അതിരാവിലെ എഴുന്നേറ്റു ഫുഡ് ഉണ്ടാക്കി മക്കളെ സ്കൂളിലേക്ക് പറഞ്ഞു വിട്ടു വസ്ത്രങ്ങൾ അലക്കാൻ വാഷിംഗ് മെഷീനിലിട്ടു ഒരഞ്ചു മിനുട്ടു മൊബൈൽ ഒന്നെടുത്തു നോക്കാന്നു വെച്ചു കയ്യിലെടുത്തപ്പോഴെക്കാ അദ്ദെഹം ഉറക്കമുണർന്ന് വന്നതു..
'രാവിലെത്തന്നെ മൊബൈലിൽ കളി തൊടങ്ങിയാ ..നിനക്കു വേറെ പണിയൊന്നുമില്ലേ..'
ഞാനൊന്നും മിണ്ടാതെ കിച്ചെനിലേക്ക് പോയി..
ചായക്ക് വെളളം വെച്ചു പാലെടുക്കാൻ ഫ്രിഡ്ജ് തുറന്നപ്പോഴേക്കും മോനെഴുന്നേറ്റു കരച്ചിലു തുടങ്ങിയിരുന്നു..
തിളചോണ്ടിരുന്ന വെളളത്തിൽ തേയിലയും ഷുഗറും ചേർത്തു പാലുമൊഴിചു വേഗം മോന്റെ അടുത്തേക്കു ഓടിച്ചെന്നു..
മൂത്രമൊഴിച്ചു ബെഡ് ഷീറ്റ് ആകെ നനഞ്ഞിരിക്കുന്നു..
അതിന്റെ അസ്വസ്ഥതയി ലാവണം അവൻ കരഞ്ഞത്..
വേഗം അവനെയെടുത്ത് വാഷ് റൂമിൽ കൊണ്ടൊയി കഴുകി തുവർത്തിക്കൊടുത്തു..
അപ്പൊഴെക്കും കിച്ചണിൽ ചായ തിളച്ചു തൂവിത്തുടങ്ങിയിരുന്നു..
വേഗം അങ്ങോട്ടേക്കു ഓടിച്ചെന്നു ..
ചായ വേറൊരു പാത്രത്തിലേക്ക് മാറ്റി സ്റ്റൗവ് തുടച്ചു വൃത്തിയാക്കി..
പിന്നെ കിടക്കവിരിയെടുത്തു വെള്ളത്തിലിട്ടു നന്നായ് കഴുകി ഉണക്കാനിട്ടു ..
തിരിഞ്ഞു നടക്കുമ്പോഴാ ഹാളിൽ നിന്നെന്തൊക്കെയോ ബഹളം കേട്ടതു...
ചെന്നു നോക്കുമ്പൊ അങ്ങേരു കിടന്നു വെളിച്ചപ്പാടിനു പഠിക്കുവാ ...
'ഈ വീട്ടിൽ ഒരു സാധനോം വെച്ചാ വെച്ചിടത്ത് കാണൂല്ല ..അല്ലേലും പറഞ്ഞിട്ടെന്താ അൽപമെങ്കിലും ഉത്തരവാദിത്വ ബോധം വേണ്ടേ ...'
നഖം വെട്ടി കാണാനില്ല !!
അയിനാണ്..
അയിനാണ്..
ചെന്നു പരതിപ്പിടിച്ചു അതു കൊണ്ടൊയി കൊടുത്തു..
പിന്നേം കിച്ചെനിലെക്കു ...
എടീ ..
പിന്നേം വിളി വന്നു ..
ഇനിയെന്താണാവോ അടുത്ത കുരിശു ..
ചെന്നു നോക്കുമ്പോ ചെറുക്കൻ അപ്പിയിട്ടു അവിടവിടൊക്കെ വൃത്തികേടാക്കി വെച്ചേക്കുവാ ..
അവനെയൊന്നു മാറ്റിയിരുത്താൻ പോലും മെനക്കെടാണ്ട് വിളിച്ചു കൂവിയത് കേട്ടാ തോന്നും കൊച്ചിനെ ഉണ്ടാക്കിയതിൽ അങ്ങേർക്കു പങ്കൊന്നുമില്ലാന്നു ..
അങ്ങിനെന്തെലും പറഞ്ഞാലും എനിക്കും അക്കാര്യത്തിൽ സംശയമുണ്ടെന്ന് പറഞ്ഞു കളയും ..
നാണമില്ലാത്തവൻ ..
അതു വൃത്തിയാക്കി തുടച്ചു നടു നിവർത്തും മുമ്പേ അടുത്ത ബെല്ല് മുഴങ്ങി ...
ബ്രേക്ക് ഫാസ്റ്റിനുള്ളതാണ് ...
വീണ്ടും കിചെനിലെക്കു ...
തന്നത്താൻ എടുത്തു കഴിക്കാവുന്നതേയുള്ളൂ..
എന്നാലും ചെയ്യത്തില്ല ..
അറിയാണ്ട് ചോദിച്ചു പോയ അപ്പൊ മറുപടിയും വരും ..
'നിനക്കെന്നാ ഇവിടെ ജോലി' ന്ന് ...
ഞാൻ ചെയ്യുന്നതു ജോലിയല്ല ഒരു ഭാര്യയുടെ കടമയാണെന്നാണ് അങ്ങേരുടെ വാദം ..
ശരിയാണു ..
പൊന്നു പോലേ നോക്കി വളർത്തി വലുതാക്കി പഠിപ്പിച്ച് കഷ്ടപ്പെട്ടു കല്യാണം കഴിപ്പിച്ചു വിട്ട അച്ഛനെയും അമ്മയെയും മറന്ന് ഭർത്താവിന്റെയും വീട്ടുകാരുടെയും ഇഷ്ടങ്ങൾ തന്റെയും ഇഷടങ്ങൾ ആക്കി മാറ്റുന്ന ത്യാഗമാണല്ലോ ഭാര്യയുടെ "കടമ "
എല്ലാം സഹിച്ചും ക്ഷമിച്ചും കുഞ്ഞുങ്ങളെ പ്രസവിച്ചു കൂട്ടലാണല്ലോ ഭാര്യയുടെ "കടമ "
മൂവന്തിയോളം പണിയെടുത്തു ക്ഷീണിച്ചാലും ഭർത്താവ് വരുമ്പൊ പ്രസന്നവദയായി സ്വീകരിക്കലാണല്ലോ ഭാര്യയുടെ "കടമ "
ഈ കടമകൾ അവൾ സന്തോഷ പൂർവ്വം ഏറ്റെടുക്കുന്ന ത്യാഗമാണെന്ന് മനസ്സിലാക്കി പെരുമാറുകയും..
അവളുടെ മനസ്സു തൊട്ടു സംസാരിക്കാൻ അല്പസമയമെങ്കിലും മാറ്റി വെക്കാൻ തയാറാവുകയും ചെയ്യേണ്ട കടമയാണ് തനിക്കുള്ളതെന്നു മനസ്സിലാക്കുന്ന ഭർത്താവായി മാറിയിട്ട് പോരെ ഭാര്യയുടെ കടമകളെ പറ്റി സംസാരിക്കൽ എന്നൊക്കെ പറയണം എന്നുണ്ട്...
അവളുടെ മനസ്സു തൊട്ടു സംസാരിക്കാൻ അല്പസമയമെങ്കിലും മാറ്റി വെക്കാൻ തയാറാവുകയും ചെയ്യേണ്ട കടമയാണ് തനിക്കുള്ളതെന്നു മനസ്സിലാക്കുന്ന ഭർത്താവായി മാറിയിട്ട് പോരെ ഭാര്യയുടെ കടമകളെ പറ്റി സംസാരിക്കൽ എന്നൊക്കെ പറയണം എന്നുണ്ട്...
പക്ഷെ സന്ധ്യാ നേരത്തു നിലാവെളിച്ചത്തിൽ എന്റെ മടിയിൽ തലചായ്ച്ചു കിടക്കുമ്പോ അങ്ങേരു പറയുന്നൊരു വാചകമുണ്ട്...
'നിന്റെ സൌന്ദര്യത്തിനു മുന്നീ നിലാവെളിച്ചം വരേ തോറ്റു പോവുന്നു ...'
കള്ളമാന്നറിഞ്ഞാലും അതു കേക്കാനൊരു സുഖമാ ...
അതോടെ പരിഭവമെല്ലാം മറന്ന് ഞാനും ചിരിക്കും...
ഈ 'ദാമ്പത്യം' ന്നു പറയുന്നതു ഇത്രെയുള്ളൂ ട്ടാ ...
ചില നേരത്തു നമ്മളൊന്ന് കണ്ണടച്ചാ രുചി കൂടുന്ന രസക്കൂട്ടു.
ചില നേരത്തു നമ്മളൊന്ന് കണ്ണടച്ചാ രുചി കൂടുന്ന രസക്കൂട്ടു.
By: rayan sami
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക