
മാതാപിതാക്കളറിഞ്ഞിരിക്കാൻ ഒരു ചെറുപ്പകാരൻ ഇറക്കിയ വീഡിയോ ആണ് ഇന്നീ എഴുത്തിനാധാരം. മാതാപിതാക്കൾ അറിഞ്ഞിരിക്കണം എന്താണ് നമ്മുടെ മക്കൾ നമ്മുടെ വീടുമായി അകലുന്നത്. എന്താണവൻ നമ്മളുമായി അകലുന്നത്. അവനൊന്നു അടുത്തുവന്നാൽ അവനെ കുറിച്ചുള്ള കുറ്റപ്പെടുത്തലുകൾ മാത്രമാണ്. അവന്റെ തോൽവികൾ മാത്രമാണ് നമ്മുടെ ചർച്ച.പിന്നെങ്ങനാണ് അവൻ വീട്ടിൽ വരുന്നത് വീട്ടുകാരുമായി ഇടപെഴുകുന്നത്. എന്താണവൻ നമ്മളെക്കാൾ കൂട്ടുകാരേ ഇഷ്ടപെടുന്നത്. നമ്മളിൽ നിന്നും ലഭിക്കാത്ത എന്താണവിടെ നിന്നും ലഭിക്കുന്നത്. ആ ചോദ്യം വളരെ പ്രസക്തമാണ്. അംഗീകാരം ഏതൊരു മനുഷ്യനും ആഗ്രഹിക്കുന്ന ഒന്നാണത്. നമ്മളെ അങ്ങീകരിക്കുക. അഭിപ്രായങ്ങൾ അങ്ങീകരിക്കുക. അത് നിങ്ങടെ മക്കൾക്കു നിങ്ങൾ നൽകാറുണ്ടോ. അവർക്കൊരു തെറ്റുപറ്റിയാൽ ഒന്നു ചേർത്തു പിടിച്ചു കുഴപ്പമില്ലെടാ എന്ന് പറയാൻ എത്ര മാതാപിതാക്കൾ തയ്യാറാകും. അവര്ക്ക് ഭയമാണ്. മാതാപിതാക്കളെ ബഹുമാനിക്കുന്നത് ഭയം കൊണ്ടാകരുത് സ്നേഹം കൊണ്ടാകണം. അത് മാതാപിതാക്കളാണ് ആക്കിയെടുക്കേണ്ടത്. നിങ്ങളുടെ മകൾക്ക് ഒരു പ്രണയമുണ്ടെന്നു കേൾക്കുന്ന അച്ഛനും അമ്മയും ആദ്യം ചെയ്യുന്നതെന്ത്. അന്നരം തന്നെ അവളെ കുറ്റപ്പെടുത്തി തുടങ്ങും. എന്താണ് നിങ്ങളോട് പറയാതെ അവൾക്കൊരു പ്രണയമുണ്ടായി. എന്താണ് മക്കൾക്കു നിങ്ങളോടൊന്നും തുറന്ന് പറയാൻ പറ്റാത്തത്. നിങ്ങളുടെ കരങ്ങൾ ഇങ്ങനെ വിശാലമായി തുറന്ന് പിടിക്കണം എന്നിട്ട് നിങ്ങളുടെ മക്കളെ നെഞ്ചോടു ചേർത്തു പിടിച്ചിട്ടു പറയണം അച്ഛനില്ലേടാ നിന്റെ കൂടെ പിന്നെ എന്നാത്തിനാ നീ പേടിക്കുന്നത്. അവര്ക്കും തോന്നണം. എന്റെ എല്ലാ പ്രശ്നങ്ങൾക്കും എന്റെ അച്ഛന്റെ കയ്യിൽ പരിഹാരമുണ്ട്. പെൺമക്കളെ നിങ്ങൾ സ്നേഹിക്കണം. അവര്ക്കും എന്തും വീട്ടിൽ പറയാൻ ദൈര്യം കൊടുക്കണം. അല്ലാതെ വഴിയിൽ ഒരു ചെക്കൻ ശല്യം ചെയ്തൂന്ന് പറയുമ്പോൾ നീ ഇനി അതിലെ പോകണ്ട എന്നല്ല മറുപടി. അങ്ങനുള്ള മറുപടിയിൽ അവളെന്തോ തെറ്റ് ചെയ്തതായി മാത്രമേ ഫീൽ ചെയ്യൂ. പിന്നങ്ങനെ ഉണ്ടായാലും വീട്ടിൽ പറയാൻ പേടിയാകും. അങ്ങനാണ് ഇന്നു കാണുന്ന പീഡനങ്ങൾക്കൊക്കെ വളമാകുന്നത്. നിങ്ങടെ മക്കൾക്ക് നിങ്ങളാണ് അംഗീകാരം കൊടുക്കേണ്ടത്. അതാണവന്റെ മാനസിക ശക്തി.. ഒരുവൻ നല്ല മനുഷ്യനാകുന്നത് അവന്റെ ജീവിത സാഹചര്യത്തിന്റെ അടിസ്ഥാനത്തിലാണ്.എന്റെ സുഹൃത്ത് പറഞ്ഞത് അവന്റെ വാപ്പാ അവനെയൊന്നു കെട്ടി പിടിച്ചിട്ടില്ലെന്നു. അവനു 25 വയസ്സുണ്ട്.നമ്മൾക്ക് തന്നെ തോന്നുന്നില്ലേ ഇത്ര പ്രായമുള്ള ഒരു മകൻ ഇങ്ങാനാഗ്രഹിക്കുന്നുണ്ടോ. അതെ നമ്മളുടെ മക്കൾ നമ്മളിൽ നിന്നാഗ്രഹിക്കുന്നത് ഒരു നല്ല വാക്കായിരിക്കാം . അല്ലെങ്കിൽ ഒരു കെട്ടിപ്പിടിത്തം. ഒരു സ്നേഹ ചുംബനം. അത്രേയൊക്കെയുള്ളൂ. അല്ലാതെ അവനാഗ്രഹിക്കുന്നതിനു മുന്നേ ബൈക്ക് വാങ്ങിച്ചു കൊടുത്തത് കൊണ്ടോ. അതല്ല നല്ല ജീവിത സാഹചര്യം കൊടുത്തത് കൊണ്ടോ മക്കൾ നാന്നാവണമെന്നില്ല .. നന്നായി സ്നേഹികുക. അതിലുപരി നല്ല മനുഷ്യനായി വളർത്തുക..
നമ്മുടെ മക്കളുടെ കൂടെ നമ്മളുണ്ടാകണം. അവര്ക്ക് നമ്മളല്ലാതെ മറ്റാരുണ്ട്..
By: Harshad Mangalasseri
👍
ReplyDelete