Showing posts with label നിസഇബ്രാഹിം. Show all posts
Showing posts with label നിസഇബ്രാഹിം. Show all posts

ഒരു ബുള്ളറ്റും രണ്ടു പെൺകുട്ടികളും



പാർട്ട് 5
ഒരു പൂക്കാലം പോലെ ഉയർന്നു പൊങ്ങുന്ന ചിത്രശലഭങ്ങൾ .ഓരോ ചെടിയിലും പറ്റിപിടിച്ചു അത്രയേറെ ശലഭങ്ങൾ ഉണ്ടായിരുന്നോ ?
എന്തൊക്കെ അത്ഭുതങ്ങൾ ആണ് നമുക്ക് ചുറ്റും.
കുറച്ചു നേരം ഞങ്ങൾ ഏതോ ഉദ്യാനത്തിൽ ആണെന്ന പോലെ തോന്നിപിച്ചു കൊണ്ടു
ചുറ്റി പറന്ന ശേഷം അവ അപ്രത്യക്ഷമായി .
എവിടെ നിന്നോ ഹോൺ കേൾക്കുന്നുണ്ട് .കുറച്ച കഴിഞ്ഞപ്പോൾ ആ ഹോൺ ശബ്ദം അടുത്തെത്തി .അപ്പോഴാണ് ഞങ്ങൾ ശ്രദ്ധിച്ചത് മലയുടെ അരികിലൂടെ ഒരു വഴി ചാൽ ഉണ്ട്.
ഞങ്ങൾ വന്നപ്പോൾ കോട ഉണ്ടായിരുന്നത് കൊണ്ടു ആ വഴി ശ്രദ്ധയിൽ പെട്ടില്ല.
വഴി എന്ന് പറയാൻ പറ്റില്ല .കല്ല് ഇളകിയ ഒരു പാത .രണ്ടു സൈഡും ഗർത്തങ്ങളും .പുലർ കാലം ആയത് കൊണ്ടു പോകുന്ന വഴിക്ക് കാട്ടാന ശല്യം ഉണ്ടാകും എന്ന് ആ ജീപ്പുകാർ പറഞ്ഞു.
അവർ അവിടെ നിന്ന് ടൗണിലേക്ക് പോകുന്നതാണ് .
രണ്ടു മണിക്കൂർ യാത്ര ഉണ്ടാകും.ഞങ്ങൾ അന്വേഷിച്ചു വന്ന ബോധിമേറ്റ് ഗ്രാമത്തിലേക്ക് .
എന്തായാലും അധികം വൈകാതെ യാത്ര പുനരാംഭിച്ചു.
പോകുന്തോറും റോഡ് കൂടുതൽ മോശമായി വന്നു.
ഒരു വളവു തിരിഞ്ഞപ്പോഴാണ് വീണു പരിക്കേറ്റ നിലയിൽ രണ്ടു പേർ ഞങ്ങൾക്ക് കൈ കാണിച്ചത് .
സമീപത്തായി അവരുടെ ബൈക്ക് മറിഞ്ഞു കിടപ്പുണ്ട്.അവർ ഗ്രാമത്തിൽ നിന്നും വന്നതാണ് .ആ വളവിൽ കാട്ടാനയും കുഞ്ഞും നിൽപ്പുണ്ടായിരുന്നു .
ഹോൺ അടിച്ചതോടു കൂടി അവരുടെ നേരെ തിരിഞ്ഞു വന്നപ്പോൾ ബൈക്ക് ഓടിയപ്പോൾ
കല്ലിൽ തട്ടി വീണു പരിക്കേറ്റതാണ് .
കുഞ്ഞു കൂടെയുള്ള ആന അപകടകാരിയാണ് .പരിക്കേറ്റെങ്കിലും ജീവൻ തിരിച് കിട്ടിയ ആശ്വാസം അവർക്ക് ഉണ്ടായിരുന്നു.
ഇന്ന് ജോലിക്കു പോകുന്നില്ല തിരിച്ചു ഗ്രാമത്തിലേക്ക് വരികയാണെന്ന് അവർ പറഞ്ഞു .
ഒരു കണക്കിന് നന്നായി ,വഴി തെറ്റാതെ എത്താൻ പറ്റുമല്ലോ.
നിങ്ങൾ മുൻപിൽ പോകുമോ,നിങ്ങളുടെ വണ്ടിയുടെ ഒച്ച കേട്ടാൽ ചിലപ്പോ ആനകൾ മാറിക്കോളും .
അവരുടെ ചോദ്യം കേട്ടപ്പോൾ എനിക്ക് ചിരി വന്നു.
മരണഭയം വരുമ്പോൾ സ്ത്രീ പുരുഷൻ എന്നൊന്നുമില്ല .അല്ലെങ്കിൽ രണ്ടു പുരുഷന്മാർ ഞങ്ങളോട് മുന്നിൽ പോകാൻ ആവശ്യപ്പെടില്ലല്ലോ .
അനുവിന് പെട്ടെന്ന് കാര്യം പിടികിട്ടി .റസി ഒരു ആനയുടെ മുൻപിൽ തോൽക്കാൻ ഉള്ള ലിംഗ സമത്വം മേ നമുക്കുള്ളൂ .
അനു എന്റെ കാതിൽ പറഞ്ഞു
എന്തായാലും ഞങ്ങൾ മുൻപിൽ പോകാൻ തീരുമാനിച്ചു .
വഴി നീളെ ഈറ്റ ഓടിച്ചു ഇട്ടിരിക്കുന്നതും ,ചൂടാറാത്ത ആന പിണ്ഡങ്ങളും ആനയുടെ സാന്നിധ്യം ആ ചുറ്റുവട്ടത് ഉണ്ട് എന്ന് ഞങ്ങളെ ഓർമിപ്പിച്ചു കൊണ്ടിരുന്നു .
അങ്ങനെ അവർ പിന്നിലും ഞങ്ങൾ മുന്നിലും ആയി യാത്ര തുടർന്നു.
പെട്ടെന്നാണ് അവർ നിർത്താതെ ഹോൺ അടിക്കുന്നത് കേട്ടത് .
സൈഡ് ഒതുക്കി
കൊടുത്തപ്പോൾ അവർ ഒപ്പം എത്തി വണ്ടി ഒതുക്കാൻ ആവശ്യപ്പെട്ടു .
നിർത്തണോ അതോ മുന്നോട്ട് പോണോ.വിജനമായ സ്ഥലം .കൊന്നു തള്ളിയാൽ പോലും ആരും അറിയില്ല .
മരണഭയമുണ്ടെങ്കിൽ പോലും ചില സമയത് മനുഷ്യരുടെ മനസ്സിൽ പിശാച് ആയിരിക്കും.
ആരെയും വിശ്വസിക്കാൻ പറ്റില്ല.ഞാനും അനുവും കണ്ണുകൾ കൊണ്ടു സംസാരിച്ചു .
വണ്ടി ഒതുക്കി എപ്പോഴും
കയ്യിൽ കരുതുന്ന പേനാക്കത്തിയും മുറുകെ പിടിച്ചു ഞങ്ങൾ വണ്ടിയിൽ നിന്ന് ഇറങ്ങി.
തുടരും

ഒരു ബുള്ളറ്റും രണ്ടുപെൺകുട്ടികളും Part 3



Part 3
അനു വിനെ വിളിക്കണ്ട എന്ന് ഞാൻ തീരുമാനിച്ചു .ടെന്റിൽ നിന്നും പുറത്തു ഇറങ്ങുന്നതും അപകടമാണ്.കയ്യിലുള്ള വടി നീളത്തിലാക്കി ഞാൻ ജീവിയുടെ നിഴൽ കാണുന്നിടത് ഒന്ന് പതുക്കെ തട്ടി .
ഭാഗ്യം ,അത് പെട്ടെന്ന് ടെന്റിന്റെ മുകളിൽ നിന്ന് നിലത്തേക്ക് ചാടുന്ന ഒച്ച കേട്ടു.
പുറത്തെ കടിപിടി ഒച്ചയും അവസാനിച്ചിരിക്കുന്നു .വല്ല കാട്ടു പൂച്ചയോ ആയിരിക്കാം .
ഉറക്കം എവിടെയോ പോയി.ഉറക്കമില്ലാതെ കിടക്കുമ്പോൾ ആണ് പല ഓർമകളും തെളിഞ്ഞു വരുന്നത്.
റസീഖ സമീ എന്ന ഞാനും അനു വർക്കി എന്ന എന്റെ കൂട്ടുകാരിയും ഈ സാഹസികതക്ക് ഇറങ്ങിയതിന്റെ കാരണം വേറെ ആരുമല്ല .
അവൻ ,സഹീർ ...സഹീർ അബ്ദുല്ലാഹ് ..ഞങ്ങളുടെ പ്രിയപ്പെട്ട മുംതാസ് ടീച്ചറുടെയും അബ്ദുല്ലാഹ് മാഷിന്റേയുന് മകൻ.
.
അതിനേക്കാൾ ഒന്നാം ക്ലാസ് തൊട്ടു രണ്ടു മാസം മുൻപ് വരെ എല്ലാ കാര്യങ്ങളും പങ്കു വച്ച ഞങ്ങളറിയാത്ത എന്ത് രഹസ്യമാണ്‌ അവനുള്ളത്‌ എന്ന ചോദ്യത്തിനുള്ള ഉത്തരം തേടൽ കൂടി ആണ് ഈ യാത്ര .
.ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ മിട്ടായിയും കളർ ഡ്രെസ്സും ഇട്ടു ചെന്ന ഞാൻ ക്ലാസ്സിലെ ഒരു ആൺകുട്ടിയും കളർ ഡ്രസ്സ് ഇട്ടും മിട്ടായിയുമായി വന്നിരിക്കുന്നത് കണ്ടു.
ആദ്യം എനിക്ക് അത് ഇഷ്ടപ്പെട്ടില്ല.പിന്നേ ബെൽ അടിക്കുന്നതിനു മുൻപ് അവന്റെ മിട്ടായി പിടിച്ചു വാങ്ങാൻ ശ്രമിച്ച ജോസ് ആന്റണിയേയ് ഇടിച്ചിട്ടത് മുതൽ തുടങ്ങിയതാണ് ഞങ്ങളുടെ സൗഹൃദം.
പിന്നീട് ഡിവിഷൻ മാറിയെങ്കിലും ആ കൂട്ടുകെട്ട് അങ്ങനെ തന്നെ നില നിന്നു.
പലരും രണ്ടു പെൺകുട്ടികളുടെ കൂടെ കൂടി നടക്കുന്നതിനു അവനെ കളിയാക്കുന്നത് ഞാൻ കേട്ടിട്ടുണ്ട് .അവരെ എല്ലാം ഇടിക്കുന്ന ജോലി എന്റേതും
.ഇന്റെർവൽ ടൈ മിൽ ഞാൻ അവനെ അന്വേഷിച്ചു ചെല്ലുമ്പോൾ മിക്കവാറും അവൻ ബാത്‌റൂമിൽ പോയി എന്ന് അവന്റെ കൂട്ടുകാർ പറയും.പിന്നീടാണ് അതിന്റെ പിന്നിൽ ഉള്ള സത്യം ഞാൻ അറിഞ്ഞത് .
അവനെ കാണുമ്പോൾ ഹായ് ബഡ്ഡി എന്ന് പറഞ്ഞുള്ള എന്റെ ഇടിയിൽ നിന്നുള്ള രക്ഷപെടൽ ആയിരുന്നു അത്.
ജന്റ്സ് ബാത്‌റൂമിൽ ഞാൻ കയറില്ല എന്ന വിശ്വാസത്തിൽ പത്താം ക്ലാസ് കഴിയുന്ന വരെ പാവം ബ്രേക്ക് ടൈം
ബാത്‌റൂമിൽ കഴിച്ചു കൂട്ടീ.
പിന്നീട് ഞാനും അനുവും ഡൽഹിക്കു പഠിക്കാൻ പോയപ്പോൾ അവനെയും വിളിച്ചതതാണ് .
ഉമ്മയും ഉപ്പയും ഒറ്റക്കാകും എന്ന് പറഞ്ഞു അവൻ നാട്ടിൽ തന്നെ പഠിച്ചു.
സാറിന് ടൗണിൽ ഒരു ബേക്കറി ഉണ്ട്.അതും നോക്കി അവൻ അങ്ങനെ ഒതുങ്ങി ജീവിച്ചു പോകുക ആയിരുന്നു.
ഞാനും അനുവും നാട്ടുകാരുടെ മുൻപിൽ പുകഞ്ഞ കൊള്ളികളും .
രണ്ടു മാസം മുൻപ് ഒരു എക്സിബിഷനും ആയി ബന്ധപ്പെട്ട് ബാംഗ്ലൂരിൽ ആയിരുന്ന ഞങ്ങൾക്ക്
രാവിലെ പൊട്ടിക്കരച്ചിലുമായി ടീച്ചർ ന്റെ ഫോൺ വന്നപ്പോൾ സാറിനു ഏതെങ്കിലും പറ്റിയോ എന്നായിരുന്നു പേടി.
സഹീറിനെ കാണുന്നില്ല എന്നായിരുന്നു കരച്ചിലിനിടയിലൂടെ ടീച്ചർ പറഞ്ഞത്.
വിശ്വസിക്കാൻ കഴിഞ്ഞില്ല ,തലേന്ന് വൈകുന്നേരം കൂടി അവനെ വിളിച്ചതാണ് .പറ്റുമെങ്കിൽ ബാംഗ്ലൂർക്കു വരാനും പറഞ്ഞിരുന്നു.
അന്ന് തൊട്ടുള്ള അന്വേഷണം ആണ്.അവന്റെ കടയിൽ ജോലി ചെയ്ത പയ്യന്റെ നാട് തേടി ആണ് ഞങ്ങൾ വന്നിരിക്കുന്നത്.
അവസാനത്തെ കച്ചിത്തുരുമ്പ് .ഇത് കൂടി കൈവിട്ടാൽ ഇനി എന്ത് ?അറിയില്ല.
നേരം പുലരാൻ രണ്ടു മൂന്ന് മണിക്കൂർ കൂടി ഉണ്ട്.
ഒന്നു പുറത്തു ഇറങ്ങി നോക്കിയാലോ .വേണ്ട എന്ന് ബുദ്ധി പറയുന്നെങ്കിലും ഇറങ്ങി നോക്കാൻ മനസ് പറയുന്നു.
ഇനിയും ആപത്തുകൾ വരില്ല എന്ന് എന്തുറപ്പാണുള്ളത് .
എന്തായാലും ടെന്റിൽ നിന്നു പുറത്തിറങ്ങി നോക്കാം എന്നു ഉറപ്പിച്ചു.
പതുക്കെ സിബ്ബ് തുറന്നു പുറത്തേക്കിറങ്ങിയ ഞാൻ മുന്നിലെ കാഴ്ച കണ്ടു
ശ്വാസം പോലും എടുക്കാൻ മറന്നു
തുറന്നു പിടിച്ച കണ്ണുകളോടെ നിന്നു പോയി.
തുടരും

ഒരു ബുള്ളറ്റും രണ്ടു പെൺകുട്ടികളും : Part 2

Image may contain: 1 person, standing and indoor


Read part1 here - https://www.facebook.com/groups/nallezhuth/permalink/1362617310487419/
ഭാഗം 2
ചുറ്റുമുള്ള കുറ്റികാടുകളിൽ നിന്നും എന്തൊക്കെയോ ശബ്ദം കേൾക്കുന്നുണ്ട്.
ഞങ്ങൾ ടെന്റ് കെട്ടാൻ ഒരു സ്ഥലം നോക്കി.എല്ലാം കുണ്ടും കുഴിയുമായി കിടക്കുന്നു.
കുറച്ചു നീങ്ങി വലിയ കുഴപ്പമില്ലാത്ത സ്ഥലം കിട്ടി.അവിടെ ടെന്റ് കെട്ടി .കുറച്ചു ചുള്ളി ഒടിച്ചു കൊണ്ടു വന്നു.രാത്രി കത്തിക്കാമല്ലോ.
ഇരുട്ടിനു കനം വച്ചു തുടങ്ങി.പലതരം പക്ഷികളുടെ കൂകൽ.അനു വരേണ്ടിയിരുന്നില്ല എന്ന് നിനക്ക് തോന്നുന്നുണ്ടോ .
എന്റെ ചോദ്യത്തിന് മറു ചോദ്യമായിരുന്നു അവളുടെ ഉത്തരം.രണ്ടു ആണുങ്ങൾ ആയിരുന്നെങ്കിൽ ഇതിൽ കൂടുതൽ എന്തെങ്കിലും നടക്കുമായിരുന്നു എന്ന് നിനക്ക് തോന്നുന്നുണ്ടോ ?
എനിക്ക് ഉത്തരം ഇല്ലായിരുന്നു .ശരി ആണ് അവൾ പറഞ്ഞത്.
പിന്നേ സുരക്ഷിതത്വം ,വീട്ടിൽ പോലും നമ്മൾ സുരക്ഷിതരല്ല .വീട്ടിൽ വച്ചു നമുക്ക് സംഭവിക്കാൻ പാടില്ലാത്തതോന്നും ഇവിടെയും സംഭവിക്കില്ല.
ഒരുപാട് പേരുടെ സുരക്ഷിതത്വത്തിൽ നിൽക്കുമ്പോൾ ആണ് ഇന്ദിര ഗാന്ധി വെടിയേറ്റ് മരിച്ചത് .ഭൂമിയുടെ സുരക്ഷിതത്വത്തിൽ നില്ക്കാൻ പറ്റാഞ്ഞിട്ടല്ല കല്പന ചൗള ശൂന്യാകാശത്തിൽ പോയതും തിരിച് വന്നപ്പോൾ കത്തിത്തീർന്നതും .
വേറിട്ട വഴികളിലൂടെ നടക്കുന്നവരെ ചരിത്രം ഓർത്തു വയ്ക്കും .
വെറുതെ ജീവിച്ചു തീർക്കുന്നതിലും നല്ലത് ആസ്വദിച്ച് ജീവിച്ചു മരിക്കുന്നത് അല്ലേ.
എത്ര പെൺകുട്ടികൾ മറ്റുള്ളവരുടെ
ക്രൂരതക്കു ഇരയായി ജീവിതം നഷ്ടപ്പെടുത്തിയിരുക്കുന്നു .
അവരിൽ മിക്കവരും സമൂഹം കല്പിച്ചു നൽകിയ കംഫോർട് സോണിൽ ജീവിച്ചവരായിരുന്നു .എവിടേ വച്ചു എന്തു പറ്റിയാലും ഇര സ്ത്രീ ആണെങ്കിൽ അവളെ ആയിരിക്കും സമൂഹം കല്ലെറിയുന്നത് .
ഇവിടെ നമ്മേ ആക്രമിക്കാൻ കാട്ടു മൃഗങ്ങളെ വരൂ.എന്റായാലും മനു ഷ്യരെക്കാൾ ഭേദമാണ്.ഒന്നുകിൽ കൊല്ലും,അല്ലെങ്കിൽ നമ്മളെ മൈൻഡ് ചെയ്യാതെ പോകും.
എന്തായാലും നാട്ടിലെ പേ പിടിച്ചവരെ പോലെ ഒരു ജീവിതകാലം മുഴുവനും
സ്വയം പഴിച്ചു ജീവിക്കാൻ ഇട വരുത്തില്ല.
ഇങ്ങനെ ഒരു രാത്രി മിക്ക സ്ത്രീകളുടെയും വന്യമായ സ്വപ്നങ്ങളിൽ പോലും ഉണ്ടായിട്ടുണ്ടാകില്ല.
ഇത് പോലെ ഒരു രാത്രി ഇനി നമുക്ക് കിട്ടിയെന്നു വരില്ല.ഇത് നമ്മുടെ അവസാന രാത്രി ആണെങ്കിൽ പോലും ജീവിതം വെറുതെ ജീവിച്ചു തീർക്കുന്നതിന് പകരം ആസ്വദിച്ച് ജീവിച്ചു മരിച്ചതാണെന്നു സമദാനിക്കാം റസി .
നന്നായി ഇരുട്ടിയപ്പോൾ ഞങ്ങൾ ചുള്ളിക്കമ്പിനു തീ കൊടുത്തു.കെറ്റിലിൽ ചായ ഉണ്ടാക്കി .ഉമ്മിച്ചിയുടെ സ്പെഷ്യൽ ചായപ്പൊടി ആണ്.ഏലക്കായും കുരുമുളകും ഇഞ്ചിയും ഏതൊക്കെയോ മസാലകളും ചേർന്ന ചായപ്പൊടി.ഒരു ഗ്ലാസ് കുടിച്ചാൽ മതി ഒരു ദിവസത്തെ ക്ഷീണം അകറ്റാൻ .
കയ്യിലുണ്ടായിരുന്ന ബ്രെഡ് ജാം തേച്ചു കഴിച്ചു ,കൂടെ ഒരു ചോക്ലേറ്റും.
ഇതെല്ലം ഡൽഹി ഗ്രൂപിന്റെ കൂടെ പോയപ്പോൾ കിട്ടിയ അറിവുകളാണ്.ഏത് അപകടകരമായ സാഹചര്യ്ത്തിലും ധൈര്യം കൈവിടാതിരിക്കുക .എപ്പോഴും അറിയാത സ്ഥലത്തേക്ക് യാത്ര പോകുമ്പോൾ അത്യാവശ്യ സാധനങ്ങൾ കയ്യിൽ കരുതുക.
നമ്മൾ എവിടേ എത്തുമെന്നോ എന്റാണ് കാത്തിരിക്കുന്നതെന്നോ അറിയില്ല.നിങ്ങൾ തിരഞ്ഞെടുത്ത വഴി ആണ്.ഏത് പ്രതികൂല സാഹചര്യത്തിലും ഒരിക്കലും സ്വയം കുറ്റപ്പെടുത്താതിരിക്കുക. ചിലപ്പോ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങളായിരിക്കും ഒരു റൈഡ് നിങ്ങൾക്ക് സമ്മാനിക്കുന്നത്. .യാത്ര തുടങ്ങിയ ആദ്യ ദിവസം ഹെഡ് വുമൺ ശ്രുതി അഗർവാൾ തന്ന ഉപദേശമാണ്.
ഹിമാലയൻ യാത്രയിൽ അത് ശരി ആയിരുന്നു.ഈ യാത്രയിൽ എന്ടാണാവോ ഞങ്ങക്കായി കാത്തിരിക്കുന്നത്.
മുന്നിൽ ഇരുട്ട് കട്ട പിടിച്ചപോലെ മല ഉയർന്നു നിൽക്കുന്നു.തീയുടെ വെളിച്ചം വീഴുന്ന ഭാഗം ഒഴിച്ചാൽ ബാക്കി എല്ലാം ഇരുട്ടാണ്.ഏതോ ഒരു തുരുത്തിൽ എത്തിയ പോലെ.
ഞങ്ങൾ മാത്രം ഉള്ള ലോകം .കൂട്ടിനു ഇരുട്ടും ,ഏതൊക്കെയോ മൃഗങ്ങളുടെ കരച്ചിലും.ദൂരെ ആനയുടെ ചിഹ്നം വിളി കേൾക്കുന്നുണ്ട്.
ക്ഷീണം കാരണം കണ്ണുകൾ അടഞ്ഞു പോകുന്നു.നാളെ പുലരുമ്പോൾ ഉണ്ടാകുമോ ഇല്ലയോ എന്ന് അറിയില്ല . സ്ലീപ്പിങ് ബാഗിനുള്ളിക്ക് നുഴഞ്ഞു കയറുമ്പോൾ ആ ഒരു ചിന്തയായിരുന്നു മനസ്സിൽ.
റസി അലാറം വച്ചോ ?അനുവിന്റെ ചോദ്യമാണ് ചിന്തയിൽ നിന്ന് ഉണർത്തിയത് .നാളത്തെ പ്രഭാതം നമ്മൾ കാണുമോ എന്ന് ഉറപ്പില്ലാത്തിടത് അലാറം വയ്‌ക്കേണ്ട ആവശ്യം ഇല്ലല്ലോ.
നമുക്ക് അലാറം വയ്‌ക്കേണ്ട അനു.
അല്ലാഹു ഉദ്ദേശിട്ടുണ്ടെങ്കിൽ നാളെ നമ്മൾ തനിയെ ഉണരും.
ശരിയാ റസി"..നമുക്ക് അലാറം വയ്ക്കാതെ ഉറങ്ങാം.രാവിലെ എഴുനേൽക്കണമല്ലോ എന്ന ആവലാതികളില്ലാതെ സുഖകരമായ ഉറക്കം.
ആ ഉറക്കത്തിൽ ഞാൻ ഒരു സ്വപ്നം കണ്ടു . പല കളറിലുള്ള റോസാ പൂക്കൾ ഉള്ള മുറ്റവും ,മതിലിൽ പൂത്തു നിൽക്കുന്ന ബൊഗൈൻ വില്ലകളും ,ഏത് കൊടും ചൂടത്തും തണുപ്പും കിളികളുടെ കലപില ശബ്ദവും നിറയുന്ന മഞ്ഞ പെയിന്റടിച്ച വീടും അവിടെ സ്നേഹിക്കാൻ മാത്രം അറിയാവുന്ന രണ്ടു ആത്മാക്കളെയും .
ആ സ്നേഹമാണല്ലോ എന്നെയും അനുവിനെയും ഇവിടെ എത്തിച്ചതും .
വല്ലാത്ത ഒരു മുഴക്കം കേട്ടുകൊണ്ടാണ് കണ്ണ് തുറന്നത് .സ്വപ്നത്തിലാണോ ,ശരിക്കും ആണോ എന്നറിയാൻ പറ്റുന്നില്ല.ടെന്റിന്റെ മുകളിൽ എന്തോ ജീവി ചാടിയതാണ് .മുകളിൽ അതിന്റെ നിഴൽ കാണുന്നുണ്ടു .മാത്രമല്ല പുറത്തു ഏതോ ജീവികൾ തമ്മിൽ കടിപിടി കൂടുന്ന അലർച്ചയും കേൾക്കുന്നുണ്ട്.
അനു നല്ല ഉറക്കത്തിലാണ് .
അവളെ വിളിക്കണോ .എന്തായിരിക്കും അത്.
ആപത്തു നേരത്തു പേടിയേക്കാൾ ധൈര്യം ആണ് വേണ്ടത്.ശ്രുതി അഗർ വാ ളിന്റെ വാക്കുകൾ മനസ്സിൽ തെളിയുന്നു .
എന്താ വേണ്ടതെന്നു തീരുമാനിക്കാൻ ഒരു നിമിഷം ഞാൻ കണ്ണടച്ച് കിടന്നു.
തുടരും

By Nisa Ebrahim

ഒരു ബുള്ളറ്റും രണ്ടു പെൺകുട്ടികളും: Part 1

Image may contain: 1 person, standing and indoor

ഒരുപാട് വമ്പൻ സ്രാവുകൾ നീന്തുന്ന നല്ലെഴുത്തിൽ ആദ്യമായി ഞാൻ ഒരു തുടർക്കഥ യുമായി വന്നിരിക്കുക ആണ്.എതെങ്കിലും തെറ്റ് കുറ്റങ്ങൾ ഉണ്ടെങ്കിൽ പൊറുക്കുക .
ഒരു ബുള്ളറ്റും രണ്ടു പെൺകുട്ടികളും:
കിഴക്കാംതൂക്കായ ഒരു മലയുടെ മുന്നിൽ ബുള്ളറ്റ് കിതച്ചു കൊണ്ടു നിന്നു.വഴി അവസാനിച്ചിരിക്കുന്നു.ഇനി എങ്ങനെ മുന്നോട്ട് പോകും എന്ന് അറിയാതെ ഞാനും അനുവും മുഖത്തോടു മുഖം നോക്കി. മൂന്നാർ ടൗണിൽ ഉള്ളവർ പറഞ്ഞ അടയാളം വച്ചു നോക്കിയാൽ ഞങ്ങൾ തേടി വന്നിരിക്കുന്ന ഗ്രാമം ഈ മലയുടെ അപ്പുറത് ആണ്.പക്ഷേ എങ്ങനെ അപ്പുറത് എത്തും.കുറേ വഴി ചാലുകൾ കാണുന്നുണ്ട് .ഏത് തിരഞ്ഞെടുക്കണം എന്ന് മനസിലാകുന്നില്ല .റോഡിൽ ആരെയും കാണുന്നില്ല.വരുന്ന വഴിക് റോഡ് സൈഡ് ഇൽ കണ്ട പെട്ടിക്കടയിൽ നിന്നും വാങ്ങിയ പെട്രോൾ ഉള്ളത് കൊണ്ടു ഒരു സമാധാനം ഉണ്ട്.തിരിച്ചു പോകേണ്ടി വന്നാലും ആൾതാമസമുള്ളിടത് വരെ അത് കൊണ്ടു എത്തിക്കും എന്ന് പ്രതീക്ഷിക്കാം.പക്ഷേ വന്ന കാര്യം നേടാതെ തിരിച്ച പോകണോ..
ഞാൻ അനുവിനെ നോക്കി.ഡൽഹിയിൽ പഠിക്കുമ്പോൾ ഹിമാലയം വരെ ഒരു ഗ്രൂപിന്റെ കൂടെ ബൈക്ക് ഓടിച്ചു പോയ പരിചയം മാത്രം ഉള്ള ഞങ്ങൾ രണ്ടുപേരും കേട്ടിട്ടും കൂടിയില്ലാത്ത ഈ ഗ്രാമം അന്വേഷിച്ചു വന്നതിന്റെ പുറകിൽ വ്യക്തമായ ലക്ഷ്യമുണ്ടു .അല്ലെങ്കിലും പണ്ടേ അനു അങ്ങനെ ആണ്.എന്തിന് ഏതിനു എന്ന് ചോദിക്കാറില്ല.മൂന്ന് പെൺകുട്ടികൾ മാത്രം ഉള്ള വീട്ടിലെ ഇളയ കുട്ടി ആയത് കൊണ്ടാണെന്നു തോന്നുന്നു അപാര ധൈര്യം ആണ് അവൾക്കു.അവൾ കൂടെ ഉള്ളപ്പോൾ എനിക്കും വല്ലാത്ത ആത്മവിശ്വാസം ആണ് .കോട ഇറങ്ങി തുടങ്ങി.ഈ വഴിയിൽ നിൽക്കുന്നതും അത്ര പന്തിയല്ല .കാട്ടു മൃഗങ്ങൾ ക്രോസ് ചെയ്യാൻ സാധ്യത ഉണ്ടെന്നുള്ള സൂചന ബോർഡുകൾ വരുന്ന വഴിക്കു കണ്ടിരുന്നു.കരാട്ടേ ബ്ലാക്ക് ബെൽറ്റ് ആണെന്ന് പറഞ്ഞിട്ടു കാര്യമില്ല വല്ല പുലിയോ ആനയോ വന്നാൽ തീർന്നത് തന്നേ.അനു ഗൂഗിൾ മാപ്പിൽ പരത്തുന്നുണ്ട് .പക്ഷേ ഗൂഗിൾ ദൈവവും കൈ മലർത്തി .അവർക്കു അങ്ങനെ ഒരു വഴി അറിയില്ലാത്രേ.ഞങ്ങ ളുടെ വീട്ടുകാർക്ക് മാത്രം ആണ് ഈ യാത്രയേ പറ്റി അറിയാവുന്നത്.ഏതെങ്കിലും പറ്റിയാൽ ഞങ്ങളുടെ വീട്ടുക്കാരായിരിക്കും പഴി കേൾക്കേണ്ടി വരിക .വീട്ടുകാരെ പറ്റി ഓർത്തപ്പോൾ പെട്ടെന്ന് വാപ്പയെയ് ആണ് ഓർമ്മ വന്നത്.സൈക്ലിൽ നിന്നും വീണു കൈ പൊട്ടിയ മകളെ പിറ്റേന്ന് ബുള്ളറ്റ് ഓടിക്കാൻ പഠിപ്പിച്ചു തുടങ്ങി വാപ്പ.ലൈസൻസ് കിട്ടിയ പിറ്റേന്ന് ഞാൻ ഉണർന്നത് പുതിയ ബുള്ളറ്റ് കണ്ടു കൊണ്ടായിരുന്നു .പ്രതിസന്ധികളെ തരണം ചെയ്യാനുള്ളതാണ് എന്നാണ് വാപ്പയുടെ സ്ഥിരം ഡയലോഗ്.ആ വാപ്പയുടെ മകൾ ആണ് ഞാൻ.ഇത് ഞാൻ തരണം ചെയ്യും .
വിശാലമായ ആകാശം സ്വപ്നം കാണാൻ പഠിപ്പിച്ചതും ഹിമാലയ യാത്രക്ക് മടിച്ചു നിന്നപ്പോൾ ഈ യാത്രക്ക് നീ പോകണം നിന്റെ ലോകത്തോടുള്ള കാഴ്ചപ്പാട് തന്നെ മാറും എന്ന് പറഞ്ഞു വിട്ടതും വാപ്പ ആണ്.വാപ്പയെ പറ്റി ആലോചിപ്പോൾ തന്നേ ഒരു ധൈര്യം കിട്ടി.
റസി...നീ എന്താ ആലോചിക്കുന്നത്.എനിക്കറിയാം നമ്മൾ ചെയ്തത് വലിയ സാഹസമായി പോയി എന്നല്ലേ..ലോകത്തിന്റെ മുന്നിൽ നമ്മൾ ഒറ്റക് ഈ യാത്രക്ക് ഇറങ്ങി പുറപ്പെട്ടത് ശരി അല്ലായിരിക്കും പക്ഷേ ദൈവത്തിന്റെ മുന്നിൽ ശരി ആണ്.ഒരു വഴി ദൈവം കാണിക്കും.
ശരി ആയിരിക്കും .ദൈവം ഒരു വഴി കാണിക്കും ..അല്ലാതെ ഇനി ഒരു വഴിയുമില്ല.തിരിച്ചു പോക്കിനെ പറ്റി ആലോചിച്ചപ്പോൾ തന്നേ
കരഞ്ഞു തളർന്ന ഒരു ജോഡി കണ്ണുകൾ പെട്ടെന്ന് മനസിലേക്ക് കടന്നു വന്നു.
മലകളാൽ ചുറ്റപ്പെട്ട ,കുറ്റിക്കാടുകൾ നിറഞ്ഞ പേരറിയാത്ത ആ സ്ഥലത്തിൽ കോട പെയ്തിറങ്ങുന്ന നേരത് ഞാനും അനുവും ഞാൻ റാംബോ എന്ന് വിളിക്കുന്ന എന്റെ ബുള്ളറ്റും ദൈവത്തിന്റെ ഇടപെടലിനായി കാത്തു നിന്നു.
തുടരും

By Nisa Ebrahim

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo