
ഓർമ്മകൾ തിരികെപ്പറന്നു പോയേറുന്നു ഒരു വിഷുക്കൊമ്പിന്റെ
പൂവാടിയിൽ.....!
പൂവാടിയിൽ.....!
അമ്മ തൻ നൊമ്പരമോർക്കുന്നു ഞാൻ...
നൻമ പൂക്കുന്നൊരന്നേ വിഷുത്തലേന്നും...
പൂവിറുത്തിട്ടില്ല.... കണിവച്ചതില്ല.. നാം
ഒരു മണിയരി പോലും വീട്ടിലില്ല...
നൻമ പൂക്കുന്നൊരന്നേ വിഷുത്തലേന്നും...
പൂവിറുത്തിട്ടില്ല.... കണിവച്ചതില്ല.. നാം
ഒരു മണിയരി പോലും വീട്ടിലില്ല...
വിഷുദിനമെങ്കിലും ഇത്തിരിച്ചോറെന്റ
കുഞ്ഞിനുരുട്ടിക്കൊടുത്തീടുവാൻ...
കഴിയില്ല മാനസം അഴലരിച്ചീടുന്നു....
ഗതികെട്ട ജീവിത ബാക്കിപത്രം...
മിഴി നിറഞ്ഞീണവും മൊഴി മൗനവും പേറി...
പാവമെന്നമ്മ തൻ പരിഭവങ്ങൾ...
കുഞ്ഞിനുരുട്ടിക്കൊടുത്തീടുവാൻ...
കഴിയില്ല മാനസം അഴലരിച്ചീടുന്നു....
ഗതികെട്ട ജീവിത ബാക്കിപത്രം...
മിഴി നിറഞ്ഞീണവും മൊഴി മൗനവും പേറി...
പാവമെന്നമ്മ തൻ പരിഭവങ്ങൾ...
കൈനീട്ടം കിട്ടിയ ചില്ലറത്തുട്ടിനും
പട്ടിണി മാറ്റാൻ കഴിയുമെന്നെന്നമ്മ..
തെളിയിച്ചൊരുരുള ഞാനുണ്ടിടുമ്പോൾ...
പട്ടിണി മാറ്റാൻ കഴിയുമെന്നെന്നമ്മ..
തെളിയിച്ചൊരുരുള ഞാനുണ്ടിടുമ്പോൾ...
കത്തുന്നൊരായിരം പൂത്തിരിച്ചിന്തുകൾ
കണ്ടു ഞാനമ്മ തൻ നേത്രങ്ങളിൽ....
കണ്ടു ഞാനമ്മ തൻ നേത്രങ്ങളിൽ....
ഇന്നു ഞാൻ രാവിലെ നൂറിന്റെ നോട്ടൊന്ന്....
കൈ നീട്ടമായെന്റെ കുഞ്ഞിന് നൽകവെ....
കണ്ടു ഞാൻ അമ്മ തൻ നേത്രങ്ങളിൽ പൂത്ത...
നിർവചനമില്ലാത്ത സംതൃപ്തി വീണ്ടുമേ.....
കൈ നീട്ടമായെന്റെ കുഞ്ഞിന് നൽകവെ....
കണ്ടു ഞാൻ അമ്മ തൻ നേത്രങ്ങളിൽ പൂത്ത...
നിർവചനമില്ലാത്ത സംതൃപ്തി വീണ്ടുമേ.....
രാജേഷ്.ഡി
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക