Slider

ഒരു ബുള്ളറ്റും രണ്ടു പെൺകുട്ടികളും

0


പാർട്ട് 5
ഒരു പൂക്കാലം പോലെ ഉയർന്നു പൊങ്ങുന്ന ചിത്രശലഭങ്ങൾ .ഓരോ ചെടിയിലും പറ്റിപിടിച്ചു അത്രയേറെ ശലഭങ്ങൾ ഉണ്ടായിരുന്നോ ?
എന്തൊക്കെ അത്ഭുതങ്ങൾ ആണ് നമുക്ക് ചുറ്റും.
കുറച്ചു നേരം ഞങ്ങൾ ഏതോ ഉദ്യാനത്തിൽ ആണെന്ന പോലെ തോന്നിപിച്ചു കൊണ്ടു
ചുറ്റി പറന്ന ശേഷം അവ അപ്രത്യക്ഷമായി .
എവിടെ നിന്നോ ഹോൺ കേൾക്കുന്നുണ്ട് .കുറച്ച കഴിഞ്ഞപ്പോൾ ആ ഹോൺ ശബ്ദം അടുത്തെത്തി .അപ്പോഴാണ് ഞങ്ങൾ ശ്രദ്ധിച്ചത് മലയുടെ അരികിലൂടെ ഒരു വഴി ചാൽ ഉണ്ട്.
ഞങ്ങൾ വന്നപ്പോൾ കോട ഉണ്ടായിരുന്നത് കൊണ്ടു ആ വഴി ശ്രദ്ധയിൽ പെട്ടില്ല.
വഴി എന്ന് പറയാൻ പറ്റില്ല .കല്ല് ഇളകിയ ഒരു പാത .രണ്ടു സൈഡും ഗർത്തങ്ങളും .പുലർ കാലം ആയത് കൊണ്ടു പോകുന്ന വഴിക്ക് കാട്ടാന ശല്യം ഉണ്ടാകും എന്ന് ആ ജീപ്പുകാർ പറഞ്ഞു.
അവർ അവിടെ നിന്ന് ടൗണിലേക്ക് പോകുന്നതാണ് .
രണ്ടു മണിക്കൂർ യാത്ര ഉണ്ടാകും.ഞങ്ങൾ അന്വേഷിച്ചു വന്ന ബോധിമേറ്റ് ഗ്രാമത്തിലേക്ക് .
എന്തായാലും അധികം വൈകാതെ യാത്ര പുനരാംഭിച്ചു.
പോകുന്തോറും റോഡ് കൂടുതൽ മോശമായി വന്നു.
ഒരു വളവു തിരിഞ്ഞപ്പോഴാണ് വീണു പരിക്കേറ്റ നിലയിൽ രണ്ടു പേർ ഞങ്ങൾക്ക് കൈ കാണിച്ചത് .
സമീപത്തായി അവരുടെ ബൈക്ക് മറിഞ്ഞു കിടപ്പുണ്ട്.അവർ ഗ്രാമത്തിൽ നിന്നും വന്നതാണ് .ആ വളവിൽ കാട്ടാനയും കുഞ്ഞും നിൽപ്പുണ്ടായിരുന്നു .
ഹോൺ അടിച്ചതോടു കൂടി അവരുടെ നേരെ തിരിഞ്ഞു വന്നപ്പോൾ ബൈക്ക് ഓടിയപ്പോൾ
കല്ലിൽ തട്ടി വീണു പരിക്കേറ്റതാണ് .
കുഞ്ഞു കൂടെയുള്ള ആന അപകടകാരിയാണ് .പരിക്കേറ്റെങ്കിലും ജീവൻ തിരിച് കിട്ടിയ ആശ്വാസം അവർക്ക് ഉണ്ടായിരുന്നു.
ഇന്ന് ജോലിക്കു പോകുന്നില്ല തിരിച്ചു ഗ്രാമത്തിലേക്ക് വരികയാണെന്ന് അവർ പറഞ്ഞു .
ഒരു കണക്കിന് നന്നായി ,വഴി തെറ്റാതെ എത്താൻ പറ്റുമല്ലോ.
നിങ്ങൾ മുൻപിൽ പോകുമോ,നിങ്ങളുടെ വണ്ടിയുടെ ഒച്ച കേട്ടാൽ ചിലപ്പോ ആനകൾ മാറിക്കോളും .
അവരുടെ ചോദ്യം കേട്ടപ്പോൾ എനിക്ക് ചിരി വന്നു.
മരണഭയം വരുമ്പോൾ സ്ത്രീ പുരുഷൻ എന്നൊന്നുമില്ല .അല്ലെങ്കിൽ രണ്ടു പുരുഷന്മാർ ഞങ്ങളോട് മുന്നിൽ പോകാൻ ആവശ്യപ്പെടില്ലല്ലോ .
അനുവിന് പെട്ടെന്ന് കാര്യം പിടികിട്ടി .റസി ഒരു ആനയുടെ മുൻപിൽ തോൽക്കാൻ ഉള്ള ലിംഗ സമത്വം മേ നമുക്കുള്ളൂ .
അനു എന്റെ കാതിൽ പറഞ്ഞു
എന്തായാലും ഞങ്ങൾ മുൻപിൽ പോകാൻ തീരുമാനിച്ചു .
വഴി നീളെ ഈറ്റ ഓടിച്ചു ഇട്ടിരിക്കുന്നതും ,ചൂടാറാത്ത ആന പിണ്ഡങ്ങളും ആനയുടെ സാന്നിധ്യം ആ ചുറ്റുവട്ടത് ഉണ്ട് എന്ന് ഞങ്ങളെ ഓർമിപ്പിച്ചു കൊണ്ടിരുന്നു .
അങ്ങനെ അവർ പിന്നിലും ഞങ്ങൾ മുന്നിലും ആയി യാത്ര തുടർന്നു.
പെട്ടെന്നാണ് അവർ നിർത്താതെ ഹോൺ അടിക്കുന്നത് കേട്ടത് .
സൈഡ് ഒതുക്കി
കൊടുത്തപ്പോൾ അവർ ഒപ്പം എത്തി വണ്ടി ഒതുക്കാൻ ആവശ്യപ്പെട്ടു .
നിർത്തണോ അതോ മുന്നോട്ട് പോണോ.വിജനമായ സ്ഥലം .കൊന്നു തള്ളിയാൽ പോലും ആരും അറിയില്ല .
മരണഭയമുണ്ടെങ്കിൽ പോലും ചില സമയത് മനുഷ്യരുടെ മനസ്സിൽ പിശാച് ആയിരിക്കും.
ആരെയും വിശ്വസിക്കാൻ പറ്റില്ല.ഞാനും അനുവും കണ്ണുകൾ കൊണ്ടു സംസാരിച്ചു .
വണ്ടി ഒതുക്കി എപ്പോഴും
കയ്യിൽ കരുതുന്ന പേനാക്കത്തിയും മുറുകെ പിടിച്ചു ഞങ്ങൾ വണ്ടിയിൽ നിന്ന് ഇറങ്ങി.
തുടരും
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo