ആണായി പിറന്നവൻ
ഭാഗം ( 9 )
ഭാഗം ( 9 )
ജഡ്ജിയുടെ അനുവാദത്തോടെ അഡ്വക്കേറ്റ് ബാബുരാജ് സുനിതയുടെ അടുത്തേക്ക് വന്നു.
"ആ നിൽക്കുന്നത് നിങ്ങളുടെ ആരാണ്. "
അജയനെ ചൂണ്ടിക്കൊണ്ട് അയാൾ ചോദിച്ചു .
അവൾ അജയനെ നോക്കി മടിച്ചു മടിച്ചു പറഞ്ഞു
അവൾ അജയനെ നോക്കി മടിച്ചു മടിച്ചു പറഞ്ഞു
"എന്റെ ഭർത്താവ്."
"എത്ര വർഷമായി നിങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് ." വക്കീലിന്റെ ചോദ്യം വീണ്ടും
"പതിനൊന്ന്"
"നിങ്ങൾ കൊടുത്ത പരാതിയുടെ കോപ്പിയാണ് ഇത്"
കയ്യിലിരുന്ന പേപ്പർ ഉയർത്തിക്കാട്ടി വക്കീൽ ചോദിച്ചു .
കയ്യിലിരുന്ന പേപ്പർ ഉയർത്തിക്കാട്ടി വക്കീൽ ചോദിച്ചു .
"ഇതിൽ പറഞ്ഞിരിക്കുന്ന ഒന്നര പവന്റെ മാല ആ നിൽക്കുന്ന എന്റെ കക്ഷി, നിങ്ങളുടെ ഭർത്താവ് അജയൻ മോഷ്ടിച്ചു എന്നാണ് അല്ലെ."
"അതെ" അവൾ പറഞ്ഞു
"ആ മാല ആരു വാങ്ങിയതാണ്."
"അത് അയാൾ വാങ്ങിയതാണ്."
"അയാൾ...... അതായത് നിങ്ങളുടെ ഭർത്താവ് അതെ അങ്ങനെയാണെങ്കിൽ അത് അയാൾക്ക് മോഷ്ടിക്കേണ്ട കാര്യമുണ്ടോ."
"എനിക്കറിയില്ല "
വക്കീലിന്റെ ചോദ്യം അവർക്ക് അൽപ്പം ദേഷ്യം തോന്നാതിരുന്നില്ല.
വക്കീലിന്റെ ചോദ്യം അവർക്ക് അൽപ്പം ദേഷ്യം തോന്നാതിരുന്നില്ല.
"ഈ പരാതി നിങ്ങൾ എഴുതിയതാണോ."
"അതേ."
"ഇതിൽ പറഞ്ഞിരിക്കുന്നതൊക്കെ കള്ളമാണെന്ന് ഞാൻ പറഞ്ഞാൽ നിങ്ങൾ നിഷേധിക്കുമോ."?
"അതിൽ പറഞ്ഞിരിക്കുന്നതൊക്കെ സത്യമാണ്".
അവളുടെ മറുപടി.
അവളുടെ മറുപടി.
"എന്റെ ചോദ്യത്തിന് മാത്രം മറുപടി മതി. " അയാൾ സ്വരം ഉയർത്തി.
"നിഷേധിക്കുമോ ഇല്ലയോ'"
"നിഷേധിക്കുമോ ഇല്ലയോ'"
"നിഷേധിക്കുന്നു ."
"ഇതിൽ പറഞ്ഞിരിക്കുന്ന മാല പത്ത് ഗ്രാം മാത്രമേ ഉള്ളുവെന്നാണ് അജയൻ എന്നോട് പറഞ്ഞത്. പക്ഷേ നിങ്ങൾ പരാതിയിൽ ഒന്നര പവൻ അതായത് പന്ത്രണ്ട് ഗ്രാം ഉണ്ടെന്ന് എഴുതിയിരിക്കുന്നു . അതെന്താ."
സുനിത വിയർക്കുന്നുണ്ട്. വിയർപ്പ് തുടച്ചു കൊണ്ട് അവർ പറഞ്ഞു.
" അതിന്റെ കൃത്യമായ തൂക്കം എനിക്കറിയില്ല അയാൾ വാങ്ങിയത് ഒന്നരപവൻ ആണെന്നാണ് എന്നോട് പറഞ്ഞിട്ടുള്ളത് അതുകൊണ്ടാണ്."
" അതിന്റെ കൃത്യമായ തൂക്കം എനിക്കറിയില്ല അയാൾ വാങ്ങിയത് ഒന്നരപവൻ ആണെന്നാണ് എന്നോട് പറഞ്ഞിട്ടുള്ളത് അതുകൊണ്ടാണ്."
"അപ്പോൾ ഈ പരാതി നിങ്ങൾ തന്നെ എഴുതിയതല്ലെ. "
"അത് .....അത്..... " അവൾക്ക് വാക്കുകൾ ഇടറി.
"എനിക്കൊരാൾ പറഞ്ഞു തന്നു ഞാനെഴുതി ."
"ആരാണ് അ ആൾ " വക്കീലിന്റെ അടുത്ത ചോദ്യം.
"അത് മഞ്ചു "
"മഞ്ചു ആരാണ്"
"എന്റെ കൂട്ടുകാരി."
"അതെന്തിനാ അവർ പറഞ്ഞു തന്നത്."
"അവൾ ഒരു വക്കീലാണ് അവൾക്ക് അറിയാം എങ്ങനെ എഴുതിയാൽ കേസ് ജയിക്കും എന്ന്."
"അപ്പോൾ ഇത് കള്ളമാണോ."
അവൾ മിണ്ടാതെ നിന്നു
"ആണോന്ന് അയാൾ ശബ്ദ്ദമുയർത്തി."
"ആണോന്ന് അയാൾ ശബ്ദ്ദമുയർത്തി."
"അതെ"
അജയനും ജഡ്ജിയും ഉൾപ്പടെ അവിടെ നിന്നവരെല്ലാം അവളെ തന്നെ നോക്കി നിന്നു.
"എന്തിന്, ? കാരണം"?
വക്കീലിന്റെ അടുത്ത ചോദ്യം.
വക്കീലിന്റെ അടുത്ത ചോദ്യം.
"അത് അങ്ങനൊക്കെ എഴുതി കൊടുത്താലേ കേസ് ബലം കിട്ടൂ എന്ന് പറഞ്ഞു. എന്നാലെ എനിക്ക് ഡിവേഴ്സ് കിട്ടു എന്നും പറഞ്ഞു."
എന്റെ ദൈവമേ അറിയാതെ അജയനെ കൊണ്ട് വന്ന പോലീസുകാർ വിളിച്ചു പോയി.
"അപ്പോൾ അജയൻ മാല മോഷ്ടിച്ചിട്ടില്ലെ."
"ഇല്ല മാല എന്റെ കയ്യിൽ ഉണ്ട്."
"ഞാൻ ആയിരം തവണ പറഞ്ഞു അയാളോട് ഒന്ന് ഒഴിഞ്ഞ് പോയി താ എന്ന് അയാൾ കേൾക്കുന്നില്ല. പിന്നെയും പിന്നെയും എന്റെ ജീവിതം തകർക്കാൻ അയാൾ ഞങ്ങളോടൊപ്പം കഴിയുന്നു. മിണ്ടാതിരുന്നും , ആഹാരം കൊടുക്കാതിരുന്നും നോക്കി അയാൾ പോകുന്നില്ല .
കല്യാണം കഴിഞ്ഞ് പതിനൊന്ന് വർഷമായി. ഇന്നുവരെ ദാരിദ്ര്യം ഒഴിഞ്ഞിട്ടില്ല, ആഡംഭരങ്ങളും, സുഖവും ഒന്നും അറിഞ്ഞിട്ടില്ല. അയാൾക്കിപ്പേൾ നാൽപ്പത്തി അഞ്ച് വയസ്സായി . പ്രായവും ഏറി, ഇത്രയും നാൾ പറ്റാത്ത തൊന്നും ഇനി അയാൾക്ക് നേടാനാകില്ല. ഞാൻ ...... എനിക്ക് ഇനിയെങ്കിലും ഒന്ന് ജീവിക്കണം. അതിന് അയാളുടെ ഒപ്പം പറ്റില്ല. എന്റെ അമ്മയുടെ കൂട്ടുകാരിയുടെ മകൻ ഗൾഫിൽ നിന്നും വന്നിട്ടുണ്ട്. അയാളുടെ ഭാര്യ മരിച്ചു പോയി. അയാൾക്കും എന്റെ പ്രായമാണ്. എന്നെ കണ്ടിട്ടുണ്ട്. ആ കിളവനെ കളഞ്ഞിട്ട് വന്നാൽ ഗൾഫിൽ കൊണ്ട് പോകാം. നന്നായി ജീവിക്കാം എന്ന് പറഞ്ഞിട്ടുണ്ടെന്ന് അമ്മ പറഞ്ഞു. അന്ന് മുതൽ ഞങ്ങൾ ഇയാളോട് പറഞ്ഞതാ.
എനിക്കും ആഗ്രഹങ്ങൾ ഇല്ലെ.
പറഞ്ഞിട്ട് കേൾക്കാഞ്ഞിട്ടാ ഇങ്ങനെ ഒരു കേസ് ഉണ്ടാക്കിയത്."

സദസ്സ് നിശബ്ദ്ദം. ഇത് വരെ കേൾക്കാത്ത കഥകൾക്ക് അവിടം സാക്ഷ്യം വഹിക്കുകയായിരുന്നു.
"കഴിഞ്ഞ പതിനൊന്നു വർഷമായി നിങ്ങൾക്കുവേണ്ടി ജീവിച്ച ആ മനുഷ്യനും ആഗ്രഹങ്ങൾ ഉണ്ടായിരുന്നിരിക്കില്ലേ നിങ്ങൾക്ക് വേണ്ടി അയാൾ അത് മാറ്റി വച്ചു ജീവിച്ചില്ലേ എന്നിട്ടിപ്പോൾ നിങ്ങൾമാത്രം ഇങ്ങനൊരു തീരുമാനം "
"ശരി അപ്പോ നിങ്ങൾക്ക് വിവാഹമോചനമാണ് വേണ്ടത് അല്ലെ."
അയാൾ വീണ്ടും ചോദിച്ചു.
അയാൾ വീണ്ടും ചോദിച്ചു.
"ഉം അയാൾ ഒന്ന് ഒഴിഞ്ഞ് തന്നാൽ മതി."
യാതൊരു ഭാവവ്യത്യാസവും ഇല്ലാതെ അവൾ പറഞ്ഞു.
"അങ്ങനെയാണെങ്കിൽ നിങ്ങൾ ഈ കേസ് ഒഴിയാൻ തയ്യാറാണോ. "?
"ഇല്ല പറ്റില്ല ഒഴിയില്ല കേസ് വേണം അവൾ ശക്തമായി പറഞ്ഞു."
"കേസ് കള്ളമാണെന്ന് നിങ്ങൾ പറഞ്ഞു. അപ്പോ പിന്നെ ഒഴിയുന്നതല്ലെ നല്ലത് അങ്ങനെ ഒഴിഞ്ഞാൽ ഈ കേസ് നെ കുടുംബ കോടതിയിൽ ഡിവേഴ്സ് കേസിന് വിടാം എന്ത് പറയുന്നു."
"അത് ......"
അവൾ ചിന്തിച്ചു.
അവൾ ചിന്തിച്ചു.
"നിങ്ങൾക്ക് ആവശ്യം ഡിവോഴ്സ് അല്ലേ."
" ഇതൊഴിഞ്ഞാൽ അത് കിട്ടും "
വക്കീലിന്റെ വാക്കുകൾ കേട്ടവൾ ജഡ്ജിയെ നോക്കി.
" ഇതൊഴിഞ്ഞാൽ അത് കിട്ടും "
വക്കീലിന്റെ വാക്കുകൾ കേട്ടവൾ ജഡ്ജിയെ നോക്കി.
"ഒഴിയാൻ തയ്യാറാണോ. എന്നാൽ സിവോഴ്സിനു പരിഗണിക്കാം"
ജഡ്ജി അവളോടായി നേരിട്ട് പറഞ്ഞു.
ജഡ്ജി അവളോടായി നേരിട്ട് പറഞ്ഞു.
"ഉം" അവൾ സമ്മത ഭാവത്തിൽ തലയാട്ടി.
"യുവറോണർ എന്റെ കക്ഷി അജയനെതിരെയുള്ള ഈ കേസ് കെട്ടിച്ചമച്ചതാണെന്ന് ബഹുമാനപ്പെട്ട കോടതിക്ക് ഇതിനാൽ ബോധ്യപ്പെട്ടിട്ടുള്ളതാണ്. ഈ കേസ് പിൻവലിക്കാനും വാദി ഭാഗം തയ്യാറുമാണ് ആയതിനാൽ എന്റെ കക്ഷിയെ കുറ്റവിമുക്തനാക്കണമെന്ന് ബഹുമാനപ്പെട്ട കോടതിയോട് താഴ്മയായി അപേക്ഷിക്കുന്നു. "
അയാൾ വാദം അവസാനിപ്പിച്ച് തന്റെ ഇരിപ്പിടത്തിലേക്ക് പോയിരുന്നു.
ഇഡ്ജി സുനിതയേയും അജയനേയും നോക്കി . എന്നിട്ട് അജയനോടായി പറഞ്ഞു,
ഇഡ്ജി സുനിതയേയും അജയനേയും നോക്കി . എന്നിട്ട് അജയനോടായി പറഞ്ഞു,
"നിങ്ങൾ ഇവർ പറഞ്ഞതൊക്കെ കേട്ടല്ലോ . ബന്ധം വേർപ്പെടുത്താൻ തയ്യാറാണോ."
"നിങ്ങൾക്ക് എന്തെങ്കിലും പറയാനുണ്ടോ "
ജഡ്ജിയുടെ ചോദ്യം
ജഡ്ജിയുടെ ചോദ്യം
അജയൻ കൈകൂപ്പി പറഞ്ഞു തുടങ്ങി.
"അവൾ പലപ്പോഴും എന്നെ വേണ്ട എന്ന് പറയുമ്പോൾ ഞാൻ കരുതും ഈ കഷ്ടപ്പാടും ദുരിതവും കൊണ്ടാണെന്ന് . പക്ഷേ ഞാൻ ഒരിക്കൽ പോലും അറിഞ്ഞില്ല അവൾക്ക് ഇങ്ങനെ ഒരാഗ്രഹം ഉണ്ടെന്ന്. എന്നോട് പറഞ്ഞിട്ടും ഇല്ല."
"പറഞ്ഞെങ്കിൽ ഞാൻ അന്നേ ഒഴിഞ്ഞു കൊടുക്കുമായിരുന്നു. ഞാനില്ലാണ്ടായാൽ അവർക്കാരാ ഉള്ളത് അതായിരുന്നു എന്റെ ചിന്ത. അവളുടെ സന്തോഷം മാത്രമേ ഞാൻ ഇന്നുവരെ ആഗ്രഹിച്ചിട്ടുള്ള എനിക്ക് ഇപ്പോഴും അവളുടെ സന്തോഷം ആണ് പ്രധാനം അതുകൊണ്ട് ഞാൻ ഈ ബന്ധം വേർപെടുത്താൻ തയ്യാറാണ്. "

അജയന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.
അവളുടെ മുഖത്തെ സന്തോഷമായി മാറി അത്.
അവളുടെ മുഖത്തെ സന്തോഷമായി മാറി അത്.
"കേസ് പിൻവലിക്കാൻ വാദിഭാഗം തയ്യാറായതിനാലും , വാദിക്കും പ്രതിക്കും ഒരുമിച്ച് ജീവിക്കാൻ കഴിയില്ലെന്ന് ഈ കോടതിക്ക് ബോധ്യപ്പെട്ടതിനാലും ഈ കേസ് രാജിയാക്കി.. അജയനെ വെറുതേ വിട്ടിരിക്കുന്നു. ഒപ്പം കുടുംബകോടതിയിൽ ഒരുമിച്ച് ഡിവോഴ്സ് പെറ്റീഷൻ കൊടുക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്നും അറിയിക്കുന്നു."
പോലീസുകാരോടൊപ്പം അജയൻ കോടതി ഹാളിൽ നിന്നും പുറത്തേക്കിറങ്ങി.
"അജയാ വെറുതേ വിട്ടാലും നിന്നെ തിരികെ ജയിലിൽ കൊണ്ട് പോകണം ഞങ്ങൾക്ക് . അവിടുന്ന് നിനക്ക് പോകാൻ പറ്റുള്ളു."
പോലീസുകാരൻ അജയനോട് പറഞ്ഞു.
പോലീസുകാരൻ അജയനോട് പറഞ്ഞു.
"ശരിസാർ എനിക്കറിയാം. "
"എനിക്കവളോട് ഒന്നു കൂടെ സംസാരിക്കണം സർ"
അജയന്റെ ചോദ്യം പോലീസുകാരൻ സുനിതയെ വിളിച്ചു.
"ദേ അജയനെന്തോ പറയണം എന്ന്."
അവളും അമ്മയും അവർക്കരികിലേക്ക് വന്നു.
"എനിക്കവളോട് ഒന്നു കൂടെ സംസാരിക്കണം സർ"
അജയന്റെ ചോദ്യം പോലീസുകാരൻ സുനിതയെ വിളിച്ചു.
"ദേ അജയനെന്തോ പറയണം എന്ന്."
അവളും അമ്മയും അവർക്കരികിലേക്ക് വന്നു.
"എന്താ മറ്റു പേപ്പറുകൾ ഒക്കെ വക്കീൽ കൊണ്ട് വരും ഒപ്പിട്ടു തന്നേക്കണം " അവൾ പറഞ്ഞു.
അജയൻ അവളെ ഒന്ന് നോക്കി.
ശബ്ദം കേട്ട് കോടതി വരാന്തയിൽ നിന്നവർ തിരിഞ്ഞ് നോക്കി. എല്ലാരും അവരെ തന്നെ നോക്കുന്നു . സുനിത കവിളിൽ കൈവച്ചു തടവി നില്ക്കുന്നു
ശബ്ദം കേട്ട് കോടതി വരാന്തയിൽ നിന്നവർ തിരിഞ്ഞ് നോക്കി. എല്ലാരും അവരെ തന്നെ നോക്കുന്നു . സുനിത കവിളിൽ കൈവച്ചു തടവി നില്ക്കുന്നു
പോലീസുകാരോടൊപ്പം അജയൻ ബസ്റ്റോപ്പിലേക്ക് നടന്നു.
"അജയാ പണ്ടേ ഇതുപോലെ അവൾക്ക് രണ്ടു പൊട്ടിച്ചിരുന്നെങ്കിൽ ഇപ്പോൾ നിനക്ക് ഇങ്ങനെ ജയിലിൽ കിടക്കേണ്ടി വരില്ലായിരുന്നു ".
പോലീസുകാർ പറഞ്ഞു.
പോലീസുകാർ പറഞ്ഞു.
ജയിലി നിന്നും കിട്ടുന്നതിനേക്കാൾ കൂടുതൽ സ്വാതന്ത്ര്യം ജീവിതത്തിൽ ലഭിച്ച സന്തോഷത്തിൽ അഭിമാനത്തോടെ അജയൻ പോലീസുകാർക്കൊപ്പം നടന്നു.
അവസാനിച്ചു.
പ്രിയ വായനക്കാരെ വളരെ സന്തോഷവും സ്നേഹവും നിങ്ങളെല്ലാപേരോടും ഉണ്ട്. ശരാശരി വായനക്കാർ മുടങ്ങാതെ എല്ലാ ഭാഗവും വായിച്ചും അഭിപ്രായം പറഞ്ഞും പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. അവർക്കെല്ലാം എന്റെ ഹൃദയം നിറഞ്ഞ നന്ദി. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളാണ് എന്നും ഒരെഴുത്തുകാരന്റെ ശക്തി. ഇതിൽ ഉള്ള പോരായ്മകൾ സദയം ക്ഷമിക്കണമെന്ന് അപേക്ഷിക്കുന്നു. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പ്രതീക്ഷിച്ച് കൊണ്ട്
സ്വന്തം
എസ്.കെ
Sk Tvpm
എസ്.കെ
Sk Tvpm
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക