Slider

ഭൂമിയിലെ മാലാഖ

1
Image may contain: 1 person, beard, hat and closeup

ആനി പ്രവാസ ജീവിതം തുടങ്ങിയിട്ട് ആറു വർഷം കഴിഞ്ഞു. തിരിഞ്ഞു നോക്കുമ്പോൾ കാലത്തിന്റെ കണക്കു പുസ്തകത്തിൽ ലാഭത്തിന്റെ കണക്കുകൾ മാത്രം...
തെക്കൻ കേരളത്തിലെ ഒരു സാധരണ ക്രിസ്‌റ്റ്യൻ ആണ് വർഗീസ് മോളികുട്ടി ദമ്പതികളുടെ നാലു മക്കളിൽ മൂത്തവൾ ആയാണ് അവളുടെ ജനനം. പഠനത്തിൽ അവൾ മിടുക്കി ആയിരുന്നു. വീട്ടിലെ കഷ്ടപ്പാട് ഒന്നും അറിയിക്കാതെ ആണ് വർഗീസ് നാലു മക്കളെയും വളർത്തിയത്..
വളരെ സന്തോഷത്തിലും സമാധാനത്തിലും ജീവിക്കുന്നതിനിടയിൽ ആണ് മോളികുട്ടിയുടെ പെട്ടന്ന് ഉള്ള മരണം. അത് ആ കുടുംബത്തെ വല്ലാതെ തളർത്തി. അങ്ങനെ 16ആം വയസ്സിൽ ആനി 3അനിയത്തിമാരുടെ അമ്മയായി.
പതുക്കെ പതുക്കെ ആ കുടുംബം വീണ്ടും സന്തോഷത്തിലേക്ക് തിരിച്ചു വരാൻ തുടങ്ങി.രാവിലെ സ്കൂളിൽ പോകും മുൻപ് ഭക്ഷണം എല്ലാ ഉണ്ടാക്കി വെയ്ക്കണം അനിയത്തിമാരെ സ്കൂളിൽ പറഞ്ഞു വിടണം ഒരു അമ്മയുടെ എല്ലാ വാത്സല്യവും നൽകി ആനി അനിയത്തിമാരെ നോക്കി. ദിവസങ്ങൾ കടന്നു പോയി..
അങ്ങനെ ഇരിക്കെ ഒരു ദിവസം ആനിയുടെ 12ആം ക്ലാസ്സ് റിസൾട് വന്നു. സാമാന്യം നല്ല മാർക്ക് വാങ്ങി തന്നെ അവൾ പാസ്സ് ആയി. ഇനി പഠിക്കാൻ പോകണ്ട എന്ന തീരുമാനത്തിൽ അവൾ നിൽക്കുമ്പോൾ ആണ് . ഒരു അടുത്ത ബന്ധു വഴി ബാംഗ്ലൂരിൽ നഴ്സിങ്ങിന് അഡ്മിഷൻ ശരിയാകുന്നത്.
വർഗീസ് കടം വാങ്ങിയും ഉള്ളത് ഒക്കെ നുള്ളി പെറുക്കിയും അവളെ പഠിപ്പിക്കാൻ തീരുമാനിച്ചു. അനിയത്തിമാരെയും അപ്പനെയും ഒറ്റക്ക് വിട്ടു പോകാൻ അവൾക്ക് ഇഷ്ടമില്ലായിരുന്നു. അപ്പന്റെയും അനിയത്തിമാരുടെയും നിർബന്ധത്തിനു വഴങ്ങി അവൾ മനസില്ല മനസോടെ അതിനു സമ്മതം മൂളി.
അങ്ങനെ അവൾ ബാംഗ്ലൂർ എത്തി. ബാംഗ്ലൂരിന്റെ മായിക ലോകം ഒരു തരത്തിലും അവളെ സ്വാതീനിച്ചില്ല. അപ്പനും അനിയത്തിമാരും ഒറ്റക്ക് എന്ന ചിന്ത അവളുടെ ഉള്ളിൽ ഞാൻ നല്ല നിലയിൽ എത്തിയാൽ മാത്രമേ എന്റെ കുടുംബം രക്ഷപ്പെടൂ എന്ന ബോധം അവളിൽ ഉണ്ടായിരുന്നത് കൊണ്ടു മാത്രം അവൾ പഠനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രികരിച്ചു..
ക്രിസ്തുമസിനും ഈസ്റ്ററിനും മാത്രം വീട്ടിൽ എത്തുന്ന ഒരു അദിതി ആയി അവൾ മാറി. ബാംഗ്ലൂരിലെ നഴ്സിങ് പഠന ശേഷം അവൾ ട്രൈനിങ്ങിനു വേണ്ടി ബോംബയിൽ എത്തി. അവടെ നിന്നു കിട്ടുന്ന തുച്ഛമായ വരുമാനം പോലും വീട്ടിൽ അപ്പന് അയച്ചു കൊടുക്കും. ആ പ്രായത്തിൽ ഉള്ള പെണ്ണ് കുട്ടികൾ നയിക്കുന്ന ആർഭാട ജീവിതം അവളെ മനം മയക്കിയില്ല.
ഒരു ദിവസം അവൾ ജോലി ചെയുന്ന ആശുപത്രിയിൽ നഴ്സുമാർ അനിശിചകാല സമരം തുടങ്ങി. കഷ്ടപ്പാടിന്റെയും പട്ടിണിയുടെയും ദിവസങ്ങൾ ശമ്പളം പോലും ഇല്ലാത്ത അവസ്ഥ. ഇതൊന്നും അവൾ വീട്ടിൽ അറിയിച്ചില്ല..
സമരം ദിവസങ്ങൾ കടന്നു മാസങ്ങൾ കടന്നു പോയി. ഒരു ദിവസം ആനിക്ക് അപ്രതീക്ഷിതമായി ഒരു കാൾ വന്നു. ബാംഗളൂരിൽ കൂടെ ഉണ്ടായിരുന്ന ഒരു സുഹൃത്. സൗദിയിൽ അവൾ ജോലി ചെയുന്ന ആശുപത്രിയിൽ ഒരു നഴ്സിനെ വേണം വിസ റെഡി പൈസ ഒന്നും വേണ്ട. ശമ്പളം കുറച്ചു കുറവാണ്.എന്നാലും അപ്പോഴത്തെ അവളുടെ അവസ്ഥയിൽ അത് അവൾക്ക് ഒരു ആശ്വാസമായിരുന്നു..
അവൾ തിരിച്ചു വീട്ടിൽ എത്തി അപ്പനോടും അനിയത്തിമാരോടും കാര്യങ്ങൾ പറഞ്ഞു. ആ കുടുംബത്തിന്റെ അപ്പോഴുള്ള അവസ്ഥയിൽ അവൾക്ക് ഒരു ജോലി ഉള്ളത് വളരെ ആശ്വാസം ആകുമായിരുന്നു..
വിസക്ക് വേണ്ടി അതികം ഒന്നും കാത്തിരിക്കേണ്ടി വന്നില്ല. അങ്ങനെ ആ ദിവസം വന്നെത്തി. പോകുന്ന ദിവസം അപ്പനോടും അനിയത്തിമാരോടും യാത്ര പറഞ്ഞു ഇറങ്ങുമ്പോൾ. ഇതെല്ലാം ഒരു കണ്ണീരോടെ നോക്കി നിൽക്കാനേ വർഗീസിനായൊള്ളു.
സൗദിയിൽ എത്തിയ ആനിയെ കാത്തിരുന്നത് സന്തോഷത്തിന്റെ നാളുകൾ. ആനിയുടെ വീട്ടിൽ പതുക്കെ പതുക്കെ സന്തോഷം കടന്നു വരാൻ തുടങ്ങി. കഷ്ട്ടപാടിനും വേദനകൾക്കും ആശ്വാസം ആയി തുടങ്ങി..
അപ്പന് നല്ല ചികിത്സ അനിയത്തിമാരുടെ പഠനം എല്ലാം ബാധ്യതയേക്കാൾ ഏറെ അവളുടെ ഉത്തരവാദിത്തം ആയിരുന്നു. 2അനിയത്തിമാരെ നല്ല നിലയിൽ കല്യാണം കഴിച്ചു വിട്ടു. വീട് പുതുക്കി പണിതു. ഈ ആറു വർഷത്തിനിടയിൽ ആനി നാട്ടിൽ പോയത് 2തവണ അതും അനിയത്തിമാരുടെ കല്യാണം കൂടാൻ..
അടുത്ത ആഴ്ച അവളുടെ കുഞ്ഞനിയത്തിയുടെ കല്യാണം ആണ് അതിനു നാട്ടിൽ പോകാൻ ഉള്ള തയ്യാറെടുപ്പിൽ ആണ് അവൾ. കൂടെ ഉള്ളവർ അവളെ കല്യാണത്തിന് പല വട്ടം നിർബന്ധിച്ചു എങ്കിലും അവൾ കൂട്ടാക്കിയില്ല അവൾക്ക് ഒരു മറുപടി മാത്രം അന്നും ഇന്നും
" അനിയത്തിമാരോക്കെ ഒരു കരപറ്റാതെ എനിക്ക് ഒരു ജീവിതം ഇല്ല "
സ്വന്തം ജീവിതം വരെ മറന്നു കുടുംബത്തിനും നമ്മുക്കും കാവൽ ആയി തണലായി നിൽക്കുന്ന ആനിയെ പോലുള്ളവർ ആണ് " ഭൂമിയിലെ മാലാഖ" എന്ന പേരിനു ഏറ്റവും അർഹത ഉള്ളവൾ.
എന്റെ സുഹൃത്തിന്റെ പച്ചയായ ജീവിതം ഞാൻ നിങ്ങൾക്ക് മുൻപിൽ സമർപ്പിക്കുന്നു
സ്നേഹത്തോടെ
Vaseemali Yahiya
1
( Hide )
  1. സുഹൃത്തിന്റെ നല്ല ഓർമ്മകൾ!!!

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo