Slider

അമ്മയുടെ മടിത്തട്ടിൽ

0

Image may contain: 1 person, closeup

ബാല്യത്തിൽ അന്തിയുറങ്ങിയത്
പുഴയാം അമ്മയുടെ മടിത്തട്ടിൽ.
പകലിന്റെ നിഴലുകൾക്കിടയിലൂടെ
വിശപ്പിന്റെ ഉറക്കാതിനായി നടന്നെന്റെ
ഉടൽ,
രാത്രി വാടിവീണത് ആ അമ്മയുടെ മടിത്തട്ടിൽ.
മഞ്ഞും നിലാവും പ്രണയ പുതപ്പിട്ടു മൂടുന്ന രാത്രികൾ.
അമ്മയുടെ യൗവനത്തിലേക്ക് തൊട്ടുരുമ്മി
പൂക്കൾ പൊഴിച്ച് പ്രണയാഭ്യർത്ഥന
നടത്തുന്ന മരങ്ങൾ
പ്രണയങ്ങളോട് കുണുങ്ങി ചിരിച്ച അമ്മ,
ഇരുട്ടിന്റെ അറ്റങ്ങളിലേക്ക് താരാട്ട് പാടികൊണ്ട് ഒഴുക്കി കൊണ്ടിരുന്നു..
വാടി കിടക്കുന്ന ഉടൽ നക്ഷത്രങ്ങൾക്കു
അപ്പുറത്തേക്ക് സഞ്ചരിച്ചത്
ആ താരാട്ടിലൂടെയായിരുന്നു...
വർഷങ്ങൾക്ക് ശേഷം
വാർദ്ധക്യം ഉടലിൽ പറ്റിപിടിച്ച കാലം.
ഉച്ചയുടെ ചൂടിൽ ഒളിച്ചിരിക്കുന്ന
വെള്ളത്തിനായി അലച്ചിൽ.
സന്ധ്യയുടെ നിറത്തിന്
രക്തക്കറയുടെ പാടുകൾ..
രാത്രിയിൽ മഞ്ഞിന് പുകയുടെ മാലിന്യം
കറുത്ത സാരി ഉടുപ്പിച്ചിരിക്കുന്നു..
ഇന്നും ആ അമ്മയുടെ താരാട്ടിനായി
കാതോർത്തു മടിത്തട്ടിൽ കിടന്നു..
വറ്റിവരണ്ടു കിടക്കുന്ന അമ്മ..
മടിത്തട്ടിൽ എല്ലുകൾ പൊന്തിയിരിക്കുന്നു.
താരാട്ടിനായി കാതോർത്തു
വേദനയുടെ തേങ്ങൽ ചൂടുകാറ്റിലൂടെ
എന്റെ ചെവിക്കുള്ളിൽ ഒളിച്ചു..
അമ്മയുടെ മാറിൽ യന്ത്രകൈകൾ ആഴ്നിറങ്ങുന്നത്
നോക്കി നിൽകാൻ വിധിക്കപ്പെട്ട ഒരു വൃദ്ധൻ അവിടെ ജനിക്കുന്നു..
ബാല്യങ്ങൾ മണൽതരികൾക്കുള്ളിൽ ആത്മഹത്യ ചെയ്തിരിക്കുന്നു..
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo