Slider

ചില വീട്ടു കാര്യങ്ങൾ .

0

ചില വീട്ടു കാര്യങ്ങൾ .
"എന്റെ മോനു എവിടുന്നു കിട്ടിയതാണാവോ ഇതുപൊലൊരു ആശ്രീകരത്തെ ...
അപ്പുറത്തെ വീട്ടിലേക്കു കയറി വന്ന കുട്ടിയെ നോക്കു...
എന്തൊരു ചൈതന്യമാ ആ മുഖത്തു.
ആരു കണ്ടാലും നോക്കി നിന്നു പോവും ..."
"എന്നാ മോനു വേണ്ടി ആലോചിച്ചാലോ
അമ്മേ ,ഞാനും കൂടെ വരാം.."
"പരിഹസിച്ചൊ നീയ് ..
അല്ലെങ്കിലും എന്തിനാ നിന്നെ പറയുന്നെ ...
നിന്റെ വാലിൽ തൂങ്ങി നടക്കുന്ന എന്റെ മോനെ പറഞ്ഞാ മതി ..."
"അച്ഛന്റെ സ്വഭാവല്ലെ മോനും കിട്ടുള്ളൂ ..."
"ഈശ്വരാ ഇനിയെന്തൊക്കെ
കേക്കണം, എന്നെയങ്ങോട്ടു വിളിച്ചുടെ നിനക്കു .."?
"എന്നാത്തിനാ ..
അവിടെ ചെന്നിട്ടു ദൈവത്തിന്റെ സ്വസ്ഥത കൂടി നശിപ്പിക്കാനോ ..
എന്റമ്മെ.. അയൽപക്കത്ത് നോക്കി അടുക്കളയിലേക്കു തുപ്പാതെ ഉള്ളനേരം എന്നെയൊന്നു സഹായിച്ചൂടെ ...
വയസ്സായിട്ടു കിടപ്പിലായ ഞാനെയുണ്ടാവൂള്ളൂ നോക്കാൻ .."
"അപ്പൊ അതാന്നല്ലേ മനസ്സിലിരിപ്പ് ..
ഞാനിങ്ങനെ എണീറ്റു നടക്കുന്നതു നിനക്കു പിടിക്കുന്നില്ല അല്ലെടീ .."
●○
കണ്ടില്ലെ ...
അമ്മയോടു വല്ലതും പറഞ്ഞാൽ ഇതാണവസ്ഥ ...
എന്നാലും പാവാണ്‌ ട്ടാ ..
എട്ടൻ ഓഫീസിലേക്കു പൊയ്ക്കഴിഞ്ഞാൽ അമ്മയും ഞാനും മാത്രാ ഇവിടെ ...
അമ്മ അടുക്കള വാതിൽക്കൽ കാലു നീട്ടിയിരുന്നു വഴിയെ പോവുന്നോരേം വരുന്നോരേം നോക്കി എന്തെലുമൊക്കെ പറയും ..
ഞാനടുക്കളയിൽ ജോലിത്തിരക്കിലുമാവും...
പോവുന്നോരുടെ കൂട്ടത്തിൽ കാണാൻ അൽപം ഭംഗിയുള്ള പെണ്കുട്യോൾ ഉണ്ടെങ്കിലാ രസം ...
അടുക്കളയിൽ ഞാനുണ്ടോന്നു പാളി നോക്കും ...
പിന്നീടങ്ങോട്ടു പരിഭവം
പറച്ചിലാണ്...
എനിക്കതൊക്കെ കേക്കുമ്പൊ ചിരിയാ വരിക ...
കാരണം അമ്മയുടെ ലോകം അതൊക്കെയാണ് ...
ചുമ്മാ ഒരോന്നു പറയുമെന്നല്ലാതെ ആ മനസ്സു കണ്ണാടി പോലെയാന്നെ ..
ഏട്ടനെന്നെ വഴക്കു പറയാൻ വാ തുറക്കേണ്ട താമസം അമ്മയോടി വരും ...
ഏട്ടനെ ശകാരിക്കാൻ ..
ഇടക്ക് തോന്നാറുണ്ട് ..
അമ്മയില്ലാതെ ഞാനീ വീട്ടിലെങ്ങിനെ ജീവിക്കുമെന്നു..
അതോർക്കുമ്പോ ഒരു ഭീതിയാ മനസ്സിൽ ....
പകഷെ അമ്മയോടു പറഞ്ഞാലെന്താ പറയാന്നോ ...
എന്റെ കൊച്ചുമോന്റെ കല്യാണോം കഴിഞ്ഞു അവന്റെ മൊന്റെ ചോറൂണിനു ഗുരുവായൂർക്ക് പോവുമ്പൊ അമ്മയാവും മുൻസീറ്റിലിരിക്കുവാന്നാ ...
വെറൊരു രസം കൂടി കേക്കണോ ..
അമ്മയെന്നും പുകഴ്ത്തി പറയാറുള്ള ദേവീ ചൈതന്യമുള്ള കുട്ടിയില്ലേ ..
അവളൊരു മാപ്പിള ചെറുക്കന്റെ കൂടെ ഒളിചോടി ..
മിനിയാന്നു ...
അതമ്മയോടു പറഞ്ഞപ്പൊ
പറയുവാ..
എട്ടും പൊട്ടും തിരിയാത്ത ആ പാവത്തിനെ അവൻ എന്തെലും പറഞ്ഞു പറ്റിച്ചതാവൂന്നു ...
ഏതായാലും എനിക്കൽപം മനസ്സമാധാനം കിട്ടി ...
ഇനിയാ കൊച്ചിന്റെ ഗുണവതിയാരം പറഞ്ഞു എനിക്കിട്ടു കുത്തില്ലാലോ ..
"എടീ മൂധേവി ...നീയെവിടെ പോയിക്കിടക്കുവാ ..."
ദാ അടുത്ത യുദ്ധത്തിനുള്ള ശംഖു മുഴങ്ങി ...
അപ്പൊ കാണാട്ടോ ..

By Rayan Sami
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo