Slider

രണ്ടു പ്രണയകഥകള്‍

0

രണ്ടു പ്രണയകഥകള്‍
1.പ്രണയംമധുരിക്കുന്ന ഋതു
കഥ
ഇന്നലെ നമ്മള്‍ കലഹിച്ചു.
ഞാന്‍ നിന്നോടു കയര്‍ത്തു.
നീ എന്നോടു കയര്‍ത്തു.
ഒടുവില്‍ നീ കരഞ്ഞു കിടക്കയില്‍ കമിഴ്ന്നു കിടന്നു.
രാത്രി ഞാന്‍ ഇടത്തോട്ടും നീ വലത്തോട്ടും തിരിഞ്ഞു കിടന്നു.
ഇന്നു കാലത്ത് നിന്റെ കണ്ണാടിക്കു മുമ്പില്‍ ഞാന്‍ വെച്ച പൂച്ചെണ്ട് നിന്നെ അത്ഭുതപ്പെടുത്തിയതും സന്തോഷിപ്പിച്ചതും ഞാന്‍ ഒളിച്ചുനിന്ന് നോക്കി കണ്ടു.
പൂച്ചെണ്ടിലൊളിപ്പിച്ച എന്റെ കുറിപ്പ് താഴെ വീണതും സംഭ്രമത്തോടെ അതു വായിച്ച നീ അതു ചുമ്പിച്ചതും ബ്ലൗസിനുള്ളില്‍ ഒളിപ്പിച്ചതും കണ്ട് ഞാന്‍ കൃതാര്‍ത്ഥനായി.
അതേ പ്രിയേ, ഞാനെഴുതിയത് ഞാനാവര്‍ത്തിക്കുന്നൂ -
''ഇന്നാണ് നമ്മുടെ പ്രണയം പക്വതയാര്‍ന്നത്. നമ്മള്‍ കലഹിച്ചു, കയര്‍ത്തു, കരഞ്ഞു.
ഒടുവില്‍ ഇന്നിതാ, കണ്ണില്‍ കണ്ണില്‍ നോക്കി എന്റെ കണ്ണില്‍ നിന്നേയും നിന്റെ കണ്ണില്‍ എന്നേയും കണ്ടെത്തുന്നു.''
2.മന്ദാരം പൂക്കുന്ന കാലം
കഥ
'' ഒന്ന് പടിക്കലോളം വാ. ഒരു സര്‍പ്രെെസുണ്ട്.''
മെസേജ് വായിച്ചയുടന്‍ അവള്‍ പടിക്കലേയ്ക്കോടി. ഒരു കിടിലന്‍ സര്‍പ്രെെസുണ്ടാവുമെന്ന് അവള്‍ക്കുറപ്പായിരുന്നു. പതിവുകള്‍ തെറ്റിക്കുന്നതില്‍ വിരുതനാണവന്‍.
'' ഒന്നുമില്ല. കാലത്തുണര്‍ന്നപ്പോള്‍ ഒരു പൂതി. നിന്റെ നെറ്റിയില്‍ അമ്പലത്തിലെ പ്രസാദം കുറിയിടുവീച്ച് ഒന്ന് നിര്‍വൃതിക്കൊള്ളണമെന്ന്. കഥകളിലും സിനിമയിലുമൊക്കെ കാണുന്നതുപോലെ കാമുകി നീ അതു ചെയ്യൂന്നില്ല. ന്നാ പിന്നെ റോളൊന്നൂ തിരിച്ചിട്ട് നോക്കാംന്നൊരു തോന്നല്‍. വെറുതെ ഒരു ത്രില്ലീന്.''
ഇത്ര കിടിലന്‍ സര്‍പ്രെെസ് അവള്‍ പ്രതീക്ഷിച്ചതല്ല.
'' മഹാപാപിയാണ് നീ'' അവന്‍ നെറ്റിയില്‍ ചന്ദനം ചാര്‍ത്തുമ്പോള്‍ അവള്‍ പറഞ്ഞു.
''കുളിമുടങ്ങിയ ദിവസങ്ങളില്‍ പ്രസാദം തൊട്ടാല്‍ ദേവകോപമുണ്ടാവും ''
'' എനിക്കങ്ങനെയല്ല.ഋതുവായ പെണ്ണ് പൂജിക്കപ്പെടണം'' അവളുടെ നെറ്റിയില്‍ മൃദുവായൊന്നു ചുമ്പിച്ചുകൊണ്ട് അവന്‍ പറഞ്ഞു . '' എന്റെ സ്ര്‍ശം നിന്നെ പുഷ്പിണിയാക്കട്ടെ''
വസന്തത്തിലെ മന്ദാരം പോലെ അവളുടെ മുഖം പൂത്തുലഞ്ഞു

By
Rajan Paduthol
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo