Slider

കൃസ്ത്യാനി കണിക്കൊന്ന

0
Image may contain: 1 person

ഇന്നലെ വലിയ ഒരു സംഭവം ഉണ്ടായി എന്റെ വീടിന്റെ തെക്കേ മൂലക്കെ നിന്ന ക്രിസ്ത്യാനി കണിക്കൊന്ന ( ഞാൻ കൃസ്ത്യാനിയാകുമ്പോൾ എന്റെ കൊന്നയും അങ്ങനെ ആവുമല്ലോ അല്ലാ അതാണല്ലോ നാട്ടു നടപ്പ് )
പൂത്തുലഞ്ഞു നിൽക്കുന്ന കണ്ട്‌ നമ്മുടെ ഒരു ചങ്ങാതി ആയ സതീശൻ ചേട്ടൻ കുറച്ചു കൊന്നപ്പൂക്കൾ വേണം എന്ന് പറഞ്ഞു.....
കണി കാണാൻ വെക്കാൻ വേണ്ടിയാണു ന്.
ചങ്ങാതി ആണ്, ഞാൻ സന്തോഷത്തോടെ പറിച്ചോളാൻ പറഞ്ഞു
എന്റെ മനസിൽ വല്ലാത്ത ഒരു സംശയം !!!!!
അല്ലാ ഹിന്ദു ആയ പുള്ളിക്ക് ഇ കൊന്ന പൂ പറ്റുമോ ?
മണ്ടത്തരം ആയാലോ എന്ന് വെച്ചു ഞാൻ ഒന്നും ചോദിച്ചില്ല... ;)
പിന്നേ ഓർത്തു ക്രിസ്ത്യാനി കൊന്നക്കു പോകാൻ ഇഷ്ടമില്ല എങ്കിൽ അവൾ പറയട്ടെ ന്
അവളും ഒന്നും പറഞ്ഞില്ല.....
ചേട്ടൻ പൂക്കുല ഓടിച്ചു കവർ ൽ ആക്കി കൊണ്ടുപോയി
ഞാൻ ഇങ്ങനെ മനസ്സിൽ ഓർത്തു "അല്ലാ ഇനി ഇവിടന്നു കൊണ്ട് പോയ കൊന്നപ്പൂക്കളെ കണ്ട്‌ കൃഷ്ണനു എങ്ങാനും ഇഷ്ടക്കുറവ് ആവുമോ ആവോ... "
"ദൈവത്തിനു അറിയാം.. "
ഞാൻ രാവിലെ പള്ളിയിൽ പോയി...
ദുഃഖ വെള്ളി അല്ലേ എല്ലാം കഴിഞ്ഞു വന്നപ്പോൾ വൈകുന്നേരം ആയി...
ചുമ്മാ ഒന്ന് പുറത്തേക്ക് ഇറങ്ങിയപ്പോൾ ദേ വന്നു നമ്മടെ സതീശൻ ചേട്ടൻ....
കക്ഷിയെ കണ്ടപ്പോൾ
 ഞാൻ ആകാംഷയോടെ ചോദിച്ചു
"ചേട്ടാ വിഷു എങ്ങനെ ഉണ്ടായിരുന്നു... ?"
"ഓഹ്ഹ് വിഷു തകർത്തു..."
ചേട്ടൻ വളരെ സന്തോഷത്തോടെ പറഞ്ഞ ആ മറുപടി കേട്ടപ്പോളാ ഒരു സമാധാനം ആയതു.......
*************
ചുമ്മാ എഴുതിയതാ...
നമ്മളുടെ മനസ്സിൽ നാം തീർക്കുന്ന അതിർ വരമ്പുകൾ ആണ് ഇങ്ങനെ ഉള്ള ചിന്ദകൾ എന്ന് ഓർമ്മിപ്പിക്കാൻ വേണ്ടി മാത്രം പ്രകൃതിക്കു എന്ത് ജാതിയും മതവും അല്ലേ !!!
അവ നമ്മെ പഠിപ്പിക്കുന്നത്‌ സ്നേഹിക്കാൻ മാത്രമാണ്..
നാം പഠിക്കാത്തതും അത് മാത്രമാണ്...
"' എന്റെ എല്ലാ കൂട്ടുകാർക്കും സ്നേഹം നിറഞ്ഞ വിഷു ആശംസകൾ """
*************
#അജൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo