Slider

അശ്വാത്ഥാമാവ്

0
Image may contain: 1 person, eyeglasses


എന്നെയറിയീലേ? അശ്വത്ഥാമാവാണു ഞാൻ
നീറും വ്രണങ്ങളുമായി നടക്കുന്നു
വേദന തിന്നുവാനൊന്നുമേ ചെയ്തീല
പുത്രനാണെന്നതിൻ ധർമത്തെ ചെയ്തു ഞാൻ.
താ തനെ നിഗ്രഹിച്ചീലയോ പാണ്ഡവർ?
ധർമമന്നെ വിടേയ്ക്കു പോയി കണ്ടീലയോ
പാലിനായേറെക്കരഞ്ഞു തളരവേ
മാവിൻ നിറത്തിലാലശ്രു തുടച്ചമ്മ
എന്നു ടെ ദു:ഖ നിവൃത്തി വരുത്തുവാനെത്ര - പണിപ്പെട്ടു യെന്റെയായച്ഛനും
പുത്രനെക്കാളേറെ സ്നേഹം കൊടുത്തച്ഛ-
നർജുനനെയ സ്ത്ര വിദ്യ പഠിപ്പിച്ചു.
വിദ്യയെല്ലാമന്നു വ ശ ഗതമാക്കിയോൻ
പുത്ര സ്റ്റേഹത്തെയുമായുധമാക്കിയേൻ
താ ത ശിരസ്സരിഞ്ഞന്നങ്ങു മാറ്റിയ
ദുഷ്ടനെ യമപുരി തന്നിലയച്ചു ഞാൻ
പാണ്ഡവ പൗത്രരെയൊക്കെയൊടുക്കി ഞാൻ
ഒന്നുമെന്നച്ഛന്നുപകരമല്ലെങ്കിലും
ചൂഢാമണി പോയ് നികൃഷ്ടനായ് മാറി ഞാൻ
എങ്ങുമലഞ്ഞു നടക്കുന്നിതെങ്കിലും
ഉത്തമപുത്രന്റെ കർമം നടത്തി ഞാൻ
ഇപ്പൊഴുമെൻ മനമതത്രേ പറയുന്നു.
ധർമത്തിൻ നേർവഴി കാട്ടാൻ തുനിഞ്ഞൊരാ -
കൃഷ്ണന്റെ വാക്കുകളൊട്ടും ദഹിച്ചീല
വേദന തിന്നു നടക്കുന്നു ഞാനിതാ
താ തന്റെ യോർമയോ തെളിനിലാവാകുന്നു
നീറും വ്രണങ്ങളിൽ കുഞ്ഞിളം കാറ്റായ്
താതന്റെ സ്നേഹം തടവി തണുപ്പിപ്പൂ..


By- 
Sharmiladevi L T
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo