Written By: നിസാർ പുത്തനങ്ങാടി
"കഷ്ട്ടപ്പെട്ട് വളർത്തി.. എന്ന് പറയുന്നുണ്ടല്ലോ.
ഞാൻപറഞ്ഞോ കഷ്ട്ടപ്പെട്ട് വളർത്താൻ...?
മക്കളെ സൃഷ്ടിച്ചാൽ മാത്രം പോരാ അവരെ നല്ല രീതിയിൽ വളർത്തുകയും വേണം അത് നിങ്ങളുടെ കടമയാണ്.."
ശ്രീക്കുട്ടൻ കോപംകൊണ്ട് വിറയ്ക്കുകയാണ്.
" ശ്രീക്കുട്ടാ.... " മൈഥിലിയുടെ ശാസനയുടെശബ്ദവും ഇടറിയിരുന്നു.

"എന്താ മോനെനീഇങ്ങിനെയെക്കെപ്പറയുന്നത്.
ആരോടാ നീ പറയുന്നത്. എന്ന് നിനക്കറിയാമോ..???" അമർത്തിയകരച്ചിൽ അവളറിയാതെ പുറത്ത് വന്നു.
" അച്ഛനോട് ,അമ്മയോടും.... " അവന്റെ ദേഷ്യം അടങ്ങിയില്ല.
ആണുങ്ങൾക്ക് കരയുവാൻ ആവില്ലല്ലോ. ആകുമായിരുന്നെങ്കിൽ ഒന്ന് പൊട്ടിക്കരയാമായിരുന്നു. മനസ്സ് വിങ്ങുകയാണ്.
കഷ്ട്ടപ്പെട്ട് വലുതാക്കിയ ഒരെ ഒരുമകൻ. മുന്നിൽ നിന്ന് ഗർജിക്കുന്നു.
സൃഷ്ടിച്ചാൽ മാത്രം പോരാ എന്ന്...

ഓർമ്മകളിൽ ആ പെരുമഴക്കാലം തെളിഞ്ഞു വന്നു.
വിവാഹം കഴിഞ്ഞിട്ട് അഞ്ചുവർഷം കടന്ന് പോയി.
'വിശേഷംഒന്നും ആയില്ലെ...?' എന്ന നാട്ടുകാരുടെ ചോദ്യം സഹിക്കാവുന്നതിലും അപ്പുറംആയിരുന്നു. മൈഥിലിയുടെ മനസ്സ് നീറുന്നത് അറിയുന്നുണ്ടായിരുന്നു. അറിഞ്ഞില്ലെന്ന് നടിച്ചു.
അന്ന് നല്ല മഴ ആയിരുന്നു. രാവിലെ തുടങ്ങിയ മഴ ഇപ്പോഴും നിന്ന് പെയ്യുന്നു. തുള്ളിക്കൊരു കുടം എന്ന കണക്കിന്.
തടിമില്ലിൽ പണിയും കുറവായിരുന്നു. എന്തെങ്കിലും പണി വരുംഎന്ന പ്രതീക്ഷയിൽ കാത്തിരുന്നു സമയം കടന്ന് പോയത് അറിഞ്ഞില്ല. ഇരുട്ട് പരന്നിരുന്നു.
സൈക്കിളിൽ മഴയെ അവഗണിച്ച് ചവിട്ടി വരികയായിരുന്നു. ടൗൺ വിജനമായിരുന്നു.

സെമിത്തേരി അടുത്തെത്തിയപ്പോൾ ഒരു കുഞ്ഞിന്റെ കരച്ചിൽ കേട്ടു. കണ്ണുകൾചുറ്റിനും പരതി .നേർച്ചപ്പെട്ടിയുടെ താഴെസ്ട്രീറ്റ് ലൈറ്റിന്റെ വെട്ടത്തിൽ ചുവന്ന ടർക്കിയിൽ പൊതിഞ്ഞ നിലയിൽകാലിട്ടടിക്കുന്നരണ്ട് ദിവസംപ്രായമുള്ള ഒരുകുഞ്ഞിനെകണ്ടു.
ചുറ്റിനും നോക്കി.. ആരും തന്നെ ഇല്ല.
വിശന്നിട്ടാവും വാവിട്ട് കരയുന്നപിഞ്ച് കുഞ്ഞ്.

ആ കുഞ്ഞ് മായ് വീട്ടിലെത്തി. മൈഥിലിയുടെ കൈകളിലേയ്ക്ക് ഏൽപ്പിക്കുമ്പോൾ ആ കണ്ണുകളിലെ മാതൃവാത്സല്യം നിറഞ്ഞു തുളുമ്പുന്നത് കണ്ടു.
മൈഥിലിക്ക് ഒരിക്കലും ഒരമ്മയാവാൻ കഴിയില്ല എന്ന സത്യം ഡോക്ടർ പറഞ്ഞപ്പോൾ. തകർന്ന് പോയിരുന്നു.
മൈഥിലിയെ അ രഹസ്യം ഇപ്പോഴും അറിയിച്ചിട്ടില്ല.
ഇന്ന് വരെ സ്വന്തംമകനെപോലെതന്നെ വളർത്തി.
താനൊരു അനാഥനാണെന്ന രഹസ്യം ഒരിക്കലും അവനറിയാതിരിക്കാൻജനിച്ച് വളർന്നവീട് വിറ്റ് ടൗണിന്റെ ഒരു ഓരത്ത് താമസമാക്കി.
പണിയില്ലാതെ കഷ്ട്ടപ്പെട്ടനേരത്ത് അടുത്തുള്ള ആശുപത്രികളിൽ രക്തം വിറ്റു.
സ്വന്തം രക്തം വിറ്റ കാശ് കൊണ്ട് വളർത്തി വലുതാക്കിയ രക്ത ബന്ധം പോലുമില്ലാത്തആർക്കോപിറന്നവൻ തന്റെ നേർക്ക് വിരൽ ചൂണ്ടുന്നു.
ഉള്ളിൽ കനലെരിയുന്നു.
അവസാനിപ്പിക്കണോ..? എല്ലാം..

" പ്രായമായാൽ കുറച്ച് അടങ്ങണം. അല്ലാതെ ഊര് തെണ്ടുകയല്ല വേണ്ടത്.''
ശ്രീക്കുട്ടന്റെ ശബ്ദം വീണ്ടും ഉയർന്നു.
ശ്രീക്കുട്ടന്റെ ശബ്ദം വീണ്ടും ഉയർന്നു.
"ഇനി ഇതാവർത്തിച്ചാൽ രണ്ടിനെയും എവിടെ എങ്കിലും കൊണ്ട് പോയ് കളയും..."
ചിരിക്കാനാണ് തോന്നിയത്.
രക്തം രക്തത്തിനോടല്ലെ ചേരു..
രക്തം രക്തത്തിനോടല്ലെ ചേരു..
ശുഭം.
By
Nizar. VH
By
Nizar. VH
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക