Slider

വരിഞ്ഞു മുറുക്കിയ കരങ്ങൾ

0
Image may contain: 1 person, sunglasses and closeup


ഞാൻ ആ നെഞ്ചിലേക്ക് ഒന്നുകൂടി ചേർന്ന്കിടന്നു. അവന്റെ കരങ്ങൾ എന്നെ വരിഞ്ഞു മുറുകി. എത്ര നേരം അങ്ങനെ കിടന്നു എന്നറിയില്ല. എന്തോ.... ഉറക്കം വരുന്നില്ല.
"അനൂ "
"ഉം "
"നീ ഉറങ്ങീയില്ലേ....? "
"ഇല്ല....ഏട്ടൻ എന്താ ഉറങ്ങാത്തെ ? "
" ഉറക്കം വരുന്നില്ലടാ...."
അവന്റെ കരങ്ങൾ അലസമായി ചിതറിക്കിടന്ന എന്റെ മുടിയിഴകളെ തഴുകി നടന്നു.ഞാൻ ഒന്നുകൂടി ആ നെഞ്ചിലേക്ക് ചേർന്നു.
"ഏട്ടാ.... നാളത്തെ ദിവസം ഓർമ്മയുണ്ടോ..?"
" പിന്നേ... അതങ്ങനെ മറക്കാൻ പറ്റുവോ.... "
ഞാൻ മുഖമുയർത്തി അവനെ നോക്കി. അവൻ ചിരിക്കുകയാണ്. എനിക്കും ചിരി വന്നു.
"അമ്മ അന്ന് പറഞ്ഞതാ ട്രെയിന് പോയാ മതി എന്ന്, ഞാൻ കേട്ടില്ല. അല്ല....അതിന് ഞാൻ ഇന്ന് അനുഭവിക്കുന്നുണ്ട് " ഇതും പറഞ്ഞ് അവൻ വീണ്ടും ചിരിച്ചു.
" നീ പോടാ...." അൽപ്പം ദേഷ്യം ഭാവിച്ച്, നെഞ്ചത്തൊരു ഇടിയും കൊടുത്ത് ഞാൻ തിരിഞ്ഞ് കിടന്നു.
"ഓ... അപ്പോഴേക്കും പിണങ്ങി... ടീ പെണ്ണേ ചുമ്മാ ഓവറാക്കല്ലേ..." അവൻ എന്നോട് ചേർന്ന് കിടന്ന് എന്നെ കെട്ടിപ്പിടിച്ചു.
എന്തോ... എനിക്ക് ഉറക്കം വരുന്നേയില്ല. അവൻ നല്ല ഉറക്കമായി. തിരിഞ്ഞ് കിടന്ന് വീണ്ടും ആ നെഞ്ചിലേക്ക് ചേർന്നു. പതിയെ മനസ്സ് പിന്നോട്ട് സഞ്ചരിക്കാൻ തുടങ്ങി. ആ പഴയ ബസ്സ് യാത്രയുടെ ഓർമ്മകളിലേക്ക്....
അന്ന് ഞാൻ കോട്ടയത്ത് കോളേജ് അധ്യാപികയായി ജോലി തുടങ്ങിയ സമയം. അവധിക്കു ശേഷം തിരിച്ചു പോവുകയാണ്. ട്രെയിൻ മിസ്സായത് കാരണം അടുത്ത ബസ്സ് പിടിച്ചു. നമ്മടെ ആനവണ്ടി. ബസ്സിൽ അധികം തിരക്കൊന്നുമല്ല.
എടപ്പാൾ സ്റ്റാന്റിൽ നിന്നും നാല് പേര് കയറി. ആ സമയമാണ് ഞാൻ അവനെ ആദ്യമായി കാണുന്നത്. കാണാൻ കൊള്ളാവുന്ന ചെറുപ്പക്കാരനായത് കൊണ്ട് ഞാൻ ഇടക്ക് നേടിക്കൊണ്ടേ ഇരുന്നു.
കൂടെ കയറിയ മൂന്ന് പേർക്കും സീറ്റ് കിട്ടി. അവന് കിട്ടിയ സീറ്റ് കൂടെക്കയറിയ ആ വൃദ്ധന് കൊടുത്ത് അവൻ നിൽപ്പായി.
"ഒരു കോട്ടയം " കണ്ടക്ടറോട് അവൻ ടിക്കറ്റ് പറയുന്നത് കേട്ട് എന്റെ ഉള്ളിൽ ലഡ്ഡു പൊട്ടി.
അവൻ ബസ്സിന്റെ നടുഭാഗത്തേക്ക് നിന്നു. എന്റെ അടുത്തെ സീറ്റ് കാലിയായത് ഒന്ന് നോക്കി അവൻ നിരിഞ്ഞ് നിന്നു.
"അതേ..... " കയ്യിൽ തട്ടി ഞാൻ വിളിച്ചു. അവൻനിരിഞ്ഞു നോക്കി ചെവിയിൽ നിന്നും ഹെഡ്സെറ്റ് എടുത്ത് മാറ്റി.
"ഇവിടെ ഇരുന്നോളൂ.... "
"ഏയ് കുഴപ്പമില്ല" മൃദുവായ ശബ്ദത്തിൽ അവൻ പറഞ്ഞു.
"കോട്ടയം വരെ പോവേണ്ടതല്ലേ മാഷേ....തൃശൂർ കഴിഞ്ഞാൽ തിരക്കവും. പിന്നെ സീറ്റ് കിട്ടില്ല. ഇരുന്നോളൂ"
അവൻ അടുത്ത് വന്നിരുന്നപ്പോൾ, എന്തോ ഒരു പ്രത്യേക ഫീൽ. കൂട്ടിന് ആരും ഇല്ലാതിരുന്ന സങ്കടം മാറി. എങ്ങനേലും ഒന്ന് സംസാരിക്കാനായി അടുത്ത ശ്രമം.
"അല്ലാ.... ഞാൻ കോട്ടയത്തേക്കാണെന്ന് നന്നക്കെങ്ങനെ മനസ്സിലായി....?" അങ്ങോട് സംസാരിക്കാൻ തക്കം നോക്കിയിരുന്നപ്പോൾ അവൻ ഇങ്ങോട് വന്നിരിക്കുന്നു. സന്തോഷം....
" അത്... ഞാൻ... മാഷ് കണ്ടക്ടറോട് പറയുന്നത് കേട്ടു " ഒരു ചെറിയ ചിരിയും പാസാക്കി.
അവനും ഒന്ന് പുഞ്ചിരിച്ചു. അത്രമാത്രം. വീണ്ടും മൗനം. എന്ത് പറഞ്ഞാ തുടങ്ങുക എന്ന് ഞാൻ തല പുകച്ചു. അവസാനം ഞാൻ മൗനം അവസാനിപ്പിച്ചു.
"കോട്ടയത്ത് എന്ത് ചെയ്യുന്നു...?"
" ഞാൻ സോഫ്ട് വെയർ എഞ്ചിനീയറാണ്.... അവിടെ ഒരു കമ്പനിയിൽ വർക്ക് ചെയ്യുന്നു "
" കോട്ടയം....അവിടെ അത്രമാത്രം സ്കോപ്പൊക്കെയുണ്ടോ...? " അടുത്ത ചോദ്യം തൊടുന്നു വിട്ടു.
" ആക്ച്ച്വലി.....എനിക്ക് ബാംഗ്ലൂർ ഒരു ജോലി ശരിയായി. അടുത്ത മാസം പോകും. അപ്പോ ഇവിടെ കുറച്ച് ഫോർമാലിറ്റീസ്.... അതിന് പോവുകയാണ്... "
" ആഹാ... ഓൾ ദി ബെസ്റ്റ്..... "
ചിരിയായിരുന്നു മറുപടി.സമ്പാഷണം അവിടെ നിലക്കുമോ എന്ന് ഞാൻ ഭയന്നു.
"താൻ എന്ത് ചെയ്യുന്നു...?" അവന്റെ ചോദ്യം. പിന്നെ ഒന്നും നോക്കിയില്ല. കുടുംബ ചരിത്രമടക്കം എല്ലാം പറഞ്ഞു.
തൃശുർ എത്തി.കുറച്ചാളുകൾ അവിടെ ഇറങ്ങി.
" എന്നാപ്പിന്നെ ഞാൻ ആ സീറ്റിലേക്ക് ഇരിക്കട്ടെ " അവൻ കാലിയായ സീറ്റിലേക്ക് മാറിയിരിക്കാൻ തുനിഞ്ഞുകൊണ്ട് പറഞ്ഞു.
അവന്റെ വാക്കുകൾ എന്നെ വേദനിപ്പിച്ചു എന്നത് ശരിയാ. പക്ഷെ അത് പുറത്ത് കാണിക്കാതെ ഞാൻ പറഞ്ഞു, "ഇവിടെ ഇരിക്ക് മാഷേ... ഏതായാലും നമ്മൾ രണ്ടാളും തനിച്ചല്ലേ. അവിടെ വരെ എന്തെങ്കിലുമൊക്കെ സംസാരിച്ചിരിക്കാന്നേ.... "
"ഓകെ...തനിക്കു കുഴപ്പമെന്നുമില്ലെങ്കിൽ ഇരിക്കാം" അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
ആ ചിരി....അതാണ് ഹൈലൈറ്റ്.
" മാഷിവിടെ ഇരി.... എനിക്ക് ഒരു കുഴപ്പവും ഇല്ല."
പിന്നീടങ്ങോട്ട്.....തൃശൂർ മുതൽ കോട്ടയം വരെ സമയം പേയതറിഞ്ഞേയില്ല. അവൻ കാണുന്നത് പോലെയൊന്നും ആരുന്നില്ല. എന്നെക്കാൾ രണ്ടിരട്ടി നീളമുള്ള നാക്കാണ് അവന്. അതേതായാലും എനിക്ക് നന്നേ ബോധിച്ചു.
അവനേം.....
കോട്ടയം സ്റ്റാന്റിൽ ബസ്സ് നിർത്തിയപ്പോൾ സങ്കടമായിരുന്നു ഞങ്ങൾ രണ്ടു പേർക്കും. ഏതായാലും ബാഗ് എടുത്ത് പുറത്തിറങ്ങി.
" മാഷ് എങ്ങനാ പോകുന്നേ...?" ഞാൻ ചോദിച്ചു.
"ഫ്രണ്ട് വരും "
" ആണോ...എങ്കിൽ പിന്നെ.... " മുഴുമിപ്പിക്കാൻ എനിക്ക് സാധിച്ചില്ല.
"പിന്നെ....?" അവൻ ചോദിച്ചു.
"അല്ലാ....ഞാൻ പോട്ടേന്ന് ചോദിച്ചതാ..."
" എന്നാ ശരി.... ഇനിയും കാണുമെന്ന് പ്രതീക്ഷിക്കാം അല്ലേ..." വീണ്ടും ചിരിയാണ് മുഖത്ത്.
"മാഷേ....മാഷിന്റെ നമ്പർ പറ.. " ഞാൻ ഫോൺ എടുത്ത് പിടിച്ച് ചോദിച്ചു.
" നമ്പർ.... ഫോൺ തരൂ ഞാൻ ഡയൽ ചെയ്ത് താരം."
നമ്പർ കിട്ടി. ഞാൻ അവന്റെ ഫോണിലേക്ക് മിസ്ഡ് കോൾ കൊടുത്തു.
"അല്ലാ... മാഷിന്റെ പേര് പറഞ്ഞല്ലല്ലോ....? " ഞാൻ ചോദിച്ചു.
" ഇപ്പഴാണോ പേര് ചോദിക്കുന്നത്.... നല്ല ആളാട്ടോ. ഏതായാലും താൻ ഇതുവരെ മാഷ് എന്നല്ലേ വിളിച്ചത്... അത് കണ്ടിന്യൂ ചെയ്തോളൂ... " ഇപ്രാവശ്യം ചിരി വന്നത് എനിക്കാണ്.
ഏതായാലും യാത്ര പറഞ്ഞ് ഞങ്ങൾ പിരിഞ്ഞു.
.
.
.
.
ഞാൻ ആ നെഞ്ചിൽ ഒന്നു കൂടെ ഒതുങ്ങി കിടക്കാൻ ശ്രമിച്ചു.
" നീ ഉറങ്ങീലേ പെണ്ണേ... " അവന്റെ ശബ്ദം
" ഇല്ല.... ഞാനിങ്ങനെ ഓരോന്ന് ആലോചിച്ചു കിടന്നതാ "
"എന്താ ഇത്രമാത്രം ആലോചിക്കാൻ....?"
"ചുമ്മാ... ആ പഴയ ബസ്സ് യാത്ര ഒന്ന് ഓർത്ത് നോക്കിയതാ..."
.
.
.
അന്ന് പിരിഞ്ഞതിൽ പിന്നെ ഫോണിലൂടെ ആരുന്നു സംസാരം. ഇടക്ക് തമ്മിൽ കാണുകയും ചെയ്തു. അങ്ങനെ ഞങ്ങൾ കൂടുതൽ അടുത്തു.
ആദ്യം ഇഷ്ടം തുറന്ന് പറഞ്ഞതും വീട്ടിൽ വന്ന് അന്തസ്സായി അപ്പനോട് , മകളെ കെട്ടിച്ച് കൊടുക്കാൻ പറഞ്ഞതും അവനായിരുന്നു.
ഒന്നും നോക്കിയില്ല...അപ്പൻ പിടിച്ചങ്ങ് കെട്ടിച്ചു. എല്ലാം വളരെ പെട്ടന്നായിരുന്നു.
.
.
.
"എന്റെ പൊന്നോ... അതൊന്നും ഓർമിപ്പിക്കല്ലേ.... " അവൻ വീണ്ടും ചിരിച്ചു.
"നീ പോടാ..."നെഞ്ചിനിട്ട് ഒരു തള്ള് കൊടുത്തുകൊണ്ട് ഞാൻ പറഞ്ഞു.
" എടീ പെണ്ണേ... നീ എന്നെ ഇങ്ങനെ എടാ പോടാന്നൊക്കെ വിളിച്ചോ. വയറ്റീ കെടക്കുന്ന ആള് ഇതൊക്കെയാ കേട്ട് വളരുന്നത്....ഓർത്തോ.അത് കൊണ്ട് മര്യാദക്ക്, ബഹുമാനത്താടെ എട്ടാന്നൊക്കെ വിളിക്ക് "
" അയ്യടാ എട്ടാന്നോ....എനിക്ക് സൗകര്യമില്ല ഏട്ടാന്ന് വിളിക്കാൻ. ആരാ പറഞ്ഞത് അന്ന് ബസ്സിന് പോവാൻ... അനുഭവിച്ചോ "
ഞാൻ ആ നൊഞ്ചിലേക്ക് ചേർന്ന് കിടന്നു. അവന്റെ കരങ്ങൾ വീണ്ടും എന്നെ ആവരണം ചെയ്തു.
" ഏട്ടാ.. എന്റെയാ റെഫറൻസ് ടെക്സ്റ്റ് കണ്ടായിരുന്നോ..? ഇന്ന് നോക്കീട്ട് കണ്ടില്ല."
"മിണ്ടാതെ കെടക്കടീ..... പാതിരാത്രിക്കാ അവൾടെ ടെക്സ്റ്റ്. 

by Jis Edattukunnel
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo