സന്ധ്യക്കു വിളക്കു വെച്ചു കഴിഞ്ഞപ്പോൾ തുടങ്ങിയ മഴയാണ് .... മഴയത്തു ചൂടു കട്ടൻ അടിച്ചു പാട്ടും കേട്ടിരിക്കുമ്പോൾ ആണു നാളെ 21 ആണല്ലോ എന്നു ഓർത്തത് .. അതെ നാളെ മാർച്ച് 21 എൻ്റെ റിച്ചു ടെ ബർത്ത് ഡേ ..
അപ്പോഴാണ് മെസ്സേജ് ടോൺ ... ഹായ് ലച്ചു... എന്നാ ചെയ്യുവാ ? വാവ എവിടെ ...? റിച്ചു ആണ് അവൾ ഇങ്ങനെ ആണ് ചിലപ്പോൾ അവളെ ഓർത്തിരിക്കുമ്പോൾ ആവും മെസ്സേജ് വരുക .. ചിലപ്പോൾ ദിവസങ്ങൾ ഓളം അവളുടെ ഒരു വിവരവും ഉണ്ടാവില്ല...
പുറത്തു മഴയ്ക്ക് ശക്തി കൂടി മനസ്സിൽ ഓർമ്മകൾക്കും ....

കഴിഞ്ഞ കൊല്ലം ഫെബ്രുവരിൽ ആണ് ആദ്യമായി ഞാൻ റിച്ചു നെ കണ്ടേ... മനസ് നിറയെ സ്വപ്നങ്ങൾ ആയി ഒരു കുഞ്ഞു അതിഥിയെ പ്രതീക്ഷിച്ചു ഇരിക്കുമ്പോൾ ... ഡോക്ടർ പറഞ്ഞ ദിവസം ആവാറായിരുന്നു... ചെറുതായിട്ട് വേദന വന്നപ്പോൾ തന്നെ നന്ദേട്ടനെ വിളിച്ചു ... കട്ട് ചെയ്തു ഇപ്പോൾ തിരിച്ചു വിളിക്കും ...
"ആർദ്രമീ രാവിന്റെ നിഴലാഴിയിൽ ദീപമായ് വന്നൊരു വെൺതിങ്കളെ ..."
ഫോൺ അടിച്ചതും വേഗം എടുത്ത്...
ഹലോ നന്ദേട്ട ...
എന്താ ലച്ചൂസേ
നന്ദേട്ടാ ചെറുതായിട്ട് വേദന ഉണ്ട് ഹോസ്പിറ്റൽ പോകാൻ നിക്ക
മ്മ് എൻ്റെ ലച്ചൂട്ടി പേടിക്കണ്ടാട്ടൊ ഇരുട്ടുന്നെ മുന്നേ പോക്കൊള്ളൂ ...

ഹോസ്പ്പിറ്റലിൽ എത്തി ഡോക്ടർ കണ്ടു വെയിറ്റ് ചെയ്തു നോക്കാം നമുക്ക് എന്ന് പറഞ്ഞ് അവിടെ കിടക്കുമ്പോൾ മനസ്സിൽ നിറയെ നന്ദേട്ടൻ ആയിരുന്നു ...
രാവിലെ വേദന കൂടി ഡോക്ടർ വന്നു. ഒരു കുഞ്ഞു കരച്ചിലോടെ അവൻ വന്നു... ആദ്യമായിട്ട് അവന്റെ കവിളിൽ ഉമ്മ വെച്ചപ്പോൾ ഒത്തിരി സന്തോഷിച്ചു..

പിന്നെ ആണ് കുറച്ചു കോംപ്ലിക്കേഷൻസ് ആയി പെട്ടെന്നു ഓപ്പറേഷൻ തിയേറ്റർ ക്ക് മാറ്റാൻ പറഞ്ഞത്... അങ്ങനെ വൈകുന്നേരം ആണ് റൂമിലേക്കു മാറ്റിയെ ,
അവിടെ എല്ലാരേം നടുവിൽ അവൻ ഉണ്ട് ...
അവിടെ എല്ലാരേം നടുവിൽ അവൻ ഉണ്ട് ...
മോൻ അവന്റെ അച്ഛനെ പോലെയാ ചെറിയമ്മ പറഞ്ഞു
ഞാനും നോക്കി ശരിയാ എന്റെ നന്ദേട്ടനെപോലെ തന്നെ
സന്തോഷം കൊണ്ടാവാം മനസു മാത്രമല്ല എന്റെ കണ്ണ് നിറഞ്ഞു...
കുഞ്ഞി കണ്ണ് പൂട്ടി അവന്റെ ഉറക്കം നോക്കി കിടന്ന് ഞാനും ഒന്ന് മയങ്ങി,, ഒത്തിരി സന്തോഷത്തോടെ ആദ്യമായിട്ട് എൻ്റെ പൊന്നുംകുടത്തിനൊപ്പം ഒരു കുഞ്ഞു മയക്കം....

കണ്ണ് തുറന്നപ്പോൾ കണ്ടത് പുഞ്ചിരി തൂക്കി മുൻപിൽ നിൽക്കുന്ന നഴ്‌സിനെ ആണ്...
അവൻ അപ്പോഴും ഉറങ്ങായിരുന്നു ... പിന്നീട് അവർ രണ്ടു മൂന്ന് വട്ടം വന്നപ്പോഴും മോൻ ഉറക്കത്തിൽ ആയിരുന്നു ... അവർ ഉണർത്താൻ നോക്കിട്ടും അവൻ എണീറ്റില്ല. മോന്റെ ഷുഗർ ഒന്ന് നോക്കണം പറഞ്ഞു അവർ അപ്പോൾ തന്നെ ലാബ് ലേക്ക് വിളിച്ചു...
കുഴപ്പം ഒന്നും ഉണ്ടാവരുതേ എന്നു പ്രാർത്ഥിച്ചിരിക്കുമ്പോൾ ആണു കുഞ്ഞിനു ഷുഗർ കുറഞ്ഞെന്നു കുട്ടികളുടെ ICU ക്കു മാറ്റാനും പറഞ്ഞത്.. പെട്ടെന്നു തന്നെ മോനെ ICU ക്കു മാറ്റി...
രാത്രി അവര് വന്നു മോനെ നാളെ റൂമിലേക്ക് മാറ്റം എന്നും ചേച്ചി പേടിക്കണ്ടാട്ടൊ പറഞ്ഞു.

injection ചെയ്യാൻ വന്നപ്പോൾ പുഞ്ചിരിച്ചു കൊണ്ട് വേദനിക്കുണ്ടോ ചോദിച്ചു ..ആ പുഞ്ചിരിയിൽ ഞാൻ കണ്ടു അവളെ എന്റെ റിച്ചു നെ .. ഒരു മാലാഖ ആയി വന്ന എന്റെ റിച്ചു... റിച്ചു അപ്പോൾ ഷുഗർ നോക്കിയിരുന്നിലേലോ ... അതെ അവളാണ് എന്റെ മാലാഖ നിഷ്കളങ്കമായ പുഞ്ചിരി സമ്മാനിച്ച് കൊണ്ട് തൂവെള്ള ചുരിദാർ അണിഞ്ഞു കൺമഴി എഴുതി, ആ ഭംഗിയാർന്ന കൺകളിൽ ഒരു കണ്ണട കൂടെ വെച്ചു അതിനെ ഒന്നുടെ മനോഹരമാക്കി .. ഒരു കുഞ്ഞ് കറുപ്പ് പൊട്ടു തൊട്ടു ചിരി തൂകി യെന്നിലേക് വന്ന എന്റെ മാലാഖ എന്റെ റിച്ചു ...
പിന്നീട് ഉള്ള ദിവസങ്ങളിൽ എന്തോ ഒരു അടുപ്പം ഞങ്ങളിൽ ഉണ്ടായി... ഓരോ Injection ന്റെ വേദനയും നിറഞ്ഞ പുഞ്ചിരി സമ്മാനിച്ചും ഒത്തിരി സംസാരിച്ചും അവൾ മാറ്റി ... നീണ്ട ഹോസ്പിറ്റൽ വാസം കഴിഞ്ഞു തിരിച്ചു എത്തിയിട്ടും ഞങ്ങൾ ആ സൗഹൃദം തുടർന്നു ...
ഇടക്കൊക്കെ എന്നെ അവൾ വിളിക്കും അധികവും മെസ്സേജ് ആയിരുന്നു...
പിന്നെ എന്തോ ആ സൗഹൃദം വളർന്നു ...
ഒരിക്കൽ ഞാൻ അവളോട് ചോദിച്ചു എന്താ നമ്മൾ ഇത്ര അടുത്തത് എന്നു
അപ്പോ അവൾ പറഞ്ഞു അറിയില്ല ലച്ചു പക്ഷെ ലച്ചു എന്റെ നല്ല സിസ് ആണെന്നു എനിക്ക് എല്ലാം തുറന്നു പറയാൻ പറ്റുന്ന നല്ല ഫ്രണ്ട് ആണെന്ന് .. ആലോചിച്ചു നോക്കിയപ്പോൾ ശരിയായിരുന്നു ....
മാസങ്ങൾക്ക് ശേഷം അവൾ എന്നോട് ഒരു ദിവസം മുതൽ മിണ്ടാതെ ആയി ... മെസ്സേജ് നു റീപ്ലേ ചെയ്യാതെ ഫോൺ എടുക്കാതെ അവൾ എന്നോട് മിണ്ടാതിരുന്നു...
ഒരു ദിവസം ഫോൺ എടുത്ത അവൾ എന്നെ ഒത്തിരി വഴക്ക് പറഞ്ഞു ആ സൗഹൃദത്തിൽ ഞാൻ ഒരിക്കലും പ്രതീക്ഷിക്കാത്ത പലതും അവളെ സങ്കടപ്പെടുത്തി എന്ന് അന്നാണ് ഞാൻ അറിഞ്ഞത്...

പിന്നീട് ഒത്തിരി നാളുകൾ കഴിഞ്ഞാണ് അവൾ എന്നോട് മിണ്ടിയത് ...
അന്നും അവൾ വന്നത് ഒരു പുഞ്ചിരിയോടെ ആണ് ... ഞാൻ ഒന്നും ചെയ്തില്ല എന്ന മട്ടിൽ, അവളിലേക്ക് എന്നെ കൂടുതൽ അടുപ്പിക്കുന്നതും എന്റെ റിച്ചൂടെ ആ നിഷ്കളങ്കത തന്നെ ആണ്...
അന്നാണ് എന്റെ റിച്ചു പറഞ്ഞത് ലച്ചു നിന്റെ സൗഹൃദം അത് മറ്റൊരാൾക്കു ഷെയർ ചെയ്യാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല എന്ന്... നിന്റെ കാര്യത്തിൽ ഞാൻ അത്രേം പൊസ്സസ്സീവ് ആണെന്ന്.. എന്നേക്കാൾ പ്രാധാന്യം ചിലർക്ക് കൊടുത്ത് തുടങ്ങി എന്നു തോന്നിയത് കൊണ്ടാണ് ഞാൻ വഴക്കിട്ടത്...
അന്നു അവൾ പിണങ്ങിയപ്പോൾ എനിയ്ക്ക് തോന്നിയ സങ്കടം അത് എത്ര ആയിരുന്നെന്ന് പറയാൻ പറ്റുന്നില്ല ....

ഇന്ന് എന്റെ റിച്ചുടെ ഇഷ്ടങ്ങൾ ആണ് എന്റേതും.. അവൾക്ക് ഇഷ്ടമില്ലാത്തത് ചെയ്യാൻ ഞാൻ ശ്രമിക്കാറില്ല, മരിച്ചാലും മറക്കില്ല അത്രേം നന്ദി ഉണ്ട് എന്റെ പൊന്നു മോനെ എനിക്ക് തന്നതിനു ...
ഇപ്പോൾ എനിക്കും അറിയില്ല റിച്ചു എന്റെ ആരാണെന്നു... എന്റെ നല്ല സിസ് , ഫ്രണ്ട് അങ്ങനെ എല്ലാം ആണ്...

വൈകിവന്ന വസന്തം പോലെ എന്നിലേക്ക് കടന്നു വന്ന അവൾ ഇന്ന് എന്റെ എല്ലാം ആണ് , ദേവാലയങ്ങളിലെ ദേവനു സമർപ്പിക്കുന്ന പൂജ പുഷ്പങ്ങളെക്കാളും പരിശുദ്ധി ഉള്ളതും നക്ഷത്രങ്ങളേക്കാൾ തിളക്കം ഉള്ളതും ആയ നിന്റെ സൗഹൃദം എന്റെ ജീവിതത്തിലെ വിലപ്പെട്ട സമ്മാനമാണ് ....
ഒരു വിളിപാട് അകലെ ഞാൻ ഉണ്ട് നിന്റെ കൂടെ ചേച്ചി ആയും അനിയത്തി ആയും സുഹൃത്ത് ആയും....
ധനുഷ പ്രശോഭ്
@Dhanusha Prasobh
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക