Slider

നക്ഷത്രക്കണ്ണുളള രാജകുമാരി..!!

0


നക്ഷത്രക്കണ്ണുളള രാജകുമാരി..!!
★★★★★★★★★★
മഴയെ അവള്‍ക്കിഷ്ടമായിരുന്നു
പുഴയേയും..
കാറ്റിനെ അവള്‍ക്കിഷ്ടമായിരുന്നു
ഇലകളേയും..
മഞ്ഞ് അവള്‍ക്കിഷ്ടമായിരുന്നു
തണുപ്പിനേയും..
കിളികളെ അവള്‍ക്കിഷ്ടമായിരുന്നു
ചിറകടിയേയും..
ചിറകടികളിലൂടെ കിളികളെഅറിഞ്ഞ
തണുപ്പിലൂടെ മഞ്ഞിനേയുംഅറിഞ്ഞവള്‍..
ഇലയനക്കങ്ങളിലൂടെയാണവള്‍
കാറ്റിനേയും അറിഞ്ഞത്..
കാഴ്ചയില്ലാത്തവരുടെലോകത്തെ
കാണേണ്ട കാഴ്ചതന്നെയായിരുന്നുഅവള്‍..
ഒരുനാള്‍ കാഴ്ചയുളളവന്‍െറ ബെെക്കാണ്
അവളെദൂരേക്ക് ഇടിച്ചുതെറിപ്പിച്ചതും..
പിന്നീട് മഴയെപ്രണയിച്ച് പുഴയിലൊഴുകിയ
മണ്‍കുടത്തിലെ അവളുടെചിതാഭസ്മം..
അകക്കണ്ണിന്‍െറ വെളിച്ചത്തില്‍
പുഴയുടെ ആഴങ്ങളിലേക്ക് ഒഴുകി..
അവള്‍നല്കിയ ഹൃദയം മറ്റൊരുവനില്‍
മിടിച്ചുതുടങ്ങിയതുകണ്ടനിര്‍വൃതിയോടെ..
അവനിലൂടെ അവളിന്നും ജീവിക്കുന്നു
കാഴ്ച അവള്‍ക്കുളളിലായിരുന്നു..
നക്ഷത്രലോകത്തവള്‍രാജകുമാരിയാണ്
നക്ഷത്രക്കണ്ണുളള രാജകുമാരി..!!

ആര്‍.ശ്രീരാജ്..................
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo