Slider

[ചെറുകഥാ ലൈറ്റ് ഹൗസ്

0

[ചെറുകഥാ
ലൈറ്റ് ഹൗസ്
÷÷÷÷÷÷÷÷÷÷÷
കരൾ പകുത്തനോവും മാറാപ്പിലാക്കി തുടരുകയായി യാത്ര.
മോക്ഷത്തിലേയ്ക്കല്ല... മോക്ഷം വിദൂരമാണെന്ന് ഹൃദയം മന്ത്രിച്ച് കൊണ്ടെ ഇരുന്നു. ദൂരെ ...വിരഹത്തിൻ നൊമ്പരം ചൊല്ലുവാനാവാതെ മൗനമായ് വീണ്ടുമൊരസ്തമയം.
ഉള്ളിൽ ചെറുചിരി ഉയർന്നു.
എത്ര അസ്തമയങ്ങൾക്ക് സാക്ഷിയായ ഈ കണ്ണുകളുടെ കാഴ്ച
മങ്ങിത്തുടങ്ങിയിരിക്കുന്നുവോ..?
തുടരുന്ന ഈ യാത്രയുടെ അന്ത്യം ഏതെങ്കിലുംതെരുവിൽ ആയിരിക്കാം .ഭിക്ഷാംദേഹികളുടെ അവസാനം ഇത്തരത്തിലായിരിക്കുമല്ലോ.. !
തെരുവുകളിൽ നിന്നും തെരുവുകളിലേയ്ക്ക്.ആൾക്കൂട്ടത്തിൽ ഒരുവനായ്.. അകറ്റി നിർത്തപ്പെടുന്ന യാചക വേഷം നന്നായ് ചേരുന്നു.
സമ്പാദ്യമായ് ഈ വിശപ്പ് മാത്രം.
റോഡിൻ ഓരത്തെ കറുത്ത ഗ്ലാസ് പതിപ്പിച്ച കാറിൽ തന്റെ പ്രതിബിബം കണ്ട് ചിരി വന്നു.
വെളള കയറി നീണ്ട തലമുടിയും ,മുഷിഞ്ഞ വേഷവും ഒട്ടിയ വയറും ,കവിളുകളും .. ശരിക്കും ഒരു പിച്ചക്കാരൻ തന്നെ..
പഴയ തന്റെ പ്രധാപ കാലം ഉള്ളിൽ തെളിഞ്ഞു..
രാജാവായ് വാണിരുന്നകാലം.
വെട്ടിപ്പിടിച്ചും, ചതിച്ചു, ..കാശിന്റെ ഹുങ്കിൽ മതിമറന്ന ജീവിതം.
പാവം ലക്ഷ്മി എത്രമാത്രം സഹിച്ചിരുന്നു തന്നെ.
അവളുടെ മരണത്തോടെയാണ് തന്റെ പതനത്തിന് ആരംഭമായത്.
അൻപത്തിമൂന്ന് കാരനായ താൻ വയസ്സനായിത്തീർന്നത് പെട്ടെന്നായിരുന്നു.
അല്ലെങ്കിൽ തീർത്തു.
എന്ത് ചെയ്താലും കുറ്റങ്ങൾ മാത്രം നിരത്തി തന്നെ ശകാരവാക്കുകൾ കൊണ്ട് ശിക്ഷിച്ച മരുമകൾ.
മകൻ പാവപ്പെട്ട വീട്ടിലെ ഒരു പെൺകുട്ടിയെ പ്രണയിച്ചപ്പോൾ എതിർത്തില്ലഅവന്റെ കൂടെ നിന്നു.
അവളാണ് ഈ മരുമകൾ..
ഒരു ദിവസം മകന്റെ സ്നേഹം കരകവിഞ്ഞൊഴുക്കിയത് കണ്ട് മതി മറന്നു. പേരക്കുട്ടികളുമായ്
ഒരു വിനോദയാത്ര. ഒടുവിൽ വ്യദ്ധമന്ദിരത്തിൽ എത്തി നിന്നപ്പോളാണ്ഞെട്ടിയത്.
നിറഞ്ഞ കണ്ണുകൾ കാണുവാൻ നിൽക്കാതെ മകൻ മടങ്ങുന്നത് കണ്ടു നിൽക്കുവാനെ കഴിഞ്ഞുള്ളു.
എത്ര ശ്രമിച്ചിട്ടും അവിടെയുള്ള ജീവിതവുമായ് പൊരുത്തപ്പെടാനായില്ല.
ഓടുകയായിരുന്നു. വെറും കയ്യുമായ്.
വിശന്നപ്പോൾ വെറുതെ കൈ നീട്ടിയതാ .. ചില്ലറ തുട്ടുകൾ നീട്ടിയ കൈകളിൽ വീണപ്പോൾ വിശപ്പ് ഒഴിഞ്ഞു. വർഷങ്ങൾ പിന്നിട്ടത് എത്ര വേഗമായിരുന്നു.
മങ്ങിയ കാഴ്ചയും ,വേച്ചു പോകുന്ന കാലടിയുമായ് തുടരുന്ന യാത്ര.
അസ്തമയം പൂർണ്ണമായ് കഴിഞ്ഞു.
വയ്യ .. കാലുകൾ കുഴയുന്നു..
ഈ പടവുകളിൽ അല്പം ഇരിക്കാം.
ഏറീ വരുന്നു കിതപ്പ് .മരണം എന്ന പ്രപഞ്ച സത്യത്തിലേയ്ക്കിനി ദൂരമില്ല എന്നത് അറിയുന്നു.
ഇരുൾ വീണ് തുടങ്ങിയിരിക്കുന്നു.
ആരോ ഓടിക്കിതച്ച് തനിക്ക് അരികിൽ വന്നിരുന്നത് അറിഞ്ഞു.
ആർത്തിരമ്പുന്നതിരമാലകളുടെ ശബ്ദത്തിൻമേൽ അകിതപ്പിൻ ശബ്ദം ഉയർന്ന് നിന്നിരുന്നു.
കയ്യിലിരുന്ന വെള്ളക്കുപ്പി അയാൾക്ക് നേരെ നീട്ടി.ആർത്തിയോടെ വാങ്ങി തൊണ്ടയിലേയ്ക്ക് കമഴ്ത്തുന്ന ആയാളെ വാത്സല്യത്തോടെ നോക്കി.
തേങ്ങിക്കരച്ചിൽ കേട്ടു .
അയാൾ കരയുകയാണ്. തേങ്ങിക്കരച്ചിൽ പതിയെ പൊട്ടിക്കരച്ചിലിന് വഴിമാറി.
ദു:ഖങ്ങൾ അണപൊട്ടിയൊഴുകട്ടെ..
താനും ഇത് പോലെ എത്ര കരഞ്ഞിരിക്കുന്നു.
തിരമാലകൾക്ക് ശക്തിയേറുന്നു. കരയുടെ മേൽ താണ്ഡവമാടുന്നു.. പതിയെ ശാന്തമായ് ചിരിക്കുന്നു. കടലും അയാളും.
"എന്ത് സംഭവിച്ചു..??"
വർഷങ്ങളായ് തുടരുന്ന മൗനവൃതം എന്തിനെന്നറിയാതെ മുറിച്ചു.
കണ്ണീർ തുടച്ചു കൊണ്ട്. പതിയെ അയാൾപറഞ്ഞു.
" ഞാനിപ്പോൾ വരുന്നത് വ്യദ്ധമന്ദിരത്തിൽ നിന്നുമാണ്.. "
അയാൾ മൗനമായ്.. നിശബ്ദതയിൽ ഗദ്ഗദങ്ങൾ ഉയർന്നു.
"എങ്ങിനെ.. അവിടെ എത്തി.???"
മറുപടി ഊഹിക്കാം എങ്കിലും ചോദിച്ചു.
"കർമ്മഫലമാണ് അനുഭവിച്ചെ തീരു... "
അയാൾ വീണ്ടും മൗനത്തിലേയ്ക്ക് വീണു..
ലൈറ്റ് ഹൗസിൽ നിന്നുമുള്ള വെട്ടത്തിൻ കൂട്ടങ്ങൾ ഒരു നിമിഷം ആഗതനിൽ പതിഞ്ഞു.
അയാളെ ശരിക്കും കണ്ടു. ഞെട്ടിപ്പോയ്.
മനസ്സ് ഒന്നു പിടഞ്ഞു..
" സത്യമാണ് മകനെ .. കർമ്മഫലമാണ് നിന്റെ പിതാവിനെ നീയും ആ ആശ്രമത്തിലല്ലെ കളഞ്ഞത്..??"
അയാൾ ഞെട്ടുന്നത് ആ ഇരുട്ടിലും തിരിച്ചറിഞ്ഞു.
"അന്ന് നിന്റെ കൂടെ നിന്റെ മകനും ഉണ്ടായിരുന്നു..!! "
വാക്കുകളാം കൂരമ്പുകളേറ്റ് അയാൾ പിടയുന്നത് ശ്രദ്ധിക്കാതെ തുടർന്നു.
" മകനെ ബാലു .വരു. ..ഈ അച്ഛന്റെ കൈ പിടിക്കു ,
എന്റെയീ യാത്ര അവസാനിക്കുംവരെ.. ഞാനുണ്ടാവും നിനക്ക്...!!"
ഇരുളിൽ ഒരുപൊട്ടിക്കരച്ചിൽ ഉയർന്നു..
ലൈറ്റ് ഹൗസിലെ വെട്ടത്തിൻ കൂട്ടം തിരമാലകളോട് പടപൊരുതി തോറ്റ് മടങ്ങി വന്നു.
ശുഭം.
By
Nizar vh
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo