Slider

കവിത -മാധവഗീതം

0
Image may contain: 1 person

കണ്ടു ഞാൻ കണ്ണനെ യീപുലർവേളയിൽ
കൊന്നപ്പൂനിറമാർന്ന ചേല ചുറ്റി..
കണിമലരായി വിടർന്ന ദേവൻ
കരളിൽ പകർന്നൂ മധുകണങ്ങൾ !
മിഴിയിമ തന്നുടെ ചാരുതയാ
മുടിയിലെ പീലി പകർത്തിവച്ചു
നീരദവർണ്ണന്റെ കാന്തി കണ്ടു
നീലോല്പലത്തിനു നാണമായി....
പേലവാധരത്തിലുമ്മ വയ്ക്കും
പൊന്നോടക്കുഴലായി മാറിയെങ്കിൽ
മാധവനിശ്വാസ ധാരയേറ്റു
മധുരിതഗാനം പൊഴിച്ചുവെങ്കിൽ....
അമ്പലമുറ്റത്തിലീ സന്ധ്യയിൽ
അഷ്ടപദീരാഗധ്വനിയുണരേ
ഗോപാല കൃഷ്ണന്റെ കാമിനിയാം
ഗോപിക രാധികയായി ഞാനും....
മതിലേഖ വാനിലുദിച്ചുയരേ
മലർമാതിൻ കാന്തന്റെ നെറ്റിയിലെ
മാലേയക്കുറി ഞാനോർത്തു പോയി
മനസ്സിലപ്പോൾ രാഗ പൗർണ്ണമിയായ് !
കാണുന്നതെല്ലാം കൃഷ്ണരൂപം
കേൾക്കുന്നതെല്ലാം വേണുനാദം..
ഉറങ്ങുന്നതാ തിരുമാറിലാ ണ്
ഉണരുമ്പോൾ കണിയെന്നും കണ്ണനാണ്.
......രാജശ്രീ.....
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo