Slider

സ്വപ്നപ്രണയം.

0

Image may contain: 1 person, smiling, closeup and indoor

രാവിന്റെ നിശബ്ദതയിലേയ്ക്ക്
ബാബുൾ സംഗീതമൊഴുകിയെത്തി..
ആത്മാവിനെത്തൊടുന്ന രാഗങ്ങളെ
ഉച്ചത്തിൽ മീട്ടുന്ന ഗന്ധർവ്വൻ..
തന്ത്രികളെ തൊട്ടുഴിയുന്ന
വിളറിവെളുത്ത കൈത്തണ്ട....
തന്റെ ധമനീ ഞരമ്പുകളാണാ
തന്ത്രികൾ എന്നദ്ദേഹം പറഞ്ഞിരുന്നു.
അത്യധികം ആവേശത്തോടെ
അത് കേൾക്കുമ്പോഴെല്ലാം...
വല്ലാത്തോരനുഭൂതി
പൊക്കിൾച്ചുഴിയിൽ കറങ്ങിത്തിരിഞ്ഞു.
അടിവയറ്റിൽ നിന്നും നെറുകിലേയ്ക്ക്
ഒരു നീലഞരമ്പ് മുറുകി വലിഞ്ഞുണർന്നു...
ആ വിരലുകൾ എന്നെ മീട്ടിത്തുടങ്ങി..
താളം അനുഭൂതികളായി...
രാഗത്തിന്റെ ഉച്ചസ്ഥായിയിൽ
പ്രാണൻ ശരീരത്തിൽ നിന്നും വേർപെട്ടിറങ്ങി....
ആത്മാവൊഴിഞ്ഞ ഹൃദയം
നിലയ്ക്കുമെന്ന അവസ്ഥയിൽ
നുരയും പതയും വായിലൂടെ പുറത്തേയ്ക്കൊഴുകി.......
ജീവൻ ഒരു നൂൽപ്പാലത്തിൽ
സംഗീതമാസ്വദിച്ചു നിൽക്കുകയും
രാഗം നിലയ്ക്കുന്ന മാത്രയിൽ
ആത്മാവ് ശക്തിയോടെ ശരീരത്തിൽ
പ്രവേശിക്കുകയും ചെയ്തുവരുന്നു.

By Dhanya dathan
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo