Slider

കുഞ്ഞേട്ടാ നോക്ക്യേ

0

Image may contain: 1 person, closeup

"കുഞ്ഞേട്ടാ നോക്ക്യേ നല്ല ഉടുപ്പ് നല്ല ഭംഗിണ്ട് കാണാൻ.... ല്ലേ...."
അപ്പുന്റെ കയ്യ് പിടിച്ചു നിർത്തി കാദർക്കാന്റെ പലചരക്ക് കടയുടെ മുന്നിലെ തുണിക്കടയിലേക്ക് വിരൽചൂണ്ടി ചിന്നുമോളു പറഞ്ഞു.....
" ഇങ്ങട് വായോ ചിന്നോ വേഗം ചെല്ലാൻ പറഞ്ഞിട്ടില്ലേ അമ്മ....."അപ്പു തുണിക്കടയിലേക്കൊന്ന് നോക്കി ചിന്നുമോൾടെ തോളിലൂടെ കയ്യിട്ടു നീക്കി നിർത്തി
ചിന്നുമോള് പിന്നേം അവിടേക്ക് തന്നെ നോക്കി നിന്നു.
കടത്തിണ്ണയിലിരുന്ന ഉണ്ണിയാശാരിയും അബൂട്ടിക്കേം എന്തോ അടക്കം പറയുന്നുണ്ട്..
"കാദർക്കാ അമ്മ ഈ സാധനങ്ങൾ തരാൻ പറഞ്ഞു...."
കയ്യിലുള്ള പേപ്പർ തുണ്ടം കാദർക്കാക്ക് നീട്ടി അപ്പു പറഞ്ഞു
കാദർക്ക രൂക്ഷമായി പേപ്പറിലേക്കും അപ്പുവിനേം മാറി മാറി നോക്കി
പൈസ ഉണ്ടോ.....ഗൗരവം വിടാതെ കാദർക്കാടെ ചോദ്യം...
കയ്യിലുള്ള നോട്ടെടുത്ത് അപ്പു കാദർക്കാക്ക് നീട്ടി
പഴയതൊന്നും തന്നില്ലലേ
മ്മ്‌..."മൂളലോടെ പൈസ വാങ്ങി
അച്ഛന്റെ വിവരം വല്ലതുണ്ടോ മക്കളേ.......ഉണ്ണിയാശാരിടെ പരിഹാസചുവയിൽ ഒരു ചോദ്യം...
ഇല്ല...മുഖം വാടിയ അപ്പു പുറത്തേക്ക് നോക്കി നിന്നു
വിഷുന് ഡ്രെസ്സൊക്കെ എടുത്തോ.......വീണ്ടും ഉണ്ണിയാശാരിടെ ചോദ്യം...
ആ എടുത്തു.....അത് പറഞ്ഞപ്പോൾ ചിന്നുമോള് അപ്പുന്റെ മുഖത്തേക്ക് ഒന്ന് നോക്കി അവൻ കണ്ണ് രണ്ടും ഇറുക്കി കാണിച്ചു. ചിന്നുമോളും ചിരിച്ചു....അമ്മ അങ്ങനെയാണ് പഠിപ്പിച്ചത് ആരോടും ഇല്ലായ്‌മ പറയരുതെന്ന്...അതാണാ ചിരി
പ്രസാദിന്റെയും രാധികയുടെയും മക്കളാണ് അപ്പുവും ചിന്നുവും പ്രണയവിവാഹത്തിൽ നാട് വിട്ട് വന്ന് താമസിക്കുകയാണ് ഇവിടെ......ഒരുപാട് നാളത്തെ കഷ്ടപ്പാടുകൾക്ക് ശേഷം ഗൾഫിലേക്ക് പോയതാണ് പ്രസാദ് .എല്ലാം കൊണ്ടും മെച്ചപ്പെട്ടു വരുമ്പോഴാണ് ചില സുഹൃത്തുക്കളുടെ ചതിയിലൂടെ പ്രസാദ് ജയിലിലാകുന്നത്......
പിന്നീട് രാധികയുടെയും മക്കളുടെയും ജീവിതം കഷ്ടതകളുടേതായിരുന്നു.പ്രസാദിന്റെ കയ്യിൽ നിന്ന് ഒരുപാട് സഹായം വാങ്ങി എന്നും കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ പോലും അവരെ തിരിഞ്ഞു നോക്കിയില്ല.അധികമൊന്നും അടുപ്പമില്ലാഞ്ഞിട്ടും അയൽവാസിയായ രാജേട്ടൻ ആയിരുന്നു ഒരു സഹായം പണിമാറ്റി വന്നാൽ കുട്ടികളോടൊപ്പം കളിക്കാനും കഴിയുന്ന സഹായം ചെയ്തിരുന്നത് രാജേട്ടനായിരുന്നു.....നാട്ട്ക്കാരുടെ പരദൂഷണം കൂടിയപ്പോൾ രാധിക തന്നെ രാജേട്ടനെ വിലക്കി....
അല്ലറ ചില്ലറ ജോലി ചെയ്ത് രാധിക ജീവിതം കൂട്ടിമുട്ടിക്കാൻ ശ്രമിക്കുകയാണ് കഷ്ടപ്പാടും വിഷമങ്ങളും ആരെയും അറിയിക്കാതെ ജീവിതം മുന്നോട്ട് പോകുന്നു
സാധനങ്ങൾ വാങ്ങിയ സഞ്ചിയും വാങ്ങി ചിന്നുമോള്ടെ കൈപിടിച്ചിറങ്ങുമ്പോൾ...രാജേട്ടനും മക്കൾ അനന്തുവും കണ്ണനും എതിരേ വരുന്നു......
മക്കളെവിടുന്നാ കടേല് പോയതാ...
ആ.....രാജമാമാട് ഞാൻ മിണ്ടില്ല എത്ര ദിവസ്സായി വരാറില്ലല്ലോ..........ചിന്നുമോള് പരിഭവം പറഞ്ഞു
രാജേട്ടൻ ചിന്നുമോൾടെ തലയിൽ തലോടിയപ്പോൾ ചിന്നുമോള് മുഖം വീർപ്പിച്ചു...
"അപ്പൂ......ഞങ്ങള് പടക്കം വാങ്ങാൻ പോവാ...."കണ്ണൻ പറഞ്ഞു
അപ്പു വിടർന്നൊരു ചിരി ചിരിച്ചു....
ഞങ്ങള് പോവാ......എന്നും പറഞ്ഞ് ചിന്നുമോള്ടെ കയ്യും പിടിച്ചു നടന്നു.....
രാജേട്ടൻ അവര് പോകുന്നതും കുറച്ചു നേരം നോക്കി നിന്നു...
****************************
"അമ്മേ......മ്മള് എപ്പളാ ഡ്രെസ്സെടുക്കണത് എല്ലാരും എടുത്തല്ലോ... നാളല്ലേ വിഷു.." അമ്മയുടെ കഴുത്തിൽ കൈചുറ്റി ചിന്നുമോളുടെ ചോദ്യം
" മ്മള് ഇപ്പോളല്ലാട അച്ഛ വന്നിട്ട് എടുക്കാ......"
രാധിക സമാധാനിപ്പിച്ചു
"അച്ഛ എപ്പോളാ വരാ.....ഞാൻ ഒരു ഉടുപ്പ് കണ്ടെച്ചിട്ടുണ്ട്.......അച്ഛ വന്നാ എടുപ്പിക്കണം......."
"അമ്മേ ആ ഉണ്ണിയേട്ടൻ ചോദിക്കാ ഡ്രസ്സ് എടുത്തില്ലേന്ന്........ഞാൻ പറഞ്ഞു എടുത്തൂന്ന്..... നമ്മളൊന്നും എടുത്തില്ലല്ലോ അമ്മേ പടക്കമില്ല ,ഡ്രസ്സില്ല, സദ്യയ്‌ക്കൊന്നുമില്ല......നമുക്കെന്നാ പറ്റാ ഇതൊക്കെ അച്ഛ എന്നാ വരണാവോ.......അച്ഛ ഉണ്ടായിരുന്നെങ്കിൽ....നമുക്കും വിഷു ഉണ്ടായേനെ." അപ്പുവും അമ്മയുടെ അടുത്തിരുന്ന് ആരോടെന്നില്ലാതെ പറഞ്ഞു
"മക്കള് കണ്ണനോട് പ്രാർത്ഥിക്ക് എല്ലാം കണ്ണൻ തരും.........നാളെ കണികാണാൻ കുറച്ചു കൊന്നപ്പൂ പൊട്ടിച്ചു വായോ മക്കളേ...."അതും പറഞ്ഞ് രാധിക ചിന്തയിലേക്കാഴ്ന്നു.....
ദാരിദ്ര്യവും കഷ്ടപാടും കേട്ട് കേൾവിയായ താൻ ഇന്ന് അത് അനുഭവിക്കുന്നു. മക്കളുടെ ചോദ്യവും വിഷമവും മനസ്സ് മുറിപ്പെടുന്നു. എങ്കിലും മക്കൾ എല്ലാം മനസ്സിലാക്കുമ്പോൾ കണ്ണ് നിറക്കാനല്ലാതെ കഴിയുന്നില്ല വേറെ ഒന്നും....
നേരം ഇരുട്ട് പരന്നു അങ്ങിങ്ങായി പടക്കം പൊട്ടുന്നതിന്റെ ശബ്ദം കേൾക്കാം എല്ലായിടത്തും വിഷു ആഘോഷമാക്കി തുടങ്ങിയിരിക്കുന്നു......അപ്പുവും ചിന്നുമോളും ഇരുട്ടിലേക്കും നോക്കിയിരിക്കുകയാണ്............
ആരുമില്ലേ......പുറത്തു നിന്നൊരു വിളി ഇരുട്ടിൽ നിന്നൊരാൾ ഉമ്മറത്തേക്ക് കയറി കാദർക്ക......രാധിക ഒന്ന് ഞെട്ടി പിന്നിലേക്ക് നീങ്ങി ഒരുപാട് പൈസ കൊടുക്കാനുണ്ട് അത് ചോദിക്കാനുള്ള വരവാകും വലിയ ദേഷ്യക്കാരനാണ് അയാൾ രാധിക വിറച്ചുകൊണ്ടിരുന്നു
പേടിക്കണ്ട മോളെ ഞാൻ വെറുതെ വന്നതാ പിന്നെ ഇത് തരാനും കയ്യിലുള്ള മുറ്റത്തേക്ക് കൈചൂണ്ടി കാദർക്ക പറഞ്ഞു........കയ്യിൽ ഒന്ന് രണ്ട് വലിയ കവറുമായി രാജേട്ടൻ കൂടെ ഭാര്യ സുമേടത്തിയും കുട്ടികളും.......
"എന്തിനാ കാദർക്കാ ഇതൊക്കെ ഇവിടെ ഉണ്ട്‌ എല്ലാം........."രാധിക പറഞ്ഞു
"അതെനിക്കറിയാം ഇതെന്റെ വിഷുകൈനീട്ടാണെന്ന് കരുതിയാൽ മതി......."
ഒരു കവറിൽ നിന്ന് കടയിൽ കണ്ട ആ ഉടുപ്പെടുത്ത് കാദർക്കാ ചിന്നുമോൾക്ക് നീട്ടി" ഇതാ മോളൂ..."
"എനിക്ക് അച്ഛ വന്നാ വാങ്ങി തരൂല്ലോ.......".ചിന്നുമോള് അമ്മയെ നോക്കി പറഞ്ഞു
" ഇത് അച്ഛ വാങ്ങി തരാൻ പറഞ്ഞതാ അപ്പുനും അമ്മയ്ക്കും എല്ലാം ഇതിലുണ്ട് ട്ടാ......."
ചിന്നുമോള് ഉടുപ്പ് വാങ്ങി അമ്മയെ നോക്കി അമ്മ ചിരിച്ചു അവളും....
"ഞാൻ ഇറങ്ങാ മോളേ വിഷമിക്കണ്ട ഞങ്ങളൊക്കെ ഇല്ലേ ഇവിടെ.........പിന്നേ പ്രസാദ് അടുത്ത വിഷുവിന് കൂടെ ഉണ്ടാകും ഇന്നലെ ബഷീറ് വിളിച്ചപ്പോ പറഞ്ഞിരുന്നു............."കാദർക്ക പറഞ്ഞു കാദർക്കാടെ മകനാണ് ബഷീറ്
" പോരണ വഴിക്ക് കൂടെ കൂട്ടിയതാ ഇവരെ ഇനി ഞാൻ ഇറങ്ങാ........"അതും പറഞ്ഞ കാദർക്കാ പുറത്തിറങ്ങി
"ചായാകുടിച്ചിട്ടിറങ്ങാ കാദർക്കാ ..........."പുറത്തിറങ്ങാൻ നിന്ന കാദർക്കാട് രാധിക പറഞ്ഞു
.'.അങ്ങനെ ചായേല് ഒതുക്കണ്ട നാളെ ഞാനും ബീവീം വരും ഉച്ചക്ക് സദ്യ അടിപൊളിയായിക്കോട്ടെ......."കാദർക്കാ ചിരിച്ചു നിറഞ്ഞ കണ്ണുകളോടെ രാധികയും
"അപ്പൂ ഞങ്ങള് പടക്കം പൊട്ടിക്കാൻ വന്നതാ...."കണ്ണൻ അപ്പുവിന്റെ അടുത്ത വന്ന് പറഞ്ഞു അപ്പുവും വിടർന്ന ഒരു ചിരി ചിരിച്ചു
"രാധികേ ഈ രാത്രി ഇവിടെ കൂടാന്ന് കരുതി ഞാനും കൂടിയുള്ളപ്പോ ആരും ഒന്നും പറയില്ല....." സുമേടത്തി വന്ന് പറഞ്ഞു
പിന്നെ പടക്കവും കമ്പിതിരിയും ആകെ ഉത്സവമായി കുട്ടികളുടെ കളിയും ചിരിയും ഉറങ്ങി കിടന്ന തന്റെ വീട്ടിലും വിഷു വന്നെത്തി എല്ലാം നിറഞ്ഞ കണ്ണുകളോടെ അവൾ നോക്കി നിന്നു
"നമ്മൾ ഉപകാരം ചെയ്യുന്നവരിൽ നിന്നും ഒന്നും പ്രതീക്ഷിക്കണ്ട നല്ല മനസ്സിൽ നമ്മൾ ഉപകാരം ചെയ്യുമ്പോൾ നമുക്ക് നന്മ ചെയ്യാൻ ഒരു മനസ്സ് എവിടെങ്കിലും ഉണ്ടാവും..."പ്രസാദേട്ടന്റെ വാക്കുകൾ ചെവിയിൽ മുഴങ്ങി........
" അമ്മേ.... അമ്മേ...ഇപ്പോ മ്മക്കും വിഷു വന്നൂല്ലേ......"ചിന്നുമോള്ടെ ചോദ്യം കേട്ടപ്പോഴാണ് അവൾ ഉണർന്നത്
" അമ്മ പറഞ്ഞില്ലേ മോളോട് കണ്ണൻ എല്ലാം തരും പ്രാർത്ഥിച്ചാല് എന്ന്........"
" അപ്പോ കാദർക്കയാ കണ്ണൻ കാദർക്കല്ലേ എല്ലാം തന്നത്......."അവളുടെ കുസൃതിചിരിയോട് കൂടി പറഞ്ഞു
."ചിലപ്പോ....."അവളുടെ നെറുകയിൽ ഉമ്മ വെച്ച് രാധിക പറഞ്ഞു
ഈ സമയം അകത്ത് കണ്ണന്റെ കുഞ്ഞുവിഗ്രഹം ഏറെ പ്രകാശം പരത്തുന്നുണ്ടായിരുന്നു.......
..ശുഭം
വിഷു ആശംസകളോടെ ഷഹീർ അബ്‌ദുള്ള
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo