"നാലാം വയസ്സിലെ നട്ടപ്പിരാന്ത് "..
എന്റെ കാര്യത്തിൽ ഈ പിരാന്ത് പത്താം ക്ലാസുവരെ ഉണ്ടായിരുന്നെന്നാണ് ഓർമ്മ.
ഞാൻ എഴാം ക്ലാസ്സിൽ പഠിക്കുന്ന കാലം തൊട്ടേ കുരുട്ടു ബുദ്ധികളും, തലതിരിഞ്ഞ ചിന്തകളും എന്നെ പിടികൂടിയിരുന്നു..
ദിവസവും അമ്മയുടെ കയ്യിൽ നിന്നും, ആഴ്ച്ചയിൽ അച്ഛന്റെ കയ്യിൽ നിന്നും അടി കിട്ടിയില്ലെങ്കിൽ മനസ്സിനൊരു സമാധാനവും കിട്ടില്ല.
ദിവസവും അമ്മയുടെ കയ്യിൽ നിന്നും, ആഴ്ച്ചയിൽ അച്ഛന്റെ കയ്യിൽ നിന്നും അടി കിട്ടിയില്ലെങ്കിൽ മനസ്സിനൊരു സമാധാനവും കിട്ടില്ല.
ഒരവധി ദിവസം.
പതിവിലും നേരത്തെയാണല്ലോ അവധി ദിവസങ്ങളിലെ പ്രഭാതത്തെ നാം വരവേൽക്കുക..
എഴുനേറ്റപാടെ കണ്ടത് അമ്മയും, അനിയത്തിയും എവിടെയോ പോകാൻ വേണ്ടി തയ്യാറെടുക്കുന്ന കാഴ്ച്ചയായിരുന്നു. അച്ഛൻ പണിക്കും പോയി.
മനസ്സിൽ ലഡുവും, ജിലേഭിയും മാറി മാറി പൊട്ടി..
ഇന്നെന്റെ നരി നായാട്ടായിരിക്കും.. എനിക്കു വയ്യ.
മനസ്സിൽ ലഡുവും, ജിലേഭിയും മാറി മാറി പൊട്ടി..
ഇന്നെന്റെ നരി നായാട്ടായിരിക്കും.. എനിക്കു വയ്യ.
ഞാൻ മെല്ലെ അമ്മയുടെ അടുത്തേക്ക് ചെന്നു. എന്നെ കണ്ടപ്പോൾ അമ്മ പറഞ്ഞു..
"ഹാ.. നീ എഴുനേറ്റോ..?. ഞാൻ മോളൂട്ടിനെ ഡോക്ട്ടറെ കാണിച്ചിട്ട് വരാം. ഓൾക്ക് ചെറുതായിട്ട് പനിക്കുന്നുണ്ട്. നീ ചായ കുടിച്ചിട്ട് ചീനവേലിയിലേക്ക്(തറവാട് ) പൊയ്ക്ക്വോ ട്ടോ..."
"ഹാ.. ആയിക്കോട്ടെ.."
അങ്ങനെ അമ്മയും അനിയത്തിയും പോയി.
ചായ കുടി കഴിഞ്ഞ് ഞാനും ചങ്ങായിമ്മാരും, നേരെ ചാത്തു നമ്പ്യാറുടെ പറമ്പിലേക്ക് പോയി. അവിടെയാണ് ഞങ്ങളുടെ കളിസ്ഥലം. കാലത്ത് തൊട്ട് വൈകീട്ട് വടിയും കൊണ്ട് അമ്മ വരുന്നതുവരെ അവിടുന്നായിരിന്നു ഞങ്ങളുടെ അർമ്മാദം.
ക്രിക്കറ്റെന്ന ലഹരി ഞങ്ങളുടെ തലക്ക് പിടിച്ച കാലം.
ക്രിക്കറ്റെന്ന ലഹരി ഞങ്ങളുടെ തലക്ക് പിടിച്ച കാലം.
ഞങ്ങൾ
പറമ്പിലേക്ക് കയറി, പിന്നീട് രഖിലിന്റെ കാതടപ്പിക്കുന്ന ശബ്ദ്ധമായിരുന്നു കേട്ടത്.
പറമ്പിലേക്ക് കയറി, പിന്നീട് രഖിലിന്റെ കാതടപ്പിക്കുന്ന ശബ്ദ്ധമായിരുന്നു കേട്ടത്.
" ഓടിക്കോടാ..!!!.. ചാത്തു നമ്പ്യാർ "..
പറഞ്ഞ് മുഴുമിപ്പിക്കും മുമ്പേ ഞങ്ങൾ ഓട്ടം തുടങ്ങി.
ശ്ശേ..നമ്പ്യാർക്ക് വരാൻ കണ്ട ദിവസം. ഇനിയിപ്പം എന്തു ചെയ്യും. എല്ലാരും ആലോചനയായി. '
" മ്മക്ക് ജാനകി കാടിന്റെ അക്കരെയുള്ള വയലിൽ പോയി കളിച്ചാലോ..??"
അനൂപായിരുന്നു പറഞ്ഞത്
ഞങ്ങൾ തമ്മിൽ തമ്മിൽ നോക്കി..
"അത് വേണോ..?.. അത്ര ദൂരെ പോകണോ..? അച്ഛന് ആ ഏര്യയിലെവിടയോ ആണ് പണി.. "
എന്റെ വാക്കുകൾ കേട്ട് എല്ലാരും അത് വേണ്ടന്നു വച്ചു..
അവസാനം ഉച്ചയ്ക്ക് ശേഷം കളിക്കാമെന്നുള്ള തീരുമാനത്താൽ എല്ലാരും അവരവരുടെ വീട്ടിലേക്ക് പോയി.
വല്ല്യ നിരാശയിലായിരുന്നു ഞാനും വീട്ടിലേക്ക് പോയത്. ഇതു പോലെയൊരു സുവർണ്ണാവസരം കിട്ടിയിട്ട് കളിക്കാൻ പറ്റാത്തതിലുള്ള വിഷമം പറഞ്ഞറിയിക്കാൻ പറ്റില്ല..
നമ്പ്യാർ പല പ്രാവിശ്യം വിലക്കിയതാണ് അവരുടെ പറമ്പിലെ കളി. നമ്പ്യാർ പറമ്പിൽ വന്നാൽ ഞങ്ങളുടെ പിച്ചിൽ, ഓലയും മടലും കൂട്ടിയിട്ട് തീ ഇടും. എന്നാലെങ്കിലും കളി നിർത്തേട്ടേന്നു കരുതി. ഞങ്ങളുണ്ടോ നിർത്തുന്നു.. കത്തിയ ചാരം കൊണ്ട് ക്രീസ് വരഞ്ഞ് കളി തുടരും..
വീട്ടിലെത്തിയ ഞാൻ കുറച്ച് നേരം തിണ്ണയിൽ ഇരുന്നു. ചുമ്മാ ഇരിപ്പ് എനിക്ക് ശരിയാവില്ല. എന്താ ഇപ്പം ചെയ്യാ...?
അപ്പോഴേക്കും ഐഡ്യകളുടെ ബൾബുകൾ തലയുടെ മുകളിലായി മിന്നി. പിന്നെ ഒട്ടും അമാന്തിക്കാതെ
അകത്ത് കയറി വാക്കത്തി ( വെട്ടുകത്തി) എടുത്ത് നേരെ വിറക്പുരയിലേക്ക് ലക്ഷ്യം വച്ചു. വിറകുപുരയിൽ അടുക്കി വച്ച മടലുകൾക്കിടയിടയിൽ നിന്നും വീതി കൂടിയ ഒരു മടലെടുത്ത് നല്ലൊരു ബാറ്റുണ്ടാക്കി. ചെറിയ കുറേ കല്ലുകൾ പെറുക്കി മുറ്റത്ത് കൊണ്ടയിട്ടു. പിന്നെയുള്ള അങ്കം പറയണോ...?
ഓരോ കല്ലും മുകളിലോട്ടെറിഞ്ഞ് ബാറ്റു കൊണ്ട് വീശി അടി തുടങ്ങി.

കല്ലുകൾ ഒരോന്നായി ആകാശത്തേക്ക് പറക്കുന്നത് കാണുമ്പോൾ മനസ്സിൽ സിക്സറുകൾ കണക്കുകൂട്ടാൻ തുടങ്ങി.
ബാറ്റിന്റെ ഒത്ത നടുക്കായി കൊണ്ട ഒരു കല്ല് നേരെ പോയത് വിറക്പുരയുടെ മൂലയിലേക്കാണ്. ആ കല്ല് ആകാശത്തേക്ക് ഉയർത്താൻ പറ്റാതയുള്ള നിരാശയിൽ അടുത്ത കല്ലെടുക്കുമ്പോൾ വിറകുപുരയുടെ അടുത്തുന്നൊരു ശബ്ദ്ധം കേട്ടു.. ഞാൻ ഓടി ചെന്ന് നോക്കിയപ്പോൾ കണ്ട കാഴ്ച്ച.

അമ്മ,മക്കളെ പോലെ നോക്കുന്ന കോഴിക്കളിലൊന്ന് കിടന്നു പിടക്കുന്നു. ഓടി അതിന്റടുത്തെത്തുമ്പോഴേക്കും പിടച്ചിൽ നിന്നും. എന്ത് ചെയ്യണമെന്നറിയാതെ ചുറ്റുമൊന്നു കണ്ണോടിച്ചു. അടുത്തൊന്നും ആരും ഇല്ല. ഈശ്വരാ ഇനിയിപ്പം എന്ത്ചെയ്യും.?
കോഴിയെ എടുത്ത് മുറ്റത്ത് കിടത്തി തിരിച്ചും,മറിച്ചും ഇട്ടു നോക്കി. ഒരു രക്ഷയും ഇല്ല. കോഴി തീർന്നു. തലയുടെ ഭാഗത്തായി ഒരു നീല കളർ. കല്ല് മർമ്മത്താണ് കൊണ്ടത്. അമ്മ വരാനായി. ഇങ്ങനെ ആലോചിച്ചിരുന്നാൽ ഇരുന്നാൽ പണി പാളും.
എന്തെങ്കിലും പെട്ടന്ന് ചെയ്യണം. അത്രക്ക് ജീവനാണ് അമ്മയ്ക്ക് ഇവറ്റകളെ.
എന്തെങ്കിലും പെട്ടന്ന് ചെയ്യണം. അത്രക്ക് ജീവനാണ് അമ്മയ്ക്ക് ഇവറ്റകളെ.
ഇന്നത്തെ അടിക്കുള്ള വകുപ്പ് ഇത്ര നേരത്തെ ആകുമെന്ന് കരുതിയില്ല.. ദൈവമേ ഒരു മയത്തിലൊക്കെ തലോടാൻ അമ്മയെ ആശീർവദിക്കണേ..
കഴിഞ്ഞയാഴ്ച്ച അച്ഛന്റെ മുതലാളിയും ഭാര്യയും വീട്ടിൽ വരുന്നുണ്ടെന്ന് പറഞ്ഞ് അച്ഛൻ ഈ കോഴിയുടെ കഴുത്തിൽ കത്തി വെക്കാൻ നോക്കിയതാണ്. പക്ഷേ അമ്മ സമ്മതിച്ചില്ല. അവസാനം നാട്ടിലില്ലാത്ത കാശ് കൊടുത്ത് ദേവകിയമ്മയുടെ പൂവൻ കോഴിയെ വാങ്ങിയാണ് അന്ന് അവരെ സൽക്കരിച്ചത്..
ഈ കുറ്റകൃത്യം എന്റെ തലയിൽ വരാൻ പാടില്ല. ബുദ്ധിപരമായ നീക്കം നടത്തി എനിക്ക് കൈച്ചിലാകണം.
ഞാൻ പിടിക്കപ്പെട്ടാൽ ചിലപ്പോൾ വീട്ടിൽ നിന്ന് തന്നെ പുറത്താകും തീർച്ച..
ഞാൻ പിടിക്കപ്പെട്ടാൽ ചിലപ്പോൾ വീട്ടിൽ നിന്ന് തന്നെ പുറത്താകും തീർച്ച..
അപ്പോഴേക്കും വീണ്ടും നൂറ് വാട്സിന്റെ ഐഡ്യകൾ തലക്ക് മുകളിലായി മിന്നി.. (കുരുട്ടു ബുദ്ധിക്കാണോ പഞ്ഞം)
ഇനി അധികം ചിന്തിക്കാൻ സമയമില്ല. കോഴിയെ എടുത്ത് വീടിന്റ അരികിലുള്ള കയ്യാലയുടെ താഴെ കിടത്തി. കയ്യാലയുടെ മുകളിലെ കുറച്ച് വലുതും, എന്നാൽ വലിയ വലുപ്പവും ഇല്ലാത്ത ഒരു കല്ലെടുത്ത് കോഴിയുടെ മുകളിൽ വച്ചു..
കളി മ്മളടുത്ത് നടക്കില്ല!!..ഹല്ല പിന്നേ..!
ഇനി അമ്മ വരാൻ വേണ്ടിയുള്ള കാത്തിരിപ്പ്. വന്ന് കഴിഞ്ഞാൽ പെട്ടന്ന് തന്നെ കാര്യം പറയണം. കള്ളത്തരം അധികനേരം പിടിച്ച് നിന്നാൽ എന്റെ മുഖം നോക്കി അമ്മ കണ്ടു പിടിക്കും.
കാത്തിരിപ്പിനൊടുവിൽ അമ്മയും അനിയത്തിയും വന്നു. മുഖത്ത് ദുഖഭാവം വരുത്തി അമ്മയേയും കൂട്ടി കയ്യാലയുടെ അടുത്തേക്ക് പോയി ആ കാഴ്ച്ച കാണിച്ചു കൊണ്ട് പറഞ്ഞു.
"അമ്മേ മ്മളെ കോഴിന്റെ അവസ്ഥ കണ്ടോ.?.. ഏതോ പൂവൻ ഓടിച്ചതാ. പാവം കയ്യാലപ്പുറത്തുന്ന് ഒറ്റച്ചാട്ടം തൊട്ടുപിറകെ ഈ കല്ലും. കോഴി നിലത്ത് എത്തിയ സെക്കന്റിൽ ഈ കല്ല് നേരെ കോഴിയുടെ പുറത്തു വീണു.. പാവം ഒന്നു പിടഞ്ഞു, പിന്നെ അനക്കമൊന്നുമില്ല.. ഞാൻ ആ പൂവനെ എറിഞ്ഞോടിച്ചു. ഇനി ഈ വഴിക്ക് വരില്ല."
പറഞ്ഞ് മുഴുമിപ്പിക്കും മുമ്പേ അമ്മയുടെ ആദ്യ അടി എന്റെ ദേഹത്ത് വീണു.
ഓർക്കാപ്പുറത്തുള്ള അടിയായതുകൊണ്ട് തടുക്കാൻ പറ്റിയില്ല. പിന്നെ എന്റെ സ്ഥിരം ഐറ്റമായ അതിവേഗം ബഹുദൂരം എന്ന പരുപാടിക്കുള്ള ഗ്യാപ്പ് അവിടെയുണ്ടായിരുന്നില്ല. പിന്നെ ഇടംവലം നോക്കാതെ എന്റെ തൊട്ടടുത്തുള്ള കമുങ്ങിന്റെ മുകളിലേക്ക് ചാടിക്കേറി. മലയണ്ണാനെ കടത്തി വെട്ടുന്ന രീതിയിലുള്ള പെർഫോമൻസിന്റവസാനം കമുങ്ങിന്റെ ഉച്ചാം തിരിണയിൽ കാലുകൾ പിണച്ചിട്ടതിനു ശേഷം താഴോട്ടേക്ക് നോക്കി..

താഴെ, പോരിനിറങ്ങിയ ഉണ്ണിയാർച്ചയെപ്പോലെ മുട്ടകാടൻ വടിയും പിടിച്ച് അമ്മ എന്തൊക്കയോ പറയുന്നുണ്ട്.
ഞാൻ ഒന്നും കേൾക്കാത്ത പോലെ നടിച്ച് കമുങ്ങിലെ അടക്കകൾ എണ്ണിക്കോണ്ടിരുന്നു..
ഞാൻ ഒന്നും കേൾക്കാത്ത പോലെ നടിച്ച് കമുങ്ങിലെ അടക്കകൾ എണ്ണിക്കോണ്ടിരുന്നു..
തളപ്പില്ലാതെ അച്ഛൻ, തെങ്ങിലും കമുങ്ങിലും കയറാറില്ല. എന്നാൽ എനിക്ക് നേരെ തിരിച്ചും. തളപ്പില്ലാതെ ഏത് മരത്തിൽ വേണമെങ്കിലും കേറും..
അവസാനം അമ്മയുടെ ക്രോധം അടങ്ങി.
"എടാ.. അതിന്റെ മുകളിൽ നിന്ന് താഴെയിറങ്ങ്.. പോയത് പോയി ഇനി പറഞ്ഞിട്ടെന്താ.. നീ സത്യം പറ കോഴി എങ്ങനയാ ചത്തത് ..?"
"താഴെ വന്നാൽ അമ്മ അടിക്ക്വോ ..?"
"ഇല്ല... താഴെ ഇറങ്ങ്. അച്ഛൻ വരാൻ സമയമായി.. വരുമ്പോൾ ഇതിന്റെ മുകളിൽ കണ്ടാൽ. ബാക്കി അച്ഛന്റെ കയ്യിൽ നിന്നും വാങ്ങിച്ചോ...?."
അമ്മയുടെ വാക്ക് വിശ്വസിച്ച് താഴെയിറങ്ങി. നടന്ന കാര്യങ്ങൾ പറഞ്ഞു..
(ബാറ്റു കൊണ്ട് കല്ല് അടിച്ചാണെന്ന് പറഞ്ഞില്ല.കോഴി തിണ്ണയിൽ കയറിപ്പോൾ ഒരേറുകൊടുത്തു. കറക്ട് കോഴിക്ക് കൊണ്ടു. അങ്ങനെയാണെന്ന് പറഞ്ഞു.. )
അമ്മയെ അങ്ങനെ സമാധാനിപ്പിച്ചു.. ഇനി അച്ഛൻ..?
അച്ഛന്റെ പ്രതികരണം എന്തായിരിക്കുമെന്ന് ഒരു പിടിയും ഇല്ല. കാരണം എല്ലാ ദിവസവും മുട്ടയിടുന്ന, എന്നെക്കാൾ അനുസരണയുള്ള കോഴിയാണ് പടമായത്. ഹാ. എന്തായാലും വരുന്നടുത്തു വച്ച് കാണാം..
" ന്തായാലും നീ ഇതിനെ കൊന്ന്. ന്നാപ്പിന്നെ ഇതിന്റെ തൂവലൊക്കെ പറിച്ച് താ..
കൊന്നാൽ ശാപം തിന്നാൽ തീരുമെന്നല്ലേ.. "
കൊന്നാൽ ശാപം തിന്നാൽ തീരുമെന്നല്ലേ.. "
അമ്മയുടെ വാക്കുകൾ കേൾക്കണ്ട താമസം. കോഴിയെ നന്നാക്കി കൊടുത്തു..
അടുക്കളയിൽ നിന്ന് കോഴിക്കറിയുടെ മണം പരക്കാൻ തുടങ്ങിയ നേരത്താണ് അച്ഛന്റെ വരവ്. അച്ഛന്റെ കാലൊച്ച കേൾക്കണ്ട താമസം അനിയത്തി അച്ഛന്റെ അടുത്തേക്കോടി..
"അച്ഛാ...!!.ഏട്ടൻ മ്മളെ കോഴിനെ എറിഞ്ഞ് കൊന്ന്..!!. ന്നിട്ട് പറയ്യാ. കയ്യാല പുറത്ത്ന്ന് കല്ല് വീണ് ചത്തതാണെന്ന്.. "
ദേവ്യേ..!.. തീർന്ന്.. ഈ പെണ്ണിനെ എന്താ ചെയ്യേണ്ടത്.. ദിവസവും, ആഴ്ച്ചയിലുമുള്ള എന്റെ ആകെ വരുമാനമായ അച്ഛന്റേയും, അമ്മയുടേയും അടികൾക്ക് മുഖ്യ പങ്ക് വഹിക്കുന്നത് ഈ പെണ്ണാണ്..
ആള് പാരയാണെങ്കിലും നടന്ന സംഭവം
കൂട്ടിയും കുറച്ചും ഓള് പറയില്ല. അതിന് നൂറ് മാർക്ക് കൊടുക്കണം..പക്ഷേ പറയുന്ന രീതിയാണ് പ്രശ്നം.
ആള് പാരയാണെങ്കിലും നടന്ന സംഭവം
കൂട്ടിയും കുറച്ചും ഓള് പറയില്ല. അതിന് നൂറ് മാർക്ക് കൊടുക്കണം..പക്ഷേ പറയുന്ന രീതിയാണ് പ്രശ്നം.
"ങേ..!! എറിഞ്ഞ് കൊന്നെന്നോ... ?
എന്താടാ പറ്റിയത്. "
എന്താടാ പറ്റിയത്. "
"അച്ഛാ, അത് പിന്നെ തിണ്ണയിലേക്ക് കയറിയപ്പോൾ എറിഞ്ഞതാ. കോഴിക്ക് കൊള്ളുമെന്ന് കരുതിയില്ല. അമ്മ അടിക്കുന്നതിന് പേടിച്ചിട്ടാ കല്ല് വീണ് ചത്തതാണെന്ന് പറഞ്ഞത്."
" ഹ ഹ കല്ല് വീണ് ചത്തെന്നോ..??
ശ്ശെടാ.!! ഇങ്ങനാണോ കോഴീനെ ഓടിക്കുന്നത്. എറിയുമ്പോൾ ശ്രദ്ധിക്കെണ്ടേ.. "
ശ്ശെടാ.!! ഇങ്ങനാണോ കോഴീനെ ഓടിക്കുന്നത്. എറിയുമ്പോൾ ശ്രദ്ധിക്കെണ്ടേ.. "
അച്ഛന്റെ എളിമയോടെയുള്ള വാക്കുകൾ കേട്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി.. അച്ഛനിതെന്തു പറ്റി. ദൈവം കാത്തു, വലിയൊരു ടെൻഷൻ ഒഴിവായപ്പോൾ വല്ലാത്തൊരാശ്വാസം..
അച്ഛൻ ചിരിച്ച്കൊണ്ട് അടുക്കളയിൽ നിന്ന് എന്റടുത്തേക്ക് വന്ന് കൈ നീട്ടിക്കൊണ്ട് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.
" കൊട് കൈ...!! .കഴിഞ്ഞയാഴ്ച്ച നിന്റമ്മയോട് ഒരു കോഴിയെ തട്ടാൻ വേണ്ടി കുറേ കെഞ്ചി പറഞ്ഞതാ.. ഓള് സമ്മതിച്ചില്ല.. ഇപ്പം എന്തായി.. ഹ ഹ.സംഭവം എനിക്കിഷ്ട്ടപ്പെട്ടു. കഴിഞ്ഞ ദിവസം ഞാനൊരു ഏറ് കൊടുത്തതാ പക്ഷേ കൊണ്ടില്ല.. അല്ല നീ ഇതിനെ കൊല്ലാൻ കുറേ പാട്പെട്ടോ..??"
" ഞാൻ ബാറ്റ് കൊണ്ട് കല്ലടിച്ച് കളിച്ചപ്പോൾ അറിയാതെ കോഴിക്ക് കൊണ്ടതാ. അങ്ങനയാ അത് ചത്തത്. അമ്മയോട്, തിണ്ണയിൽ കേറിയപ്പോൾ ഏറു കിട്ടി ചത്തതാണെന്നാ പറഞ്ഞത്.. "
"ഹമ്പട വീരാ..!! അതേതായാലും നന്നായി. ഈ കളികൊണ്ട് ഇങ്ങനൊരു ഉപകാരമുണ്ടായല്ലോ.. എന്തായാലും ഇതൊന്നും അമ്മ അറിയണ്ട. അറിഞ്ഞാൽ, ഓള് നിന്നെ വലിച്ചു കീറി ചുമരിൽ ഒട്ടിക്കും."
"ഇല്ലച്ഛാ
കൊന്നാലും മ്മള് പറയൂല "...
കൊന്നാലും മ്മള് പറയൂല "...
അച്ഛനെ കെട്ടിപ്പിടിച്ചൊരുമ്മ കൊടുക്കാൻ തോന്നിയതാ. ഓവറാക്കി ചളമാക്കണ്ടാന്ന് കരുതി ആ സന്തോഷം ഉള്ളിലൊതുക്കി..
എന്നാലും അതല്ല എന്റെ ചിന്ത. അമ്മയ്ക്ക് എങ്ങനയാണ് പെട്ടന്ന് കാര്യം മനസ്സിലായത്. എന്റെ കുരുട്ടു ബുദ്ധികൾ അങ്ങനെ പാളാറില്ലല്ലോ. 100ൽ 80 ശതമാനവും വിജയകരമാകാറുണ്ട് പക്ഷേ ഇതെങ്ങനെ..?... ഹാ.. അതെന്തെങ്കിലുമാവട്ടെ. അടുത്തതിന് പിടികൊടുക്കരുത്. സംശയിക്കാൻ ഒരു പഴുതുപോലും ഇല്ലാത്ത രീതിയിൽ പ്ലാൻ ചെയ്യണം....
മനീഷ് ശ്രീധരൻ...
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക