Slider

ഭയം

0

ഭയം
-----
ശബ്ദരഹിതമായ പ്രപഞ്ചത്തിന്റെ
മൗനത്തെ ഞാൻ ഭയക്കുന്നു
ഇരുളിന്റെ കറുപ്പിൽ 
ചീവിടുകളുടെ ശബ്ദം
ഭയത്തിന്റെ ആവലാതികൾ
എന്നിൽ ഉണർത്തുന്നു.
ബാല്യം പഠിപ്പിച്ചത്
ഇരുൾ മൂടിയ രാവിൽ
പുറത്തിറങ്ങരുത്
പ്രേതങ്ങൾ
വിഹരിക്കുന്നിടമാണ്
ഭൂലോകം
കൗമാരത്തിൽ
ഗുരുവിന്റെ ചോദ്യങ്ങൾക്ക്
ഉത്തരം കിട്ടാനാവാതെ
ചൂരലിന്റെ രുചിയെ
ഓർത്ത് ഭയന്നിരുന്നു
യൗവനത്തിൽ
പ്രാരാബ്ദം മുങ്ങിയപ്പോൾ
ഉദ്യോഗത്തിനായുള്ള
മുഖാമുഖങ്ങളിൽ
ഉത്തരം പറയാനാവാതെ
ഭയന്നു
വാക്കുകളെ ഭയക്കണം
അവ മൂർച്ചയുള്ള ആയുധങ്ങളാണ്
നിങ്ങളെ കുത്തിക്കീറി
കുടൽമാല പുറത്തിടും
പ്രണയത്താൽ
നിന്റെ മുന്നിൽ
മൗനിയായി നിൽക്കുബോൾ
ഞാൻ നിനക്കുള്ള
വാക്കുകൾക്കായി തിരയുന്നേരം
ഭയത്തിന്റെ കരിമ്പടം പൂടിയിരുന്നു
അറിയുക ഞാൻ
പ്രണയിച്ചിരുന്നു അഗാധമായി
നിന്റെ മനസ്സിനെ
എന്നാൽ
നീയെന്നെ തിരിചാരിയാനാവാതെ
കടന്നു കളഞ്ഞു
ജീവിതത്തിന്റെ
ഓരോ ഇടനാഴികയിലും
ഭയം തോഴനായി
ജീവിക്കാൻ മടുപ്പിച്ചു
നിശബ്ദമായ
അറക്കുള്ളിൽ ഞാൻ ഉറങ്ങട്ടെ
സ്വസ്ഥമായി
ഉറക്കത്തിന്റെ ആഴങ്ങളിൽ
ഭയക്കുന്ന സ്വപ്നങ്ങൾ
കാണാതിരിക്കട്ടെ
നിഷാദ് മുഹമ്മദ് ..."
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo