നാലു വർഷത്തെ പ്രവാസജീവിതം മതിയാക്കി നാട്ടിൽ വന്നിട്ട് രണ്ടു മാസം ആകുന്നു ... കയ്യിലെ കാശ് തീർന്നപ്പോളാണ് ഒരു ജോലിയെപ്പറ്റി ചിന്തിക്കുന്നത് ... നാട്ടിൽ തന്നെ എന്തേലും ജോലി നോക്കണം എന്നോർത്ത് ഒന്ന് രണ്ടിടത്തു ജോലിക്കു പോയെങ്കിലും ഒരാഴ്ച തികയ്ക്കാൻ പറ്റിയില്ല ..
.. ഈ ഗൾഫിൽ ജോലിക്കു പോയാലുള്ള ഒരു കുഴപ്പമാന്നെ ഇതു , നാട്ടിൽ എന്തു ചെയ്തിട്ടും സെറ്റാകുന്നില്ല അങ്ങോട്ട് ...ഒന്നും കൂടെ ഗൾഫിൽ പോയാലോ എന്ന് പറഞ്ഞതേ ഉള്ളൂ ,, പ്രിയതമ ആന പിണങ്ങിയപോലെ പിണങ്ങി.. . അവളെ കുറ്റപ്പെടുത്താൻ പറ്റില്ലെന്നേ ,, കുറെ നാൾ അകന്നിരുന്നിട്ടു അടുത്ത് കിട്ടിയപ്പോൾ ഉള്ള സന്തോഷം ഞാൻ കണ്ടതാണല്ലോ ...എപ്പോഴും വിളിച്ചോണ്ടിരിക്കും .. ഒരു നിമിഷം മാറിയിട്ടില്ല എന്റെ അടുത്തൂന്ന് ....ഒരർത്ഥത്തിൽ ആദ്യത്തെ ഗൾഫിൽ പോക്ക് നല്ലതിനായിരുന്നു. .ഒരുമിച്ചുണ്ടായിരുന്നപ്പോൾ ഒരു കാര്യവുമില്ലാത പിണങ്ങിയിരുന്ന ദിവസങ്ങളെയോർത്തു കുറ്റബോധം തോന്നിയ ദിവസങ്ങൾ .. തിരിച്ചു കിട്ടുമെന്നുറപ്പില്ലാത്ത എത്ര സുന്ദര നിമിഷങ്ങളാണ് ഈഗോയുടെ പുറത്തു പാഴാക്കിക്കളഞ്ഞത് ... അവിടുന്ന് കിട്ടുന്ന പണത്തേക്കാളുപരി പ്രിയപെട്ടവരെ പിരിഞ്ഞിരിക്കിമ്പോഴുണ്ടാകുന്നവേദന ഇച്ചിരി കഷ്ട്ടം തന്നെയാണ് കേട്ടോ ..
മുന്നോട്ടുള്ള കാര്യങ്ങൾ ഓടിച്ചുകൊണ്ടു പോകാൻ കാശിനു കാശു തന്നെ വേണമെന്നായപ്പോൾ വീണ്ടും ഗൾഫ് തന്നെ ശരണം എന്നോർത്ത് ഇന്റർവ്യൂന് പോകാൻ തുടങ്ങി,.... പോയി , പോയി അതൊരു ജോലിയായപ്പോൾ ...ഗോൾഡ് ഓരോന്നായി മുത്തൂറ്റിലെ ലോക്കറിലേക്കു താമസം മാറ്റികൊണ്ടിരുന്നു ....
ഒരു ഉച്ചനേരത്തു പത്ര താളുകളിൽ ജോബ് ഓഫർ നോക്കികൊണ്ടിരുന്നപ്പോഴാണ് ഒരു വാർത്ത എന്റെ കണ്ണിലുടക്കിയത്...
മലയാളസിനിമയിലെ കഥാദാരിദ്ര്യം പരിഹരിക്കാനായി നിർമ്മാതാക്കൾ പുതിയ എഴുത്തുകാരിൽനിന്നും കഥ തേടുന്നു..... എന്റെ മനസിന്റെ അകത്തളങ്ങളിലെവിടെയോ ഒരു സ്പാർക് ഉണ്ടായോ ..... ഒന്ന് നോക്കിയാലോ.... കാശുമുടക്കൊന്നും ഇല്ല.... എങ്ങാനും ക്ലിക്ക് ആയാൽ.... രഞ്ജിത്ത്, രൺജി പണിക്കർ ,അതുപോലെ ഒരു നാൾ എന്റെ പേരും .....ഓ .....ഓർത്തപ്പോൾ തന്നെ ഞാൻ പുളകിതനായി ..ഒട്ടും താമസിച്ചില്ല ,,,, യൂട്യൂബിൽ കഥയും, തിരക്കഥയും എങ്ങനെ എഴുതാം എന്നു ഒരു കൊച്ച് ഗവേഷണം നടത്തി ....നമ്മുടെ ജോൺ എബ്രഹാം സർ വിവരിക്കുന്നതെല്ലാം ശ്രെദ്ധയോടെ മനസ്സിലാക്കിയിട്ടു നേരെ പോയി കടയിലോട്ടു ..... ഒരു കെട്ടു A 4 സൈസ് പേപ്പറും, ഒരു പാക്കറ്റ് പേനയും മേടിച്ചോണ്ടു വന്ന എന്നെ നോക്കി പ്രിയതമ കണ്ണ് മിഴിച്ചു ...
കഥയെഴുതാനോ ...? അച്ചാച്ചനോ ....?
എന്തോ,.... അവൾക്കു അത്ര വിശ്വാസം വന്നില്ല ....ഇന്ന് വരെ ചുമ്മാ പോലും ഞാൻ ഒന്നും കുത്തികുറിച്ചിട്ടില്ല ..പിന്നെ എങ്ങനെ അവൾ വിശ്വസിക്കും ....!.
എങ്ങനെ എഴുതും ..?പ്രിയതമയുടെ ചോദ്യത്തിന് ഞാൻ മറുപടി കൊടുത്തു ....
എഴുതാനല്ലേ പേനയും, പേപ്പറും ..!
ഓ... .തമാശ ...കഥ അറിയുമോന്നാ ഞാൻ ചോദിച്ചേ ....?വല്ലതും മനസ്സിലുണ്ടോന്ന് ...?
ഇല്ല ...അതു ഇങ്ങനെ വരുമെടി .....!
എങ്ങനെ ....?അവൾ ഒരു പ്രേത്യേകഭാവത്തിൽ എന്നോട് ചോദിച്ചു ..
ഭാവനയിൽ കൂടി ....തല പുകക്കണം അപ്പോൾ കിട്ടുമെടി ....!
എന്നാപ്പിന്നെ ഭാവന വളർത്താനുള്ള യന്ത്രം കൂടി മേടിച്ചോണ്ടു വരാമായിരുന്നില്ലേ ......സംയുക്തവർമ്മ ജയറാമിന് കൊടുത്ത ആ..... യന്ത്രം,,,,,,....

ആക്കല്ലേ ... ഇന്ന് നീ പരിഹസിച്ചത് നാളെ മലയാളക്കര അറിയപ്പെടാൻ പോകുന്ന ഒരു തിരക്കഥാകൃത്തിനെയാണ് ...അന്നേരം ചാനലിൽ ഇന്റർവ്യുനു ഒക്കെ എന്നെ വിളിക്കുമ്പോൾ ഞാൻ വേദനയോടെ പറയും,,.. എന്റെ ഭാര്യയിൽനിന്ന് എനിക്ക് ഒരു പിന്തുണയും കിട്ടിയിട്ടില്ല എന്നു ...
അവൾ എന്തോ പറയാൻ വന്നത് വിഴുങ്ങിയിട്ടു ...സാരിത്തലപ്പ് ശക്തിയിലെടുത്തു അരയിലേക്കു തിരുകി, മുഖം ഒന്ന് കോട്ടി ..... എന്നോട് പറഞ്ഞിട്ട് ഒരു കാര്യവുമില്ലന്ന രീതിയിൽ നടന്നുപോയി .....
ആഹാ ...എന്നാ എഴുതുയിട്ടേ ഉള്ളൂ എന്നു തീരുമാനിച്ചുകൊണ്ടു ഞാൻ മുറിയിൽ പോയി പേപ്പറും, പേനയും എടുത്തു .....
ദൈവമേ ....മനസ്സിൽ ഒന്ന് പ്രാർത്ഥിച്ചു ...

പേനയും പിടിച്ചു കൊണ്ടു ആ ഇരിപ്പു ഒരു മണിക്കൂറോളം ഇരുന്നു ..ഒന്നും കിട്ടുന്നില്ല ..അറിയാവുന്ന പലരുടെയും ജീവിതത്തിലൂടെ ഒരു ഓട്ടപ്രദിക്ഷിണം നടത്തി ......രക്ഷയില്ല ....ഒരു കഥക്ക് വേണ്ട ഫ്ലാഷ്ബാക്ക് ഒരുത്തനുമില്ല ...
ആലോചിച്ചു മടുത്തപ്പോൾ കിടക്കയിലേക്ക് ചാഞ്ഞു കണ്ണടച്ചു നോക്കി ...ഒന്നും കിട്ടുന്നില്ല ഇരുട്ടുമാത്രം ...
കഥാകൃത്ത് എഴുതി ക്ഷീണിച്ചോ ....
ചോദ്യം കേട്ടു ഞാൻ കണ്ണുതുറന്നു നോക്കുമ്പോൾ മുന്നിൽ ഒരു ഗ്ലാസ് നാരങ്ങാവെള്ളവുമായി അതാ പ്രിയതമ ....അവളുടെ ചിരി വകവെക്കാതെ കിട്ടിയ നാരങ്ങാവെള്ളം ഞാൻ മോന്തി ...
പേപ്പറിലേക്കു നോക്കിയ അവൾ,,,, യ്യോ ...ഇതെന്നാ അച്ചാച്ച ഒന്നും എഴുതിയില്ലേ ഇതുവരെ ..... നാരങ്ങാവെള്ളം എടുത്തുകൊണ്ടു വന്നത് വെറുതെ ആയല്ലോ....
ഞാനവളെ വലിച്ചു എന്റെ മേലേക്കിട്ടു.... അതുകണ്ടു നാണം വന്നിട്ടാകണം പേപ്പർ പേനയുടെ കണ്ണ് മറച്ചു.....

ദിവസങ്ങൾ പലതു കടന്നുപോയി.....
ഞാൻ എഴുതിയിട്ട് എനിക്കുതന്നെ ഇഷ്ടപ്പെടാതെ വെട്ടിത്തിരുത്തി താഴേക്കിട്ട പേപ്പറുകൾ മോക്ഷം കിട്ടാത്ത ആത്മാക്കളെപോലെ അവിടവിടെ പാറിനടന്നു.....
ഒരു വെളുപ്പാൻകാലത്തു് നേരത്തെ ഉറക്കമെണ്ണീറ്റപ്പോൾ സൗദിയിലെ രാവിലെകളെക്കുറിച്ചു ഓർമ വന്നു... രാവിലെ അലാറം അടിക്കുമ്പോൾ കുറച്ചുംകൂടി കിടന്നുറങ്ങാൻ പറ്റിയിരുന്നുന്നെങ്കിലെന്നു ആഗ്രഹിച്ച ദിനങ്ങൾ..... ഇന്ന് ഉറങ്ങാൻ സമയമുണ്ട് പക്ഷേ വെളുപ്പിനെ ഉറക്കമുണരും.... എന്തൊരു വിരോധാഫാസം അല്ലേ.... കിട്ടാത്തതിനേ മധുരമുള്ളൂ.....
അതെന്തേലും ആകട്ടെ..... അന്നു ഉറക്കമില്ലാതെ കണ്ണടച്ചുകിടന്ന എന്റെ മനസ്സിലേക്ക് ഞാൻ ആഗ്രഹിച്ച കഥയും, കഥാപാത്രങ്ങളും പെയ്തിറങ്ങി..... അന്നു ഞാൻ എഴുതാൻ തുടങ്ങി.... കുറേ ദിവസങ്ങൾ കൊണ്ടു കഥ, അങ്ങ് പൂർത്തിയാക്കി.. പ്രിയതമയോട് വായിച്ചു നോക്കാൻ പറഞ്ഞു..... അവൾ പറഞ്ഞു.. ഓഹോ... മിടുക്കനാണല്ലോ.... വായിക്കാൻ എനിക്ക് മടിയാ... അച്ചാച്ചൻ കഥ പറഞ്ഞാ മതി.... ഞാനുണ്ടോ വിടുന്നു... അവിടെയിരുത്തി വായിപ്പിച്ചു.....
ഗമയിൽ ഇരുന്ന എന്നോട് അവൾ ചോദിച്ചു.....ഈ തലയിൽ ഇത്രയും ഒക്കെ ഉണ്ടാരുന്നോ....?
. ഇതൊക്കെ എന്ത്... ? കാണാൻ പോകുന്നതല്ലേ ഉള്ളൂ മോളെ... എന്നു ഞാൻ പറഞ്ഞെങ്കിലും .... ഇതൊന്ന് എഴുതിത്തീർക്കാൻ പെട്ട പെടാപ്പാട് ഓർത്തപ്പോൾ ....... യ്യോ ...ഇനി എഴുതുന്ന കാര്യം ഓർക്കാനേ വയ്യ ....
ഞാൻ എഴുതിയ കഥ നിർമ്മാതാക്കൾക്ക് മെയിൽ ചെയ്യാൻ എന്റെ സുഹൃത്തായ ഒരു ബുദ്ദിജീവിയെ ഏൽപ്പിച്ചു.... പിറ്റേദിവസം അവൻ ഓഫീസിൽ നിന്നു എന്നെ വിളിച്ചു... എടാ ഇതിനു സബ്ജറ്റ് എന്നുള്ളിടത്തു എന്താ വെക്കേണ്ടത്..... കഥയാണോ, കവിതയാണോ........... ? ഒരു നിമിഷം അവനോടു എന്ത് പറയണമെന്നറിയാതെ ഞാൻ മരച്ചു നിന്നു .. എന്റെ എഴുത്തിനു കിട്ടിയ ആദ്യത്തെ അംഗീകാരം..... ഞാൻ ഇതു പ്രിയതമയോട് പറഞ്ഞപ്പോൾ അവൾ എന്നോട് ചോദിക്കുവാ ...... അച്ചാച്ചന് ഒന്ന് പൊട്ടിക്കരയാൻ തോന്നുന്നുണ്ടോ എന്നു....
കഥ അയച്ചു ദിവസങ്ങൾ കഴിഞ്ഞിട്ടും വിളി ഒന്നും വരാഞ്ഞതിനാൽ ക്ഷമ നശിച്ച ഞാൻ നിർമ്മാതാക്കളുടെ ഓഫീസിലേക്ക് വിളിച്ചു..... അവിടുന്ന് കിട്ടിയ മറുപടി എന്നെ നിരാശനാക്കി.. .. സെലക്ട് ചെയ്തതു വിളിച്ചു അറിയിച്ചിട്ടുണ്ടന്നു....
അങ്ങനെ ഒരു തിരക്കഥാകൃത്ത് ആകാമെന്ന എന്റെ സ്വപ്നങ്ങൾ അവിടെ അവസാനിച്ചെങ്കിലും എന്റെ മനസ്സിൽ പുതിയ കഥയും, കഥാപാത്രങ്ങളും പിറവിയെടുക്കാൻ തുടങ്ങി... ഞാൻ ആദ്യം അവരെ അവഗണിച്ചെങ്കിലും ഞങ്ങൾക്ക് മോചനം തരൂ എന്നുള്ള നിരന്തരമായ അവരുടെ നിലവിളികൾ വീണ്ടും എന്നെ എഴുതുവാൻ പ്രേരിപ്പിച്ചു.....
പുതിയ കഥ എഴുതിയിട്ട് ഏതെങ്കിലും ഒരു ഡയറക്ടറെ കാണുവാൻ നോക്കിയിട്ടു നടക്കുന്നില്ല.... ആരുടെയും അഡ്രസ്സും അറിയില്ല.... അപ്പോഴാണ് സത്യൻ അന്തിക്കാട് മനസ്സിലേക്ക് കടന്നു വന്നത്.. അന്തിക്കാട് സ്ഥലപ്പേരാണോ, വീട്ടുപേരാണോ എന്നൊരു സംശയം മനസ്സിൽ ഉദിച്ചെങ്കിലും അതൊന്നും കാര്യമാക്കാതെ പിറ്റേദിവസം പ്രിയതമയോട് ഒരു ഇന്റർവ്യൂ ഉണ്ടന്ന് കള്ളം പറഞ്ഞിട്ട് എന്റെ കഥാപാത്രങ്ങളെയുമായി ത്രിശൂർ ബസ്സിൽ കയറി ഇരിപ്പുറപ്പിച്ചു..... തൃശ്ശൂരിൽ ഇറങ്ങിയ ഞാൻ അന്തിക്കാട് വഴിയുള്ള ബസ്സിൽ കയറി കണ്ടക്ടറോട് അന്തിക്കാട് എത്തുമ്പോൾ പറയണം എന്നു പറഞ്ഞേൽപ്പിച്ചു... അര മണിക്കൂറിനുശേഷം കണ്ടക്‌ടറുടെ നിർദേശമനുസരിച്ചു സ്റ്റോപ്പിലിറങ്ങിയ ഞാൻ ഒരു ഓട്ടോറിക്ഷക്കാരനോട് ചോദിച്ചു..... സത്യൻ അന്തിക്കാടിന്റെ വീടറിയുമോ..... ?
അറിയാം എന്നു പറഞ്ഞ ആ ചേട്ടൻ പത്തുമിനിട്ടും കൊണ്ടു എന്നെ ലക്ഷ്യസ്ഥാനത്തെത്തിച്ചു...
മുറ്റത്തു നിന്ന ഡ്രൈവർ ചേട്ടനോട് എന്റെ വരവിന്റെ ഉദ്ദേശ്യം അറിയിച്ചപ്പോൾ..... സാർ ഇപ്പൊ ഇറങ്ങിവരും എന്ന് പറഞ്ഞതുകേട്ട് എങ്ങനെ കഥ പറയണമെന്ന് മനസ്സിൽ ചിന്തിച്ചുകൊണ്ടിരുന്ന എന്റെ മുന്നിലേക്ക് സാക്ഷാൽ സത്യൻ അന്തിക്കാട് ഇറങ്ങിവന്നു..... എന്നെക്കണ്ടു കണ്ണുകൾ കൊണ്ടു എന്താണന്നു ചോദിച്ചു കൊണ്ടു അടുത്തേക്ക് വന്നു...... ഒരു കഥയുമായി വന്നതാണെന്ന് പറഞ്ഞപ്പോൾ........ ഞാൻ പുറത്തുനിന്നു കഥ എടുക്കാറില്ലന്ന് പറഞ്ഞതുകേട്ട് നിരാശനായിനിന്ന എന്നോട് അദ്ദേഹം പറഞ്ഞു.... ബസ്സ് സ്റ്റോപ്പിലേക്കാണെങ്കിൽ കയറിക്കോ അവിടെ ഇറക്കാം......
വേണ്ടാ സാർ.....എളിമയോടെ ഞാൻ മൊഴിഞ്ഞു ... പറഞ്ഞു കഴിഞ്ഞാണ് ഓർത്തത് ബസ്സ് സ്റ്റോപ്പിൽ ചെല്ലുന്ന വരെയുള്ള സമയത്തു എന്റെ കഥ ഒന്ന് പറഞ്ഞു കേൾപ്പിക്കാം എന്നു ആലോചിച്ചു വന്നപ്പോഴേക്കും അദ്ദേഹത്തിനെയും കൊണ്ടു ആ വാഹനം എന്നെ മറികടന്നു പോയിക്കഴിഞ്ഞു......
അങ്ങനെയിരിക്കെ ഒരു ദിവസം ഫേസ്ബുക്കിൽ നാറാണത്ത് ഭ്രാന്തനെ പോലെ താഴേക്കുവരികയും ,മുകളിലേക്ക് പോകുകയും ചെയ്തുകൊണ്ടിരുന്നപ്പോഴാണ് ഒരു സാഹ്യത്യഗ്രൂപിന്റെ പേജ് കണ്ണിലുടക്കിയത് ....ആ പേജ് ഓപ്പൺ ചെയ്തപ്പോൾ സാഹിത്യസൃഷ്ട്ടികളുടെ കുത്തൊഴുക്ക് കണ്ടു അപ്പോത്തന്നെ join requst വിട്ടു .....എനിക്ക് സന്തോഷമായി ..മനസ്സിലുള്ളത് കുത്തിക്കുറിക്കാൻ ഒരിടം .....അതുവരെ കടലാസ്സിൽ വിശ്രമിച്ചിരുന്നവരെ ഓരോന്നായി ആ പേജിലേക്ക് സന്ദർശനത്തിനായി അയച്ചു ....
പക്ഷേ അവർക്കൊന്നും അധികം ആയുസ്സില്ലായിരുന്നു.

ഞാൻ വിട്ട പരൽ മീനുകൾ വലിയ തിമിംഗലങ്ങൾ വന്നപ്പോൾ കാണാമറയതായി ..
ഒരു രാത്രി പുതിയതൊരെണ്ണം പോസ്റ്റാനുള്ള മിനുക്കുപണിയിലാരുന്നു ഞാൻ.. ..
നോക്കികിടന്നുമടുത്ത പ്രിയതമ എന്നോട് ചോദിച്ചു ....അച്ചാച്ച ആ തൂലിക താഴെ വച്ചിട്ട് വരുന്നുണ്ടോ ....? ഇല്ലേൽ ഞാൻ കിടന്നുറങ്ങും പറഞ്ഞേക്കാം ....ഇല വെട്ടിയിട്ടു ചോറുണ്ണാൻ വിളിക്കുമ്പോൾ പോകാതിരിക്കാൻ പറ്റുമോ ..വിഭവസമൃദ്ധമായ ഒരു സദ്യ ഉണ്ടതിന്റെ ആലസ്യത്തിൽ ഞങ്ങൾ കണ്ണോടു കണ്ണ് നോക്കി കിടന്നപ്പോൾ ഞാൻ അവളോട് പറഞ്ഞു .. ഞാൻ എഴുതിയ കഥ നിൻെറ പേരിൽ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യാം ...എന്റെ ഉള്ളിലെ ഉദ്ദേശം അറിയാത്ത അവൾ എന്നെ വിശ്വാസം വരാതെ നോക്കി .....അതുകണ്ടു ഞാൻ പറഞ്ഞു ...സത്യമാണടി ...ആ ..എന്തേലും ചെയ്യൂ .....അവളോട് ചോദിക്കാതെ ചെയ്യുന്നത് ശരിയല്ലല്ലോ ..അവളുടെ സമ്മതം കിട്ടിയ ഞാൻ പുതിയ പോസ്റ്റ് പ്രിയതമയുടെ പേരിൽ പോസ്റ്റ് ചെയ്തു ...
ഒരു തുള്ളിയായി തുടങ്ങി പേമാരിപോലെ ലൈക്കും, കമന്റും വരുന്നതുകണ്ടു ഞാൻ പകച്ചു നിന്നു .....സംശയം ഒന്നും കൂടി ഉറപ്പിക്കാൻ ഞാൻ എന്റെ പേരിൽ ഇട്ട പഴയ പോസ്റ്റുകൾ പ്രിയതമയുടെ പേരിൽ പോസ്റ്റ് ചെയ്തു ...ഇനി കഥയുടെ കുഴപ്പമാണോ എന്നറിയണമെല്ലോ .......
Same പിച്ച് ....അഭിനന്ദനങ്ങൾ, പോരായ്മകൾ പരിഹരിക്കാൻ ഉള്ള നിർദ്ദേശങ്ങൾ ....ഓ ...എന്തൊക്കെയാണെന്റെമ്മേ
ഞാൻ വിവരം അവളോട് പറഞ്ഞു .....ആ മുഖത്തെ സന്തോഷം ഒന്ന് കാണണമാരുന്നു ...എന്നെ വന്നു കെട്ടിപിടിച്ചുകൊണ്ടു പറയുവാ ....Thank you....ആദ്യമായിട്ടാ അച്ചാച്ചൻ ഒരു നല്ല കാര്യം ചെയ്യുന്നത് എന്ന് ..
ഞാൻ വലിയ മൈൻഡ് ചെയ്യാതിരുന്നത് കണ്ടു അവളെന്നോട് പറയുവാ..
അച്ചാച്ചന്റെ പെണ്ണല്ലേ ഞാൻ ...എനിക്ക് കിട്ടിയ അഭിനന്ദനങ്ങൾ എല്ലാം അർഹിക്കുന്നത് അച്ചാച്ഛനാണ് എന്നെനിക്കറിയാം ..നമ്മൾ ഒന്നല്ലേ ..... അതുകൊണ്ടു ഇതു മൂന്നാമതൊരാൾ അറിയണ്ട കേട്ടോ ....എല്ലാം കേട്ടു തല കുലുക്കിയ എന്റെ കവിളിൽ ഒന്ന് ഞുള്ളിയിട്ടു പറയുവാ ...പങ്കാളിയോട് അസൂയ പാടില്ലെന്ന് .....
പിന്നെ കഥ മാറിയില്ലേ ....ഇപ്പൊ കഥ എഴുതികൊടുത്തില്ലേൽ നമ്മുക്ക് കിട്ടാനുള്ളത് കിട്ടാത്ത സ്ഥിതിയായി... .വെറുതെ നടന്നിരുന്ന പെണ്ണാ ....എന്റെ ബുദ്ധികൂടുതൽ .....എന്നാലും എനിക്ക് ഒരു സങ്കടവുമില്ല .....പ്രിയതമ പറഞ്ഞപോലെ ഞങ്ങൾ ഒന്നല്ലേ ........
പക്ഷേ ഒരു കാര്യത്തിൽ എനിക്ക് സങ്കടമുണ്ട് കേട്ടോ ....
എന്നാലും.... എന്റെ ഗ്രൂപ്പിലെ കൂട്ടുകാരെ .......

by.... Bins Thomas....
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക