ്ഞില്ല,ജീവിതത്തിൽ വന്ന മാറ്റങ്ങളൊന്നും തന്നെ പറഞ്ഞില്ല.

ഒന്ന് കണ്ടൂടെ എന്ന അവനൊരു ദിവസം ചോദിച്ചു.
അനുകൂലമായൊരു മറുപടി വരണേ എന്ന് കൊതിച്ചു.
കുറച്ച് വൈകിയാണെങ്കിലും അവൾ സമ്മതിച്ചു.

പിറ്റേന്ന് മോളെ പ്ലേ സ്കൂളിലാക്കി ഓഫീസിൽ ലീവ് പറഞ്ഞ് നന്ദൻ അവൾ പറഞ്ഞ സ്ഥലത്തെത്തി,
കോളേജിൽ പഠിക്കുന്ന കാലത്ത് ഒഴിവു സമയത്ത് വന്നിരിക്കാറുള്ള ആ കുന്നിൻ ചെരിവ്.,അവിടെയുള്ള ക്രിസ്ത്യൻ പള്ളി പുതുക്കി പണിതല്ലാതെ വലിയ മാറ്റമൊന്നും വന്നിട്ടില്ല.
എന്തു പറഞ്ഞ് തുടങ്ങണമെന്ന് രണ്ടാൾക്കും അറിയില്ല അവിടെയും നന്ദൻ തന്നെ തുടക്കമിട്ടു.

ഞാൻ എന്റെ എല്ലാ വിശേഷങ്ങളും നിന്നോട് പങ്കുവെച്ച് കഴിഞ്ഞു നീ മാത്രം ഒന്നും പറഞ്ഞില്ല അത്രക്ക് വെറുപ്പാണോ എന്നോട് ?
അതെന്താ നന്ദേട്ടാ അങ്ങിനെ ചോദിച്ചത് എന്നെ കുറിച്ച് അങ്ങിനെയാണൊ കരുതിയത്
പിന്നെ ഞാനെന്തു കരുതണം നിന്റെ നിശബ്ദത വല്ലാതെ വീർപ്പുമുട്ടിക്കുന്നു
അതിനും മറുപടി കുറേ നേരത്തെ മൗനമായിരുന്നു.
നന്ദേട്ടൻ എനിക്ക് മാപ്പ് തരണം എന്ന് പറഞ്ഞു കൊണ്ട് അവൾ സംസാരിച്ചു തുടങ്ങി
എന്തിനു ???
നന്ദൻ ചോദിച്ചു
കള്ളകഥ പറഞ്ഞതിനു
ദുഖം മാത്രം സമ്മാനിച്ചതിനു,
നീ എന്തൊക്കൊയാ മഞ്ജൂ പറയുന്നത് എനിക്കൊന്നും മനസ്സിലാവുന്നില്ല

ഇല്ല നന്ദേട്ടനു മനസ്സിലാവില്ല,
അത്രക്ക് ദുഷ്ടയാണു ഞാൻ
അത്രക്ക് ദുഷ്ടയാണു ഞാൻ
നീ ഒന്നു തെളിച്ചു പറ പ്ലീസ്
ഇത്രക്ക് ഫോർമാലിറ്റി വേണോ നമുക്കിടയിൽ അത്രക്ക് അന്യനാണോ ഞാൻ

അതുകൊണ്ടല്ല നന്ദേട്ടാ ഞാൻ പറയാം എല്ലാം പറയാം
അന്നു പിരിഞ്ഞതും അച്ഛൻ വന്ന് ടി സി വാങ്ങിയതും എല്ലാം ഒരു നാടകമായിരുന്നു,നമ്മുടെ കല്യാണത്തിനു വരെ അച്ഛൻ സമ്മതിച്ചിരുന്നു ഞാനാണു അത് വേണ്ടെന്ന് പറഞ്ഞ് മുടക്കിയത്

നന്ദനാക്കെ തരുത്ത് നിന്ന് പോയ് എന്തിനെന്ന് ചോദിച്ചത് അൽപം ക്ഷോപത്തോടെയായിരുന്നു.
സഹിക്കാനാവിലെന്നറിയാം എങ്കിലും പറയാം എന്ന മുഖവുരയോട് കൂടി
മറുപടി ആയവൾ പറഞ്ഞു
ഒരുമിച്ച് ജീവിച്ചാൽ ബുദ്ധിമുട്ടായേക്കാവുന്ന കുറേ പ്രശ്നങ്ങൾ ഉണ്ടായിരുന്നു.
ഒരിക്കൽ പോലും നന്ദേട്ടനു ഒരു കുട്ടിയെ സമ്മാനിക്കാൻ കഴിയാത്ത വിധത്തിൽ അസുഖബാധിതയായിരുന്നു ഞാൻ ഇല്ലായ്മയിലേക്ക് കൂട്ടായ് വിളിച്ച് ഏട്ടനു ഒരു ഭാരമായ് വന്ന് പാതിവഴിയിൽ ജീവൻ ഉപേക്ഷിച്ച് പോകേണ്ട എന്ന് മാത്രമാണു ഞാൻ അന്ന് ചിന്തിച്ചത്.
എങ്കിലും
ആ ഓർമ്മകളാണു എന്നെ ജീവിപ്പിച്ചത്,പൊരുതാൻ ശക്തി തന്നത്,നന്ദേട്ടൻ സ്നേഹത്തോടെ തഴുകിയിരുന്ന തലമുടികളോരുന്നും മരുന്നിന്റെ ഫലമായ് കൊഴിഞ്ഞു പോകുമ്പോഴും ഞാനെത്ര കരഞ്ഞിട്ടുണ്ടെന്നറിയോ ???

ആ വേദനകളും അനുഭവങ്ങളും ഞാനിന്ന് അക്ഷരങ്ങളിലേക്ക് പകർത്തി അതിനാണു അവാർഡ് കിട്ടിയത്
അവളുടെ കാൽക്കൽ വീണു മാപ്പ് പറയാൻ നന്ദൻ കൊതിച്ചു.
നീയല്ല മാപ്പ് പറയേണ്ടത് ഞാനാ
മനസ്സിലാക്കാതെ പോയത് ഞാനല്ലെ
മനസ്സിലാക്കാതെ പോയത് ഞാനല്ലെ
ഇനിയും വൈകിയിട്ടില്ല ദൂരെ എവിടെയോ ഉള്ള എന്നെങ്കിലും മടങ്ങി വരുമെന്ന് എന്റെ മകൾ കൊതിച്ചിരിക്കുന്ന ആ അമ്മയായ് നീ വരുന്നോ എന്ന് ചോദിക്കുമ്പോൾ ശബ്ദമിടറിയെങ്കിലും നന്ദൻ പറഞ്ഞൊപ്പിച്ചു.
വരാം ……………
കാലം നമുക്കായ് കാത്തുവെച്ചത് ഇങ്ങനെ ഒരു ഒത്തുകൂടലായിരിക്കും അല്ലേ എന്ന് പറഞ്ഞുകൊണ്ടവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു വീണുകൊണ്ട് കരഞ്ഞു

ഒരായുസ്സിന്റെ വേദന മുഴുവൻ തന്നിൽ നിന്ന് മറച്ച് വെച്ച് എന്റെ സുഖത്തിനായ് വഴി മാറിയവളെ ഇനി ഒരിക്കലും ദുഖിക്കാൻ ഇടവരുത്തില്ല എന്ന ഉറച്ച തീരുമാനത്തോടേ അവൻ മഞ്ജുവിനെ കൂട്ടി അവളുടെ വീട്ടിലേക്ക് പോയി
അച്ചനോട് സമ്മതം ചോദിക്കാനായ് മാത്രം
Suresh Raj

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക